For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Narasimha Jayanti 2021 : ഐശ്വര്യവും ഭാഗ്യവും നേടാന്‍ നരസിംഹ ജയന്തി പൂജ

|

ഭഗവാന്‍ വിഷ്ണുവിന്റെ നാലാമത്തെ അവതാരമായി കണക്കാക്കുന്നതാണ് നരസിംഹ അവതാരം. മനുഷ്യന്റെ ശരീരവും സിംഹത്തിന്റെ തലയുമുള്ള നരസിംഹമൂര്‍ത്തി ഒരു സവിശേഷ രൂപമാണ്. കൃതായുഗത്തിലാണ് ഹിരണ്യകശിപുവില്‍ നിന്ന് പ്രഹ്ലാദനെ സംരക്ഷിക്കാനായാണ് നരസിംഹമൂര്‍ത്തി അവതാരമെടുത്തതെന്ന് വിശ്വസിക്കപ്പെടുന്നു. മഹാവിഷ്ണുവിനെയും അദ്ദേഹത്തിന്റെ മറ്റ് അവതാരങ്ങളെയും ആരാധിക്കുന്നതുപോലെ ഭക്തര്‍ നരസിംഹ മൂര്‍ത്തിയെയും പൂജിക്കുകയും ആരാധിക്കുകയുമൊക്കെ ചെയ്യുന്നു.

Most read: ആഗ്രഹസാഫല്യം നല്‍കുന്ന മോഹിനി ഏകാദശി; ഈ നക്ഷത്രക്കാര്‍ നോറ്റാല്‍ പുണ്യംMost read: ആഗ്രഹസാഫല്യം നല്‍കുന്ന മോഹിനി ഏകാദശി; ഈ നക്ഷത്രക്കാര്‍ നോറ്റാല്‍ പുണ്യം

ഒരു ഭക്തന്‍ പൂര്‍ണ മനസ്സോടെയും വിശ്വാസത്തോടെയും വിശുദ്ധിയോടെയും നരസിംഹ മൂര്‍ത്തിയെ ആരാധിച്ചാല്‍ ജീവിതത്തില്‍ ഐശ്വര്യവും ഭാഗ്യവും കൈവരുമെന്ന് വിശ്വസിക്കപ്പെടുന്നു. നരസിംഹമൂര്‍ത്തിയെ ആരാധിക്കാനുള്ള ഉത്തമദിവസമായി നരസിംഹജയന്തിയെ കണക്കാക്കുന്നു. വൈശാഖ ചതുര്‍ദശിയിലാണ് നരസിംഹ ജയന്തി ആഘോഷിക്കുന്നത്. 2021ല്‍ മെയ് 25നാണ് നരസിംഹജയന്തി വരുന്നത്.

ഇതിഹാസ കഥ

ഇതിഹാസ കഥ

നരസിംഹത്തെ പലപ്പോഴും അര്‍ദ്ധമനുഷ്യന്‍ അല്ലെങ്കില്‍ അര്‍ദ്ധ സിംഹം ആയാണ് കണക്കാക്കുന്നത്. മനുഷ്യനെപ്പോലെയുള്ള ശരീരവും, സിംഹത്തിന് സമാനമായ മുഖവും നഖങ്ങളുമുണ്ട്. ഹിരണ്യകശിപു എന്ന അസുര രാജാവിനെ നശിപ്പിക്കാനാണ് മഹാവിഷ്ണു നരസിംഹ അവതാരം എടുത്തതെന്ന് കരുതപ്പെടുന്നു. രാജാവായ ഹിരണ്യകശിപുവിന്റെയും രാജ്ഞിയായ കയാദുവിന്റെയും മകനായാണ് പ്രഹ്‌ളാദന്‍ ജനിച്ചത്. അമ്മയുടെ ഉദരത്തില്‍ ആയിരുന്നപ്പോള്‍ തന്നെ വിഷ്ണുവിന്റെ ഭക്തനായി പ്രഹ്‌ളാദന്‍ മാറി.

അസുര രാജാവായ ഹിരണ്യകശിപു

അസുര രാജാവായ ഹിരണ്യകശിപു

ഒരു മനുഷ്യനോ, ദേവിക്കോ, ദേവനോ മൃഗത്തിനോ മറ്റേതെങ്കിലും വസ്തുവിനോ തന്നെ കൊല്ലാന്‍ കഴിയില്ലെന്ന് ബ്രഹ്‌മദേവനില്‍ നിന്ന് വരം നേടിയ രാക്ഷസരാജാവാണ് ഹിരണ്യകശിപു. പകലോ രാത്രിയോ ഭൂമിയിലോ ആകാശത്തിലോ ഒരു തരത്തിലുള്ള ആയുധങ്ങളാലും ഹിരണ്യകശിപുവിനെ കൊല്ലാന്‍ കഴിയില്ല. അതിനാലാണ്, ഭഗവാന്‍ വിഷ്ണു അര്‍ദ്ധ-മനുഷ്യ അര്‍ദ്ധ സിംഹ രൂപത്തില്‍ പ്രത്യക്ഷപ്പെടുകയും സന്ധ്യാസമയത്ത് നഖംകൊണ്ട് ഹിരണ്യകശിപുവിനെ കൊല്ലുകയും ചെയ്തത്.

Most read:ഈ വര്‍ഷം നാല് ഗ്രഹണങ്ങള്‍, ആദ്യത്തേത് മെയ് 26ന് ചന്ദ്രഗ്രഹണംMost read:ഈ വര്‍ഷം നാല് ഗ്രഹണങ്ങള്‍, ആദ്യത്തേത് മെയ് 26ന് ചന്ദ്രഗ്രഹണം

പ്രഹ്‌ളാദന്റെ വിഷ്ണുഭക്തി

പ്രഹ്‌ളാദന്റെ വിഷ്ണുഭക്തി

മകനായ പ്രഹ്‌ളാദന്റെ വിഷ്ണുഭക്തി അവസാനിക്കാന്‍ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും നടക്കാതെവന്ന ഹിരണ്യകശിപു ഒടുവില്‍ മകനെ പലവിധത്തില്‍ പീഡിപ്പിക്കാന്‍ തുടങ്ങി. ഹിരണ്യകശിപു തന്നെയാണ് ഏറ്റവും വലിയ ദൈവമെന്ന് വാദിച്ചു. എന്നാല്‍ പ്രഹ്‌ളാദന്‍ അത്തരം ചിന്തകളെ എതിര്‍ക്കുകയും മഹാവിഷ്ണുവാണ് ശ്രേഷ്ഠനെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു.

പ്രഹ്‌ളാദന്റെ വിഷ്ണുഭക്തി

പ്രഹ്‌ളാദന്റെ വിഷ്ണുഭക്തി

അങ്ങനെ ഒരു ദിവസം ഹിരണ്യകശ്യപു പ്രഹ്‌ളാദനെ ശകാരിക്കുകയും മഹാവിഷ്ണു എവിടെയാണെന്നും പ്രഹ്‌ളാദനെ മരണത്തിന്റെ കൈയ്യില്‍ നിന്ന് രക്ഷിക്കാന്‍ കഴിയുമോ എന്നും ചോദിച്ചു. ഇതിന്, വിഷ്ണു സര്‍വ്വവ്യാപിയാണെന്ന് പ്രഹ്‌ളാദന്‍ മറുപടി നല്‍കി. കൊട്ടാരത്തിലെ ഒരു തൂണ് ചൂണ്ടിക്കാണിച്ച് ഹിരണ്യകശിപു അതില്‍ വിഷ്ണു ഉണ്ടോ എന്ന് പ്രഹ്‌ളാദനോട് ചോദിച്ചു. ഉണ്ടെന്നായിരുന്നു പ്രഹ്‌ളാദന്റെ മറുപടി.

Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍

നരസിംഹം പ്രത്യക്ഷപ്പെടുന്നു

നരസിംഹം പ്രത്യക്ഷപ്പെടുന്നു

ഇതുകേട്ട ഹിരണ്യകശിപു തന്റെ ഗദ്ദ ഉപയോഗിച്ച് തൂണ് തകര്‍ത്തു. സന്ധ്യാസമയമായിരുന്നു അത്. തൂണില്‍ നിന്ന് നരസിംഹം പ്രത്യക്ഷപ്പെടുകയും ഹിരണ്യകശിപുവിനെ തന്റെ മടിത്തട്ടിലിരുത്തി തന്റെ മൂര്‍ച്ചയുള്ള കൈനഖങ്ങള്‍ ഉപയോഗിച്ച് ഹിരണ്യകശിപുവിനെ വധിക്കുകയും ചെയ്തു. അങ്ങനെ തന്റെ ഭക്തനായ പ്രഹ്‌ളാദിനെ രക്ഷിക്കുകയും ചെയ്തു. ഈ സംഭവം അടയാളപ്പെടുത്തുന്നതാണ് നരസിംഹ ജയന്തി. ഹിന്ദു വിശ്വാസപ്രകാരം നിരവധി നരസിംഹ ക്ഷേത്രങ്ങളില്‍ ഈ ദിവസം ആഢംബരപൂര്‍വ്വം ആഘോഷിക്കുന്നു.

നരസിംഹ സ്വാമിയുടെ വിവിധ രൂപങ്ങള്‍

നരസിംഹ സ്വാമിയുടെ വിവിധ രൂപങ്ങള്‍

നരസിംഹ സ്വാമിയെ വിവിധ രൂപങ്ങളില്‍ ചിത്രീകരിക്കുന്നു. കയ്യിലുള്ള വ്യത്യസ്ത ഭാവങ്ങളും ആയുധങ്ങളുമായി ബന്ധപ്പെട്ട 74 ലധികം രൂപങ്ങളാണ് മൂര്‍ത്തിക്ക്. ഇതില്‍ 9 പ്രധാനരൂപങ്ങളെ ഒന്നിച്ച് നവനരസിംഹം എന്ന് വിളിക്കുന്നു, അവ ഇപ്രകാരമാണ്: ഉഗ്ര നരസിംഹം,ക്രോധ നരസിംഹം, വീര നരസിംഹം, വിലമ്പ നരസിംഹം, കോപ നരസിംഹം, യോഗ നരസിംഹം, അഗോര നരസിംഹം, സുദര്‍ശന നരസിംഹം, ലക്ഷ്മീ നരസിംഹം.

Most read:കര്‍പ്പൂരം കത്തുന്ന തീ നോക്കി അറിയാം വീട്ടിലെ ദുഷ്ടശക്തിയെMost read:കര്‍പ്പൂരം കത്തുന്ന തീ നോക്കി അറിയാം വീട്ടിലെ ദുഷ്ടശക്തിയെ

ഉഗ്രനരസിംഹ മന്ത്രം

ഉഗ്രനരസിംഹ മന്ത്രം

ഉഗ്രം വീരം മഹാവിഷ്ണും

ജ്വലന്തം സര്‍വ്വതോമുഖം

നൃസിംഹം ഭീഷണം ഭദ്രം

മൃത്യുമൃത്യും നമാമ്യഹം

ദിവസേന രാവിലെ ഉഗ്രനരസിംഹ മന്ത്രം 108 തവണ ജപിക്കുന്നതിലൂടെ ശത്രുദോഷത്തിന് പരിഹാരം കാണാവുന്നതാണ്. മന്ത്രം കാണാതെ പഠിച്ച് ചൊല്ലുന്നത് ദോഷങ്ങളില്‍ നിന്ന് മുക്തിനല്‍കും. ഈ മന്ത്രം ദിവസേന സന്ധ്യാസമയം ജപിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ കഷ്ടതകള്‍ നീക്കി ആയുസ്സും ഐശ്വര്യവും വര്‍ധിപ്പിക്കുമെന്നാണ് വിശ്വാസം.

നരസിംഹ പൂജ ചെയ്യുന്നതെങ്ങനെ

നരസിംഹ പൂജ ചെയ്യുന്നതെങ്ങനെ

വീട്ടില്‍ നരസിംഹമൂര്‍ത്തിയെ പൂജിക്കാനായി അനുയോജ്യമായ ദിവസമാണ് നരസിംഹ ജയന്തി. ഈ ദിവസം നിങ്ങള്‍ക്ക് പൂജ നടത്താനായി ഇനിപ്പറയുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കാം:

വിഗ്രഹം വീടിന്റെ കിഴക്ക് ഭാഗത്ത് പടിഞ്ഞാറ് അഭിമുഖമായി വയ്ക്കുക. പഴങ്ങള്‍, പൂക്കള്‍, ചന്ദനം, കര്‍പ്പൂരം, ധൂപവര്‍ഗ്ഗം, കുങ്കുമം, തേങ്ങ, ഗംഗാജലം, എള്ള് എന്നിവ ആരാധനയ്ക്കായി സൂക്ഷിക്കുക. തുടര്‍ന്ന് നരസിംഹ വിഗ്രഹം മഞ്ഞ തുണികൊണ്ട് മൂടുക. ചന്ദനം, കര്‍പൂരം, ചന്ദനത്തിരി എന്നിവ വയ്ക്കുക. ശേഷം നരസിംഹ കഥ കേള്‍ക്കുക. ആരാധനയ്ക്ക് ശേഷം ദരിദ്രര്‍ക്ക് എള്ള്, തുണി തുടങ്ങിയവ ദാനം ചെയ്യുക. ധാന്യങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കാതെ നോമ്പെടുത്ത് വേണം പൂജ നടത്താന്‍.

Most read: ശ്രീബുദ്ധന്‍ സത്യം കണ്ടെത്തിയ ദിനം; ജ്ഞാനോദയത്തിന്റെ ബുദ്ധ പൂര്‍ണിമMost read: ശ്രീബുദ്ധന്‍ സത്യം കണ്ടെത്തിയ ദിനം; ജ്ഞാനോദയത്തിന്റെ ബുദ്ധ പൂര്‍ണിമ

നരസിംഹ പൂജയുടെ ഗുണങ്ങള്‍

നരസിംഹ പൂജയുടെ ഗുണങ്ങള്‍

* കോടതി കേസുകളിലും നിയമപരമായ കാര്യങ്ങളിലും വിജയം

* രോഗങ്ങളില്‍ നിന്നുള്ള സംരക്ഷണം

* സമ്പത്തും ആഗ്രഹസാഫല്യവും

* കടങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, കുടുംബ പ്രശ്നങ്ങള്‍ എന്നിവ മറികടക്കാന്‍

* മാനസിക വിഭ്രാന്തി, മരണഭയം, പേടിസ്വപ്നം എന്നിവയില്‍ നിന്ന് രക്ഷ

* ക്ഷുദ്രദോഷം, ശത്രുദോഷം തുടങ്ങിയവയില്‍ നിന്ന് രക്ഷ

English summary

Narasimha Jayanti 2021: Date, Fasting Time, Puja Vidhi and Significance in malayalam

What is Narasimha Jayanti Puja vidhi? When is Pooja Muhurat? Read on to know all this and the story about its relevance.
X
Desktop Bottom Promotion