For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉദ്ദിഷ്ടകാര്യലബ്ധിക്ക് ദുര്‍ഗാ ആരാധന ഇങ്ങനെ

|

ഹിന്ദുമതത്തില്‍, ശക്തി എന്നും അറിയപ്പെടുന്ന ദുര്‍ഗാദേവി, പ്രപഞ്ചത്തെ സംരക്ഷിക്കുന്ന മാതാവാണ്. വിശ്വാസികള്‍ക്കിടയില്‍ ഏറ്റവും ജനപ്രിയമായ ദേവതകളില്‍ ഒരാളാണ് ദുര്‍ഗാ ദേവി. ലോകത്തിലെ നല്ല വശങ്ങളായ എല്ലാത്തിന്റെയും സംരക്ഷകയായ ദേവി ലോകത്തിലെ തിന്മയുടെ ശക്തികളോട് പോരാടുന്നു. സംസ്‌കൃതത്തില്‍ ദുര്‍ഗ എന്നാല്‍ 'ഒരു കോട്ട' അല്ലെങ്കില്‍ 'മറികടക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു സ്ഥലം' എന്നാണ് അര്‍ത്ഥമാക്കുന്നത്. ദുര്‍ഗാ ദേവിയെ ചിലപ്പോള്‍ 'ദുര്‍ഗതിനാശിനി' എന്നും വിളിക്കാറുണ്ട്. ഇത് അര്‍ത്ഥമാക്കുന്നത് 'കഷ്ടപ്പാടുകള്‍ ഇല്ലാതാക്കുന്നവര്‍' എന്നാണ്.

Most read: പ്രശ്‌നങ്ങള്‍ വിട്ടകലുന്നില്ലേ? ഈ പരിഹാരങ്ങള്‍Most read: പ്രശ്‌നങ്ങള്‍ വിട്ടകലുന്നില്ലേ? ഈ പരിഹാരങ്ങള്‍

നന്‍മയുടെ സംരക്ഷക

നന്‍മയുടെ സംരക്ഷക

സംരക്ഷക എന്ന നിലയില്‍, ദുര്‍ഗ ഏത് ദിശയില്‍ നിന്നും തിന്മയെ നേരിടാന്‍ എപ്പോഴും തയ്യാറാകും. മിക്ക ബിംബങ്ങളിലും ദേവിയെ എട്ട് മുതല്‍ 18 വരെ ആയുധങ്ങളേന്തിയ നിലയില്‍ കാണാം. ഒപ്പം ഓരോ കൈയിലും ഒരു പ്രതീകാത്മക വസ്തുവുമുണ്ട്. പരമേശ്വരനെപ്പോലെ തന്നെ, ദുര്‍ഗാ ദേവിയെ ത്രൈയംബക (മൂന്ന് കണ്ണുള്ള ദേവി) എന്നും വിളിക്കുന്നു. ഇടത് കണ്ണ് ചന്ദ്രനെ പ്രതീകപ്പെടുത്തുന്ന മോഹത്തെ പ്രതിനിധീകരിക്കുന്നു, വലത് കണ്ണ് സൂര്യനെ പ്രതീകപ്പെടുത്തുന്ന പ്രവര്‍ത്തനത്തെ പ്രതിനിധീകരിക്കുന്നു, തൃക്കണ്ണ് അഗ്‌നിയെ പ്രതീകപ്പെടുത്തുന്നു.

ദേവിയുടെ ആയുധങ്ങള്‍

ദേവിയുടെ ആയുധങ്ങള്‍

തിന്മയ്‌ക്കെതിരായ പോരാട്ടത്തില്‍ ദുര്‍ഗാദേവി പലതരം ആയുധങ്ങളും മറ്റ് വസ്തുക്കളും ഉപയോഗിക്കുന്നു. ഓരോന്നിനും ഹിന്ദുമതത്തില്‍ പ്രതീകാത്മക അര്‍ത്ഥവുമുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ആയുധങ്ങളില്‍ ചിലതാണ് ശംഖ്, അമ്പും വില്ല്, ത്രിശ്ശൂലം തുടങ്ങിയവ. ഇതില്‍ ശംഖ് ഓം എന്ന പദത്തെ പ്രതീകപ്പെടുത്തുന്നു. ഇത് ശബ്ദത്തിന്റെ രൂപത്തില്‍ ദൈവത്തെ മുറുകെ പിടിക്കുന്നതിനെ സൂചിപ്പിക്കുന്നു. അമ്പും വില്ലും ഊര്‍ജ്ജത്തെ പ്രതിനിധീകരിക്കുന്നു. മറ്റൊരു ആആയുധമായ ഇടിമിന്നല്‍ ഒരാളുടെ ബോധ്യങ്ങളില്‍ ഉറച്ച നിലയെ സൂചിപ്പിക്കുന്നു. മിന്നലിന് എന്തും നശിപ്പിക്കാന്‍ കഴിയുന്നതുപോലെ, ആത്മവിശ്വാസം നഷ്ടപ്പെടാതെ ഒരു വെല്ലുവിളിയെ അതിജീവിക്കാന്‍ ദുര്‍ഗാ ദേവി ഭക്തരെ ഓര്‍മ്മിപ്പിക്കുന്നു.

Most read:പരമേശ്വര പ്രീതിക്ക് വീട്ടില്‍ ശിവപൂജMost read:പരമേശ്വര പ്രീതിക്ക് വീട്ടില്‍ ശിവപൂജ

നീതിയുടെ മുദ്രകള്‍

നീതിയുടെ മുദ്രകള്‍

ദുര്‍ഗാ ദേവിയുടെ കൈയിലുള്ള താമര വിജയത്തിന്റെ പൂര്‍ണതയെ പ്രതിനിധീകരിക്കുന്നു. ദേവിയുടെ ചൂണ്ടുവിരലിന് ചുറ്റും കറങ്ങുന്ന സുദര്‍ശനചക്രം, ലോകം മുഴുവന്‍ ദുര്‍ഗാ ദേവിയുടെ ഇഷ്ടത്തിന് വിധേയമാണെന്നും അവരുടെ കല്‍പനയിലാണെന്നും സൂചിപ്പിക്കുന്നു. തിന്മയെ നശിപ്പിക്കാനും നീതിയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനും ഈ ആയുധം ഉപയോഗിക്കുന്നു. ദുര്‍ഗാ ദേവിയുടെ കൈകളിലൊന്നിലെ വാള്‍ അറിവിന്റെ പ്രതീകമാണ്, അതിന് വാളിന്റെ മൂര്‍ച്ചയുണ്ട്. വാളിന്റെ തിളക്കം സംശയരഹിതമായ അറിവിന്റെ പ്രതീകമാണ്. മറ്റൊന്നായ ത്രിശൂലം മൂന്ന് ഗുണങ്ങളുടെ പ്രതീകമാണ്: സത്വ, രജസ്സ്, തമസ്. ശാരീരികവും മാനസികവും ആത്മീയവുമായ കഷ്ടപ്പാടുകള്‍ പരിഹരിക്കുന്നതിന് ദേവി ഇവ ഉപയോഗിക്കുന്നു.

ആരാധനയ്ക്കുള്ള ശുഭദിനം

ആരാധനയ്ക്കുള്ള ശുഭദിനം

ജീവിതത്തില്‍ പല തടസ്സങ്ങളും നീക്കാനായി ഭക്തര്‍ ദുര്‍ഗാദേവിയെ ആരാധിക്കുന്നു. എന്നാല്‍ ദുര്‍ഗാ ദേവിയുടെ ഒരേയൊരു പ്രശ്‌നം അവര്‍ നിങ്ങളുടെ ക്ഷമ പരീക്ഷിക്കും എന്നതാണ്. ക്ഷമ എങ്ങനെ വളര്‍ത്തിയെടുക്കാമെന്ന് നിങ്ങളെ പഠിപ്പിക്കാന്‍ ദേവി ആഗ്രഹിക്കുന്നു. ദുര്‍ഗാ ദേവിയെ ആരാധിക്കാന്‍ ചൊവ്വാഴ്ച ശുഭമായി കണക്കാക്കപ്പെടുന്നു. ചൊവ്വാഴ്ചകളില്‍ രാഹു കാലത്ത് (ഉച്ചകഴിഞ്ഞ് 3 മുതല്‍ 4.30 വരെ) ദേവിയെ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് തടസ്സങ്ങളില്‍ നിന്ന് മോചനം ഉറപ്പുനല്‍കുന്നു. എന്നാല്‍ ഒരേയൊരു കാര്യം, ഒറ്റരാത്രികൊണ്ട് ഫലങ്ങള്‍ പ്രതീക്ഷിക്കരുത് എന്നതാണ്.

Most read:ശനിദേവനെ വീട്ടില്‍ ആരാധിക്കാന്‍ ചെയ്യേണ്ടത് ഇത്Most read:ശനിദേവനെ വീട്ടില്‍ ആരാധിക്കാന്‍ ചെയ്യേണ്ടത് ഇത്

ദുര്‍ഗ്ഗാ ആരാധന

ദുര്‍ഗ്ഗാ ആരാധന

ചൊവ്വാഴ്ചകളില്‍ നിങ്ങള്‍ക്ക് ദുര്‍ഗാദേവിയെ രാവിലെയും വൈകുന്നേരവും രാത്രിയും ആരാധിക്കാം. നിങ്ങള്‍ക്ക് 10 മിനിറ്റില്‍ താഴെ പ്രാര്‍ത്ഥനാ സമയമെടുക്കാം. എല്ലാ ദിവസവും 10 മിനിറ്റ് പതിവ് പ്രാര്‍ത്ഥന നടത്തുന്നത് നിങ്ങള്‍ക്ക് വളരെയധികം മാനസിക ശക്തിയും ദീര്‍ഘായുസ്സും നല്‍കും. പ്രാര്‍ത്ഥനയ്ക്കിടെ വ്യക്തിപരമായ ശുചിത്വവും പാലിക്കുക.

രാഹുവും ദുര്‍ഗാ ദേവിയും

രാഹുവും ദുര്‍ഗാ ദേവിയും

നവഗ്രഹങ്ങളില്‍ ഒന്നായ രാഹു ദുര്‍ഗാ ദേവിയുടെ ഭക്തനാണ്. ഏറ്റവും ശക്തനായ നവഗ്രഹം കൂടിയാണ് രാഹു. ദേവിയോടുള്ള ഭക്തി രാഹുവിനെ എല്ലായിടത്തും നല്ല നിലയില്‍ നിലനിര്‍ത്തുന്നു. രാഹുകാലത്ത് ദുര്‍ഗാ ദേവിയെ ആരാധിക്കാന്‍ ഉപദേശിക്കുന്നതിന്റെ കാരണവും ഇതാണ്. നിങ്ങള്‍ ദേവിയെ ആരാധിക്കുമ്പോള്‍ അത് രാഹുവിനെയും സന്തോഷിപ്പിക്കുന്നു.

Most read:തുലാഭാരം; ഓരോ ദ്രവ്യത്തിനും ഫലം വെവ്വേറെMost read:തുലാഭാരം; ഓരോ ദ്രവ്യത്തിനും ഫലം വെവ്വേറെ

നവരാത്രി നാളുകളില്‍

നവരാത്രി നാളുകളില്‍

നവരാത്രി നാളുകളിലും ദുര്‍ഗാ ആരാധനകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. നവരാത്രി എന്ന വാക്കിന്റെ അര്‍ത്ഥം സംസ്‌കൃതത്തില്‍ ഒന്‍പത് രാത്രികള്‍ എന്നാണ്. ഈ ഒന്‍പത് രാത്രികളിലും പത്ത് പകലുകളിലും ദേവിയുടെ ഒമ്പത് രൂപങ്ങളെ ആരാധിക്കുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നവരാത്രി ഒമ്പത് രാത്രികളും പത്ത് ദിവസവുമായി ആഘോഷിക്കുന്നു. നവരാത്രി ആഘോഷിക്കുന്നതിനു പിന്നിലെ കഥ ഉത്ഭവിക്കുന്നത് തിന്മയ്‌ക്കെതിരേ നന്‍മ നേടിയ വിജയമായാണ്. അതായത്, ദുര്‍ഗാദേവി മഹിഷാസുരനെ പരാജയപ്പെടുത്തിയ നാളാണിത്.

നവരാത്രിയിലെ ദുര്‍ഗാ ആരാധന

നവരാത്രിയിലെ ദുര്‍ഗാ ആരാധന

നവരാത്രി നാളുകളില്‍ ദേവിയെ ആരാധിക്കുന്നതിലൂടെ ഭക്തര്‍ക്ക് അനേകം പുണ്യങ്ങള്‍ വന്നുചേരുന്നു. അതിനാല്‍, നവരാത്രി പൂജ നടത്തുന്നതിനുമുമ്പ്, പവിത്രമായതും അല്ലാത്തതുമായ കാര്യങ്ങള്‍ എന്താണെന്ന് എല്ലായ്‌പ്പോഴും അറിഞ്ഞിരിക്കണം. നവരാത്രി നാളുകളില്‍ നിങ്ങള്‍ക്ക് ദുര്‍ഗാദേവിയെ പ്രസാദിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്.

ആരാധനാ കര്‍മ്മങ്ങള്‍

ആരാധനാ കര്‍മ്മങ്ങള്‍

  • രാവിലെ ഉണരുക, 'ഓം ഗിരിജായെ വിദ്ദേ ശിവ പ്രിയേ ദിമാഹി തന്നോ ദുര്‍ഗേ പ്രചോദയാം' എന്ന ദുര്‍ഗാ ഗായത്രി മന്ത്രം ശരിയായ നടപടിക്രമത്തോടൊപ്പം ചൊല്ലുക.
  • നവമി നാളില്‍, അതിരാവിലെ എഴുന്നേറ്റ് കുളിച്ചശേഷം ദുര്‍ഗാ വിഗ്രഹത്തിന് മുമ്പില്‍ ശരിയായ നടപടിക്രമങ്ങള്‍ക്കൊപ്പം ദുര്‍ഗാദേവിയെ ആരാധിക്കുക. തുടര്‍ന്ന് കുങ്കുമം, ചന്ദനം, ചുവന്ന തുണി, അടയ്ക്ക്. ചെമ്പരത്തി, പഴങ്ങള്‍ എന്നിവ സമര്‍പ്പിക്കുക.
  • ഇതിനുശേഷം, ഒരു ജപമാല എടുത്ത് മുകളില്‍ പറഞ്ഞ മന്ത്രം കുറഞ്ഞത് 108 തവണ ചൊല്ലുക.
  • Most read:സര്‍വൈശ്വര്യം ഫലം; അഷ്ടലക്ഷ്മീ സ്‌തോത്രംMost read:സര്‍വൈശ്വര്യം ഫലം; അഷ്ടലക്ഷ്മീ സ്‌തോത്രം

    ആരാധനാ കര്‍മ്മങ്ങള്‍

    ആരാധനാ കര്‍മ്മങ്ങള്‍

    • മോശമായ ഫലങ്ങള്‍ ഉളവാക്കുകയും നിങ്ങള്‍ക്ക് ചുറ്റും നിഷേധാത്മകത സൃഷ്ടിക്കുകയും ചെയ്യുന്നതിനാല്‍ മറ്റുള്ളവരോട് കള്ളം പറയുകയോ മോശമായി സംസാരിക്കുകയോ ചെയ്യരുത്.
    • ദുര്‍ഗന്ധം വമിക്കുന്ന വായകൊണ്ട് മന്ത്രങ്ങള്‍ ചൊല്ലുന്നത് നിന്ദ്യമായി കണക്കാക്കപ്പെടുന്നു. അശുദ്ധമായ മുടിയും ദുര്‍ഗന്ധം വമിക്കുന്ന വായയും ഉപയോഗിച്ച് പൂജ നടത്തുന്നത് ഗുണഫലം നല്‍കാതിരിക്കുന്നു.
    • ആരാധനാ കര്‍മ്മങ്ങള്‍

      ആരാധനാ കര്‍മ്മങ്ങള്‍

      • നിങ്ങളുടെ വീട്, പ്രത്യേകിച്ച് നിങ്ങളുടെ പൂജാ മുറി വൃത്തിഹീനമായി സൂക്ഷിക്കാതിരിക്കുക. പോസിറ്റീവ് എനര്‍ജി പ്രതിഫലിപ്പിക്കുന്നതിനായി ഇത് ശുദ്ധിയുള്ളതായി സൂക്ഷിക്കുക.
      • ദേവിക്ക് വീട്ടില്‍ നിര്‍മ്മിച്ച നൈവേദ്യം അല്ലെങ്കില്‍ പാലും മധുരപലഹാരങ്ങളും സമര്‍പ്പിക്കുക.
      • ഒന്‍പതാം ദിവസം നിങ്ങളുടെ പുസ്തകങ്ങള്‍ മറ്റ് വിദ്യാഭ്യാസ സാമഗ്രികള്‍ എന്നിവ സരസ്വതി ദേവിയുടെ സമീപം സൂക്ഷിക്കുക, അതുവഴി നിങ്ങള്‍ക്ക് സരസ്വതീ ദേവിയുടെ അനുഗ്രഹം നേടാവുന്നതാണ്.
      • ദുര്‍ഗ്ഗാദേവിയെ പ്രസാദിപ്പിക്കാന്‍

        ദുര്‍ഗ്ഗാദേവിയെ പ്രസാദിപ്പിക്കാന്‍

        ദുര്‍ഗാദേവിയെ പ്രസാദിപ്പിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ദേവിയുടെ നാമം ചൊല്ലുന്നത് ദുര്‍ഗാ ദേവിയെ പ്രസാദിപ്പിക്കുന്നതിനുള്ള ഒരു ഉറപ്പായ മാര്‍ഗമാണ്. ദുര്‍ഗയുടെ വിവിധ പേരുകള്‍ നിങ്ങള്‍ക്ക് ചൊല്ലാം. നിങ്ങള്‍ക്ക് ചുറ്റുമുള്ള സംശയങ്ങളോ നെഗറ്റീവ് എനര്‍ജികളോ ശമിപ്പിക്കാന്‍ സഹായിക്കുന്ന ശക്തമായ നിരവധി മന്ത്രങ്ങളുണ്ട്. അവയിലേതെങ്കിലും തിരഞ്ഞെടുത്ത് പാരായണം ചെയ്യുക.

        Most read:സമ്പത്തും ഐശ്വര്യവും ഫലം; വ്യാഴാഴ്ച വ്രതം ഇങ്ങനെMost read:സമ്പത്തും ഐശ്വര്യവും ഫലം; വ്യാഴാഴ്ച വ്രതം ഇങ്ങനെ

        ചെമ്പരത്തി പൂക്കള്‍

        ചെമ്പരത്തി പൂക്കള്‍

        ദുര്‍ഗാദേവിക്ക് ചെമ്പരത്തി പൂക്കള്‍ പ്രിയപ്പെട്ടതാണ്, കാരണം ഭൂതങ്ങളും അസുരന്മാരുമായുള്ള യുദ്ധത്തില്‍ കാളിയുടെ കണ്ണുകള്‍ ചുവപ്പിക്കാന്‍ നിറം നല്‍കിയത് ഈ പൂവാണെന്ന് കരുതപ്പെടുന്നു. സ്ത്രീകളെ ബഹുമാനിക്കുന്നതിലൂടെ ഒരാള്‍ക്ക് ദുര്‍ഗാ ദേവിയുടെ പ്രീതി നേടാവുന്നതാണ്. കുട്ടികളെ സഹായിക്കാന്‍ കഴിയുന്ന അവസരങ്ങളും പാഴാക്കരുത്.

        അന്നദാനം

        അന്നദാനം

        ദൈവത്തെ പ്രസാദിപ്പിക്കുന്നതിനുള്ള ഒരു മികച്ച മാര്‍ഗമാണ് ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കുക എന്നത്. നരസേവ നാരായണ സേവയാണെന്ന് പലപ്പോഴും പറയാറുണ്ട് മനുഷ്യന് ചെയ്യുന്ന സേവനം ദൈവത്തിന് ചെയ്യുന്ന സേവനമാണ്. പ്രത്യേകിച്ചും നവരാത്രികളില്‍ നിങ്ങള്‍ക്ക് പാവപ്പെട്ടവരെ സഹായിക്കാന്‍ കഴിയുമെങ്കില്‍, അത് മികച്ചതായിരിക്കും.

        മൃഗങ്ങളെ പരിപാലിക്കല്‍

        മൃഗങ്ങളെ പരിപാലിക്കല്‍

        ദുര്‍ഗാദേവിയുടെ വാഹനമാണ് സിംഹം. ഈ മൃഗം എല്ലാ മൃഗങ്ങളുടെയും രാജാവാണ്. നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള മൃഗങ്ങളെയോ പക്ഷികളെയോ പോറ്റുകയാണെങ്കില്‍, അവയെ പ്രസാദിപ്പിക്കുന്ന എന്തെങ്കിലും ചെയ്യുന്നത് ദുര്‍ഗയുടെ അനുഗ്രഹം നേടാനുള്ള വഴിയാണ്.

        Most read:ഞായറാഴ്ച വ്രതം; എന്തിന്, എങ്ങനെ?Most read:ഞായറാഴ്ച വ്രതം; എന്തിന്, എങ്ങനെ?

English summary

Navratri 2020: How to please Goddess Durga During Navratri in Malayalam

Goddess Durga is believed to be the very embodiment of power. Read on the ways to please goddess durga during navratri in malayalam.
X
Desktop Bottom Promotion