ശത്രുദോഷ ഭീതി ഒഴിയും, സര്‍വ്വദുരിത മോചനം നല്‍കും നരസിംഹ ജയന്തി; ശുഭമുഹൂര്‍ത്തവും പൂജാവിധിയും

എല്ലാ വര്‍ഷവും വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ നാലാം ദിവസമാണ് നരസിംഹ ജയന്തി ആഘോഷിക്കുന്നത്. ഹിരണ്യകശിപുവിനെ വധിക്കാന്‍ ഭൂമിയില്‍ അവതരിച്ച മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമാണ് നരസിംഹം. ഈ വര്‍ഷം നരസിംഹ ജയന്തി വരുന്നത് മെയ് 4 വ്യാഴാഴ്ചയാണ്. ഈ വിശേഷ ദിനത്തില്‍ നരസിംഹത്തെയും മഹാവിഷ്ണുവിനെയും ആരാധിക്കുന്നത് ഭക്തരുടെ എല്ലാ ദുഃഖങ്ങളും അകറ്റുന്നു. ഐശ്വര്യം കൈവരുന്നു.

നരസിംഹ ഭഗവാന്‍ ശക്തിയുടെ ദേവനായി കണക്കാക്കപ്പെടുന്നു. മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമായാണ് നരസിംഹത്തെ കണക്കാക്കുന്നത്. പ്രധാന നരസിംഹ ക്ഷേത്രങ്ങളിലെല്ലാം ഈ ദിവസം പ്രത്യേക അലങ്കാരങ്ങളും ആചാരങ്ങളും നടത്തുന്നു. ശത്രുഭയം ഒഴിവാക്കാന്‍ നരസിംഹ ഭഗവാനെ ആരാധിക്കുന്നതിന് ഉത്തമ ദിനമാണ് നരസിംഹ ജയന്തി. നരസിംഹ ജയന്തിയുടെ ശുഭമുഹൂര്‍ത്തവും ആരാധനാരീതിയും പ്രാധാന്യവും എന്തെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

Narasimha Jayanti 2023 Date, Shubha Muhurtham, Puja Vidhi And Worship Rules In Malayalam

നരസിംഹ ജയന്തി ശുഭമുഹൂര്‍ത്തം
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ ചതുര്‍ദശി തിഥി മെയ് 03 ന് രാത്രി 11:49 ന് ആരംഭിച്ച് അടുത്ത ദിവസം അതായത് മെയ് 04ന് രാത്രി 11:44 ന് അവസാനിക്കും. നരസിംഹ ജയന്തി ദിനത്തില്‍ വൈകുന്നേരം നരസിംഹ ഭഗവാനെ ആരാധിക്കുന്നു. ആരാധനാ സമയം വൈകുന്നേരം 04:18 മുതല്‍ വൈകുന്നേരം 06:58 വരെയാണ്. അടുത്ത ദിവസം, അതായത് മെയ് 5ന് രാവിലെ 05:38 ന് ശേഷം വ്രതം മുറിക്കാം.

Narasimha Jayanti 2023 Date, Shubha Muhurtham, Puja Vidhi And Worship Rules In Malayalam

നരസിംഹ ജയന്തിയുടെ പ്രാധാന്യം
ദൈവത്തിന്റെ എല്ലാ അവതാരങ്ങളിലും, വച്ച് നരസിംഹാവതാരം ഏറ്റവും ഉഗ്രവും മാരകവുമായി കണക്കാക്കപ്പെടുന്നു. ഹിരണ്യകശ്യപുവിനെ വധിക്കാനാണ് നരസിംഹം അവതാരമെടുത്തത്. നരസിംഹ ഭഗവാന്റെ പരമമായ ഭക്തിയാല്‍ പ്രഹ്ലാദന് വൈകുണ്ഠവാസം ലഭിച്ചതായും പറയപ്പെടുന്നു. നരസിംഹ ഭഗവാനെ ആരാധിക്കുന്നത് നിങ്ങള്‍ക്ക് മാനസികവും ശാരീരികവുമായ ശക്തി നല്‍കുന്നു.

നരസിംഹ മൂര്‍ത്തിയെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ ഉള്ളിലെ എല്ലാ ഭയവും ഇല്ലാതാകുകയും ശത്രുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു. നരസിംഹ ഭഗവാനെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ വരുന്ന എല്ലാ തടസ്സങ്ങളും നീങ്ങുകയും ദൈവാനുഗ്രഹം ലഭിക്കുകയും ചെയ്യുന്നു.

Narasimha Jayanti 2023 Date, Shubha Muhurtham, Puja Vidhi And Worship Rules In Malayalam

നരസിംഹ ജയന്തി ആരാധനാ രീതി
നരസിംഹ ഭഗവാനെ ആരാധിക്കുന്നതിന് സൂര്യോദയത്തിന് മുമ്പ് ഉണര്‍ന്ന് കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കുക. ഇതിനുശേഷം നരസിംഹ ഭഗവാനെയും ലക്ഷ്മി ദേവിയെയും ധ്യാനിച്ച് വ്രതാനുഷ്ഠാനം ചെയ്യുക.

നരസിംഹ ഭഗവാന്റെ മന്ത്രങ്ങള്‍ ജപിച്ച് അദ്ദേഹത്തിന്റെ നാമത്തില്‍ 11 മാലകള്‍ ഉണ്ടാക്കുക. നാളികേരം ചുവന്ന തുണിയില്‍ പൊതിഞ്ഞ് സമര്‍പ്പിക്കുക. മധുരപലഹാരങ്ങള്‍, പഴങ്ങള്‍, കുങ്കുമം, പൂക്കള്‍ എന്നിവ സമര്‍പ്പിക്കുക. നരസിംഹ ജയന്തി ദിനത്തില്‍ നരസിംഹ സ്‌തോത്രം ചൊല്ലുക. അവസാനം ആരതി നടത്തുകയും നിവേദ്യം പ്രസാദമായി വിതരണം ചെയ്യുകയും ചെയ്യുക.

Narasimha Jayanti 2023 Date, Shubha Muhurtham, Puja Vidhi And Worship Rules In Malayalam

കാളസര്‍പ്പദോഷത്തിന് പരിഹാരം
ജാതകത്തില്‍ കാലസര്‍പ്പദോഷം ഉണ്ടെങ്കില്‍ അതിന് പരിഹാരങ്ങള്‍ ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ നരസിംഹ ജയന്തി ദിനത്തില്‍ ഏതെങ്കിലും നരസിംഹ ക്ഷേത്രത്തില്‍ പോയി മയില്‍പ്പീലി സമര്‍പ്പിക്കുക. ഇത് നിങ്ങള്‍ക്ക് തീര്‍ച്ചയായും കാളസര്‍പ്പ ദോഷത്തില്‍ നിന്ന് ആശ്വാസം നല്‍കും.

Narasimha Jayanti 2023 Date, Shubha Muhurtham, Puja Vidhi And Worship Rules In Malayalam

ശത്രുദോഷം നീക്കാന്‍
നിങ്ങള്‍ എന്തെങ്കിലും നിയമ പ്രശ്‌നങ്ങളില്‍ കുടുങ്ങിയിട്ടുണ്ടെങ്കില്‍ നരസിംഹ ചതുര്‍ദശിയില്‍ പ്രസാദമായി ദൈവത്തിന് തൈര് സമര്‍പ്പിക്കുക. ഈ പ്രതിവിധിയിലൂടെ നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നതായിരിക്കും. അജ്ഞാത ശത്രുക്കളോടുള്ള ഭയം നിങ്ങളില്‍ നിലനില്‍ക്കുന്നുവെങ്കില്‍ നരസിംഹ ഭഗവാന് ഐസ് കലര്‍ത്തിയ വെള്ളം സമര്‍പ്പിക്കുക. എല്ലാ ഭാഗത്തുനിന്നും നിങ്ങള്‍ക്ക് വിജയം ലഭിക്കാന്‍ തുടങ്ങും.

Narasimha Jayanti 2023 Date, Shubha Muhurtham, Puja Vidhi And Worship Rules In Malayalam

കടങ്ങള്‍ നീക്കാന്‍
ആരെങ്കിലും നിങ്ങളോട് ദേഷ്യപ്പെട്ടു പൊയിട്ടുണ്ടെങ്കില്‍, അവരുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നരസിംഹ ക്ഷേത്രത്തിലേക്ക് ചോളപ്പൊടി ദാനം ചെയ്യുക. നിങ്ങള്‍ കടത്തില്‍ മുങ്ങുകയോ നിങ്ങളുടെ പണം എവിടെയെങ്കിലും കുടുങ്ങിക്കിടക്കുകയോ കൊടുത്ത പണം കിട്ടാതിരിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ നരസിംഹ ഭഗവാന് വെള്ളിയോ മുത്തോ സമര്‍പ്പിക്കുക.

Narasimha Jayanti 2023 Date, Shubha Muhurtham, Puja Vidhi And Worship Rules In Malayalam

സമ്പത്ത് നേടാന്‍
നരസിംഹ ജയന്തി ദിനത്തില്‍ രാവിലെ കുളിയും മറ്റും കഴിഞ്ഞ് വൃത്തിയുള്ള സ്ഥലത്ത് നരസിംഹ സമേതനായ ലക്ഷ്മീദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ച് പശുവിന്‍പാല്‍ കൊണ്ട് അഭിഷേകം ചെയ്യുക. അഭിഷേകം ചെയ്യുമ്പോള്‍ ലക്ഷ്മീനരസിംഹ മന്ത്രം ഓം ശ്രീ ലക്ഷ്മി നരസിംഹായ ജപിക്കുക. ഈ പ്രതിവിധി നിങ്ങള്‍ക്ക് സമ്പത്തും പണവും നേടിത്തരും.
Narasimha Jayanti 2023 Date, Shubha Muhurtham, Puja Vidhi And Worship Rules In Malayalam

അസുഖത്തില്‍ നിന്ന് മോചനം
ദീര്‍ഘകാലമായി നിങ്ങള്‍ക്ക് എന്തെങ്കിലും അസുഖം ബാധിച്ചാല്‍ നരസിംഹ ഭഗവാന് ചന്ദനം ചാര്‍ത്തുക. മഞ്ഞ വസ്ത്രങ്ങളും വാഴപ്പഴം, മാമ്പഴം തുടങ്ങിയ മഞ്ഞ പഴങ്ങളും സമര്‍പ്പിക്കുക. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നിലനിര്‍ത്തും. രോഗങ്ങളില്‍ നിന്ന് മുക്തി നല്‍കും.

X
Desktop Bottom Promotion