Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ദേവിയുമായി മുജ്ജന്‍മ ബന്ധം, ഇനി വച്ചടി കയറ്റം; നവരാത്രി മുതല്‍ ജീവിതം മാറുന്ന നക്ഷത്രക്കാര്‍
ദേവീ ആരാധനയ്ക്ക് പേരുകേട്ട സമയമാണ് നവരാത്രി. നവരാത്രി കാലത്ത് നിങ്ങള്‍ ദേവിയെ ആരാധിച്ചാല്‍ ജീവിതത്തില്‍ പിന്നെ വച്ചടി വച്ചടി കയറ്റമായിരിക്കും. ദേവീകൃപയാല്‍ നിങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങളെല്ലാം വിട്ടുമാറി ഐശ്വര്യം കൈവരുന്നതായിരിക്കും. ഈ വര്‍ഷത്തെ നവരാത്രിക്ക് ഇപ്പോള്‍ തുടക്കമായിക്കഴിഞ്ഞും. ഒക്ടോബര്‍ 15 മുതല്‍ 24 വരെയാണ് ഈ പുണ്യകാലം. ഒക്ടോബര്‍ 24 മഹാനവമിയായും 25 ചൊവ്വാഴ്ച വിജയദശമിയായും ആഘോഷിക്കും. നവരാത്രിയുടെ 9 നാളുകളില്‍ ദേവി ഭൂമിയിലേക്ക് ഇറങ്ങിവരും എന്നാണ് വിശ്വാസം.
ജ്യോതിഷപ്രകാരം ഈ നവരാത്രി ചില നക്ഷത്രക്കാര്‍ക്ക് സൗഭാഗ്യം കൊണ്ടുവരും. കാരണം, ഇവര്‍ ദേവിയുമായി മുന്‍ജന്‍മ ബന്ധമുള്ളവരാണെന്ന് പറയപ്പെടുന്നു. ഇവരുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ നവരാത്രി മുതല്‍ കണ്ടുതുടങ്ങും. ഈ നക്ഷത്രക്കാര്‍ക്ക് ദേവിയുടെ അനുഗ്രഹത്താല്‍ ഐശ്വര്യം നിശ്ചയമായിരിക്കും. ഇവരുടെ ജീവിതത്തില്‍ നിലനിന്നിരുന്ന തടസ്സങ്ങള്‍ നീങ്ങുന്നതായിരിക്കും. നവരാത്രി മുതല്‍ ജീവിതം മാറുന്ന നക്ഷത്രക്കാര്‍ ആരെല്ലാമാണ് എന്ന് നമുക്ക് നോക്കാം.

ഭരണി
ദേവിയുടെ കടാക്ഷമുള്ള നക്ഷത്രക്കാരാണ് ഭരണി നക്ഷത്രക്കാര്‍. ഈ നക്ഷത്രക്കാര്‍ക്ക് നല്ല മനസ്സാണ്. എന്തും മനസില്‍ വയ്ക്കാതെ ഇവര്‍ എല്ലാ കാര്യങ്ങളും തുറന്നുപറയുന്നു. ഇപ്പോള്‍ നിങ്ങള്‍ക്ക് നല്ല സമയമാണ്. ദേവിയുടെ കടാക്ഷത്താല്‍ നവരാത്രി മുതല്‍ ജീവിതത്തില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങും. ദേവിയെ ആരാധിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ നിലനില്‍ക്കുന്ന കഷ്ടപ്പാടുകളെല്ലാം മാറിപ്പോകുന്നതായിരിക്കും. ദേവി ഇത്തരം ദുരിതങ്ങള്‍ മാറ്റിത്തരുന്നതായിരിക്കും.
ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് ഇത് ഭാഗ്യകടാക്ഷത്തിന്റെ സമയമാണ്. മനസൗഖ്യം തിരിച്ചുവരും. ദേവിയുടെ അനുഗ്രഹത്താല്‍ അപ്രതീക്ഷിത കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ നടക്കും. ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകും. ദേവിയുടെ കടാക്ഷത്താല്‍ വളരെയധികം നേട്ടങ്ങള്‍ കൈവരും. എന്നാല്‍ നിങ്ങള്‍ ഈ ദിവസങ്ങളില്‍ ഒരിക്കലും ദേവീ ആരാധന മുടക്കരുത്. ദേവീക്ഷേത്ര ദര്‍ശനം നടത്തുക. തന്നാല്‍ കഴിയുന്ന വഴിപാടുകള്‍ നടത്തുക.
പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് ഈ നവരാത്രി ഭാഗ്യം കൊണ്ടുവരും. നിങ്ങള്‍ക്ക് ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത വിധത്തില്‍ ഉയര്‍ച്ചയുണ്ടാകും. സൗഭാഗ്യം വന്നുചേരും. ദേവീ കടാക്ഷത്താല്‍ ഐശ്വര്യപൂര്‍ണമായ നേട്ടങ്ങള്‍ കൈവരിക്കാനാകും. നവരാത്രി ദിവസങ്ങളില്‍ നിങ്ങള്‍ മന്ത്രങ്ങള്‍ ജപിക്കുക. ഇത്തരം മന്ത്രങ്ങള്‍ നിങ്ങള്‍ക്ക് ഇരട്ടി ഫലം നല്‍കുന്നതായിരിക്കും.
ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്ക് അപ്രതീക്ഷിതമായി ജീവിത സൗഖ്യം വന്നുചേരുന്നതായിരിക്കും. ജീവിതത്തില്‍ പല നല്ല മാറ്റങ്ങളും കാണും. ജീവിതത്തിലെ ദുഖങ്ങളും ക്ലേശങ്ങളുമെല്ലാം മാറും. ദേവീകടാക്ഷമുള്ളതിനാല്‍ പെട്ടെന്നു തന്നെ നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം നടക്കുകയും ജീവിതത്തിലെ ദുരതങ്ങള്‍ വിട്ടൊഴിയുകയും ചെയ്യുന്നു. അതിനാല്‍ ചിത്തിര നക്ഷത്രക്കാരും ദേവി ആരാധന മുടക്കാതിരിക്കുക.
പൂരുരുട്ടാതി
വളരെ പെട്ടെന്ന് ദേഷ്യം വരുന്ന നക്ഷത്രക്കാരാണ് പൂരുരുട്ടാതി നക്ഷത്രക്കാര്‍ എന്ന് പറയുന്നു. എന്നാല്‍ നവരാത്രി മുതല്‍ നിങ്ങളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വന്നുചേരും. ദേവീകടാക്ഷത്താല്‍ പെട്ടെന്ന് തന്നെ ഉയര്‍ച്ചകള്‍ ലഭിക്കും. ദേവിയുടെ അനുഗ്രഹമുള്ളതിനാല്‍ ഏത് കാര്യവും ശരിയായ രീതിയില്‍ ചെയ്തു വിജയിക്കാനാകും. ദേവി ആരാധന മുടക്കാതിരിക്കുക. ദേവിയുടെ മന്ത്രങ്ങള്‍ ജപിക്കുക. തീര്‍ച്ചയായും ജീവിതത്തില്‍ മാറ്റങ്ങള്‍ വന്നുചേരും.
അനിഴം
ഈ സമയം നിങ്ങള്‍ക്ക് തൊഴില്‍ മേഖലയില്‍ വളരെയധികം നേട്ടങ്ങള്‍ വന്നുചേരും. ജോലിസ്ഥലത്ത് വിജയം ലഭിക്കും. സാമ്പത്തികപരമായി നിങ്ങളുടെ സ്ഥിതി ശക്തമാകും. നവരാത്രി മുതല്‍ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വന്നുചേരും. ഒരിക്കലും നിങ്ങള്‍ ദേവീ ആരാധന മുടക്കരുത്. ദേവീ ക്ഷേത്ര ദര്‍ശനം നടത്തുക.
തിരുവോണം
ദേവിയുടെ കടാക്ഷത്താല്‍ വളരെയധികം നേട്ടങ്ങള്‍ ജീവിതത്തില്‍ വന്നുചേരുന്ന ഒരു കാലമാണ് ഇത്. പ്രതീക്ഷിക്കാതെ സന്തോഷവും ഐശ്വര്യവും നിങ്ങളുടെ ജീവിതത്തില്‍ വന്നുചേരും. ദേവീകടാക്ഷത്താല്‍ വളരെയധികം നേട്ടങ്ങളും സൗഭാഗ്യങ്ങളും ജീവിതത്തില്‍ വന്നുചേരും. കഷ്ടപ്പാടുകള്‍ വിട്ടുമാറും. ദുരിതങ്ങള്‍ വഴിമാറിപ്പോകും. എന്നാല്‍ നിങ്ങള്‍ ഒരിക്കലും ദേവീ ആരാധന മുടക്കാന്‍ പാടുള്ളതല്ല.
രേവതി
രേവതി നക്ഷത്രക്കാര്‍ക്ക് ഈ സമയം വളരെയധികം നേട്ടങ്ങള്‍ വന്നുചേരും. ദേവീകടാക്ഷം ഉള്ളതിനാല്‍ നിങ്ങളുടെ ജീവിതത്തിലെ ദുരിതങ്ങളെല്ലാം ഈ സമയം വിട്ടുമാറും. നേട്ടങ്ങളും സൗഭാഗ്യങ്ങളും ജീവിതത്തില്‍ പ്രതിഫലിക്കും. ദേവീ മന്ത്രങ്ങള്‍ ജപിക്കുകയും ദേവീക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്യുക. ജീവിതത്തില്‍ ഇരട്ടി നേട്ടങ്ങള്‍ തന്നെ നിങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കും. കൂടാതെ ദേവീമന്ത്രങ്ങള്‍ ജപിച്ച് വിളക്ക് തെളിയിക്കുക. തീര്‍ച്ചയായും നിങ്ങളുടെ ജീവിതത്തില്‍ ദേവി കടാക്ഷം ചൊരിയുന്നതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications