For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Navratri 2022 : നവരാത്രി 9 ദിനവും ആരാധനയും പൂജയും ഇപ്രകാരം: ഐശ്വര്യം പടികയറും

|

ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ക്ക് സെപ്റ്റംബര്‍ 26-ന് തുടക്കം കുറിക്കുന്നു. സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 5 വരെയാണ് നവരാത്രി ആഘോഷിക്കുന്നത്. ഈ 9 ദിവസങ്ങളില്‍, ദേവി ആദിപരാശക്തിയുടെ ഒമ്പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ഉത്സവം വര്‍ഷത്തില്‍ നാല് തവണ ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും ചൈത്രത്തിനും ശാരദ നവരാത്രിക്കും പ്രാധാന്യം കൂടുതലാണ്. ദുര്‍ഗ്ഗാ ദേവിയെ ആരാധിക്കുന്നതിലൂടെ അത് ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കും എന്നാണ് പറയുന്നത്. ഇതില്‍ നവരാത്രിയുടെ ആദ്യ ദിവസം ദേവി ശൈലപുത്രിയെയാണ് ആരാധിക്കേണ്ടത്. മാതൃശക്തിയുടെയും വാത്സല്യത്തിന്റെയും അനുകമ്പയുടെയും സ്‌നേഹത്തിന്റെയും മൂര്‍ത്തീഭാവമായാണ് ശൈലപുത്രിയെ കണക്കാക്കുന്നത്. ഇതുപോലെ 9 ദിവസവും ദേവിയുടെ ഒന്‍പത് രൂപത്തെയാണ് ആരാധിക്കുന്നത്.

Navratri 2022

ദുര്‍ഗ്ഗാ മാതാവിനെ ആചാരപ്രകാരം പൂജിക്കുന്ന ഭക്തന്‍മാര്‍ക്ക് ജീവിതത്തില്‍ സന്തോഷം, ഐശ്വര്യം, വിദ്യ, ആരോഗ്യം, പ്രശസ്തി എന്നിവ ഉണ്ടാവുന്നു എന്നാണ് വിശ്വാസം. ദുര്‍ഗ്ഗാദേവിയെ ആരാധിക്കുന്നത് ശത്രുദോഷത്തെ ഇല്ലാതാക്കുകയും ജീവിതത്തില്‍ ഏത് മേഖലയിലും വിജയം കണ്ടെത്തുന്നതിനും സാധിക്കുന്നു. ഈ വര്‍ഷത്തെ നവരാത്രി ദിനത്തില്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. ദുര്‍ഗ്ഗാദേവിയെ ആരാധിക്കുന്നതിലൂടെ അത് ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഈ ദിനത്തില്‍ ആരാധനാ രീതി, ശുഭമുഹൂര്‍ത്തം, പ്രതിവിധി, മന്ത്രം, ആരതി തുടങ്ങിയവ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു.

 കാളരാത്രി ദേവി

കാളരാത്രി ദേവി

മാതാ കാലരാത്രിക്ക് ഈ ദിനത്തില്‍ ചുവന്ന നിറമുള്ള പട്ട് ആണ് ദാനം ചെയ്യുന്നത്. ദുര്‍ഗ്ഗാദേവിയുടെ ഏഴാമത്തെ രൂപം കാലരാത്രി ദേവിക്ക് സമര്‍പ്പിച്ചിരിക്കുന്നു. ഈ ദിവസം ദേവിക്ക് കടും ചുവപ്പ് നിറത്തിലുള്ള പട്ട് സമര്‍പ്പിക്കുന്നതോടൊപ്പം തന്നെ ശര്‍ക്കര സമര്‍പ്പിക്കുന്നതിനും ശ്രദ്ധിക്കണം. കാര്‍ത്യായനി ദേവിക്ക് പാക്കും വെറ്റിലയും എല്ലാം സമര്‍പ്പിക്കേണ്ടതാണ്. ദുര്‍ഗ്ഗാ ദേവിയുടെ ആറാമത്തെ അവതാരമാണ് കാര്‍ത്യായനി ദേവി. ഈ ദിവസം ദേവിയെ പ്രസാദിപ്പിക്കുന്നതിന് പച്ചനിറത്തിലുള്ള വസ്തുക്കള്‍ ദേവിക്ക് സമര്‍പ്പിക്കേണ്ടതാണ്.

സ്‌കന്ദമാതാവ്

സ്‌കന്ദമാതാവ്

സ്‌കന്ദമാതാവിന് വേണ്ടി നവരാത്രിയുടെ അഞ്ചാം ദിനം സമര്‍പ്പിക്കുന്നു. ദേവിക്ക് മഞ്ഞ നിറമാണ് കൂടുതല്‍ ഇഷ്ടം. ഈ ദിനത്തില്‍ ദേവിക്ക് നേന്ത്രപ്പഴം, ചെറുപയര്‍ ലഡ്ഡു എന്നിവ സമര്‍പ്പിക്കേണ്ടതാണ്. എന്നാല്‍ നവരാത്രിയുടെ നാലാമത്തെ ദിവസം കൂശ്മാണ്ഡ മാതാവിന് സമര്‍പ്പിക്കുന്നതാണ്. ഈ ദിവസം ദേവിക്ക് ചുവന്ന ഭോഗം സമര്‍പ്പിക്കണം. കൂടാതെ ഹല്‍വ അല്ലെങ്കില്‍ ചുവന്ന മധുരപലഹാരങ്ങള്‍ എല്ലാം ദേവിക്ക് ഈ ദിനത്തില്‍ സമര്‍പ്പിക്കണം.

ചന്ദ്രഘണ്ഡ ദേവി

ചന്ദ്രഘണ്ഡ ദേവി

നവരാത്രിയുടെ മൂന്നാം ദിവസം ദേവി ചന്ദ്രഘണ്ടയ്ക്ക് സമര്‍പ്പിക്കുന്നു. ചന്ദ്രഘണ്ടാ ദേവിക്ക് പാലും പഴങ്ങളും സമര്‍പ്പിക്കേണ്ടതാണ്. ഇത് കൂടാതെ ബ്രഹ്മചാരിണി ദേവിയെയാണ് അടുത്ത ദിവസം ആരാധിക്കേണ്ടത്. നവരാത്രിയുടെ രണ്ടാമത്തെ ദിവസമാണ് ദേവിയെ ആരാധിക്കേണ്ടത്. ബ്രഹ്മചാരിണി ദേവിക്ക് പഞ്ചസാര, പഞ്ചാമൃതം എന്നിവയാണ് അര്‍പ്പിക്കേണ്ടത്.

ശൈലപുത്രി

ശൈലപുത്രി

നവരാത്രി ദിനത്തില്‍ ശൈലപുത്രി ദേവിയെ ആണ് ആദ്യത്തെ ദിനത്തില്‍ ആരാധിക്കേണ്ടത്. വെള്ളനിറമാണ് ദേവിക്ക് ഇഷ്ടം. ഇത് കൂടാതെ ദേവിക്ക് വെളുത്ത നിറത്തിലുള്ള പൂക്കള്‍ അര്‍പ്പിക്കേണ്ടതാണ്, കൂടാതെ വെളുത്ത നിറത്തിലുള്ള പ്രസാദവും ദേവിക്ക് അര്‍പ്പിക്കണം. ഇതെല്ലാം ദേവിയെ പ്രസാദിപ്പിക്കുന്നതിന് സഹായിക്കുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ദേവിയുടെ അനുഗ്രഹം നിമിത്തം നിങ്ങള്‍ക്ക് ലഭിക്കുന്നു.

ഈ ദിനത്തില്‍ ചെയ്യേണ്ടത്

ഈ ദിനത്തില്‍ ചെയ്യേണ്ടത്

ശ്രീരാമ രക്ഷാ സ്‌ത്രോത്രം ഈ ദിനങ്ങളില്‍ പാരായണം ചെയ്യുന്നത് നല്ലതാണ്. ഇത് ജപിക്കുന്നതിന് വേണ്ടി നവരാത്രി ദിനത്തില്‍ എല്ലാ ദിവസവും ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ശ്രീരാമ രക്ഷാസ്‌തോത്രം പാരായണം ചെയ്യാവുന്നതാണ്. ഏത് തരത്തിലുള്ള രോഗവും ഭയവും അകറ്റാന്‍ ശ്രീരാമ രക്ഷാസ്‌തോത്രം ജപിക്കാവുന്നതാണ്. കൂടാതെ കുടുംബത്തോടൊപ്പം ദേവി സങ്കീര്‍ത്തനം ജപിക്കുന്നതും നല്ലതാണ്. ഇതോടൊപ്പം സുന്ദരകാണ്ഡം പാരായണം ചെയ്യുകയും വേണം.

നമോ നമോ ദുര്‍ഗാ

നമോ നമോ ദുര്‍ഗെ സുഖം

നമോ നമോ അംബേ ദുഖ ഹര്‍നി...

നവരാത്രി ആശംസകള്‍..

നവരാത്രി 2022

നവരാത്രി 2022

നവരാത്രി ആരംഭിക്കുന്നത് മുതല്‍ ഒന്‍പത് ദിവസം ദുര്‍ഗ്ഗാ ദേവിയെ ആരാധിക്കണം. ഈ ആരാധന നടക്കുന്നതിന് വേണ്ടി ഒന്‍പത് ദിവസവും പ്രത്യേകം ശ്രദ്ധിക്കണം. ദേവിയെ ആരാധിക്കുന്നതിന് വേണ്ടി ചുവന്ന നിറത്തിലുള്ള പട്ട് ആണ് വിരിക്കേണ്ടത്. ഇത് കൂടാതെ ദുര്‍ഗ്ഗാദേവിയെ പ്രീതിപ്പെടുത്തുന്നതിന് ഈ ദിനങ്ങള്‍ മികച്ചതാണ്. അമ്മ ജഗദംബയെ പ്രീതിപ്പെടുത്താന്‍, ദേവിക്ക് മുന്നില്‍ 9 മണ്‍വിളക്കുകളില്‍ അഖണ്ഡ ജ്വാല കത്തിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

കന്നി രാശിക്കാര്‍ ഈ പ്രതിവിധി ചെയ്യണം

കന്നി രാശിക്കാര്‍ ഈ പ്രതിവിധി ചെയ്യണം

എന്നാല്‍ നവരാത്രി ദിനങ്ങളില്‍ തന്നി രാശിക്കാര്‍ അല്‍പം ശ്രദ്ധിക്കണം. കന്നി രാശിയുടെ അധിപനായി ബുധനെയാണ് കണക്കാക്കുന്നത്. ഈ സമയത്ത് ദേവിയെ ആരാധിക്കുന്നതിന് വേണ്ടി ചെമ്പരത്തി, റോസ്, ജമന്തി, തുടങ്ങിയ പൂക്കള്‍ ദേവിക്ക് സമര്‍പ്പിക്കാം. വിശ്വാസമനുസരിച്ച്, ഈ പ്രതിവിധി ചെയ്യുന്നതിലൂടെ, ആഗ്രഹങ്ങള്‍ സഫലമാകും. ഇതോടൊപ്പം ബുധനുമായുള്ള മറ്റ് ഗ്രഹങ്ങളുടെ അനുയോജ്യതയും ലഭിക്കുന്നു ഇത് നിങ്ങള്‍ക്ക് ജീവിതത്തില്‍ പല മാറ്റങ്ങളും കൊണ്ട് വരുന്നു.

കര്‍ക്കിടക രാശിക്കാര്‍ ആരാധിക്കേണ്ടത്

കര്‍ക്കിടക രാശിക്കാര്‍ ആരാധിക്കേണ്ടത്

കര്‍ക്കിടകം രാശിക്കാരും നവരാത്രി ദിനങ്ങളില്‍ ദേവിയെ ആരാധിക്കേണ്ടതാണ്. കര്‍ക്കടക രാശിയുടെ അധിപനായി ചന്ദ്രനെയാണഅ കണക്കാക്കുന്നത്. ദേവിയെ പ്രീതിപ്പെടുത്താന്‍, കര്‍ക്കടക രാശിക്കാര്‍ നവരാത്രി ദിനത്തില്‍ ദേവിക്ക് വെളുത്ത താമര, ജമന്തി, നിത്യഹരിത പുഷ്പങ്ങള്‍, മുല്ല തുടങ്ങിയ പുഷ്പങ്ങള്‍ അര്‍പ്പിക്കണം. വിശ്വാസമനുസരിച്ച്, ഈ പ്രതിവിധി ചെയ്യുന്നതിലൂടെ, ചന്ദ്രന്‍ മൂലമുണ്ടാകുന്ന ദോഷങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം ലഭിക്കുന്നു.

നവരാത്രി ദിനത്തില്‍ ചെയ്യേണ്ടത്

നവരാത്രി ദിനത്തില്‍ ചെയ്യേണ്ടത്

നവരാത്രി ദിനങ്ങളില്‍ നിങ്ങളുടെ വീട്ടില്‍ സമാധാനവും സന്തോഷവും ഐശ്വര്യവും നിറക്കുന്നതിന് വേണ്ടി നവരാത്രിയുടെ ആദ്യ ദിവസം മുതല്‍ അവസാന ദിവസം വരെ വെറ്റിലയില്‍ കുങ്കുമം പുരട്ടി ദുര്‍ഗ്ഗാ ദേവിക്ക് സമര്‍പ്പിക്കുക. ഇത് ചെയ്യുന്നതിലൂടെ, വീട്ടില്‍ സന്തോഷവും സമാധാനവും ഉണ്ടാകും, പോസിറ്റീവ് എനര്‍ജി നിറയുകയും ചെയ്യുന്നു. ജീവിതത്തില്‍ വളരെയധികം സന്തോഷം നിലനില്‍ക്കുന്നു.

ഐശ്വര്യവും ഫലസിദ്ധിയും നേടാന്‍ 27 നക്ഷത്രക്കാരും ആരാധിക്കേണ്ട ഗണേശഭാവംഐശ്വര്യവും ഫലസിദ്ധിയും നേടാന്‍ 27 നക്ഷത്രക്കാരും ആരാധിക്കേണ്ട ഗണേശഭാവം

ഈ രാശിക്കാര്‍ ബന്ധങ്ങളില്‍ അതിര് സൂക്ഷിക്കാത്തവര്‍ഈ രാശിക്കാര്‍ ബന്ധങ്ങളില്‍ അതിര് സൂക്ഷിക്കാത്തവര്‍

English summary

Navratri 2022 Kalash Sthapana Muhurat, Puja Vidhi, Vrat Katha, Mantra, Puja Samagri In Malayalam

Here in this article we are sharing the kalash sthapana muhurat, puja vidhi, vrat katha, mantra, puja samagri on Navratri day in malayalam
X
Desktop Bottom Promotion