For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവരാത്രിയില്‍ ജ്യോതിഷപരിഹാരം ഇതെങ്കില്‍ സന്തോഷവും സമ്പത്തും വിട്ടുപോകില്ല

|

ഹിന്ദുവിശ്വാസികള്‍ക്ക് ആഷോഘങ്ങളുടെ പുണ്യകാലമാണ് നവരാത്രി. നവരാത്രി സമയത്ത് നമ്മുടെ മനസ്സ്, ചിന്തകള്‍, വികാരങ്ങള്‍ എന്നിവയെ പ്രതിനിധാനം ചെയ്യുന്ന ചന്ദ്രന്‍, ഓരോ ദിവസം കഴിയുന്തോറും സൂര്യന്റെ ചൂടില്‍ നിന്നും പ്രകാശത്തില്‍ നിന്നും അകന്ന് ശക്തി പ്രാപിക്കുന്നു. തത്ഫലമായി, ഈ ഒന്‍പത് ദിവസത്തെ ഉത്സവത്തില്‍ ഒരാള്‍ക്ക് ഉത്സാഹവും ആനന്ദവും അനുഭവപ്പെടുന്നു.

Most read: നവരാത്രി നാളില്‍ മഹാസപ്തമി പൂജ നല്‍കും പുണ്യംMost read: നവരാത്രി നാളില്‍ മഹാസപ്തമി പൂജ നല്‍കും പുണ്യം

നിങ്ങളുടെ ജീവിതത്തില്‍ ചില പ്രശ്‌നങ്ങളുണ്ടെങ്കിലോ അല്ലെങ്കില്‍ നിങ്ങളുടെ ആഗ്രഹങ്ങളില്‍ ഏതെങ്കിലും വളരെക്കാലമായി നിറവേറുന്നില്ലെങ്കിലോ, നവരാത്രിയില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ചില പരിഹാരങ്ങളുണ്ട്. നവരാത്രിയില്‍ ഈ ജ്യോതിഷ പരിഹാരങ്ങളുടെ സഹായത്തോടെ നിങ്ങള്‍ക്ക് സമ്പത്തും സന്തോഷവും പുരോഗതിയും കൈവരും. മാത്രമല്ല നിങ്ങളുടെ ജീവിതത്തിലെ കുഴപ്പങ്ങള്‍ അകലാനും തുടങ്ങും. നവരാത്രി കാലത്ത് നിങ്ങള്‍ ചെയ്യേണ്ട ജ്യോതിഷ പരിഹാരങ്ങള്‍ ഇതാ.

നവരാത്രിയിലെ ജ്യോതിഷപരിഹാരങ്ങള്‍

നവരാത്രിയിലെ ജ്യോതിഷപരിഹാരങ്ങള്‍

* നവരാത്രി സമയത്ത് വീടിന്റെ ഉമ്മറത്ത് നാരങ്ങ കെട്ടിത്തൂക്കുക. ഈ തന്ത്രം നിങ്ങളെയും നിങ്ങളുടെ വീടിനെയും കണ്ണേറില്‍ നിന്ന് സംരക്ഷിക്കും. മാത്രമല്ല, നിങ്ങളുടെ ആരോഗ്യം നന്നായി നിലനിര്‍ത്തുകയും ചെയ്യും.

* നവരാത്രിയില്‍ പെണ്‍കുട്ടിക്ക് ചുവന്ന തുണി നല്‍കുക, അത് നിങ്ങളുടെ ബഹുമാനം വര്‍ദ്ധിപ്പിക്കും.

നവരാത്രിയിലെ ജ്യോതിഷപരിഹാരങ്ങള്‍

നവരാത്രിയിലെ ജ്യോതിഷപരിഹാരങ്ങള്‍

* പെണ്‍കുട്ടികള്‍ക്ക് നല്ല വരനെ ലഭിക്കാനായി, നവരാത്രി സമയത്ത് അടുത്തുള്ള ശിവക്ഷേത്രം സന്ദര്‍ശിച്ച് അവിടെ പാര്‍വതി ദേവിയുടെയും ശിവന്റെയും വിഗ്രഹങ്ങള്‍ക്ക് വെള്ളവും പാലും സമര്‍പ്പിക്കുക. ഇതിനുശേഷം പൂക്കള്‍, ചന്ദനം, ധൂപവര്‍ഗ്ഗം, വിളക്ക്, നൈവേദ്യം എന്നിവ ഉപയോഗിച്ച് ആരാധിക്കുക. ഇതിനു ശേഷം താഴെ പറയുന്ന മന്ത്രം 108 തവണ ജപിക്കുക -

ഹേ ഗൗരീ ശങ്കരാര്‍ധഗി. യഥാ ത്വം ശങ്കര പ്രിയാ

തഥാ മാ കുരൂ കല്യാണീ, കാന്ത കാന്താം സുദുര്‍ലഭാം.

Most read:നവരാത്രിയും ദുര്‍ഗാപൂജയും ഒന്നല്ല; ആഘോഷത്തിലെ വ്യത്യാസം ഇതെല്ലാംMost read:നവരാത്രിയും ദുര്‍ഗാപൂജയും ഒന്നല്ല; ആഘോഷത്തിലെ വ്യത്യാസം ഇതെല്ലാം

നവരാത്രിയിലെ ജ്യോതിഷപരിഹാരങ്ങള്‍

നവരാത്രിയിലെ ജ്യോതിഷപരിഹാരങ്ങള്‍

* നവരാത്രി സമയത്ത് കറുപ്പ് വസ്ത്രം ധരിക്കുന്നത് ഒഴിവാക്കുക

* നവരാത്രി ദിവസങ്ങളില്‍ രാവിലെ കുളിച്ച ശേഷം വൃത്തിയുള്ള തുണിയില്‍ ഒരു ശംഖ് വയ്ക്കുക, തുടര്‍ന്ന് ഈ മന്ത്രം ജപിക്കുക -

''ശ്രീ ഹ്രീം ശ്രീ മഹാലക്ഷ്മയേ നമ:'' - അതിനൊപ്പം അരി സൂക്ഷിക്കുക, ഓരോ തവണ മന്ത്രം ജപിച്ചതിനുശേഷവു ശംഖില്‍ ഓരോ അരിമണി ഇടുക. നവരാത്രിയുടെ 9 ദിവസവും ഇത് ചെയ്യുക, അതിനുശേഷം അരി ഒരു വെളുത്ത തുണിയില്‍ കെട്ടിയോ ബാഗിലോ സൂക്ഷിക്കുക. 11 ദിവസത്തിനു ശേഷം, ആ ശംഖ് നിങ്ങളുടെ ലോക്കറില്‍ സൂക്ഷിക്കുക. ഇത് പണമുണ്ടാക്കാനുള്ള സാധ്യത സൃഷ്ടിക്കുന്നു.

നവരാത്രിയിലെ ജ്യോതിഷപരിഹാരങ്ങള്‍

നവരാത്രിയിലെ ജ്യോതിഷപരിഹാരങ്ങള്‍

* ഗംഗാ ജലം അല്ലെങ്കില്‍ പുണ്യ തീര്‍ത്ഥം ഉപയോഗിച്ച് പൂജാമുറിയോ പ്രാര്‍ത്ഥന ചെയ്യുന്ന സ്ഥലമോ വൃത്തിയാക്കുകയും ശുദ്ധീകരിക്കുകയും വേണം. എല്ലാ ദിവസവും ദുര്‍ഗ്ഗാ ദേവിയെ ആരാധിക്കുമ്പോള്‍ ഒരാള്‍ കിഴക്കോ വടക്കുകിഴക്കോ ദിശയിലേക്കാണ് അഭിമുഖീകരിക്കേണ്ടത്.

* എല്ലാ ദിവസവും രാവിലെ 'ഓം ഹ്രീം ദും ദുര്‍ഗായേ നമ' എന്ന മന്ത്രം 108 തവണ ചൊല്ലുക. ഇത് ദുര്‍ഗ്ഗാശക്തിയെ വിളിക്കുകയും നിങ്ങളുടെ ജാതകത്തിലെ വിവിധ ക്ലേശങ്ങളില്‍ നിന്ന് ആശ്വാസം നല്‍കുകയും ചെയ്യും.

Most read:ആഗ്രഹസാഫല്യവും സംരക്ഷണവും; ദുര്‍ഗാ പൂജയുടെ നേട്ടങ്ങള്‍ മഹത്തരംMost read:ആഗ്രഹസാഫല്യവും സംരക്ഷണവും; ദുര്‍ഗാ പൂജയുടെ നേട്ടങ്ങള്‍ മഹത്തരം

നവരാത്രിയിലെ ജ്യോതിഷപരിഹാരങ്ങള്‍

നവരാത്രിയിലെ ജ്യോതിഷപരിഹാരങ്ങള്‍

* ദുര്‍ഗാദേവിയുടെ ഒരു ലോഹ വിഗ്രഹം ഒരു നദിയില്‍ നിമജ്ജനം ചെയ്യണം. ഇത് നിങ്ങളുടെ ചന്ദ്രനെയും (മനസ്സിനെയും) ശുക്രനെയും (ആഡംബരങ്ങളെ) ശക്തിപ്പെടുത്തും.

* ജാതകത്തില്‍ ചൊവ്വാദോഷമുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും നവരാത്രി സമയത്ത് ദുര്‍ഗാദേവിയുടെ ഒരു മണ്‍വിഗ്രഹം ഒരു നദിയില്‍ നിമജ്ജനം ചെയ്യണം. ചുവന്ന തുണിയും കുങ്കുമവും ദേവിക്ക് സമര്‍പ്പിക്കുന്നത് ചൊവ്വയുടെ ദോഷങ്ങള്‍ ഇല്ലാതാക്കും.

നവരാത്രിയിലെ ജ്യോതിഷപരിഹാരങ്ങള്‍

നവരാത്രിയിലെ ജ്യോതിഷപരിഹാരങ്ങള്‍

* നവരാത്രി കാലത്ത് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുന്നത് ജാതകത്തിലെ ശനിയെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. ധനു, മകരം, കുംഭം എന്നീ രാശിക്കാര്‍ ഏഴരശനിയുടെ ദോഷകരമായ ഫലങ്ങളില്‍ നിന്ന് മോചനം നേടുന്നതിന് ഈ പ്രവൃത്തി നടത്തണം.

* നവരാത്രിയില്‍ എല്ലാ ദിവസവും ദുര്‍ഗ്ഗാ സപ്തശതി ജപിക്കുന്നത് ജാതകത്തിലെ ശുക്രനെ ശക്തിപ്പെടുത്തുന്നു. ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ഗ്രഹമാണ് ശുക്രന്‍.

* അഷ്ടമി, നവമി ദിവസങ്ങളില്‍ കന്യാപൂജ നടത്തുന്നത് ജാതകത്തില്‍ ആശയവിനിമയത്തിന്റെയും ബുദ്ധിയുടെയും ഗ്രഹമായ ബുധനെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കും.

Most read:ദുരിതകാലം നീക്കി സൗഭാഗ്യത്തിന് ശക്തമായ 7 ദുര്‍ഗ്ഗാ മന്ത്രങ്ങള്‍Most read:ദുരിതകാലം നീക്കി സൗഭാഗ്യത്തിന് ശക്തമായ 7 ദുര്‍ഗ്ഗാ മന്ത്രങ്ങള്‍

നവരാത്രിയിലെ ജ്യോതിഷപരിഹാരങ്ങള്‍

നവരാത്രിയിലെ ജ്യോതിഷപരിഹാരങ്ങള്‍

* നവരാത്രി സമയത്ത് ഉപവസിക്കുന്നത് ജാതകത്തിലെ സൂര്യനെ (ആത്മാവിനെ) ശക്തിപ്പെടുത്തുന്നു. ജാതകത്തില്‍ അടങ്ങിയിരിക്കുന്ന ദോഷകരമായ യോഗങ്ങള്‍ നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു.

* നവരാത്രി സമയത്ത് ശനിയാഴ്ച, സൂര്യോദയത്തിന് മുമ്പ് ആല്‍മരത്തിന്റെ 11 ഇലകള്‍ എടുത്ത് അവയില്‍ 'രാം' എന്ന് എഴുതുക. ഒരു മാല ഉണ്ടാക്കി രാമന്റെ വിഗ്രഹത്തിന് ചുറ്റും വയ്ക്കുക. ഇത് ബിസിനസ്സില്‍ നേരിടുന്ന തടസ്സങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

നവരാത്രിയിലെ ജ്യോതിഷപരിഹാരങ്ങള്‍

നവരാത്രിയിലെ ജ്യോതിഷപരിഹാരങ്ങള്‍

* നവരാത്രി സമയത്ത്, നിങ്ങളുടെ വീട്ടില്‍ ഒരു തുളസി ചെടി കൊണ്ടുവരണം. തുളസി ചെടി വളരെ പുണ്യമുള്ളതായി കണക്കാക്കപ്പെടുന്നു. നവരാത്രിയുടെ ശുഭദിനങ്ങളില്‍ നിങ്ങള്‍ ഒരു തുളസി ചെടി കൊണ്ടുവന്നാല്‍, അത് ലക്ഷ്മി ദേവിയുടെ അനുഗ്രഹം നേടാന്‍ സഹായിക്കും.ഇതിനുപുറമെ, നവരാത്രി സമയത്ത് നിങ്ങള്‍ ഒരു വാഴ വീട്ടില്‍ കൊണ്ടുവന്ന് വ്യാഴാഴ്ച കൃത്യമായി പൂജിച്ചാല്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിരത വര്‍ദ്ധിക്കും.

Most read:ഈ 5 കാര്യം വീട്ടിലുണ്ടോ? ദാരിദ്ര്യവും ഐശ്വര്യക്കേടും ഒപ്പമുണ്ട്Most read:ഈ 5 കാര്യം വീട്ടിലുണ്ടോ? ദാരിദ്ര്യവും ഐശ്വര്യക്കേടും ഒപ്പമുണ്ട്

നവരാത്രിയിലെ ജ്യോതിഷപരിഹാരങ്ങള്‍

നവരാത്രിയിലെ ജ്യോതിഷപരിഹാരങ്ങള്‍

* ഇതോടൊപ്പം നവരാത്രി സമയത്ത് പാരിജാതം ചെടി നട്ടുവളര്‍ത്തുന്നതും ശുഭകരമായ ഫലങ്ങള്‍ നല്‍കുന്നു. നവരാത്രിയുടെ അവസാന ദിവസം, പെണ്‍കുട്ടികള്‍ക്ക് ചുവന്ന നിറമുള്ള വസ്ത്രങ്ങള്‍ നല്‍കുകയും ചെയ്യുക. ജീവിതത്തിലെ കുഴപ്പങ്ങളില്‍ നിന്ന് മുക്തി നേടാന്‍, നവരാത്രിയുടെ ഒന്‍പത് ദിവസങ്ങളിലും ഹനുമാനെ ആരാധിക്കണം. പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും കഴിയുന്നത്ര സംഭാവനയും നല്‍കുക.

English summary

Navratri 2021: Astrological Tips To Attract Luck And Prosperity in Malayalam

We can improve wealth and prosperity during the Navratri by following these astrological remedies. Take a look.
X
Desktop Bottom Promotion