Latest Updates
-
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ
സര്‍വ്വദുരിതവും നീക്കുന്ന ശക്തി; നവരാത്രിയില്‍ ദുര്‍ഗ്ഗാഷ്ടകം ചൊല്ലിയാലുള്ള അത്ഭുത ഫലങ്ങള്‍
നവരാത്രി ദിനങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. ദേവീ പ്രാര്‍ത്ഥനയ്ക്കായി ഈ വേളയില്‍ ധാരാളം മന്ത്രങ്ങളും ആരാധനകളുമെല്ലാം നടത്തുന്നു. ദുര്‍ഗ്ഗാദേവിയെ പ്രീതിപ്പെടുത്താനായി ഏറ്റവും ശക്തമായ മന്ത്ര ആചാരമാണ് ദുര്‍ഗാ അഷ്ടകം. ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നിവരെ സ്തുതിച്ചുകൊണ്ട് എട്ട് ശ്ലോകങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു. എന്നാല്‍ പ്രധാനമായും ദുര്‍ഗ്ഗയെ സ്തുതിക്കുന്നു.
ദുര്ഗ്ഗാഷ്ടം ചൊല്ലുന്നതിലൂടെ നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ സാധിക്കുന്നു. ആത്യന്തികമായി ദുര്‍ഗ്ഗയുടെ വസതിയായ ദുര്ഗ്ഗാലോകത്ത് എത്താന്‍ നിങ്ങളെ പ്രാപ്തനാക്കുകയും ചെയ്യുന്നു. ദുര്ഗ്ഗാഷ്ടകത്തിന്റെ വരികളും അത് പാരായണം ചെയ്താല്‍ ലഭിക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണെന്നും ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.
ദുര്‍ഗ്ഗാഷ്ടകം പാരായണം ചെയ്താലുള്ള നേട്ടങ്ങള്‍
ദുര്‍ഗ്ഗാഷ്ടകം പാരായണം ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ എല്ലാ മാനസിക പ്രശ്നങ്ങളും നീങ്ങുന്നു. ദുര്‍ഗ്ഗാ ദേവിയുടെ അനുഗ്രഹം ലഭിക്കുന്നു. ദുര്‍ഗ്ഗാഷ്ടകം ചൊല്ലുന്നതിലൂടെ ശാരീരിക വേദനകളില്‍ നിന്ന് മുക്തി ലഭിക്കുന്നു. ദിവസവും ദുര്‍ഗ്ഗാഷ്ടകം ചൊല്ലിയാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ കൊണ്ടുവരും. നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും ലഭിക്കുന്നു. നിങ്ങള്‍ പണം സമ്പാദിക്കാന്‍ എന്തെങ്കിലും ബിസിനസ്സ് ചെയ്യുകയോ എന്തെങ്കിലും ജോലി ചെയ്യുകയോ ചെയ്താല്‍, അത് വളരെയധികം നേട്ടങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു.

ദുര്‍ഗ്ഗാഷ്ടകം
കാര്‍ത്ത്യായനി മഹാമായേ
ഖഡ്ഗബാണ ധനുര്ദ്ധരേ
ഖഡ്ഗധാരിണി ചണ്ഡി ശ്രീ
ദുര്‍ഗ്ഗാദേവി നമോസ്തുതേ....
വസുദേവ സുതേ കാളീ
വാസുദേവ സഹോദരി
വസുന്ധരശ്രിയേ നന്ദേ
ദുര്‍ഗ്ഗാദേവി നമോസ്തുതേ....
യോഗനിദ്രേ, മഹാനിദ്രേ
യോഗമായേ മഹേശ്വരി
യോഗസിദ്ധികരീ ശുദ്ധേ
ദുര്‍ഗ്ഗാദേവി നമോസ്തുതേ....
ശംഖ് ചക്ര ഗദാ പാണേ
ശാര്ങ്ഗജ്യായത ബാഹവേ
പീതാംബരധരേ ധന്യേ
ദുര്‍ഗ്ഗാദേവി നമോസ്തുതേ....
ഋഗ്യജുസ്സാമാഥര്വ്വണ
ശ്ചതുസ്സാമന്ത ലോകിനി
ബ്രഹ്മസ്വരൂപിണി ബ്രാഹ്മീ
ദുര്‍ഗ്ഗാദേവി നമോസ്തുതേ....
വൃഷ്ണീനാം കുലസംഭൂതേ
വിഷ്ണുനാഥ സഹോദരീ
വൃഷ്ണീരൂപധരേ ധന്യേ
ദുര്‍ഗ്ഗാദേവീ നമോസ്തുതേ....
സര്‍വ്വജ്ഞേ സര്‍വ്വഗേ ശര്‍വ്വേ
സര്‍വ്വേശി സര്‍വ്വ സാക്ഷിണി
സര്വ്വാമൃത ജടാഭാരേ
ദുര്‍ഗ്ഗാദേവീ നമോസ്തുതേ......
അഷ്ടബാഹുമഹാസത്വേ
അഷ്ടമീ നവമി പ്രിയേ
അട്ടഹാസ പ്രിയേ ഭദ്രേ
ദുര്‍ഗ്ഗാദേവീ നമോസ്തുതേ....
ദുര്ഗ്ഗാഷ്ടകമിദം പുണ്യം
ഭക്തിതോ യഃ പഠേന്നരഃ
സര്‍വ്വകാമ മവാപ്നോതി
ദുര്ഗ്ഗാലോകം സഃ ഗച്ഛതി.....



Click it and Unblock the Notifications
