For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Navratri 2022: ദുര്‍ഗ്ഗാപൂജയില്‍ ഇവ പാടില്ല: ദേവി നല്‍കും അശുഭഫലങ്ങള്‍

|

ദുര്‍ഗ്ഗാദേവിയെ ആരാധിക്കുന്ന സമയമാണ് നവരാത്രി. ഒന്‍പത് രാത്രികളിലും ദേവിയെ വിവിധഭാവങ്ങളില്‍ ആരാധിക്കുന്നു. നവരാത്രി ആഘോഷിക്കുന്നവര്‍ ദുര്‍ഗ്ഗാ പൂജയും നടത്തേണ്ടതുണ്ട്. വളരെ സന്തോഷത്തോടെയും ഉത്സാഹത്തോടേയും ആഘോഷിക്കുന്നതാണ് ദുര്‍ഗ്ഗാപൂജ. ഐശ്വര്യവും സന്തോഷവും സമൃദ്ധിയും നല്‍കുന്നതിലൂടെയാണ് ദുര്‍ഗ്ഗാ പൂജ പൂര്‍ണമാവുന്നത്. ഈ വര്‍ഷം നവരാത്രി ആരംഭിക്കുന്നത് സെപ്റ്റംബര്‍ 26-നാണ്. ദുര്‍ഗ്ഗാ ദേവിയുടെ വിവിധഭാവങ്ങളെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ഈ പുണ്യ ദിനങ്ങളില്‍ ദേവിയെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ ശക്തിയും അറിവും നല്‍കണമെന്ന് ദേവിയോട് ഭക്തര്‍ അപേക്ഷിക്കുന്നു.

Navratri 2022

ദുര്‍ഗ്ഗാ ദേവിയെ പ്രീതിപ്പെടുത്തുന്നതിനായി ദുര്‍ഗാ ചാലിസ പാരായണം ചെയ്യുകയും ഒന്‍പത് ദിവസവും ദേവിയെ വിവിധ ഭാവങഅങളില്‍ ആരാധിക്കുകയും ചെയ്യുന്നു. ഇന്ത്യയിലുടനീളം ഹിന്ദമതവിശ്വാസികള്‍ ആഘോഷിക്കുന്ന ഒരു പ്രധാന ഉത്സവമാണ് നവരാത്രി, അതുമായി ബന്ധപ്പെട്ട നിരവധി ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടെന്നതിനെക്കുറിച്ച് നമുക്കറിയാം. ദേവിയെ പ്രീതിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ വേണം ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന്. എന്നാല്‍ ചില കാര്യങ്ങള്‍ നാം ദുര്‍ഗ്ഗാ പൂജ ദിനത്തില്‍ ചെയ്യുന്നത് എപ്പോഴും മോശം ഫലങ്ങള്‍ ഉണ്ടാക്കിയേക്കാം. ഇത് ജീവിതത്തില്‍ അശുഭകരമായ ഫലങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു. നിങ്ങള്‍ പൂജ നടത്തുന്നതിന് മുന്‍പ് മനസ്സില്‍ ഇക്കാര്യങ്ങള്‍ കണക്കാക്കേണ്ടതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ദേവിക്ക് അര്‍പ്പിക്കാന്‍ പാടില്ലാത്തത്

ദേവിക്ക് അര്‍പ്പിക്കാന്‍ പാടില്ലാത്തത്

എരിക്കിന്‍ പൂവ്, പാരിജാതം തുടങ്ങിയ ചില പുഷ്പങ്ങള്‍ ഒരിക്കലും നിങ്ങള്‍ ദുര്‍ഗ്ഗാ പൂജയില്‍ ഉപയോഗിക്കരുത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പല തടസ്സങ്ങളും പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു. ഒരിക്കലും ജീവിതത്തില്‍ സന്തോഷം നല്‍കുന്നില്ല എന്ന് മാത്രമല്ല പ്രതിസന്ധി ഘട്ടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. നവരാത്രി പൂജക്ക് മാത്രമല്ല അല്ലാത്ത അവസ്ഥയിലും ഒരു കാരണവശാലും ദുര്‍ഗാ ദേവിക്ക് ഇത്തരം പൂക്കള്‍ പൂജക്കായി അര്‍പ്പിക്കരുത്.

പൂമൊട്ട് സമര്‍പ്പിക്കുമ്പോള്‍

പൂമൊട്ട് സമര്‍പ്പിക്കുമ്പോള്‍

നിങ്ങള്‍ ദേവിയെ ആരാധിക്കുന്നതിന് വേണ്ടി പൂമൊട്ട് സമര്‍പ്പിക്കുമ്പോഴും ശ്രദ്ധിക്കണം. പൂക്കള്‍പോലെ തന്നെ പ്രധാനപ്പെട്ടതാണ് പൂമൊട്ടും. ഒരിക്കലും ചെമ്പകത്തിന്റേയും തമരയുടേയും പൂമൊട്ടുകള്‍ അല്ലാതെ മറ്റൊന്നും ദേവിക്ക് സമര്‍പ്പിക്കരുത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ആഗ്രൃഹ പൂര്‍ത്തീകരണത്തിന് തടസ്സം സൃഷ്ടിക്കുകയും പ്രശ്‌നങ്ങള്‍ വഷളാവുകയും ചെയ്യുന്നു. അതുകൊണ്ട് ദേവിക്ക് വേണ്ടി പൂമൊട്ടുകള്‍ അര്‍പ്പിക്കുമ്പോള്‍ അതീവ ശ്രദ്ധ നല്‍കണം. ദേവീ കോപത്തിന് ഇടയാവരുത്.

അഖണ്ഡജ്യോതി കത്തിക്കുമ്പോള്‍

അഖണ്ഡജ്യോതി കത്തിക്കുമ്പോള്‍

ഒരിക്കലും കെടാതെ ഇരിക്കേണ്ടതാണ് അഖണ്ഡജ്യോതി. ഇത് കത്തിച്ചാല്‍ എല്ലാ ദിവസവും അഖണ്ഡ ജ്യോതി കത്തിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഒരു കാരണവശാലും നവരാത്ര ദിനങ്ങളില്‍ ഇവ കെട്ട് പോവുന്നതിന് അനുവദിക്കരുത്. ഇത് ദോഷഫലമാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. പിച്ചള അല്ലെങ്കില്‍ വെള്ളി വിളക്കില്‍ വേണം അഖണ്ഡജ്യോതി സൂക്ഷിക്കുന്നതിന്. ഇത് നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കി ജീവിതത്തില്‍ സന്തോഷം നല്‍കുന്നു. ഉത്സവത്തിന്റെ ഒന്‍പതാം ദിവസം വരെ ഈ വിളക്ക് കത്തിക്കേണ്ടതാണ്. ഇത് കത്തിക്കാന്‍ എളുപ്പത്തിലുള്ളതും കട്ടിയുള്ളതുമായി തിരി ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം.

മന്ത്രം ജപിക്കുമ്പോള്‍

മന്ത്രം ജപിക്കുമ്പോള്‍

നിങ്ങള്‍ ദുര്‍ഗ്ഗ ദേവിയുടെ മന്ത്രങ്ങള്‍ ഉരുവിടുമ്പോള്‍ ഒരിക്കലും ദുര്‍ഗന്ധമുള്ളതോ ഭക്ഷണ അവശിഷ്ടങ്ങള്‍ ഉള്ള വായ കൊണ്ട് മന്ത്രങ്ങള്‍ ഉരുവിടരുത്. ഇത് അശുഭകരമായ ഫലങ്ങള്‍ നല്‍കുന്നു എന്നാണ് പറയപ്പെടുന്നത്. ഇത് കൂടാതെ കുളിക്കുന്നതിനും ശരീര ശുദ്ധിയും മനശുദ്ധിയും വരുത്തുന്നതിനും ശ്രദ്ധിക്കണം. വൃത്തിഹീനമായ അവസ്ഥയില്‍ ഒരിക്കലും ദുര്‍ഗ്ഗാപൂജ നടത്തരുത്. ഇത് ദോഷം നല്‍കുന്നു എന്നാണ് പറയപ്പെടുന്ന്ത്. ഇത് കൂടാതെ ജീവിതത്തില്‍ പ്രശ്‌നങ്ങളും നെഗറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിനും ദേവിയുടെ കോപത്തിനും ഇരയാവുന്നു.

വ്രതമെടുക്കുമ്പോള്‍

വ്രതമെടുക്കുമ്പോള്‍

നിങ്ങള്‍ ദുര്‍ഗ്ഗാ പൂജ നാളുകളില്‍ വ്രതമെടുക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഒരിക്കലും ഭക്ഷണത്തില്‍ വെളുത്തുള്ളിയും ഉള്ളിയും ചേര്‍ക്കരുത്. ഇത് വ്രതത്തിന്റെ പ്രാധാന്യത്തെ ഇല്ലാതാക്കുകയും വ്രതം മുടക്കുകയും ചെയ്യുന്നു. കൂടാതെ ദുര്‍ഗ്ഗാ പൂജ ചെയ്യുമ്പോള്‍ കലശം സ്ഥാപിക്കുമ്പോള്‍ കലശം വൃത്തിയായി സൂക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ദേവിക്ക് സമര്‍പ്പിക്കുന്ന നിവേദ്യത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കണം. മന്ത്രങ്ങള്‍ ഒരിക്കലും തെറ്റായി ചൊല്ലുകയോ ഉച്ചരിക്കുകയോ ചെയ്യരുത്. ഇത് ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നു.

Navratri 2022 : നവരാത്രി 9 ദിനവും ആരാധനയും പൂജയും ഇപ്രകാരം: ഐശ്വര്യം പടികയറുംNavratri 2022 : നവരാത്രി 9 ദിനവും ആരാധനയും പൂജയും ഇപ്രകാരം: ഐശ്വര്യം പടികയറും

Navratri 2022: ഒന്‍പത് ദിനം ഒന്‍പത് അവതാരം: ഇതില്‍ സമൃദ്ധിയും ഐശ്വര്യവും ഈ ദിനത്തില്‍Navratri 2022: ഒന്‍പത് ദിനം ഒന്‍പത് അവതാരം: ഇതില്‍ സമൃദ്ധിയും ഐശ്വര്യവും ഈ ദിനത്തില്‍

English summary

Navratri 2022: Things You Should Not Offering To Goddess Durga During Navratri In Malayalam

Here in this article we are sharing some things you should not offering to goddess Durga while navratri puja in malayalam. Take a look.
Story first published: Thursday, September 22, 2022, 19:11 [IST]
X
Desktop Bottom Promotion