Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
ചൊവ്വാദോഷത്തെ മറികടക്കും 5-ാം ദിനത്തിലെ പൂജ
നവരാത്രി ദിനത്തില്‍ വളരെയധികം പ്രാധാന്യം നല്കുന്ന ഒന്നാണ് സ്കന്ദമാതാവിനെ പൂജിക്കുന്നത്. നവരാത്രിയില്‍ അഞ്ചാം ദിനത്തിലാണ് സ്കന്ദമാതാവിനെ പൂജിക്കുന്നത്. സ്കന്ദനെ മടിയിരുത്തി ലാളിക്കുന്ന ഭാവമാണ് ദേവിക്കുള്ളത്. സിംഹമാണ് വാഹനം. സ്കന്ദമാതാവിനെ ആരാധിക്കുന്നതിലൂടെ അത് സുബ്രഹ്മണ്യ സ്വാമിയെക്കൂടി ആരാധിക്കുന്നതിന് തുല്യമാണ് എന്നാണ് പറയുന്നത്. പഞ്ചമി ദിനത്തിലാണ് ദേവിയെ ആരാധിക്കുന്നത്. ദുര്‍ഗ്ഗയുടെ വിവിധ ഭാവങ്ങളാണ് സ്കന്ദമാതാവും.
ആറുശിരസ്സോട് കൂടിയുള്ള മുരുകനാണ് ദേവിയുടെ കൈകളില്‍ ഉള്ളത്. നാല് കൈകളും മൂന്ന് കണ്ണുകളുമായാണ് ദേവി കുടികൊള്ളുന്നത്. ഇടതു കൈകളില്‍ വരമുദ്രയും താമരപ്പൂവും ആണ് ദേവിയുടെ പ്രത്യേകത. നവരാത്രിയുടെ അഞ്ചാം ദിനത്തിലാണ് ദേവിയെ ആരാധിക്കുന്നത്. ഇതിലൂടെ തിന്മയെ ലോകത്തില്‍ നിന്ന് തുടച്ച് നീക്കാം എന്നാണ് വിശ്വാസം. നവരാത്രി ദിനത്തിലെ അഞ്ചാം ദിനത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇവയാണ്.

ചൊവ്വാദോഷത്തിന് പരിഹാരം
ചൊവ്വാദോഷമുള്ളവര്‍ നവരാത്രിയുടെ അഞ്ചാം ദിനത്തില്‍ സ്കന്ദമാതാവിനെ ആരാധിച്ചാല്‍ ഫലം ലഭിക്കും എന്നാണ് വിശ്വാസം. ഇത് ദോഷശാന്തിക്ക് വളരെയധികം സഹായിക്കുന്നുണ്ട്. ചുവന്ന നിറത്തിലുള്ള പൂക്കള്‍ അര്‍പ്പിച്ച് ദേവിയെ പ്രീതിപ്പെടുത്തുന്നതിലൂടെ നിങ്ങളുടെ ചൊവ്വാദോഷത്തെ പ്രതിരോധിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഈ ദിനത്തില്‍ നിങ്ങള്‍ ജപിക്കേണ്ട മന്ത്രം ഇതാണ്....
'സിംഹാസനഗതാ നിത്യം പദ്മാശ്രിതകരദ്വയാ
ശുഭദാസ്തു സദാ ദേവി സ്കന്ദമാതാ യശസ്വിനീ'

അഞ്ചാമത്തെ ഭാവം
ദേവിയുടെ നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ അഞ്ചാമത്തെ ഭാവമാണ് സ്കന്ദമാതാ. നവരാത്രിയില്‍ അഞ്ചാം ദിവസമായ പഞ്ചമിദിനത്താലാണ് ദുര്‍ഗ്ഗാ ദേവിയെ സ്കന്ദമാതാ ഭാവത്തില്‍ ആരാധിക്കുന്നത്. ഈ ദിനം ആരാധിക്കുന്നതിലൂടെ ഭക്തന് ഐശ്വര്യവും ക്ഷേമവും ഉണ്ടാവും എന്നാണ് പറയുന്നത്. ഇതെല്ലാം ജീവിതത്തില്‍ വളരെയധികം നേട്ടങ്ങളും നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്.. ഒരിക്കലും ജീവിതത്തിലെ പരാജയങ്ങളെക്കുറിച്ച് ചിന്തിക്കാതെ കൈപിടിച്ച് മുന്നോട്ട് നയിക്കുന്നതിന് ദേവിയുടെ അനുഗ്രഹം ഉണ്ടാവുന്നുണ്ട്.

സ്കന്ദമാതാ എന്തുകൊണ്ട്?
സുബ്രഹ്മണ്യന്റെ മാതാവായ പാര്‍വ്വതി ദേവി ബാലസുബ്രഹ്മണ്യനെ കയ്യിലെടുത്ത് ആരാധിക്കുന്ന ഭാവമാണ് ദേവിക്കുള്ളത്. ശക്തിധരന് ആയതിനാലാണ് സ്കന്ദന് ദേവസൈന്യാധിപന്‍ ആകാന്‍ കഴിഞ്ഞതും ദുഷ്ടശക്തികളെ വധിക്കാന്‍ കഴിഞ്ഞതും എന്നാണ് വിശ്വാസം. സ്കന്ദമാതാ ദേവി 'പത്മാസനാ' എന്നും അറിയപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ദേവിയുടെ അനുഗ്രഹത്തിനായി ശിവപ്രാപ്തിക്കായി നവരാത്രിയില്‍ പഞ്ചമിക്ക് സ്കന്ദമാതാ ദേവി ആരാധിക്കേണ്ടതാണ്. പാര്‍വ്വതി ദേവിയെ ആരാധിക്കുന്നതിലൂടെ ശിവഭഗവാന്റെ അനുഗ്രഹവും നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്.

ദേവിയുടെ അനുഗ്രഹം
നവരാത്രിയിലെ പഞ്ചമിയില്‍ സ്കന്ദമാതാ ദേവിയെ ഭക്തിയോടെ ആരാധിച്ചാല്‍ ദേവി പെട്ടന്ന് അനുഗ്രഹം നല്‍കും എന്നാണ് പറയുന്നത്. ഇത് കൂടാതെ ദേവി വളരെയധികം ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കും എന്നാണ് പറയുന്നത്. സ്കന്ദമാതാ ദേവിയെ പ്രസാദിപ്പിക്കുന്നതിലൂടെ ബാലസുബ്രഹ്മണ്യനെ ഭജിക്കുന്ന ഫലവും ലഭിക്കുന്നുണ്ട് എന്നാണ് വിശ്വാസം. മാതൃഭാവത്തിലാണ് സ്കന്ദമാതാവ് ഈ സമയം കുടികൊള്ളുന്നത്.

ദേവി സ്കന്ദമാതയുടെ കഥ
ശക്തനായ രാക്ഷസനായ തര്ക്കാസുരന് ഒരിക്കല്‍ ബ്രഹ്മാവിനെ തന്റെ ഭക്തിയും കഠിനമായ തപസ്സും കൊണ്ട് പ്രീതിപ്പെടുത്തി. തനിക്ക് അനുഗ്രഹം ചൊരിയാനും അനശ്വരനാക്കാനും അദ്ദേഹം ബ്രഹ്മാവനോട് ആവശ്യപ്പെട്ടു. എന്നിരുന്നാലും, മരണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ആര്‍ക്കും കഴിയില്ലെന്ന് ബ്രഹ്മാവ് പറയുകയും ചെയ്തു. എന്നാല്‍ തര്ക്കാസുരന് ഈ സമയം ബുദ്ധിപരമായി പ്രവര്‍ത്തിക്കുകയും ശിവപുത്രനല്ലാത് തന്നെ ആര്‍ക്കും വധിക്കാന്‍ സാധിക്കരുതെന്ന് വരം തേടുകയും ചെയ്തു.

ദേവി സ്കന്ദമാതയുടെ കഥ
വരം ലഭിച്ചതിന് ശേഷം അസുരന് ഭൂമിയിലെ ആളുകളെ പീഡിപ്പിക്കാന്‍ തുടങ്ങി. ഇത് ലോകത്തിന്റെ നാശത്തിന് കാരണമാകുമെന്ന് ഭയന്ന് ദേവന്മാര് ശിവനെ വിവാഹം കഴിക്കാന്‍ അഭ്യര്‍ത്ഥിച്ചു. ശിവന് പിന്നീട് പാര്‍വതി ദേവിയെ വിവാഹം കഴിച്ചു, അവരുടെ മകനായ കാര്ത്തികേയന് തര്ക്കാസുരനെ വധിച്ചു. ഇതില്‍ സന്തോഷിച്ച പാര്‍വ്വതി ദേവി മുരുകനെ ആശ്ലേഷിക്കുകയും ചെയ്തു. ഈ ഭാവമാണ് സ്കന്ദമാതാവിന്റേത്. രക്ഷ, ശക്തി, സമൃദ്ധി, നിധികള്‍ എന്നിവയിലൂടെ ദേവി ഭക്തര്‍ക്ക് അനുഗ്രഹം നല്‍കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

ദേവി സ്കന്ദമാതയുടെ കഥ
ഭക്തന് ദേവിയെ ആരാധിക്കുമ്പോള്‍ സ്കന്ദന് ആരാധിക്കപ്പെടുന്നു. ഇതോടൊപ്പം അനുഗ്രഹം ഇരട്ടിയാകുന്നു. അങ്ങനെ, ഭക്തന് സ്കന്ദമാതാവിന്റെ കൃപയോടൊപ്പം സ്കന്ദന്റെ അനുഗ്രഹവും ലഭിക്കുന്നുണ്ട്. ഒരു ഭക്തന് യാതൊരു വിധത്തിലുള്ള സ്വാര്‍ത്ഥതയില്ലാത്ത ആരാധന നടത്തുകയാണെങ്കില്‍, ഒരു യഥാര്‍ത്ഥ അമ്മയെപ്പോലെ സ്കന്ദമാതാ ദേവി അവരെ ശക്തിയും സമൃദ്ധിയും കൊണ്ട് അനുഗ്രഹിക്കുന്നു എന്നാണ് വിശ്വാസം.



Click it and Unblock the Notifications