Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മുജ്ജന്മത്തിലെ പങ്കാളി തന്നെ ഈ ജന്മത്തിലും : അതിഭാഗ്യവാന്മാരായ നക്ഷത്രക്കാര്‍
നക്ഷത്രഫലവും രാശിമാറ്റവും പല തരത്തില്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്. അതുപോലെ തന്നെയാണ് ജീവിതത്തിലെ പ്രധാന മാറ്റത്തിന് തുടക്കം കുറിക്കുന്ന വിവാഹവും. വിവാഹത്തിന് വേണ്ടി പലപ്പോഴും ജാതകവും പൊരുത്തവും നോക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടത് ഇതിലെല്ലാമുപരി മനസ്സുകള്‍ തമ്മിലുള്ള പൊരുത്തമാണ് വേണ്ടത് എന്നതാണ്.

വിവാഹത്തിന്റെ കാര്യത്തില്‍ നമ്മള് അതുകൊണ്ട് തന്നെ ജാതകപ്പൊരുത്തത്തേക്കാള്‍ മനപ്പൊരുത്തത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. എങ്കിലും വിവാഹത്തിന്റെ കാര്യത്തില്‍ ഭാഗ്യവാന്മാരായ ചില നക്ഷത്രക്കാരുണ്ട്. മുജ്ജന്മത്തിലെ നിങ്ങളുടെ പങ്കാളി തന്നെ ഈ ജന്മത്തിലും പങ്കാളിയായി ലഭിക്കുന്ന ചില ഭാഗ്യവാന്മാരായ ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാരുടെ ഗ്രഹം എന്നത് കേതുവാണ്. കേതു മുജ്ജന്മവുമായി ബന്ധപ്പെട്ട് വരുന്ന ഗ്രഹമാണ്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് മുജ്ജന്മജീവിതത്തെക്കുറിച്ച് ചില സൂചനകള്‍ ലഭിക്കുന്നു. അവരുടെ ഈ ജന്മത്തില് സംഭവിക്കുന്ന പല കാര്യങ്ങളും മുജ്ജന്മത്തില് സംഭവിച്ചതായി ഇവര്‍ക്ക് അനുഭവപ്പെടുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഒരുപോലെ നിലനില്ക്കുന്നു. തന്റെ പൂര്വ്വജന്മപങ്കാളിയാണ് കൂടെ ഉള്ളത് എന്നതും ഇവര്‍ പല ഘട്ടങ്ങളിലും തിരിച്ചറിയുന്നു.

ഭരണി
ഭരണി നക്ഷത്രക്കാരുടെ ദേവത യമരാജനാണ്. മുജ്ജന്മ പങ്കാളിയെ ലഭിക്കുന്നതിനും മുജ്ജന്മത്തില് ഉള്ള ചില സൂചനകള്‍ ജീവിതത്തില്‍ തോന്നുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. മാത്രമല്ല ഇവര്‍ക്ക് പങ്കാളിയെ പലപ്പോഴും ദീര്‍ഘകാല പരിചയം ഉള്ളതായി തോന്നുന്നു. അത് തന്നെയാണ് മുജ്ജന്മ പങ്കാളിയാണ് എന്നുള്ളതിന്റെ ഏറ്റവും വലിയ സൂചനും. തങ്ങളുടെ പങ്കാളിയോട് ജന്മജന്മാന്തരമായ ബന്ധം തോന്നുന്നു. പക്ഷേ കുടുംബജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവാം.

മകം
മകം നക്ഷത്രക്കാര്‍ക്ക് പുനര്‍ജന്മവുമായി ബന്ധമുണ്ട് എന്നാണ് വിശ്വാസം. ഇവരെ പുനര്‍ജന്മവുമായി ബന്ധപ്പെട്ട നക്ഷത്രമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇവരുടെ വിവാഹത്തിന്റെ കാര്യത്തിലും ഇത്തരം വിശ്വാസങ്ങള്‍ ഉണ്ട്. കേതുവാണ് ഇവരുടെ ഗ്രഹം. ഇവര്‍ പാരമ്പര്യ രീതികള്‍ പിന്തുടരുന്നതിന് താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് മുജ്ജന്മത്തിലുള്ള പങ്കാളി തന്നെ ലഭിക്കുന്നു എന്നാണ് വിശ്വാസം.

പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് മുജ്ജന്മവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കുന്നു. വളരെയധികം യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. മുജ്ജന്മത്തിലെ തന്റെ ബന്ധങ്ങളെക്കുറിച്ചും പങ്കാളിയെക്കുറിച്ചും യാത്രകളെക്കുറിച്ചും എല്ലാം ഓരോ യാത്രയിലും ഇവര്‍ക്ക് ചെറിയ സൂചനകള്‍ ലഭിക്കുന്നു എന്നാണ് വിശ്വാസം. പക്ഷേ കുടുംബ ജീവിതം എപ്പോഴും ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും എന്നതാണ് സത്യം. എങ്കിലും സന്തോഷം ഇവര്‍ക്കൊപ്പം എപ്പോഴും ഉണ്ടായിരിക്കും.

തൃക്കേട്ട
മുജ്ജന്മവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് പലസാഹചര്യങ്ങളിലും അനുഭവപ്പെടുന്നു. കണ്ട് മറന്ന ചിത്രം പോലെ പലരേയും ഇവര്‍ ഓരോ നിമിഷത്തിലും ഓര്‍ക്കുന്നു. മുജ്ജന്മ പങ്കാളിയെ ലഭിക്കുന്ന നക്ഷത്രക്കാരില്‍ ഇവര്‍ തന്നെയാണ് ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നവര്‍. അറിയാതെയാണ് ഇവരുടെ ജീവിതത്തിലേക്ക് മുജ്ജന്മ പങ്കാളി വരുന്നത്. ജീവിതത്തില്‍ മികച്ച മാറ്റങ്ങളോടെയും ആഗ്രഹത്തോടെയും ജീവിക്കാന്‍ ഇവര്‍ ആഗ്രഹിക്കുന്നു.

മൂലം
മൂലം നക്ഷത്രക്കാരെ ഭരിക്കുന്നത് കേതുവാണ്. ഈ നക്ഷത്രത്തിന് അതുകൊണ്ട് തന്നെ പുനര്‍ജന്മവുമായി ബന്ധപ്പെട്ട പല സൂചനകളും ഉണ്ടാവുന്നു. മുജ്ജന്മത്തിലെ വ്യക്തികളുമായി ഇവര്‍ പലപ്പോഴും ഈ ജന്മത്തില് ബന്ധം സ്ഥാപിക്കുന്നു. മുജ്ജന്മത്തിലെ പങ്കാളിയെ തന്നെ അതുകൊണ്ട് ഇവര്‍ക്ക് ലഭിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

പൂരാടം
പൂരാടം നക്ഷത്രക്കാര്‍ക്ക് അവരുടെ മുജ്ജന്മത്തിലെ പങ്കാളിയെയാണ് ഈ ജന്മത്തിലും ലഭിക്കുന്നത്. ഈ നക്ഷത്രക്കാര്‍ക്ക് മുജ്ജന്മപങ്കാളിയെ തന്നെ ഈ ജന്മത്തില് ലഭിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ കുടുംബത്തില്‍ അസ്വസ്ഥതകള്‍ നിലനില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിച്ച് വേണം പലപ്പോഴും വൈവാഹിക ജീവിതത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനും മുന്നോട്ട് പോവുന്നതിനും.

ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്‍ക്കും മുജ്ജന്മ പങ്കാളിയെയാണ് ലഭിക്കുന്നത്. കണ്ട് മറന്ന മുഖം പോലെ പലരേയും ഈ ജന്മത്തില് ഇവര്‍ കണ്ടുമുട്ടുന്നു. വിവാഹത്തില്‍ പലപ്പോഴും അനുയോജ്യത ഉണ്ടാവണം എന്നില്ല. എങ്കിലും പരമാവധി ഇവര്‍ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കുന്നു. ജീവിതത്തില്‍ വിജയം ഇവരോടൊപ്പമുണ്ടാവുമെങ്കിലും പലപ്പോഴും മുജ്ജന്മത്തിലെ കര്‍മ്മഫലം കാരണം അത് പലപ്പോഴും പരാജയത്തിലേക്ക് വഴി വെക്കുന്നു.

ചതയം
ചതയം നക്ഷത്രക്കാര്‍ക്കും വിവാഹത്തിന്റെ കാര്യത്തില്‍ മുജ്ജന്മ ബന്ധം ഉണ്ടാവുന്നു. മുജ്ജന്മത്തിലെ പങ്കാളിയെയാണ് ഇവര്‍ക്ക് ലഭിക്കുന്നതും. എന്നാല്‍ ഇക്കാര്യം ഇവര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കണം എന്നില്ല. എന്നാല്‍ മുജ്ജന്മത്തിലെ കര്‍മ്മഫലം ഇവരുടെ ജീവിതത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നു. പലപ്പോഴും അനുകൂലമായ ഒരു ജീവിത സാഹചര്യമല്ല ഇവര്‍ക്കുണ്ടാവുന്നത്.

രേവതി
രേവതി നക്ഷത്രക്കാര്‍ക്ക് പല കാര്യങ്ങളിലും പെട്ടെന്നാണ് സങ്കടവും സന്തോഷവും വരുന്നത്. ഏത് തീരുമാനവും വളരെയധികം ആലോചിച്ച് മാത്രമേ ഇവര്‍ എടുക്കുകയുള്ളൂ. പങ്കാളിയുടെ കാര്യത്തില്‍ ഇവര്‍ക്ക് മുജ്ജന്മ പങ്കാളിയെ തന്നെയാണ് ലഭിക്കുന്നു. ഏത് ഘട്ടത്തിലും പങ്കാളിയോട് ചേര്‍ന്ന് നില്‍ക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ഒരു കാരണവശാലും ഇവര്‍ ജീവിതത്തില്‍ പങ്കാളിയെ ഒറ്റപ്പെടുത്തില്ല. അതുകൊണ്ട് തന്നെ മരണത്തില്‍ പോലും ഇവരെ പിരിക്കാന്‍ സാധിക്കില്ല. പുനര്‍ജന്മത്തിലും അതേ പങ്കാളിയെ തന്നെ ഇവര്‍ക്ക് ലഭിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
