For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവരാത്രി 8-ാം നാള്‍; സര്‍വ്വ ദു:ഖങ്ങളകറ്റും മഹാഗൗരിയ്ക്ക് പ്രിയപ്പെട്ട എട്ടാ ദിനം

|

നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ എട്ടാമത്തെ ഭാവമാണ് മഹാഗൗരിയുടേത്. നവരാത്രിയിലെ എട്ടാം ദിനത്തിലാണ് മഹാഗൗരിയെ ആരാധിക്കുന്നത്. തൂവെള്ള നിറത്തിലാണ് മഹാഗൗരിയെ ആരാധിക്കുന്നത്. ശിവപ്രാപ്തിക്കായി വേണ്ടിയാണ് ഈ ദിനം ആരാധിക്കുന്നത്. തൂവെള്ള ദിനത്തിലാണ് മഹാഗൗരിയെ ആരാധിക്കുന്നത്. ശിവപ്രാപ്തിക്കായി തപസ്സ് ചെയ്ത ദേവിയുടെ ശരീരം മുഴുവനും പൊടിപടലം അടിഞ്ഞ് കൂടി ഇരുണ്ട നിറമായിരുന്നു. എന്നാല്‍ പിന്നീട് തപസ്സ് പൂര്‍ണമായപ്പോള്‍ മഹാദേവന്‍ ഗംഗാ ജലം ഉപയോഗിച്ച് പൊടിപടലങ്ങളെയെല്ലാം വൃത്തിയാക്കി.

27 നക്ഷത്രം : സ്ത്രീ പുരുഷ, സ്വഭാവങ്ങള്‍ ഇങ്ങനെ27 നക്ഷത്രം : സ്ത്രീ പുരുഷ, സ്വഭാവങ്ങള്‍ ഇങ്ങനെ

അപ്പോള്‍ തന്നെ ദേവിയുടെ ശരീരത്തിന് നിറം വെക്കുകയും പ്രകാശം പരത്തുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്തു. അന്ന് മുതല്‍ മഹാഗൗരി എന്നാണ് ദേവി അറിയപ്പെട്ടത്. നാലു കൈകളാണ് ദേവിക്കുള്ളത്. മഹാഗൗരിയുടെ വാഹനം കാളയാണ്. ഒരു കൈയ്യില്‍ ശൂലവും ഢമരുവും ആണ് ദേവിയുടെ ആയുധങ്ങള്‍. ഈ ദിനത്തില്‍ ദേവിയെ പ്രാര്‍ത്ഥിക്കേണ്ടത് എങ്ങനെയെന്നും ദേവിയുടെ അനുഗ്രഹം എങ്ങനെയാണ് ലഭിക്കേണ്ടത് എന്നും നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.....

image courtesy: wikipedia

മഹാഗൗരിയുടെ രൂപം

മഹാഗൗരിയുടെ രൂപം

മഹാഗൗരിയുടെ രൂപം എന്ന് പറയുന്നത് എട്ട് വയസ്സായ കുട്ടിയുടേതാണ്. ദേവിയുടം വസ്ത്രങ്ങളും ആഭരണങ്ങളും എല്ലാം ശുഭ്രവര്‍ണം തന്നെയാണ്. നവരാത്രിയില്‍ എട്ടാമത്തെ ദിവസമാണ് മഹാഗൗരിയെ ആരാധിക്കുന്നത്. മഹാദുര്‍ഗ്ഗാഷ്ടമി എന്നാണ് ഈ ദിവസം ആറിയപ്പെടുന്നത്. ഈ ദിനത്തില്‍ ദേവിയെ ഭജിച്ച് പ്രാര്‍ത്ഥിച്ചാല്‍ എല്ലാ ദു:ഖങ്ങളും ദുരിതങ്ങളും ഇല്ലാതാവും എന്നാണ് വിശ്വാസം. ഈ ദിവസം ദേവിയെ ധ്യാനിക്കുമ്പോള്‍ എല്ലാ വിധത്തിലുള്ള ദു:ഖങ്ങളും ദുരിതങ്ങളും ഇല്ലാതാവും എന്നാണ് പറയുന്നത്.

ജപിക്കേണ്ട മന്ത്രം

ജപിക്കേണ്ട മന്ത്രം

' ശ്വേതേ വൃഷേ സമാരൂഢാ ശ്വേതാംബരധരാ ശുചിഃ

മഹാഗൗരീ ശുഭം ദദ്യാത് മഹാദേവ പ്രമോദദാ' എന്ന മന്ത്രമാണ് ജപിക്കേണ്ടത്. നവരാത്രിയുടെ എട്ടാം ദിവസം ദേവിയെ ധ്യാനിക്കുമ്പോള്‍ ഈ മന്ത്രം ജപിക്കുന്നത് നല്ലതാണ്. ഇത് കൂടാതെ മഹാഞ്ജാനം ഇവര്‍ക്ക് ഭവിക്കുകയും ചെയ്യുന്നുണ്ട്. ദേവിയെ ഭജിക്കുമ്പോള്‍ പൂര്‍ണ ശുദ്ധിയോടെ വേണം ഭജിക്കുന്നതിന്. ഇവരില്‍ എല്ലാ വിധത്തിലുള്ള ദു:ഖവും ദുരിതവും ഇല്ലാതിരിക്കുന്നതിന് ഈ മന്ത്രം സഹായിക്കുന്നുണ്ട്. പാര്‍വ്വതി ദേവിയുടേയും പരമേശ്വരന്റേയും അനുഗ്രഹം ഈ ദിനത്തില്‍ ലഭിക്കുന്നുണ്ട് എന്നുള്ളത് തന്നെയാണ് പറയുന്നത്.

മഹാഗൗരീ ദേവീസ്തുതി

മഹാഗൗരീ ദേവീസ്തുതി

'യാ ദേവീ സര്‍വ്വ ഭൂതേഷു മാ മഹാഗൗരീ രൂപേണ സംസ്ഥിതാ

നമഃസ്തസൈ്യ നമഃസ്തസൈ്യ നമഃസ്തസൈ്യ നമോ നമഃ'

അഷ്ടമി തിഥിയില്‍ ദേവിയെ മഹാഗൗരിയായാണ് ആരാധിക്കുന്നത്. പേര് സൂചിപ്പിച്ചത് പോലെ തന്നെ പര്‍വ്വത പുത്രിയാണ് ദേവിയ ദേവിയുടെ ചതുര്‍ഭുജങ്ങളില്‍ ത്രിശൂലം, അഭയമുദ്ര, ഡമരു, വരദമുദ്ര എന്നിവയാണ് ഉള്ളത്. വെള്ളനിറത്തിലുള്ള കാളപ്പുറത്താണ് ദേവിയുടെ യാത്ര. മഹാദുര്‍ഗ്ഗാഷ്ടമി എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. ഈ ദിനം ദേവിയെ ഭജിച്ചാല്‍ സകല പാപങ്ങളും നീങ്ങുമെന്നും ജീവിതം ഐശ്വര്യപൂര്‍ണമാകുമെന്നും പറയുന്നു.

മറ്റൊരു ഐതിഹ്യം

മറ്റൊരു ഐതിഹ്യം

മഹൗഗൗരിയുടെ ജീവിതത്തിന്റെ ഗതി അനുസരിച്ച് വേറൊരു ഐതിഹ്യം ഉണ്ട്. അതിനനുസരിച്ച്, മഹാഗൗരി തപസ്സുചെയ്യുന്നത് കണ്ട ഒരു വിശന്നിരിക്കുന്ന സിംഹമുണ്ടായിരുന്നു. സിംഹ് തന്റെ പട്ടിണി അവസാനിപ്പിക്കാന്‍ ദേവിയുടെ തപസ്സ് അവസാനിക്കുന്നത് വരെ കാത്തിരുന്നു, പക്ഷേ വളരെക്കാലം കടന്നുപോയി, സിംഹം വിശപ്പും ദുര്‍ബലവുമായി തീര്‍ന്നു. ദേവി കണ്ണുതുറന്നപ്പോള്‍, സിംഹം തന്റെ മുന്‍പില്‍ ഇരിക്കുന്നതു കണ്ടു, ദേവിയോടൊപ്പം തപസ്സും ചെയ്തതിനാല്‍ അതും വളരെയധികം തളര്‍ന്ന് പോയിരുന്നു. പിന്നീട് സിംഹത്തെ തന്റെ വാഹനമാക്കി മാറ്റാന്‍ ദേവി തീരുമാനിച്ചു, അതിനുശേഷം സിംഹവും കാളയും ദേവിയുടെ വാഹനങ്ങളായി മാറി.

മഹാഗൗരി പൂജാ വിധി

മഹാഗൗരി പൂജാ വിധി

നവരാത്രിയുടെ എട്ടാം ദിവസം ദേവിയുടെ വിഗ്രഹത്തിന് ചുവന്ന ദുപ്പട്ടയും ചുവന്ന തിലകവും അര്‍പ്പിക്കുക. പൂജ നടത്തേണ്ട സ്ഥലം വൃത്തിയാക്കി മഹാഗൗരി ദേവിയുടെ ഒരു വിഗ്രഹമോ ചിത്രമോ വയ്ക്കുക. വെളുത്ത പൂക്കള്‍ കൊണ്ട് വേണം ദേവിയെ ആരാധിക്കുന്നതിന്. ഇത് ദേവിക്ക് വളരെയധികം പ്രീതി നല്‍കുന്നതും ദേവിയുടെ അനുഗ്രഹം പെട്ടെന്ന് ലഭിക്കുന്നതിനും സഹായിക്കുന്നുണ്ട്.

English summary

Navratri 2022 Day 8: Colour, Maa Mahagauri Puja Vidhi, Mantra and significance

Here in this article we are discussing about the Day 8 : Maa Mahagauri mantra, puja vidhi and significance. Take a look
X
Desktop Bottom Promotion