For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവിതത്തിലെ ദുരനുഭവങ്ങള്‍ ഇനിയില്ല; നവഗ്രഹദോഷമകറ്റാന്‍ ശക്തിയുള്ള മന്ത്രം

|

ജീവിതത്തില്‍ എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധികളും പ്രശ്‌നങ്ങളും വരുമ്പോള്‍ പലരും ചിന്തിക്കുന്നത് ദോഷങ്ങളെക്കുറിച്ചാണ്. എന്നാല്‍ എന്ത് ദോഷമാണ് ഇതിന് പിന്നില്‍ ഉള്ളത് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. എന്നാല്‍ നവഗ്രഹ ദോഷങ്ങളുടെ കൂട്ടത്തില്‍ എല്ലാവരും അറിഞ്ഞിരിക്കേണ്ടത് എന്താണ് ഇതിന് പരിഹാരം എന്നുള്ളതാണ്. നമ്മുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നവയാണ് നവഗ്രഹങ്ങള്‍. ജ്യോതിഷ പ്രകാരം നവഗ്രഹങ്ങള്‍ ആദിത്യന്‍, ചന്ദ്രന്‍, കുജന്‍, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ്. ഇതുമായി ബന്ധപ്പെട്ട് എന്ത് ദോഷമുണ്ടായാലും അത് നമ്മുടെ ജീവിതത്തേയും ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നവഗ്രഹ ദോഷത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് നവഗ്രഹ സ്‌തോത്രം ജപിക്കാവുന്നതാണ്.

Navgraha Mantras

most read: കഠിന ദോഷം തീര്‍ക്കും നവഗ്രഹ പരിഹാരം

നവഗ്രഹ സ്‌തോത്രം ജപിക്കുന്നതിലൂടെ നവഗ്രഹ ദോഷങ്ങള്‍ ഇല്ലാതാവും എന്നാണ് വിശ്വാസം. എന്താണ് നവഗ്രഹ ദോഷങ്ങള്‍, എന്താണ് നവഗ്രഹ സ്‌തോത്രം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. നവഗ്രഹ ദോഷങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്നും ജീവിതത്തിലെ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് ഇതിലൂടെ ശ്രദ്ധിക്കേണ്ടത് എന്നും നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

സൂര്യന്‍

സൂര്യന്‍

നവഗ്രഹങ്ങളില്‍ ശക്തമായതാണ് സൂര്യന്‍. ചിങ്ങം രാശിയുടെ അധിപനാണ് സൂര്യന്‍. അതുകൊണ്ട് തന്നെ പല പ്രതിസന്ധികളേയും നിസ്സാരമായി ഇല്ലാതാക്കുന്നതിന് ശക്തിയേറിയ ഗ്രഹങ്ങളില്‍ ഒന്നാണ് സൂര്യന്‍. കശ്യപ പ്രജാപതിക്ക് അദിതിയില്‍ ജനിച്ച പന്ത്രണ്ട് പേരില്‍ ഒരാളാണ് സൂര്യന്‍. സൂര്യമന്ത്രത്തെക്കുറിച്ച് നമുക്ക് നോക്കാം.

ജപാകുസുമസങ്കാശം

കാശ്യപേയം മഹാദ്യുതിം

തമോരീം സര്‍വ്വപാപഘ്നം

പ്രണതോസ്മി ദിവാകരം'

ചന്ദ്രന്‍

ചന്ദ്രന്‍

ചന്ദ്രനെ ശരീരമായി സങ്കല്‍പ്പിച്ചാണ് മന്ത്രം ജപിക്കേണ്ടത്. കാരണം 12 രാശികളെ ശരീരമായി കണക്കാക്കുന്ന കാലപുരുഷന്റെ മനസ്സാണ് ചന്ദ്രന്‍ എന്ന് അറിയപ്പെടുന്നത്. പല കാര്യത്തിലും ചന്ദ്രന്റെ പൂര്‍ണ ആധിപത്യം ഉണ്ട് എന്നതാണ് സത്യം. ചന്ദ്രന്റെ ദോഷത്തെ അകറ്റുന്നതിന് വേണ്ടി ജപിക്കേണ്ട മന്ത്രം ഇതാണ്.

'ദധിശംഖതുഷാരാഭം

ക്ഷീരോദാര്‍ണവ സംഭവം

നമാമി ശശിനം സോമം

ശംഭോര്‍മ്മുകുടഭൂഷണം'

ചൊവ്വ

ചൊവ്വ

നവഗ്രഹങ്ങളില്‍ പ്രധാനിയാണ് ചൊവ്വ. ചൊവ്വ പലപ്പോഴും മംഗല്യ ദോഷത്തില്‍ പ്രതിസന്ധിയായി നില്‍ക്കുന്ന ഗ്രഹങ്ങളില്‍ വരുന്ന ഒന്നാണ്. നവഗ്രഹങ്ങളില്‍ ഒന്നായ ചൊവ്വയുടെ ദോഷം അതികഠിനം തന്നെയാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഇനി പറയുന്ന മന്ത്രം ജപിക്കാവുന്നതാണ്. ചൊവ്വയെ കുജന്‍ എന്നും അറിയപ്പെടുന്നുണ്ട്.

'ധരണീഗര്‍ഭസംഭൂതം

വിദ്യുത് കാന്തിസമപ്രഭം

കുമാരം ശക്തിഹസ്തം തം

മംഗളം പ്രണമാമ്യഹം'

ബുധന്‍

ബുധന്‍

നവഗ്രഹങ്ങളില്‍ സ്ഥാനീയനാണ് ബുധന്‍. വിദ്യക്കും ബുദ്ധിക്കും അധിപനായി വിലസുന്ന ഗ്രഹങ്ങളില്‍ എപ്പോഴും മുന്നില്‍ തന്നെയാണ് ബുധന്റെ സ്ഥാനവും. അതുകൊണ്ട് തന്നെ ബുധന്റെ ദോഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നാം എപ്പോഴും ബുധ സ്‌തോത്രം ജപിക്കേണ്ടതാണ്.

പ്രിയംഗുകലികാശ്യാമം

രൂപേണാപ്രതിമം ബുധം

സൌമ്യം സൌമ്യഗുണോപേദം

തം ബുധം പ്രണമാമ്യഹം'

വ്യാഴം

വ്യാഴം

നവഗ്രഹങ്ങളില്‍ വ്യാഴത്തിന് ഗുരുവിന്റെ സ്ഥാനമാണ് നല്‍കിയിട്ടുള്ളത്. കാരണം എല്ലാ ഗ്രഹങ്ങളുടേയും പ്രവര്‍ത്തനത്തില്‍ വ്യാഴത്തിന് നിയന്ത്രണമുണ്ട് എന്നത് തന്നെയാണ് കാര്യം. അതുകൊണ്ട് തന്നെ ഏത് ദോഷത്തെ അകറ്റുന്നതിനും നേട്ടത്തിനും വേണ്ടിയും വ്യാഴത്തെ ആരാധിക്കാവുന്നതാണ്.

'ദേവാനാം ച ഋഷീണാം ച

ഗുരും കാഞ്ചനസന്നിഭം

ബുദ്ധിഭൂതം ത്രിലോകേശം

തം നമാമി ബൃഹസ്പതിം'

ശുക്രന്‍

ശുക്രന്‍

ശുക്രനെ എപ്പോഴും ശുഭഗ്രഹമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെയാണ് ജീവിതത്തില്‍ ശുക്രന്‍ തെളിഞ്ഞു എന്ന് പറയുന്നത് തന്നെ. ഭാഗ്യം കൊണ്ട് വരുന്ന ഗ്രഹങ്ങളില്‍ ഒന്നാണ് ശുക്രന്‍. ശുക്രന്‍ ജാതകത്തില്‍ ബലവാനാണെങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ഫലങ്ങള്‍ നിസ്സാരമല്ല.

ഹിമകുന്ദമൃണാലാഭം

ദൈത്യാനാം പരമം ഗുരും

സര്‍വ്വശാസ്ത്രപ്രവക്താനാം

ഭാര്‍ഗ്ഗവം പ്രണമാമ്യഹം

ശനി

ശനി

ശനിദോഷങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നവഗ്രഹങ്ങളില്‍ ശനി വളരെയധികം ശ്രേഷ്ഠനും അതിശക്തനുമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ അതിലേറെ അപകടകാരിയുമാണ് ശനി. ശനിയെ ആരാധിക്കുന്നതിന് വേണ്ടി ഈ മന്ത്രം ജപിക്കാവുന്നതാണ്.

'നീലാംജനസമാഭാസം

രവിപുത്രം യമാഗ്രജം

ഛായാമാര്‍ത്താണ്ഡസംഭൂതം

തം നമാമി ശനൈശ്ചരം'

രാഹു

രാഹു

രാഹുവിനേയും കേതുവിനേയും വളരെ മോശം അവസ്ഥകള്‍ പ്രദാനം ചെയ്യുന്ന ഗ്രഹങ്ങളായാണ് കണക്കാക്കുന്നത്. കാരണം അത്രയേറെ പാപ ഗ്രഹങ്ങളായാണ് ഈ ഗ്രഹങ്ങളെ ജ്യോതിഷത്തില്‍ പറയുന്നത്. ഇതിന്റെ ദോഷ കാഠിന്യം കുറക്കുന്നതിന് വേണ്ടി നമുക്ക് ഇനി പറയുന്ന മന്ത്രം ജപിക്കാവുന്നതാണ്.

'അര്‍ദ്ധകായം മഹാവീര്യം

ചന്ദ്രാദിത്യവിമര്‍ദ്ദതം

സിംഹികാഗര്‍ഭസംഭൂതം

തം രാഹും പ്രണമാമ്യഹം'

കേതു

കേതു

നവഗ്രഹങ്ങളില്‍ കേതുവും രാഹുവും തന്നെയാണ് അതി കഠിനമായിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ ഗ്രഹങ്ങളുടെ ദോഷത്തെ ഇല്ലാതാക്കുന്നതിനും അനുഗ്രഹത്തിനും വേണ്ടി നമുക്ക് കേതുമന്ത്രം ജപിക്കാവുന്നതാണ്.

'പലാശപുഷ്പസംകാശം

താരകാഗ്രഹമസ്തകം

രൌദ്രം രൌദ്രാത്മകം ഘോരം

തം കേതും പ്രണമാമ്യഹം'

നവഗ്രഹപ്രീതിക്ക് ഉപാസിക്കേണ്ടത്

നവഗ്രഹപ്രീതിക്ക് ഉപാസിക്കേണ്ടത്

നവഗ്രഹ പ്രീതി വരുത്തുന്നതിന് വേണ് നമുക്ക് സൂര്യന് ശിവനേയും ചന്ദ്രന് ദുര്‍ഗയേയും ചൊവ്വക്ക് ഭദ്രകാളിയേയും ഭജിക്കുന്നത് ദോഷകാഠിന്യം കുറക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ ബുധന് സുബ്രഹ്മണ്യനേയും വ്യാഴത്തിന് ശ്രീകൃഷ്ണനേയും ശുക്രന് മഹാലക്ഷ്മിയേയും ശനിക്ക് ശാസ്താവിനേയും അയ്യപ്പന് രാഹുവിനേയും നാഗദേവതകളേയും പ്രാര്‍ത്ഥിക്കാവുന്നതാണ്. ഇതിലൂടെ ജീവിതത്തിലെ ഗ്രഹദോഷങ്ങള്‍ അകറ്റി അനുകൂല ഫലങ്ങള്‍ ഉണ്ടാകുന്നു.

English summary

Navagraha Stotram in malayalam: Know Lyrics, Meaning, and Benefits of Chanting

Here in this article we are sharing the navagraha mantras lyrics, meaning and benefits in malayalam. Take a look.
X
Desktop Bottom Promotion