Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
ദുര്ഗ്ഗാദേവി ഭൂമിയിലെത്തുന്ന നവരാത്രി നാളുകള്: ആചാരങ്ങളും ചടങ്ങുകളും
എല്ലാ നവരാത്രികളിലും വച്ച് ഏറ്റവും പ്രധാനപ്പട്ടതാണ് ശാരദിയ നവരാത്രി. പഞ്ചാംഗമനുസരിച്ച്, അശ്വിനി മാസത്തിലെ ശുക്ല പക്ഷത്തിലെ പ്രതിപാദ തിഥിയില് ശാരദിയ നവരാത്രി ആരംഭിക്കുന്നു. ഇത്തവണത്തെ നവരാത്രി സെപ്റ്റംബര് 26ന് ആരംഭിച്ച് ഒക്ടോബര് 5 ന് അവസാനിക്കും. നവരാത്രിയുടെ പത്താം ദിവസം അതായത് ഒക്ടോബര് 5 ന് ദുര്ഗ്ഗാ നിമഞ്ജനം നടക്കും.
ഹിന്ദുവിശ്വാസപ്രകാരം, നവരാത്രി വേളയില് ദുര്ഗാദേവി ഭക്തരുടെ ഇടയില് ഭൂമിയിലേക്ക് വരികയും അവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റി ഭക്തരെ അനുഗ്രഹിക്കുകയും ചെയ്യുന്നു. നവരാത്രിയുടെ 9 ദിവസങ്ങളില് ഭക്തര് അനുഷ്ഠാനങ്ങള്ക്കനുസൃതമായി ദുര്ഗ്ഗാദേവിയുടെ 9 രൂപങ്ങളെ ആരാധിക്കുന്നു. ഈ വര്ഷത്തെ നവരാത്രിയുടെ കൂടുതല് വിശേഷങ്ങള് അറിയാന് തുടര്ന്ന് വായിക്കൂ.

നവരാത്രി 2022
26 സെപ്റ്റംബര് - ആദ്യ ദിനം - കലശം വയ്പ്, ശൈലപുത്രി പൂജ
27 സെപ്റ്റംബര് - രണ്ടാം ദിനം - ബ്രഹ്മചാരിണി പൂജ
28 സെപ്റ്റംബര് - മൂന്നാം ദിവസം- ചന്ദ്രഘാണ്ഡ പൂജ
29 സെപ്റ്റംബര് - നാലാം ദിവസം - കൂഷ്മാണ്ഡ പൂജ, വിനായക ചതുര്ത്ഥി
30 സെപ്റ്റംബര് - അഞ്ചാം ദിവസം - പഞ്ചമി, സ്കന്ദമാതാ പൂജ
ഒക്ടോബര് 1 - ആറാം ദിവസം - ഷഷ്ഠി, കാത്യായനി പൂജ
2 ഒക്ടോബര് - ഏഴാം ദിവസം - സപ്തമി, കാലരാത്രി പൂജ
3 ഒക്ടോബര് - എട്ടാം ദിവസം - ദുര്ഗാ അഷ്ടമി, മഹാഗൗരി പൂജ, മഹാനവമി
4 ഒക്ടോബര് - ഒമ്പതാം ദിവസം - മഹാനവമി
5 ഒക്ടോബര് - പത്താം ദിവസം - ദശമി, ദുര്ഗ്ഗാ നിമഞ്ജനം, വിജയദശമി (ദസറ)

നവരാത്രിയിലെ മംഗളകരമായ യോഗം
ഇത്തവണത്തെ നവരാത്രിയില് അശ്വിനി ശുക്ല പ്രതിപാദ തിഥിയില് രാവിലെ സൂര്യോദയ സമയത്ത് സര്വാര്ത്ത സിദ്ധി എന്ന ഐശ്വര്യ യോഗയുണ്ടാകും. ഇതോടൊപ്പം അമൃത സിദ്ധി യോഗയും വരും. ഇതില് ഏറ്റവും നല്ല യാദൃശ്ചികത ഈ ദിവസം മുഴുവന് അത്തം നക്ഷത്രം ഉണ്ടാകും എന്നതാണ്. ദുര്ഗ്ഗാദേവി ഈ സമയം ആനപ്പുറത്ത് ഭൂമിയിലേക്ക് എഴുന്നള്ളും.

നവരാത്രിയിലെ കലശസ്ഥാപനം
ചിട്ടകള് പാലിച്ചാലേ നവരാത്രിയില് ദേവീ പൂജയ്ക്ക് ഫലം ലഭിക്കൂ. നവരാത്രിയുടെ ആദ്യദിവസം ശുഭമുഹൂര്ത്തത്തില് കലശം സ്ഥാപിക്കുക. കലശം സ്ഥാപിക്കാന്, ഒരു മണ്പാത്രത്തില് മണ്ണ് സൂക്ഷിച്ച് അതില് ബാര്ലി വിതയ്ക്കുക. പൂജാസ്ഥലത്തോ വടക്കുകിഴക്കോ കലശം സ്ഥാപിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇവിടെ ഗംഗാജലം തളിച്ച് വൃത്തിയാക്കുക. ഒരു ചുവന്ന തുണി വിരിച്ച് അതില് ദുര്ഗ്ഗാ ദേവിയുടെ ചിത്രം വയ്ക്കുക. ഒരു ചെമ്പ് പാത്രത്തിലോ മണ്പാത്രത്തിലോ ഗംഗാജലമോ ശുദ്ധജലമോ നിറച്ച് നിറച്ച് അതില് നാണയങ്ങള്, വെറ്റില, ഗ്രാമ്പൂ, ദര്ഭ പുല്ല് എന്നിവ ഇടുക. കലശത്തിന്റെ വായ കെട്ടുക. പാത്രത്തില് മാങ്ങയുടെ ഇലകള് ഇട്ട് അതില് ഒരു തേങ്ങ വയ്ക്കുക. ഇനി ബാര്ലി കലവും കലശവും ദുര്ഗാദേവിയുടെ ഫോട്ടോയുടെ വലതുവശത്ത് വയ്ക്കുക. കലശപ്രതിഷ്ഠ പൂര്ത്തിയാക്കിയ ശേഷം ദുര്ഗാദേവിയെ ആരാധിക്കാന് തുടങ്ങുക.

നവരാത്രിയില് ദുര്ഗാപൂജയുടെ പ്രാധാന്യം
രാവണനെതിരേ വിജയത്തിനായി ശ്രീരാമന് 9 ദിവസം ദുര്ഗ്ഗാ ദേവിയെ ആരാധിച്ചു. ദുര്ഗ്ഗാ ദേവിയുടെ അനുഗ്രഹത്താല് ശ്രീരാമന് പത്താം ദിവസം രാവണനെ വധിക്കുകയും ലങ്ക കീഴടക്കുകയും ചെയ്തു. ഇക്കാരണത്താല്, ശാരദിയ നവരാത്രിയില് ദുര്ഗ്ഗാദേവിയെ ആചാരപരമായി ആരാധിക്കുന്ന ഭക്തര്ക്ക് തന്റെ പ്രവൃത്തികളില് വിജയം നേടാനാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

നവരാത്രി വ്രതത്തിന്റെ പ്രാധാന്യം
കന്നിമാസത്തിലെ അമാവാസി ദിവസം കഴിഞ്ഞ് വരുന്ന വെളുത്തപക്ഷ പ്രഥമ മുതല് നവമി വരെയുള്ള ദിവസങ്ങളാണ് നവരാത്രി വ്രതം അനുഷ്ഠിക്കേണ്ടത്. ഒന്പതു ദിവസം നീളുന്ന ദുര്ഗാപൂജ നടക്കുന്ന കാലമാണിത്. ലോകത്തിന്റെ മുഴുവന് മാതാവായ ദുര്ഗാ ദേവിയെ ഈ നാളുകളില് ഭക്തിപൂര്വ്വം ആരാധിക്കുന്നു. നവരാത്രി നാളുകളുടെ ആദ്യത്തെ മൂന്നു ദിവസം ദേവിയെ ദുര്ഗ്ഗയായും അടുത്ത മൂന്നു ദിവസം ലക്ഷ്മിയായും പിന്നീടുള്ള മൂന്നു ദിവസം സരസ്വതിയായും സങ്കല്പിച്ച് പൂജയും ഉപാസനയും നടത്താറുണ്ട്.

ദുര്ഗ്ഗാദേവിയ ആരാധിച്ചാല്
വിശ്വാസങ്ങള് പ്രകാരം നവരാത്രി പൂജയിലൂടെ ഭക്തര്ക്ക് ഐശ്വര്യവും സമ്പത്തും കൈവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ദുര്ഗാദേവി നിങ്ങളുടെ കുടുംബത്തെ ആരോഗ്യം, സമ്പത്ത്, ജ്ഞാനം, വിജയം എന്നിവ നല്കി അനുഗ്രഹിക്കുന്നു. ദുര്ഗാദേവിയുടെ ഭക്തര്ക്ക് തുടക്കത്തില് തടസ്സങ്ങള് നേരിടേണ്ടി വന്നേക്കാം എന്നാല് ഒരു നിശ്ചിത കാലയളവില് ഈ ബുദ്ധിമുട്ടുകള് മാഞ്ഞുപോകുകയും ഭക്തര്ക്ക് ദേവിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്യുന്നു. ചൊവ്വാഴ്ചകളില് രാഹുകാലത്ത് ദേവിയെ പ്രാര്ത്ഥിക്കുന്നത് വളരെ ശുഭകരമാണ്. ദുര്ഗ്ഗാ ദേവി തന്റെ ഭക്തരെ ദുഖത്തില് നിന്നും ദുരിതങ്ങളില് നിന്നും സംരക്ഷിക്കുന്നു.



Click it and Unblock the Notifications
