Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നവരാത്രിയുടെ 9 നാളില്‍ ദുര്‍ഗാദേവിയുടെ അനുഗ്രഹം ഈ 4 രാശിക്കാര്‍ക്ക്
ഹിന്ദുമത വിശ്വാസികളുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് നവരാത്രി. ഈ വര്‍ഷം സെപ്റ്റംബര്‍ 26 മുതലാണ് ശാരദിയ നവരാത്രി ആരംഭിക്കുന്നത്. നവരാത്രിയുടെ 9 നാളുകളില്‍ ദുര്‍ഗ്ഗാ ദേവിയുടെ 9 രൂപങ്ങളെ ഭക്തര്‍ ആചാരപ്രകാരം ആരാധിക്കുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 4 വരെയാണ് നവരാത്രി ആഘോഷിക്കുന്നത്. നവരാത്രി കാലത്ത് ദുര്‍ഗ്ഗാ ദേവി ഭൂമിയിലേക്ക് വരുമെന്നാണ് വിശ്വാസം.
നവരാത്രി കാലത്ത് ഓരോ ദിവസത്തെയും ആരാധനയുടെ വിവിധ പ്രാധാന്യങ്ങള്‍ പുരാണ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ദുര്‍ഗ്ഗാ ദേവിയെ പൂജിക്കുകയും വ്രതം നോല്‍ക്കുകയും ചെയ്താല്‍ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ലാതാകുമെന്നാണ് വിശ്വാസം. ജ്യോതിഷ പ്രകാരം, നവരാത്രി കാലത്ത് ചില രാശിക്കാര്‍ക്ക് ദുര്‍ഗ്ഗാ ദേവിയുടെ പ്രത്യേക അനുഗ്രഹം ഉണ്ടാകും. നവരാത്രിയുടെ 9 ദിവസങ്ങളില്‍ ദുര്‍ഗാ ദേവിയുടെ അനുഗ്രഹം ലഭിക്കുന്ന 4 രാശിക്കാര്‍ ഇവരാണ്. ഇതില്‍ നിങ്ങളുമുണ്ടോ എന്ന് നോക്കൂ.

മിഥുനം
ഈ നവരാത്രിയില്‍ ദുര്‍ഗ്ഗാദേവി മിഥുന രാശിയിലുള്ളവര്‍ക്ക് അനുഗ്രഹം ചൊരിയും. മിഥുനം രാശിക്കാര്‍ക്ക് നവരാത്രിയില്‍ ഭാഗ്യം ഉയരും. നിങ്ങള്‍ക്ക് പണവും നേട്ടങ്ങളും ലഭിക്കും. കുടുംബജീവിതം സന്തോഷകരമാകും. നിങ്ങള്‍ക്ക് വളരെയധികം ബഹുമാനം ലഭിക്കും. സ്ഥാനമാനങ്ങളും കൈവരും. ഈ സമയം നിങ്ങളുടെ നിക്ഷേപങ്ങള്‍ നല്ല ഫലം നല്‍കും.

കന്നി
കന്നി രാശിക്കാര്‍ക്ക് ഈ ശാരദിയ നവരാത്രിയില്‍ ദുര്‍ഗാദേവിയുടെ പ്രത്യേക അനുഗ്രഹങ്ങളള് ലഭിക്കും. കന്നി രാശിക്കാര്‍ക്ക് ഈ സമയം സാമ്പത്തിക വിജയം ലഭിക്കും. ജോലിക്കും ബിസിനസ്സിനും സമയം അനുകൂലമാണ്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. നിങ്ങളുടെ ജോലികളില്‍ നല്ല നേട്ടങ്ങള്‍ ലഭിക്കും.

തുലാം
തുലാം രാശിക്കാര്‍ക്ക് ദുര്‍ഗാദേവിയുടെ അനുഗ്രഹത്താല്‍ ഈ സമയം സാമ്പത്തിക വശം ശക്തമാകും. ജോലിയില്‍ നിങ്ങള്‍ക്ക് കുറഞ്ഞ പരിശ്രമത്തിലൂടെ വിജയം നേടാനാകും. സാമ്പത്തികമായി ഇടപാടുകള്‍ക്ക് നല്ല സമയമാണ്. നിങ്ങളുടെ നിക്ഷേപങ്ങള്‍ ഗുണം ചെയ്യും. ജോലിയിലും ബിസിനസ്സിലും പുരോഗതിക്ക് സാധ്യതയുണ്ട്. നിങ്ങള്‍ക്ക് ഈ സമയം ബഹുമാനവും സ്ഥാനമാനങ്ങളും കൈവരും.

വൃശ്ചികം
ഈ നവരാത്രിയില്‍ വൃശ്ചികം രാശിക്കാര്‍ക്ക് ദുര്‍ഗാ ദേവിയുടെ അനുഗ്രഹത്താല്‍ ആത്മവിശ്വാസം വര്‍ദ്ധിക്കും. ജോലിസ്ഥലത്തെ നിങ്ങളുടെ പ്രകടനം വളരെയധികം വിലമതിക്കും. സാമ്പത്തികമായി ലാഭം ഉണ്ടാകും. വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടും. ജോലിയില്‍ വിജയം കൈവരിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതം ഈ സമയം സന്തോഷകരമായിരിക്കും.

നവരാത്രി 2022
ഇത്തവണത്തെ നവരാത്രി സെപ്റ്റംബര്‍ 26ന് ആരംഭിച്ച് ഒക്ടോബര്‍ 5 ന് അവസാനിക്കും. നവരാത്രിയുടെ പത്താം ദിവസം അതായത് ഒക്ടോബര്‍ 5 ന് ദുര്‍ഗ്ഗാ നിമഞ്ജനം നടക്കും. ഹിന്ദുവിശ്വാസപ്രകാരം, നവരാത്രി വേളയില്‍ ദുര്‍ഗാദേവി ഭക്തരുടെ ഇടയില്‍ ഭൂമിയിലേക്ക് വരികയും അവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റി ഭക്തരെ അനുഗ്രഹിക്കുകയും ചെയ്യുന്നു. നവരാത്രിയുടെ 9 ദിവസങ്ങളില്‍ ഭക്തര്‍ അനുഷ്ഠാനങ്ങള്‍ക്കനുസൃതമായി ദുര്‍ഗ്ഗാദേവിയുടെ 9 രൂപങ്ങളെ ആരാധിക്കുന്നു.

നവരാത്രിയിലെ മംഗളകരമായ യോഗം
ഇത്തവണത്തെ നവരാത്രിയില്‍ അശ്വിനി ശുക്ല പ്രതിപാദ തിഥിയില്‍ രാവിലെ സൂര്യോദയ സമയത്ത് സര്‍വാര്‍ത്ത സിദ്ധി എന്ന ഐശ്വര്യ യോഗവുമുണ്ടാകും. ഇതോടൊപ്പം അമൃത സിദ്ധി യോഗയും വരും. ഇതില്‍ ഏറ്റവും നല്ല യാദൃശ്ചികത ഈ ദിവസം മുഴുവന്‍ അത്തം നക്ഷത്രം ഉണ്ടാകും എന്നതാണ്. ദുര്‍ഗ്ഗാദേവി ഈ സമയം ആനപ്പുറത്ത് ഭൂമിയിലേക്ക് എഴുന്നള്ളുമെന്ന് വിശ്വസിക്കുന്നു.



Click it and Unblock the Notifications
