For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവരാത്രി പൂജയില്‍ ഇക്കാര്യം ശ്രദ്ധിക്കൂ; ദുര്‍ഗാ ദേവിയുടെ കോപം ഒഴിവാക്കാം

|

ഇന്ത്യയിലെ ഹിന്ദുമത വിശ്വാസികള്‍ വിപുലമായി ആഘോഷിക്കുന്ന ഉത്സവമാണ് നവരാത്രി. ഒന്‍പത് ദിവസത്തെ ഈ ഉത്സവം ശക്തിയെ ആരാധിച്ചുകൊണ്ടാണ് ആഘോഷിക്കുന്നത്. നവരാത്രി ഉത്സവം ആരംഭിക്കുന്നത് ഹിന്ദു ചാന്ദ്ര മാസമായ അശ്വിനി മാസത്തിലെ ആദ്യ ദിവസത്തിലാണ്. ഈ സമയത്ത്, ദുര്‍ഗാ ദേവിയുടെ 9 രൂപങ്ങളെ ഭക്തിപൂര്‍വ്വം ആരാധിക്കുന്നു. ദേവിയുടെ 9 രൂപങ്ങളെയും പൂജിച്ചാല്‍ ദേവി പ്രസാദിക്കുകയും ഭക്തരുടെമേല്‍ പ്രത്യേക കൃപ ചൊരിയുകയും ചെയ്യുമെന്നാണ് വിശ്വാസം.

Most read: നവരാത്രിയില്‍ വീട്ടില്‍ ഈ വാസ്തു പരിഹാരം ചെയ്താല്‍ ഐശ്വര്യവും ഭാഗ്യവും കൂടെMost read: നവരാത്രിയില്‍ വീട്ടില്‍ ഈ വാസ്തു പരിഹാരം ചെയ്താല്‍ ഐശ്വര്യവും ഭാഗ്യവും കൂടെ

ഈ മാസത്തില്‍ ദുര്‍ഗാ ദേവിയെ ആരാധിക്കുകയും വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നത് വീട്ടില്‍ സന്തോഷവും ഐശ്വര്യവും കൊണ്ടുവരും. വീടിനുള്ളില്‍ നിന്ന് എല്ലാ നെഗറ്റീവ് എനര്‍ജിയും നീക്കം ചെയ്യപ്പെടും. നവരാത്രി സമയത്ത് ദുര്‍ഗാദേവിക്കായി വീട്ടില്‍ അഘണ്ഡജ്യോതി തെളിയിക്കുന്നതിലൂടെ വീടിന്റെ അന്തരീക്ഷം വളരെ ശാന്തവും ഭക്തിസാന്ദ്രവുമാകുമെന്ന് പറയപ്പെടുന്നു. നവരാത്രി പൂജാവേളയില്‍ ഹൈന്ദവ ഗ്രന്ഥങ്ങളില്‍ പല പ്രത്യേക നിയമങ്ങളും പരാമര്‍ശിച്ചിട്ടുണ്ട്. ഇവയെല്ലാം ഈ സമയത്ത് നിങ്ങള്‍ മനസ്സില്‍ സൂക്ഷിക്കേണ്ടതാണ്. ഈ പ്രത്യേക നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ദുര്‍ഗാ ദേവിയുടെ കോപമുണ്ടാകും. അത്തരമൊരു സാഹചര്യത്തില്‍, വീട്ടില്‍ പല പ്രശ്‌നങ്ങളും ഉണ്ടാകാം. നവരാത്രി പൂജയില്‍ ദുര്‍ഗാ ദേവിയുടെ പ്രീതിക്കായി നിങ്ങള്‍ പാലിക്കേണ്ട ചില നിയമങ്ങള്‍ ഇതാ.

നവരാത്രി വ്രതം അനുഷ്ഠിച്ചാല്‍

നവരാത്രി വ്രതം അനുഷ്ഠിച്ചാല്‍

നവരാത്രി വ്രതത്തിന്റെ മഹത്വം പുരാണ ഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുണ്ട്. നവരാത്രി വ്രതം അനുഷ്ഠിക്കുന്ന ഒരാള്‍ക്ക് ദുര്‍ഗ്ഗാ ദേവിയുടെ കൃപയാല്‍ സന്തോഷവും സമാധാനവും സമൃദ്ധിയും ലഭിക്കുമെന്നാണ് വിശ്വാസം. തന്റെ ഭക്തരില്‍ ദുര്‍ഗാ ദേവിയുടെ പ്രത്യേക കൃപ നിലനിര്‍ത്തുന്നു.

നവരാത്രി പൂജ ചെയ്താല്‍

നവരാത്രി പൂജ ചെയ്താല്‍

നവരാത്രി പൂജയിലൂടെ ഭക്തര്‍ക്ക് ഐശ്വര്യവും സമ്പത്തും കൈവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ദുര്‍ഗാദേവി നിങ്ങളുടെ കുടുംബത്തെ ആരോഗ്യം, സമ്പത്ത്, ജ്ഞാനം, വിജയം എന്നിവ നല്‍കി അനുഗ്രഹിക്കുന്നു. ദുര്‍ഗാദേവിയുടെ ഭക്തര്‍ക്ക് തുടക്കത്തില്‍ തടസ്സങ്ങള്‍ നേരിടേണ്ടി വന്നേക്കാം എന്നാല്‍ ഒരു നിശ്ചിത കാലയളവില്‍ ഈ ബുദ്ധിമുട്ടുകള്‍ മാഞ്ഞുപോകുകയും ഭക്തര്‍ക്ക് ദേവിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്യുന്നു. ചൊവ്വാഴ്ചകളില്‍ രാഹുകാലത്ത് ദേവിയെ പ്രാര്‍ത്ഥിക്കുന്നത് വളരെ ശുഭകരമാണ്. ദുര്‍ഗ്ഗാ ദേവി തന്റെ ഭക്തരെ ദുഖത്തില്‍ നിന്നും ദുരിതങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.

Most read:സെപ്റ്റംബര്‍ 24 മുതല്‍ ശുക്രന്‍ കന്നി രാശിയില്‍; ഈ 5 രാശിക്കാര്‍ക്ക് ശുക്രദശMost read:സെപ്റ്റംബര്‍ 24 മുതല്‍ ശുക്രന്‍ കന്നി രാശിയില്‍; ഈ 5 രാശിക്കാര്‍ക്ക് ശുക്രദശ

നെയ്യ് വിളക്ക് കൊളുത്തുക

നെയ്യ് വിളക്ക് കൊളുത്തുക

ദിവസവും വീടിനുള്ളില്‍ നെയ്യ് വിളക്ക് കൊളുത്തിയാല്‍ വീട്ടിലെ വാസ്തുദോഷങ്ങള്‍ ഇല്ലാതാകുമെന്നാണ് വിശ്വാസം. നവരാത്രി ആരാധനയില്‍ പഞ്ചദേവനെ (സൂര്യന്‍, ഗണേശന്‍, ശിവന്‍, ദുര്‍ഗ്ഗ, വിഷ്ണു) ധ്യാനിക്കണം. ഇത് ചെയ്യുന്നതിലൂടെ, ലക്ഷ്മി ദേവിയുടെ പ്രത്യേക കൃപ നിങ്ങളുടെ മേല്‍ വര്‍ഷിക്കുന്നു. പൂജാവേളയില്‍, വിളക്ക് അണയ്ക്കാതിരിക്കണം. പൂജാവേളയില്‍ വിളക്ക് അണച്ചാല്‍ പൂജാവിധിയുടെ പൂര്‍ണഫലം ഭക്തര്‍ക്ക് ലഭിക്കില്ല.

തുകല്‍ വസ്തുക്കള്‍ പാടില്ല

തുകല്‍ വസ്തുക്കള്‍ പാടില്ല

നവരാത്രി പൂജയില്‍ ഒരിക്കലും പൊട്ടിയതോ ചീത്തയായതോ ആയ വിളക്ക് കത്തിക്കരുത്. ഇത് വളരെ അശുഭകരമായി കണക്കാക്കപ്പെടുന്നു. അങ്ങനെ ചെയ്യുന്നത് ദേവിയെ ദേഷ്യം പിടിപ്പിച്ചേക്കാം. ആരാധനയ്ക്ക് മുമ്പ്, പൂജാമുറി നന്നായി വൃത്തിയാക്കുക. ആരാധനാ സമയത്ത് നിങ്ങള്‍ക്കൊപ്പം തുകല്‍ ബെല്‍റ്റോ പേഴ്‌സോ ഇല്ലെന്ന് പ്രത്യേകം ശ്രദ്ധിക്കുക. ഇത് അശുഭകരമായി കണക്കാക്കപ്പെടുന്നു.

Most read:വാസ്തുദോഷം നീങ്ങും ഐശ്വര്യം വരും; വീട്ടില്‍ പാരിജാതം നട്ടാല്‍ നേട്ടമിത്Most read:വാസ്തുദോഷം നീങ്ങും ഐശ്വര്യം വരും; വീട്ടില്‍ പാരിജാതം നട്ടാല്‍ നേട്ടമിത്

ദേവീമന്ത്രം

ദേവീമന്ത്രം

നവരാത്രിയില്‍ ദുര്‍ഗ്ഗാദേവിയെ ആരാധിക്കുന്നതിനുള്ള മന്ത്രം ജപിക്കുമ്പോള്‍, ചന്ദനമാല ലഭ്യമാണെങ്കില്‍ അത് തന്നെ ഉപയോഗിക്കുക. കാരണം ദുര്‍ഗാ ആരാധനയില്‍ ചന്ദനമാല ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. നവരാത്രിയില്‍, ദേവിയുടെ മന്ത്രങ്ങള്‍ ദിവസവും ക്രമമായി ജപിക്കണം. ഒരിക്കലും കൂടുതലോ കുറവോ ആവരുത്. ഒരു നിശ്ചിത സമയത്ത് നിശ്ചിത സ്ഥലത്ത് ഇരുന്നു മാത്രം മന്ത്രം ജപിക്കുക.

ബ്രഹ്‌മചര്യം പാലിക്കുക

ബ്രഹ്‌മചര്യം പാലിക്കുക

നവരാത്രിയില്‍ ദുര്‍ഗ്ഗാദേവിയെ ആരാധിക്കുമ്പോള്‍ എപ്പോഴും കിഴക്കോട്ടോ വടക്കോട്ടോ മുഖം വയ്ക്കണം. ദേവിയെ ആരാധിക്കുമ്പോള്‍ ബ്രഹ്‌മചര്യം പാലിക്കണം, ലൈംഗികതയെക്കുറിച്ചുള്ള ചിന്തകള്‍ മനസ്സില്‍ കൊണ്ടുവരരുത്. നവരാത്രിയില്‍, മംഗളകരമായ ഫലങ്ങള്‍ ലഭിക്കാന്‍ നിങ്ങള്‍ ഒരു വ്രതം അനുഷ്ഠിക്കണം.

Most read:ഉറക്കത്തില്‍ പരമശിവനെ സ്വപ്‌നം കണ്ടാല്‍ അതിനര്‍ത്ഥം ഇതാണ്Most read:ഉറക്കത്തില്‍ പരമശിവനെ സ്വപ്‌നം കണ്ടാല്‍ അതിനര്‍ത്ഥം ഇതാണ്

പെണ്‍കുട്ടികളുടെ ഹൃദയം വേദനിപ്പിക്കരുത്

പെണ്‍കുട്ടികളുടെ ഹൃദയം വേദനിപ്പിക്കരുത്

ഇന്ത്യന്‍ പാരമ്പര്യത്തില്‍ പെണ്‍കുട്ടികളെ ദുര്‍ഗ്ഗയുടെ രൂപമായി കണക്കാക്കുന്നു. നവരാത്രിയില്‍ കന്യകയെ ആരാധിക്കുന്നതിലൂടെ ഭക്തര്‍ക്ക് പുണ്യം ലഭിക്കുന്നു. നവരാത്രി സമയത്ത് പെണ്‍കുട്ടികള്‍ക്കും സ്ത്രീക്കും നേരെ അനാദരവ് കാണിക്കരുത് എന്നാണ് വിശ്വാസം. ഏതെങ്കിലും പെണ്‍കുട്ടിയെ നിങ്ങള്‍ അപമാനിക്കുന്നുവെങ്കില്‍ ദുര്‍ഗ്ഗാദിവിയുടെ കോപം നേരിടേണ്ടിവരും.

വീട് പൂട്ടി പുറത്തുപോകരുത്

വീട് പൂട്ടി പുറത്തുപോകരുത്

നവരാത്രി സമയത്ത് നിങ്ങള്‍ വീട്ടില്‍ കലശമോ അഖണ്ഡജ്യോതിയോ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ വീട് പൂട്ടിയിടരുത്. അതായത്, വീട്ടില്‍ ആരെങ്കിലും ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. കൂടാതെ, വ്രത സമയത്ത് പകല്‍ ഉറക്കവും നിങ്ങള്‍ ഒഴിവാക്കണം.

ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക

ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക

നവരാത്രിയുടെ ഒമ്പത് ദിവസം വ്രതം അനുഷ്ഠിക്കുന്ന ഒരാള്‍ ആത്മീയ പാതയിലൂടെ വേണം സഞ്ചരിക്കാന്‍. മനസ് ചഞ്ചലമാകാതെ സമയം ചെലവഴിക്കണമെന്നും മതഗ്രന്ഥങ്ങള്‍ പഠിക്കണമെന്നും വിശ്വസിക്കപ്പെടുന്നു. ഈ ദിവസങ്ങളില്‍ ദുര്‍ഗാ ചാലിസയോ ദുര്‍ഗ്ഗാ സപ്തസതിയോ പാരായണം ചെയ്യണം.

Most read:ഉയരത്തില്‍ നിന്ന് വീഴുന്നതായി സ്വപ്‌നം കണ്ടിട്ടുണ്ടോ? അതിനര്‍ത്ഥം ഇതാണ്Most read:ഉയരത്തില്‍ നിന്ന് വീഴുന്നതായി സ്വപ്‌നം കണ്ടിട്ടുണ്ടോ? അതിനര്‍ത്ഥം ഇതാണ്

വെളുത്തുള്ളി കഴിക്കരുത്

വെളുത്തുള്ളി കഴിക്കരുത്

നവരാത്രിയുടെ പുണ്യദിനങ്ങളില്‍ ഭക്തര്‍ സാത്വികത പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളുടെ ഭക്ഷണത്തിലും പെരുമാറ്റത്തിലും ചിന്തകളിലും സാത്വികത ഉണ്ടായിരിക്കണം, എങ്കില്‍ മാത്രമേ നവരാത്രി കാലത്തെ വ്രതാനുഷ്ഠാനത്തിന്റെ പൂര്‍ണമായ നേട്ടം നിങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ. ഈ ദിവസങ്ങളില്‍ നിങ്ങള്‍ ഉള്ളി, വെളുത്തുള്ളി, ഇറച്ചി, മദ്യം എന്നിവ കഴിക്കരുത്. നവരാത്രിയുടെ ഒമ്പത് ദിവസം സമ്പൂര്‍ണ സാത്വികഭക്ഷണം പിന്തുടരുക.

English summary

Navratri 2022 : Rules To Follow On Navratri To Please Goddess Durga in Malayalam

Many special rules have been mentioned in Hindu scriptures during Navratri worship. Here are some rules to follow on navratri to please goddess durga.
Story first published: Tuesday, September 20, 2022, 10:56 [IST]
X
Desktop Bottom Promotion