For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

27 നാളുകാരിലും 2022- നല്‍കുന്ന ഫലങ്ങള്‍ അറിയാം; ഇവിടെയുണ്ട് സമ്പൂര്‍ണ നക്ഷത്രഫലം

|

നക്ഷത്രഫലം അനുസരിച്ച് 2022-ലെ നിങ്ങളുടെ ഫലം എന്താണ് എന്ന് അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നുണ്ട്. പുതുവര്‍ഷം എന്തൊക്കെ മാറ്റങ്ങളാണ് ഓരോ നക്ഷത്രക്കാരിലും ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. 2019 അവസാനത്തില്‍ തുടങ്ങിയ കൊവിഡ് എന്ന മഹാമാരിക്ക് ഇത് വരേയും അവസാനം വന്നിട്ടില്ല. ഓരോ ദിവസം ചെല്ലുന്തോറും വകഭേദം സംഭവിച്ച വൈറസിന്റെ ആക്രമണം സംഭവിച്ച് കൊണ്ടിരിക്കുകയാണ്. ഈ മഹാവ്യാധിയില്‍ നിന്ന് നാം എപ്പോള്‍ കരകയറും എന്നത് അറിഞ്ഞിരിക്കേണ്ടതാണ്.

Nakshatra Horoscope 2022

ഇപ്പോള്‍ നടക്കുന്ന ഓരോ പ്രവചനങ്ങളും കൊറോണയെ ചുറ്റിപ്പറ്റിയുള്ളതാണ്. ഇനി വരുന്ന വര്‍ഷത്തില്‍ 27 നക്ഷത്രക്കാര്‍ക്കും എന്തൊക്കെ ഫലങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഈ വര്‍ഷത്തില്‍ 27 നാളുകാര്‍ക്കും ഉണ്ടാവുന്ന ഫലങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിനും ഫലങ്ങള്‍ക്കും വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നുണ്ട്.

അശ്വതി

അശ്വതി

2022-ല്‍ അശ്വതി നക്ഷത്രക്കാര്‍ക്ക് എന്തൊക്കെയാണ് ഫലം നല്‍കുന്നത് എന്ന് പലര്‍ക്കും അറിയില്ല. ഇതിനെക്കുറിച്ച് അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നുണ്ട്. അശ്വതി നക്ഷത്രക്കാരെ ഭരിക്കുന്നത് ചൊവ്വാ ഗ്രഹമാണ്. ഇവരുടെ രാശിചിഹ്നം മേടവും. 2022-ലെ ഫലം അനുസരിച്ച് സാമ്പത്തിക കാഴ്ചപ്പാട് അനുസരിച്ച് വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ ഇവര്‍ക്ക് വളരെയധികം മികച്ച നേട്ടങ്ങള്‍ ഉണ്ടായിരിക്കും. പക്ഷേ ഇവര്‍ക്ക് ജനുവരി പകുതി മുതല്‍ മാര്‍ച്ച് മാസം വരെ കരിയറില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ ഉണ്ടായിരിക്കും. സാമ്പത്തികാവസ്ഥ മികച്ചതായിരിക്കും. അതുകൊണ്ട് തന്നെപ്രണയത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. സെപ്റ്റംബര്‍ 16 മുതല്‍ നവംബര്‍ 9 വരെയുള്ള യാത്രകള്‍ അശ്വതി നക്ഷത്രക്കാര്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ബന്ധങ്ങളില്‍ എപ്പോഴും മികച്ച് നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. പ്രവര്‍ത്തന രംഗത്ത് ഇവരെ കാത്ത് അനുകൂലമായ ഫലങ്ങള്‍ ഉണ്ടായിരിക്കും.

ഏറെ ശ്രമിച്ചിട്ടും നടക്കാത്ത കാര്യങ്ങള്‍ നടക്കുന്ന ഒരു വര്‍ഷമാണ് 2022.

ഭരണി

ഭരണി

ഭരണി നക്ഷത്രക്കാര്‍ക്ക് അവരുടെ ഗ്രഹം എന്ന് പറയുന്നത് ശുക്രനാണ്. ഇവരുടെ രാശിചിഹ്നം മേടം രാശി ആണ്. 2022 ജനുവരി 17 മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവ് ഭരണി നക്ഷത്രക്കാര്‍ക്ക് വളരെയധികം സാമ്പത്തികമായി ഗുണം ചെയ്യുന്നതായിരിക്കും. പണത്തിന്റെ ഇടപാടുകള്‍ നടത്തുമ്പോള്‍ അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചെറിയ രീതിയില്‍ അലട്ടാനുള്ള സാധ്യതയുണ്ട്. എങ്കിലു് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും 2022. അത് വിവാഹത്തിലേക്ക് വരെ എത്തുന്നതിനുള്ള സാധ്യതയുണ്ട്. പണം കടം കൊടുക്കുമ്പോഴും കടം വാങ്ങുമ്പോഴും ശ്രദ്ധിക്കേണ്ടതാണ്.

കാര്‍ത്തിക

കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രത്തിന്റെ ഗ്രഹം എന്ന് പറയുന്നത് സൂര്യ ഗ്രഹമാണ്. ഇവരുടെ രാശി ചിഹ്നങ്ങള്‍ മേടം, ഇടവം എന്നിവയാണ്. ഇവര്‍ കുടുംബാംഗങ്ങളുമായി വഴക്കുണ്ടാക്കാതിരിക്കുന്നതിന് വളരെയധികം ശ്രദ്ധിക്കണം. കാരണം അത് കൂടുതല്‍ പ്രശ്‌നത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. കുടുംബത്തിലെ സ്വസ്ഥത കുറവിന് ഇത് പലപ്പോഴും കാരണമായേക്കാം. ഫെബ്രുവരി മാസത്തിന്റെ അവസാന സമയം മുതല്‍, നിങ്ങള്‍ക്ക് എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അത് തിരികെ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമായിരിക്കില്ല. ഫെബ്രുവരി 19 മുതല്‍ ഏപ്രില്‍ 11 വരെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ബിസിനസ് ചെയ്യുന്നവര്‍ക്ക് വളരെയധികം മികച്ച സമയമായിരിക്കും. മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന ഒരു സമയമയാരിക്കും എന്നതാണ് സത്യം. നവംബര്‍ 5 മുതല്‍ വര്‍ഷാവസാനം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഏത് കാര്യത്തിനും വളരെയധികം മികച്ച അവസരങ്ങള്‍ നിങ്ങളെ തേടിയെത്തുന്നു.

രോഹിണി

രോഹിണി

രോഹിണി നക്ഷത്രത്തിന്റെ ഭരണാധികാരി ചന്ദ്രനാണ്. ഇവരുടെ രാശിചിഹ്നം എന്ന് പറയുന്നത് ഇടവമാണ്. രോഹിണി നക്ഷത്രത്തില്‍ വരും വര്‍ഷം മികച്ച ഫലമായിരിക്കും ഉണ്ടാവുന്നത്. ഫെബ്രുവരി 11 മുതല്‍ ഏപ്രില്‍ പകുതി വരെ നിങ്ങളുടെ ജോലിക്കാര്യത്തില്‍ വിജയം നിങ്ങളെ തേടിയെത്തുന്നുണ്ട്. ജൂണ്‍ 16 മുതല്‍ ഓഗസ്റ്റ് വരെയുള്ള സമയം നിങ്ങള്‍ക്ക് മികച്ച അനുഭവങ്ങള്‍ നല്‍കുന്ന ഒരു സമയമായിരിക്കും. വിദേശ യാത്രക്ക് അനുകൂലമായ സമയമായിരിക്കും എന്നതാണ് സത്യം. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് മികച്ച അവസരങ്ങള്‍ തേടിയെത്തുന്നുണ്ട്. എങ്കിലും വളരെയധികം ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

മകയിരം

മകയിരം

മകയിരം നക്ഷത്രക്കാരുടെ ഗ്രഹം എന്ന് പറയുന്നത് ചൊവ്വയാണ് എന്നുള്ളതാണ് സത്യം. ഇടവം, മിഥുനം എന്നീ രാശിചിഹ്നങ്ങള്‍ക്ക് കീഴിലാണ് മകയിരം നക്ഷത്രം. ഇവര്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. വര്‍ഷത്തിന്റെ തുടക്കത്തില്‍ നിങ്ങളുടെ ആരോഗ്യം പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കും. ഫെബ്രുവരി 14 മുതല്‍ മെയ് വരെയുള്ള സമയം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. സെപ്റ്റംബര്‍ 26 മുതല്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കുടുംബത്തിന്റെ ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. ഒരു വിദേശരാജ്യത്തേക്കുള്ള യാത്രക്കുള്ള സാധ്യതയുണ്ട്.

തിരുവാതിര

തിരുവാതിര

തിരുവാതിര നക്ഷത്രക്കാര്‍ക്ക് 2022 എന്തൊക്കെയാണ് കാത്തുവെച്ചിരിക്കുന്നത് എന്ന് നോക്കാവുന്നതാണ്. ഈ നക്ഷത്രത്തെ ഭരിക്കുന്നത് ഗ്രഹമാണ് രാഹു അതിന്റെ രാശിചിഹ്നവും മിഥുനം ആണ്. ജോലി അന്വേഷിക്കുന്ന ഈ നക്ഷത്രക്കാര്‍ക്ക് സമയം മികച്ചതായിരിക്കും. കൂടാതെ, ഈ സമയത്ത് ഉണ്ടാവുന്ന പ്രശ്‌നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ജീവിത പങ്കാളിയുടെ ആരോഗ്യം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ, സാമ്പത്തിക തീരുമാനമെടുക്കുന്നതിന് വേണ്ടി അല്‍പം ശ്രദ്ധിക്കണം. നവംബര്‍ മുതല്‍ വര്‍ഷാവസാനം വരെ നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉയര്‍ച്ചയുണ്ടാവാം. എങ്കിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

പുണര്‍തം

പുണര്‍തം

പുണര്‍തം നക്ഷത്രത്തെ ഭരിക്കുന്നത് വ്യാഴം ഗ്രഹമാണ്. കൂടാതെ രാശിചിഹ്നങ്ങള്‍ മിഥുനം, കര്‍ക്കിടകം എന്നിവയാണ് ഇവരുടെ രാശിക്കാര്‍. വര്‍ഷത്തിന്റെ ആരംഭ മാസങ്ങളില്‍ നിങ്ങള്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകുമെന്നാണ് ജ്യോതിഷം പറയുന്നത്. എങ്കിലും അല്‍പം ജാഗ്രത പാലിക്കേണ്ടതാണ്. എന്നിരുന്നാലും, ഫെബ്രുവരി 11 മുതല്‍ ജൂണ്‍ വരെയുള്ള കാലയളവ് ബിസിനസ്സില്‍ നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ കൊണ്ട് വരുന്നുണ്ട്. ഈ കാലയളവില്‍, നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ മികച്ച നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ജൂലൈ 14 മുതല്‍ നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കുന്നുണ്ട്. നിങ്ങള്‍ക്ക് പുതിയ ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച ഫലങ്ങള്‍ ലഭിക്കുന്ന ഒരു വര്‍ഷം കൂടിയാണ് 2022.

പൂയ്യം

പൂയ്യം

പൂയ്യം നക്ഷത്രത്തിന്റെ ഭരണാധികാരി ശനിയും അതിന്റെ രാശിചിഹ്നം കര്‍ക്കിടകവുമാണ്. പലപ്പോഴും എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് ഇവര്‍ക്ക് കൃത്യമായി അറിയാത്ത ഒരു സമയമായിരിക്കും ഉണ്ടാവുന്നത്. എന്നാല്‍ ജോലി ചെയ്യുന്നതില്‍ ഇവര്‍ വിട്ടു വീഴ്ച കാണിക്കുകയില്ല. ഫെബ്രുവരി 17 മുതല്‍ ഏത് കാര്യവും മുടക്കമില്ലാതെ മുന്നോട്ട് പോവുന്നു. കൂടാതെ, നിങ്ങള്‍ക്ക് സാമ്പത്തികമായി നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പ്രതീക്ഷിക്കാത്ത സമയത്ത് നിങ്ങള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കും. ജൂണ്‍ പകുതി മുതല്‍ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് മികച്ച ജോലി ലഭിക്കുന്നതിനുള്ള സാധ്യതകളുണ്ട്. വര്‍ഷാവസാനം, പലപ്പോഴും മാറാതെ നില്‍ക്കുന്ന രോഗങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്.

ആയില്യം

ആയില്യം

ഈ നക്ഷത്രത്തെ ഭരിക്കുന്നത് ബുധന്‍ ഗ്രഹവും അതിന്റെ രാശിചിഹ്നം കര്‍ക്കിടകവുമാണ്. ഇവര്‍ക്ക് സ്റ്റോക്ക് മാര്‍ക്കറ്റില്‍ മികച്ച ഫലങ്ങള്‍ ലഭിക്കുന്നുണ്ട്. കൂടാതെ, രഹസ്യ വഴികളില്‍ നിന്ന് നിങ്ങള്‍ക്ക് പണം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജൂണ്‍ മാസം മുതല്‍ സെപ്റ്റംബര്‍ മാസം വരെ നിങ്ങളുടെ കുടുംബത്തില്‍ സന്തോഷം വളരെയധികം നിലനില്‍ക്കുന്ന സമയമായിരിക്കും. നിങ്ങളുടെ ജോലിസ്ഥലത്ത് ഒരു കാരണവശാലും അശ്രദ്ധ കാണിക്കരുത്. ജൂലൈ മാസം മുതല്‍ നവംബര്‍ വരെ എന്തെങ്കിലും പ്രശ്‌നങ്ങള്‍ നിങ്ങളെ തുടരെയായി അലട്ടിക്കൊണ്ടിരിക്കും. ഈ വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് മികച്ചതായിരിക്കും.

മകം

മകം

മകം നക്ഷത്രത്തെ ഭരിക്കുന്നത് ബുധന്‍ ഗ്രഹവും അതിന്റെ രാശിചിഹ്നം ചിങ്ങവുമാണ്. ഇവര്‍ക്ക് കാര്യങ്ങള്‍ പലപ്പോഴും അനുകൂലമായിരിക്കും. വര്‍ഷത്തിന്റെ തുടക്കത്തില്‍ നിങ്ങളുടെ ജോലിക്കാര്യത്തില്‍ മികച്ച നേട്ടങ്ങള്‍ നിങ്ങളെ തേടിയയെത്തുന്നുണ്ട്. കുടുംബത്തിന്റെ സമാധാനവും സ്വസ്ഥതയും നിങ്ങളില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന വര്‍ഷമാണ് 2022. പലപ്പോഴും മൂന്നാമതൊരാളുടെ തീരുമാനത്തിന് അനുസരിച്ച് കാര്യങ്ങള്‍ ചെയ്യേണ്ടതായി വരുന്നുണ്ട്. ഇതിനുപുറമെ, നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുകയും പ്രണയ ജീവിതത്തില്‍ മനോഹരമായ ദിനങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും. സെപ്റ്റംബര്‍ മാസം മുതല്‍ നിങ്ങള്‍ക്ക് മറ്റൊരു സ്ഥലത്തേക്ക് മൈഗ്രേറ്റ് ചെയ്യപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ കഴിയുന്നത്ര സമാധാനത്തോടെ ഓരോ കാര്യവും ചെയ്യേണ്ടതാണ്.

പൂരം

പൂരം

ഈ നക്ഷത്രത്തെ ഭരിക്കുന്നത് ശുക്രനും അതിന്റെ രാശിചിഹ്നം ചിങ്ങവുമാണ്. 2022 ഈ നക്ഷത്രക്കാര്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കുന്ന ഒരു വര്‍ഷമാണ് എന്നുള്ളതാണ് സത്യം. ഈ സമയത്ത്, നിങ്ങളുടെ വിധി നിങ്ങള്‍ക്ക് അനുകൂലമാകും. ഫെബ്രുവരി പകുതി മുതല്‍ ജോലിയില്‍ ചില മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയില്ലാതെ മുന്നോട്ട് പോവുന്ന ഒരു വര്‍ഷമായിരിക്കും നിങ്ങള്‍ക്ക് 2022 നല്‍കുന്നത്. ജൂണ്‍ മാസം മുതല്‍ നിങ്ങളുടെ ഭാര്യയില്‍ നിന്ന് നിങ്ങള്‍ക്ക് അളവറ്റ പിന്തുണ ലഭിക്കും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കുകയും നവംബര്‍ മാസം മുതല്‍ ബജറ്റ് താളം തെറ്റുകയും ചെയ്യുന്നുണ്ട്. ആരോഗ്യം അല്‍പം ശ്രദ്ധിക്കേണ്ട ഒരു മാസമാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ അല്‍പം കൂടുതല്‍ ശ്രദ്ധ വേണ്ടതാണ്.

ഉത്രം

ഉത്രം

ഈ നക്ഷത്രത്തെ സൂര്യ ഗ്രഹവും അതിന്റെ രാശിചിഹ്നം കന്നിയുമാണ് ഭരിക്കുന്നത്. 2022-ലെ ഇവരുടെ ഫലം എന്ന് പറയുന്നത് വര്‍ഷം മുഴുവനും നിങ്ങളുടെ ബോസുമായും മുതിര്‍ന്നവരുമായും നല്ല ബന്ധം പുലര്‍ത്താന്‍ ശ്രദ്ധിക്കണം. ജോലിയുടെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ഏത് സമയത്തും വെല്ലുവിളികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഈ വര്‍ഷം മറ്റുള്ളവരില്‍ നിന്ന് നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജൂണ്‍ മാസത്തില്‍ ആരോഗ്യപരമായ പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയും കാണുന്നുണ്ട്. എങ്കിലും അത് വളരെയധികം വെല്ലുവിളി ഉണ്ടാക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ ആയിരിക്കില്ല എന്നുള്ളതാണ് സത്യം. സാമ്പത്തിക തര്‍ക്കങ്ങളുടെ മറവില്‍ സെപ്റ്റംബര്‍ 19 മുതല്‍ നിയമപരമായ പ്രശ്നങ്ങള്‍ നേരിടാനുള്ള സാധ്യത കാണുന്നുണ്ട്. വര്‍ഷത്തിലെ അവസാന ഘട്ടം വിദ്യാര്‍ത്ഥികള്‍ക്ക് വളരെയധികം ഗുണം ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

അത്തം

അത്തം

അത്തം നക്ഷത്രത്തെ പ്രതിനിധാനം ചെയ്യുന്നത് ചന്ദ്രനാണ്, അതിന്റെ രാശിചിഹ്നം കന്നി ആണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. സാമ്പത്തിക മേഖലയില്‍ ഇവര്‍ക്ക് ഈ വര്‍ഷം അനുകൂലമായിരിക്കും. ഫെബ്രുവരി മാസം പകുതി മുതല്‍ നിങ്ങളുടെ ജോലിസ്ഥലത്ത് നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഈ വര്‍ഷം നിങ്ങളുടെ സമയം മുഴുവന്‍ പ്രിയപ്പെട്ടവരോടൊപ്പം ചിലവഴിക്കുന്നതിന് സാധിക്കുന്നുണ്ട്. സെപ്റ്റംബര്‍ 13 മുതല്‍ ഇവര്‍ക്ക് സമയം മികച്ചതായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമായിരിക്കും ഉണ്ടായിരിക്കുക. അതിനാല്‍ നിസ്സാരകാര്യങ്ങളില്‍ സമ്മര്‍ദ്ദം ഏറ്റെടുക്കരുത്.

ചിത്തിര

ചിത്തിര

ചിത്തിര നക്ഷത്രത്തിന്റെ ഗ്രഹം ചൊവ്വ ഗ്രഹമാണ്, ഇതിന്റെ രാശിചിഹ്നങ്ങള്‍ കന്നി, തുലാം എന്നിവയാണ്. കരിയര്‍ കാഴ്ചപ്പാടനുസരിച്ച് ജൂണ്‍ മാസം വരെ മികച്ച സമയമായിരിക്കും ഈ രാശിക്കാര്‍ക്ക് ഉണ്ടാവുന്നത്. ഈ കാലയളവില്‍, നിങ്ങള്‍ പുതിയ എന്തെങ്കിലും ആസൂത്രണം ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ക്ക് മികച്ച പോസിറ്റീല് ഫലങ്ങള്‍ ലഭിക്കുന്നു. ഫെബ്രുവരി മാസം മുതല്‍ മെയ് വരെ നിങ്ങള്‍ക്ക് പലരുടേയും പിന്തുണ ലഭിക്കുന്നു. എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതിന് ഉടനേ തന്നെ ചികിത്സ തേടേണ്ടതാണ്. ഇതിനുപുറമെ, നിങ്ങളുടെ ജീവിത പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് വളരെയധികം സംരക്ഷണവും ലഭിക്കുന്നുണ്ട്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോവുന്ന ഒരു വര്‍ഷമാണ് ഇപ്പോഴുള്ളത് എന്നതാണ് സത്യം.

ചോതി

ചോതി

ഈ നക്ഷത്രം രാഹുവിന്റെ ഭരണാധികാരിയുടെ കീഴിലാണ്, അതിന്റെ രാശിചിഹ്നം തുലാം രാശിയാണ്.. നക്ഷത്ര ജാതകം 2022 അനുസരിച്ച് തീരുമാനമാവാത്ത പല കാര്യങ്ങളും പെട്ടെന്ന് തീരുമാനിക്കപ്പെടുന്ന ഒരു സമയമാണ് എന്നുള്ളതാണ് സത്യം. ജോലിക്കാര്യത്തില്‍ കൃത്യതയെങ്കിലും പലപ്പോഴും പെട്ടെന്നൊരു മാറ്റത്തിനുള്ള സാധ്യതയുണ്ട്. ജൂണ്‍ 11 മുതല്‍ നിങ്ങള്‍ക്ക് പ്രണയബന്ധത്തിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഈ വര്‍ഷം, നിങ്ങള്‍ക്ക് നിങ്ങളുടെ അച്ഛനില്‍ നിന്ന് സഹായം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസിന്റെ കാര്യത്തില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ക്ക് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതകള്‍ ഉണ്ട്. സെപ്റ്റംബര്‍ അവസാന ദിവസങ്ങളില്‍ നിങ്ങളുടെ ആരോഗ്യത്തില്‍ പുരോഗതി ഉണ്ടായിരിക്കാം.

വിശാഖം

വിശാഖം

ഈ നക്ഷത്രത്തെ ഭരിക്കുന്നത് വ്യാഴമാണ്, അതിന്റെ രാശിചിഹ്നങ്ങള്‍ തുലാം, വൃശ്ചികം എന്നിവയാണ്. ഈ വര്‍ഷത്തെ വിശാഖത്തിന്റെ നക്ഷത്രഫലം അനുസരിച്ച് ഓരോ കാര്യത്തിനും കൂടുതല്‍ ശ്രദ്ധാലുവായിരിക്കാനും വര്‍ഷത്തിന്റെ തുടക്കത്തില്‍ ശ്രദ്ധാപൂര്‍വ്വം ഏത് നടപടിയും സ്വീകരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ജൂണ്‍ 19 ന് ശേഷം, നിങ്ങളുടെ ഉദ്യോഗസ്ഥരില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നും നിങ്ങള്‍ക്ക് പല വിധത്തിലുള്ള സഹായം ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കാനുള്ള സാധ്യതയുമുണ്ട്. ജൂലൈ മാസത്തിന്റെ ആരംഭം ഈ രാശിചിഹ്നങ്ങളുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വളരെയധികം ഗുണം ചെയ്യും. ആരോഗ്യ സംരക്ഷണത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഈ വര്‍ഷം, നിങ്ങളുടെ സാമ്പത്തിക സ്ഥിരത നിലനിര്‍ത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അല്‍പം ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ടതാണ്.

അനിഴം

അനിഴം

ഈ നക്ഷത്രത്തെ നിയന്ത്രിക്കുന്നത് ശനി ഗ്രഹവും അതിന്റെ രാശിചിഹ്നം വൃശ്ചികവുമാണ്. വര്‍ഷത്തിന്റെ തുടക്കത്തില്‍ അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. ഫെബ്രുവരി മാസം മുതല്‍ നിങ്ങളുടെ ജീവിത പങ്കാളിയോടൊത്ത് ധാരാളം സമയം ചിലവഴിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഏത് ശുഭപ്രവൃത്തിയും ഓഗസ്റ്റ് മാസത്തിന്റെ മധ്യത്തോടെ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് നിങ്ങളുടെ ജീവിതത്തിന് പോസിറ്റീവിറ്റി നല്‍കും. എന്നിരുന്നാലും, നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് പ്രത്യേകം ശ്രദ്ധിക്കണം. സെപ്റ്റംബര്‍ മാസത്തിനുശേഷം സൗഹൃദത്തിന് കുറച്ച് ശ്രദ്ധ നല്‍കേണ്ടതാണ്. മറ്റുള്ളവരില്‍ നിന്നുള്ള അവഗണന നിസ്സാരമല്ല. അത് പലപ്പോഴും പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

തൃക്കേട്ട

തൃക്കേട്ട

ഈ നക്ഷത്രത്തെ നിയന്ത്രിക്കുന്നത് ബുധനും അതിന്റെ രാശിചിഹ്നം വൃശ്ചികവുമാണ്. 2022-ന്റെ ആരംഭത്തില്‍ തന്നെ ഇവര്‍ക്ക് മികച്ച ഫലങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഈ സമയത്ത്, നിങ്ങളുടെ ജോലിസ്ഥലത്തെ മുതിര്‍ന്നവരും ഉദ്യോഗസ്ഥരും നിങ്ങളെ വളരെയധികം പ്രശംസിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ദാമ്പത്യ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ നിങ്ങളിലുണ്ടാവുന്നുണ്ട്. പരസ്പരം സ്‌നേഹത്തോടെ മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. പ്രണയിക്കുന്നവരുടെ ജീവിതത്തില്‍ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. ബാങ്കിംഗ് മേഖലയുമായി ബന്ധമുള്ളവര്‍ക്ക് സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട്. കൂടാതെ പ്രമോഷന് ശക്തമായ സാധ്യതകളുമുണ്ട്. സെപ്റ്റംബര്‍ 21 മുതല്‍ വിദേശയാത്രയ്ക്കുള്ള യോഗം കാണുന്നുണ്ട്. ഈ സമയത്ത്, നിങ്ങളുടെ ആരോഗ്യത്തിന് മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്.

മൂലം

മൂലം

മൂലം നക്ഷത്രത്തെ ഭരിക്കുന്നത് കേതു ഗ്രഹവും അതിന്റെ രാശിചിഹ്നം ധനു രാശിയുമാണ്. ഈ വര്‍ഷം, നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ നേരിടാം. ജനുവരി പകുതി മുതല്‍ മാര്‍ച്ച് വരെ നിങ്ങളുടെ കരിയറിലെ മാറ്റങ്ങള്‍ നിരീക്ഷിക്കാനുള്ള സാധ്യതയുണ്ട്. കഴിയുമെങ്കില്‍, സെപ്റ്റംബര്‍ 16 മുതല്‍ നവംബര്‍ 9 വരെ യാത്ര ഒഴിവാക്കുക. ഇത് പലപ്പോഴും അറിയാത്ത തലത്തിലേക്ക് നിങ്ങളുടെ പ്രശ്‌നങ്ങള്‍ എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യ കാഴ്ചപ്പാടിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, സന്ധികളില്‍ വേദനയും പ്രശ്‌നവും ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം.

പൂരാടം

പൂരാടം

പൂരാടം നക്ഷത്രത്തെ ഭരിക്കുന്നത് ശുക്രനാണ്, അതിന്റെ രാശി ചിഹ്നം ധനു രാശി. വര്‍ഷത്തിന്റെ ആരംഭം ഈ നക്ഷത്രക്കാര്‍ക്ക് പ്രയോജനമുള്ള സമയമായിരിക്കും. പ്രണയിക്കുന്നവരുടെ കാഴ്ചപ്പാടനുസരിച്ച്, ജനുവരി 17 ന് ശേഷം സമയം ഇവര്‍ക്ക് അനൂകൂലമായി വരുന്നുണ്ട്. ഈ സമയത്ത്, നിങ്ങളുടെ ഭാര്യയുടെ പിന്തുണയും കുടുംബത്തിന്റെ പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഫെബ്രുവരി 13 മുതല്‍ ജൂണ്‍ 18 വരെ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഈ സമയത്ത്, സാമ്പത്തിക ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ഇവര്‍ പലപ്പോഴും നഷ്ടപ്പെട്ട പണം തിരികെ കൊണ്ട് വരുന്നു. ആരോഗ്യ കാഴ്ചപ്പാട് അനുസരിച്ച്, നിങ്ങള്‍ക്ക് കുടലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്.

ഉത്രാടം

ഉത്രാടം

ഉത്രാടം നക്ഷത്രക്കാരുടെ ഗ്രഹം എന്ന് പറയുന്നത് സൂര്യനാണ്. അതിന്റെ രാശിചിഹ്നം ധനു രാശിയാണ്. മാര്‍ച്ച് 11 മുതല്‍ നിങ്ങളുടെ ഉദ്യോഗസ്ഥരില്‍ നിന്ന് നിങ്ങള്‍ക്ക് അളവറ്റ സഹായം ലഭിക്കുന്നതാണ്. എന്നിരുന്നാലും, നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ നിങ്ങളിലുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സ്വത്ത് തര്‍ക്കം വളരെയധികം രൂക്ഷമായി നിങ്ങളെ ബാധിക്കുന്നുണ്ട്. ഇതോടൊപ്പം, നിങ്ങളുടെ മാതാപിതാക്കളുടെ സന്തോഷം വര്‍ദ്ധിക്കുന്നുതിനുള്ള സാധ്യതയും കാണുന്നു. എന്നാല്‍ സ്വത്ത് തര്‍ക്കത്തേക്കാള്‍ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട് എന്നുള്ളതാണ് സത്യം. ദന്ത പ്രശ്നങ്ങള്‍ കാരണം നിങ്ങള്‍ക്ക് ചില ചെറിയ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

തിരുവോണം

തിരുവോണം

തിരുവോണം നക്ഷത്രത്തെ ചന്ദ്രന്‍ ഭരിക്കുന്നതാണ്. അതിന്റെ രാശിചിഹ്നം മകരം ആണ്. വര്‍ഷത്തിന്റെ തുടക്കത്തില്‍ നിങ്ങള്‍ക്ക് വിദേശരാജ്യങ്ങളിലേക്ക് പോകാമെന്നതാണ് സത്യം. ഈ വര്‍ഷം, നിങ്ങളുടെ സാമ്പത്തിക കാര്യങ്ങള്‍ മെച്ചപ്പെടുന്നുണ്ട്. ജൂണ്‍ 13 ന് ശേഷം നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. പ്രധാനപ്പെട്ട എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുന്‍പ് രണ്ട് വട്ടം നല്ലതുപോലെ ആലോചിക്കേണ്ടതാണ്. ഒരു ചെലവ് ചുരുക്കല്‍ ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം അപ്രതീക്ഷിതമായി പണത്തിന്റെ കാര്യത്തിലുണ്ടാവുന്ന വെല്ലുവിളികള്‍ നിങ്ങളെ താളം തെറ്റിക്കും. നിങ്ങളുടെ ഇടത് കണ്ണിന് ചെറിയ പ്രശ്നങ്ങളുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

അവിട്ടം

അവിട്ടം

അവിട്ടം നക്ഷത്രത്തെ ചൊവ്വഗ്രഹമാണ് ബാധിക്കുന്നത്. അതിന്റെ രാശിചിഹ്നങ്ങള്‍ മകരം, കുഭം എന്നിവയാണ്. 2022-ലെ ഫലം അനുസരിച്ച് ഈ വര്‍ഷം ഒരു നല്ല വാര്‍ത്ത കാണുന്നതിനുള്ള സാധ്യതയുണ്ട്. ഇതുകൂടാതെ, സര്‍ക്കാര്‍ ജോലികള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ഫലം ലഭിച്ചേക്കാവുന്നതാണ്. ജോലിക്കാര്യത്തില്‍ ഏപ്രില്‍ പകുതി മുതല്‍ സമയം അനുകൂലമായിരിക്കും. ഏത് കാര്യത്തിലും മികച്ച വിജയം നിങ്ങളെ തേടിയെത്തുന്നുണ്ട്. മെയ് 11 ന് ശേഷം പല കാരണങ്ങള്‍ കൊണ്ട് തന്നെ കൊണ്ട് നല്ല ഫലങ്ങള്‍ ഇവരെ തേടിയെത്തുന്നുണ്ട്. ആരോഗ്യ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ചെറിയ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ചതയം

ചതയം

ചതയം നക്ഷത്രക്കാരുടെ ഗ്രഹം എന്ന് പറയുന്നത് രാഹുവും അതിന്റെ രാശിചിഹ്നം കുംഭവും ആണ്. 2022-ലെ ഫലം അനുസരിച്ച് ഇവര്‍ക്ക് ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ വരെ വിദേശത്ത് നിന്ന് തൊഴില്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നിരുന്നാലും, ജൂലൈ പകുതി വരെ നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഈ സമയത്ത്, നിങ്ങളുടെ ബന്ധത്തില്‍ ചില പ്രശ്നങ്ങള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. നല്ലതുപോലെ സംസാരിച്ച് വേണം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിന്. സെപ്റ്റംബര്‍ മാസത്തിനുശേഷം സമയം മികച്ചതായിരിക്കും. ആരോഗ്യപരമായ കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. വയര്‍ സംബന്ധമായ അസ്വസ്ഥതകള്‍ക്കുള്ള സാധ്യതയുണ്ട്.

പൂരുരുട്ടാതി

പൂരുരുട്ടാതി

പൂരൂരുട്ടാതി നക്ഷത്രത്തെ ഭരിക്കുന്നത് വ്യാഴമാണ്. അതിന്റെ രാശിചിഹ്നങ്ങള്‍ കുംഭം, മീനം എന്നിവയാണ്. 2022-ലെ നക്ഷത്രപ്രകാരം ജനുവരി 17 മുതല്‍ ഏപ്രില്‍ വരെ ജോലിക്കാര്യത്തില്‍ ഇവര്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ജോലിക്കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. മെയ് മാസത്തിനുശേഷം നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. റിയല്‍ എസ്റ്റേറ്റില്‍ കൂടുതല്‍ വെല്ലുവിളികളും സാമ്പത്തിക അസ്വസ്ഥതകളും ഉണ്ടായിരിക്കും. പ്രണയിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. അനാവശ്യമായി വഴക്കുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പ്രമേഹ രോഗികള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ഡോക്ടറെ കാണുന്ന കാര്യത്തില്‍ ഒരിക്കലും ഉപേക്ഷ വിചാരിക്കരുത്.

ഉത്രട്ടാതി

ഉത്രട്ടാതി

ഈ നക്ഷത്രത്തെ ശനി ഗ്രഹവും അതിന്റെ രാശിചിഹ്നം മീനവും ആണ് ഭരിക്കുന്നത്. 2022-ലെ ഈ ഫലങ്ങള്‍ അനുസരിച്ച് വര്‍ഷത്തിന്റെ ആരംഭം നിങ്ങള്‍ക്ക് വളരെയധികം ഗുണം ചെയ്യും. പല വിധത്തിലുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ ഇവര്‍ക്കുണ്ടാവുന്നുണ്ട്. നിങ്ങള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ പല വിധത്തില്‍ ലഭിക്കുന്നുണ്ട്. മെയ് 15 ന് ശേഷം നിങ്ങളുടെ കരിയറില്‍ വളരെയധികം പുരോഗതി ഉണ്ടാവുന്നുണ്ട്. ഈ കാരണത്താല്‍ നിങ്ങളുടെ ജോലിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഏപ്രില്‍ 18 ന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമായിരിക്കും. ഇത് കൂടാതെ നേട്ടങ്ങള്‍ വിജയം എന്നിവ ഈ സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാവുന്നു. ദാമ്പത്യത്തിന്റെ കാര്യത്തില്‍ മികച്ച പ്രതീക്ഷകളും സ്‌നേഹവും ഉണ്ടാവുന്നുണ്ട്. ആരോഗ്യ കാഴ്ചപ്പാടനുസരിച്ച്, നിങ്ങളുടെ കൈകാലുകളില്‍ അലര്‍ജിയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

രേവതി

രേവതി

ഈ നക്ഷത്രത്തെ ഭരിക്കുന്നത് ബുധന്‍ ഗ്രഹവും അതിന്റെ രാശിചിഹ്നം മീനവും ആണ്. 2022-ല്‍ മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവ് ജോലി അന്വേഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വളരെയധികം ഗുണം ചെയ്യുന്നുണ്ട്. കുടുംബത്തില്‍ വഴക്കുണ്ടാക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. എങ്കിലും അല്‍പം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിന് സാധിക്കുന്നുണ്ട്. സന്താനഭാഗ്യം സെപ്റ്റംബറിന് ശേഷം നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. ആരോഗ്യപരമായ കാര്യങ്ങളെങ്കില്‍ നിങ്ങളുടെ ചെവി, മൂക്ക്, തൊണ്ട എന്നിവയെ ബാധിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ദേഷ്യപ്പെടാതിരിക്കുന്നതിനും ദേഷ്യത്തെ നിയന്ത്രിക്കുന്നതിനും വളരെയധികം ശ്രദ്ധിക്കണം.

Vastu Horoscope 2022-ലെ വാസ്തുശാസ്ത്രം പറയും 12 രാശിയുടേയും സമ്പൂര്‍ണഫലംVastu Horoscope 2022-ലെ വാസ്തുശാസ്ത്രം പറയും 12 രാശിയുടേയും സമ്പൂര്‍ണഫലം

most read:ഇടവംരാശി 2022 സമ്പൂര്‍ണഫലം; ആരോഗ്യം, സാമ്പത്തികം, ജോലി അറിയാം

English summary

Nakshatra Horoscope 2022: Nakshatra Horoscope 2022 Predictions in Malayalam

Nakshatra Rashi Phalam 2022: Here we are sharing Nakshatra Horoscope 2022 Predictions as per Nakshatra astrology. Take a look.
X
Desktop Bottom Promotion