For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Navratri 2022: ഒന്‍പത് ദിനം ഒന്‍പത് അവതാരം: ഇതില്‍ സമൃദ്ധിയും ഐശ്വര്യവും ഈ ദിനത്തില്‍

|

ഈ വര്‍ഷത്തെ നവരാത്രിക്ക് തുടക്കം കുറിക്കുന്നത് സെപ്റ്റംബര്‍ 26-നാണ്. അതിന് ശേഷം വരുന്ന ഒന്‍പത് ദിവസങ്ങള്‍ക്കും വളരെയധികം പ്രത്യേകതകള്‍ ആണ് ഉള്ളത്. നവരാത്രി ആഘോഷിക്കപ്പെടുന്നത് ഒന്‍പത് ദിവസങ്ങളിലായാണ്. അതുകൊണ്ട് തന്നെ ഈ ദിവസങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. ദുര്‍ഗ്ഗാ ദേവിയുടെ ഒന്‍പത് അവതാരങ്ങളെയാണ് നാം ഈ ദിനത്തില്‍ ആരാധിക്കുന്നത്. നവരാത്രി എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ഒന്‍പത് രാത്രികള്‍ എന്നാണ്. തിന്മയുടെ മേല്‍ നന്മ നേടിയെടുക്കുന്ന വിജയത്തെയാണ് ഈ ദിനത്തില്‍ നാം ഓര്‍മ്മിക്കേണ്ടത്.

Navratri 2022

നവരാത്രി ദിനത്തില്‍ ദുര്‍ഗ്ഗാദേവിയെ പ്രപഞ്ച ശക്തിയായി ആരാധിക്കുകയും ദേവിയുടെ ഒന്‍പത് അവതാരങ്ങളെ പൂജിക്കുകയും ആടുകയും പാടുകയും എല്ലാം ചെയ്യുന്നു. കേരളത്തില്‍ വിജയ ദശമി ദിനത്തിലാണ് പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. അത് മാത്രമല്ല ജീവിതത്തില്‍ ഉണ്ടാവുന്ന ദോഷഫലങ്ങളെ അകറ്റുകയും ജീവിതത്തില്‍ സന്തോഷം നിറക്കുകയും ചെയ്യുന്ന ദിവസങ്ങള്‍ കൂടിയാണ് നവരാത്രി ദിനം. ദുര്‍ഗ്ഗാദേവിയുടെ ഒന്‍പത് അവതാരങ്ങളെക്കുറിച്ചും ഈ ദിനത്തിന്റെ പ്രത്യേകതകളെക്കുറിച്ചും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

ശൈലപുത്രി

ശൈലപുത്രി

നവരാത്രിയില്‍ ആദ്യ ദിനത്തില്‍ ശൈലപുത്രിയെയാണ് ആരാധിക്കുന്നത്. ഈ ദിനത്തില്‍ ദുര്‍ഗ്ഗാ ദേവിയുടെ ആദ്യത്തെ അവതാരമായ ശൈലപുത്രി അഥവാ പര്‍വ്വത പുത്രിയെയാണ് ആരാധിക്കുന്നത്. സതി, ഹൈമവതി, ഭവാനി എന്നെല്ലാം ദേവി അറിയപ്പെടുന്നു. ദേവി ഭൂജാതയായിരിക്കുന്നത് ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും മഹാദേവന്റെയും ശക്തിയുടെ സമ്പൂര്‍ണ്ണ മൂര്‍ത്തിയായാണ്. ഇത് കൂടാതെ നെറ്റിയില്‍ ചന്ദ്രക്കലയും വലതുവശത്ത് ത്രിശൂലവും ഇടതുകൈയില്‍ താമരയുമായി കാളപ്പുറത്ത് ഇരിക്കുന്ന തരത്തിലാണ് ദേവിയെ സങ്കല്‍പ്പിച്ചിട്ടുള്ളത്. അത് മാത്രമല്ല ഈ ദിനത്തില്‍ ഓറഞ്ച് നിറമുള്ള വസ്ത്രമാണ് ധരിക്കേണ്ടത്. കൂടാതെ ഈ ദിനം അതായത് നവരാത്രിയുടെ ആദ്യത്തെ ദിനം ഉത്സാഹം, വിജയം, സന്തോഷം എന്നിവയെ പ്രതിനിധീകരിക്കുന്നു.

ബ്രഹ്മചാരിണി

ബ്രഹ്മചാരിണി

രണ്ടാമത്തെ ദിനം ബ്രഹ്മചാരിണി ദിനമായാണ് അറിയപ്പെടുന്നത്. എന്തും ത്യാഗം ചെയ്യപ്പെടുന്ന സ്ത്രീയെയാണ് ബ്രഹ്മചാരിണി ദേവി പ്രതിനിധീകരിക്കുന്നത്. വലംകൈയില്‍ ജപമാലയും ഇടതുകൈയില്‍ കമണ്ഡലുവും ഏന്തി നഗ്നപാദയാാണ് ദേവി നടക്കുന്നത്. ദേവി തന്റെ ഭക്തര്‍ക്ക് കൃപ, ആനന്ദം, സമാധാനം, സമൃദ്ധി എന്നിവ നല്‍കുന്നു എന്നാണ് വിശ്വാസം. നവരാത്രിയുടെ രണ്ടാമത്തെ ദിനത്തിലാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്. ഈ ദിനത്തില്‍ വെള്ളനിറമുള്ള വസ്ത്രമാണ് ധരിക്കേണ്ടത്. വിശുദ്ധി, കന്യകാത്വം, സമാധാനം, പവിത്രത എന്നിവയുടെ പര്യായമായത് കൊണ്ടാണ് വെള്ള നിറം ധരിക്കുന്നതിന് ശ്രദ്ധിക്കണം എന്ന് പറയുന്നത്

ചന്ദ്രഘണ്ട

ചന്ദ്രഘണ്ട

ചന്ദ്രഘണ്ട ദേവിയാണ് മൂന്നാമത്തെ ദിനത്തില്‍ ആരാധിക്കപ്പെടേണ്ടത്. ഈ ദിനത്തില്‍ ദേവിയുടെ നെറ്റിയില് അര്‍ദ്ധചന്ദ്രാകൃതി കാണപ്പെടുന്നു. അതുകൊണ്ടാണ് ദേവിയെ ചന്ദ്രഘണ്ട എന്ന് പറയുന്നത്. പരമശിവന്റെ സഖിയായതിന് ശേഷമാണ് ചന്ദ്രഘണ്ടാ ദേവി നെറ്റിയില്‍ അര്‍ദ്ധചന്ദ്രന്റെ രൂപം വരക്കുന്നത് എന്നാണ് വിശ്വാസം. ജീവിതത്തിലെ സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി മൂന്നാം ദിവസം നാം ദേവിയെ ആരാധിക്കുന്നു. കടുവയാണ് ദേവിയുടെ വാഹനം. ത്രിശൂലം, ഗദ, വാള്‍, കമണ്ഡലു, താമര, അമ്പ്, ധനുഷ്, ജപമാല എന്നിവ ഇരുകൈകളിലുമായി ധരിക്കുന്നു. അഞ്ചാമത്തെ കൈയ്യില്‍ വരമുദ്ര കാണിക്കുന്നു. വലത് കൈ അഭയമുദ്രയില്‍ പിടിക്കുന്നു. ഈ ദിനത്തില്‍ ചുവന്ന നിറത്തിലുള്ള വസ്ത്രമാണ് ധരിക്കേണ്ടത്. കാരണം അഭിനിവേശം, നിര്‍ഭയം, ലൈംഗികത എന്നിവയെയാണ് ഇത് സൂചിപ്പിക്കുന്നത്.

കൂഷ്മാണ്ഡ

കൂഷ്മാണ്ഡ

കൂശ്മാണ്ഡ ദേവിയെയാണ് അടുത്ത ദിവസം ആരാധിക്കേണ്ടത്. ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയും ആണ് ദേവി. സൂര്യനെപ്പോലെ തിളങ്ങുന്ന ശരീരമുള്ളതതുകൊണ്ട് തന്നെയാണ് ഈ പേര് ലഭിച്ചതും. ഈ ദേവിയുടെ നവരാത്രി പ്രാധാന്യത്തില്‍ തന്റെ ആരാധകര്‍ക്ക് നല്ല ക്ഷേമവും ശക്തിയും നല്‍കുന്നു എന്നതാണ്. എട്ട് കൈകളോടെയാണ് ദേവിയെ കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ അഷ്ടഭുജാ ദേവി എന്നും ദേവി അറിയപ്പെടുന്നു. ത്രിശൂലം, വാള്‍, കൊളുത്ത്, ഗദ, വില്ല്, അമ്പ്, രണ്ട് പാത്രങ്ങള്‍ തേന്‍, രക്തം എന്നിവ പിടിച്ച് എട്ട് മുതല്‍ പത്ത് വരെ കൈകളോടെയാണ് ദേവിയെ ചിത്രീകരിച്ചരിക്കുന്നത്. ഈ ദിനത്തില്‍ നീല നിറമുള്ള വസ്ത്രങ്ങളാണ് ഭക്തര്‍ ധരിക്കേണ്ടത്. ജീവിതത്തില്‍ സമൃദ്ധിയും ഐശ്വര്യവും നിറക്കുന്നതിന് ഈ ദിനം മികച്ചതാണ്.

സ്‌കന്ദമാതാ

സ്‌കന്ദമാതാ

നവരാത്രിയില്‍ അഞ്ചാം ദിനത്തില്‍ നാം ആരാധിക്കേണ്ടത് സ്‌കന്ദമാതാവിനെയാണ്. ദേവി സിംഹപ്പുറത്താണ് സ്ഥിതി ചെയ്യുന്നത്. കുട്ടികള്‍ മടിയില്‍ ഇരിക്കുന്ന തരത്തിലാണ് ദേവി കാണപ്പെടുന്നത്. അസുരന്‍മാര്‍ക്കെതിരേയുള്ള യുദ്ധത്തില്‍ വിജയം കൈവരിച്ചത് സ്‌കന്ദാതാവാണ് എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ദേവിയെ അഗ്നി ദേവി എന്നും അറിയപ്പെടുന്നു. നാല് കൈകളോടും, മുകളിലെ രണ്ട് കൈകളില്‍ താമരപ്പൂവോടും, ഒരു കൈ അഭയ മുദ്രയിലും, ഒരു വലത് കൈ സ്‌കന്ദനുമായി ഇരിക്കുന്നതുമാണ്. താമരപ്പൂവില്‍ സ്ഥിതി ചെയ്യുന്ന ദേവി ആയത് കൊണ്ട് തന്നെ പദ്മാസനി എന്നും അറിയപ്പെടുന്നു. ഈ ദിനത്തില്‍ മഞ്ഞ നിറം ധരിക്കുക, അത് നിങ്ങളെ ഉന്മേഷത്തോടെയും ഊര്‍ജ്ജസ്വലമായും നിലനിര്‍ത്തും.

കാത്യായനി

കാത്യായനി

കാര്‍ത്യായനി ദേവി ദുര്‍ഗ്ഗയുടെ ആറാമത്തെ രൂപമാണ്. മഹാലക്ഷ്മി എന്നും ദേവി അറിയപ്പെടുന്നു. മഹിഷാസുരനെ നിഗ്രഹിക്കുന്നതിന് വേണ്ടിയാണ് ദേവി അവതാരമെടുത്തത് എന്നാണ് വിശ്വാസം. കോപം, പ്രതികാരം, തിന്മക്കെതിരായ ആത്യന്തിക വിജയം എന്നിവയാണ് ദേവിയുടെ അവതാരോദ്ദേശം. ശുദ്ധമായ ഹൃദയത്തോടും അങ്ങേയറ്റം വിശ്വാസത്തോടും കൂടി ദേവിയെ ആരാധിക്കുന്നവര്‍ക്ക് ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും. സിംഹവാഹിനിയായ ദേവി നാല് കൈകളാല്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. പച്ച നിറമാണ് ഈ ദിനത്തില്‍ ധരിക്കേണ്ടത്. ഇത് ഫെര്‍ട്ടിലിറ്റിയുടെയും വളര്‍ച്ചയുടെയും ഫലം നല്‍കുന്നു.

കാളരാത്രി

കാളരാത്രി

ഇരുണ്ട നിറവും, ക്രോദ്ധത്തോടെയുള്ള രൂപവും മുഖവും ഭയമില്ലാത്തത ഭാവവുമാണ് ദേവിയുടെ രൂപം കാണിക്കുന്നത്.വലിയ ചുവന്ന കണ്ണുകളും, ചോര-ചുവപ്പ് നാവും പുറത്തേക്ക് നീട്ടിയിരിക്കുന്ന രൂപത്തിലാണ് ദേവിയെ നമുക്ക് കാണപ്പെടുന്നത്. എന്നാല്‍ ശാന്തമായ ഭാവം എപ്പോഴും മുഖത്തുണ്ടാവുന്നു. ചിതറിയ കറുത്ത മുടിയും മൂന്ന് വൃത്താകൃതിയിലുള്ള കണ്ണുകളും ആണ് ദേവിയുടെ പ്രത്യേകത. ഈ ദിനത്തില്‍ ചാരനിറം ധരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ഊര്‍ജത്തെ സന്തുലിതമാക്കുകയും ആളുകളെ മനസമാധമുള്ളവരാക്കുകയും ചെയ്യുന്നു.

മഹാഗൗരി

മഹാഗൗരി

മഹാഗൗരി ദുര്‍ഗ്ഗാദേവിയുടെ എട്ടാമത്തെ അവതാരമാണ്. നവരൂപങ്ങളില്‍ ഏറ്റവും സുന്ദരമായ രൂപമായി കണക്കാക്കപ്പെടുന്നത് മഹാഗൗരിയെയാണ്. ശുദ്ധി, വൃത്തി, സഹിഷ്ണുത, സമാധാനം എന്നിവയാണ് ദേവിയുടെ പ്രത്യേകത. ഭക്തരുടെ ഏത് ആഗ്രഹവും സാധിച്ച് കൊടുക്കുന്നതിന് ദേവിക്ക് സാധിക്കുന്നു. മഹാഗൗരിക്ക് നാല് കൈകളുണ്ട്. ഈ ദിനത്തില്‍ മഹാഗൗരിയെ ആരാധിക്കുന്നവര്‍ പര്‍പ്പിള്‍ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതിന് ശ്രദ്ധിക്കുക. കൂടാതെ മഹാഗൗരി പൂജ ചെയ്യുന്നവര്‍ക്ക് ജീവിതത്തില്‍ സമൃദ്ധി, കുലീനത, ശക്തി എന്നിവ ഉണ്ടാവുന്നു.

സിദ്ധിധാത്രി

സിദ്ധിധാത്രി

സിദ്ധി ധാത്രിയാണ് ദേവിയുടെ ഒന്‍പതാമത്തെ അവതാരം. ഏത് കഠിന രോഗത്തേയും മാറ്റുന്നതിന് ദേവിക്ക് സാധിക്കുന്നു എന്നാണ് ഭക്തരുടെ വിശ്വാസം. താമരയിലോ കടുവപ്പുറത്തോ ഇരിക്കുന്ന തരത്തിലാണ് ദേവിയെ ചിത്രീകരിച്ചിരിക്കുന്നത്. ദേവിക്ക് നാല് കൈകളുണ്ട്. അതില്‍ ഒന്നില്‍ ഗദയും മറ്റൊന്നില്‍ ചക്രവും പിടിച്ചിരിക്കുന്നു. ഒന്നില്‍ താമരപ്പൂവും മറ്റൊന്നില്‍ ശംഖും പിടിച്ചിരിക്കുന്നത്. ഈ ദിനത്തില്‍ ധരിക്കേണ്ട വസ്ത്രം എന്ന് പറയുന്നത് പച്ച നിറമുള്ള വസ്ത്രമാണ്. ഈ ദിനത്തില്‍ ദേവിയെ ആരാധിക്കുന്നതിലൂടെ കൃപയും, സമഗ്രതയും, ജാഗ്രതയും ജീവിതത്തില്‍ ഉണ്ടാവുന്നു.

ദു:ഖങ്ങളും ദുരിതങ്ങളും അകറ്റി വെളിച്ചം നല്‍കും മഹാഗൗരിദു:ഖങ്ങളും ദുരിതങ്ങളും അകറ്റി വെളിച്ചം നല്‍കും മഹാഗൗരി

സര്‍വ്വ ദുരിത നിവാരിണി; ദേവിയെ ഏഴാം ദിനം ആരാധിക്കാംസര്‍വ്വ ദുരിത നിവാരിണി; ദേവിയെ ഏഴാം ദിനം ആരാധിക്കാം

English summary

Navratri 2022: 9 Avatars of Durga & 9 Colours To Wear On Navratri Week In Malayalam

Here in this article we are sharing the nine avatars of durga and nine colors to wear on Navratri week in malayalam. Take a look.
Story first published: Tuesday, September 20, 2022, 12:48 [IST]
X
Desktop Bottom Promotion