For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സര്‍പ്പദോഷം ജാതകത്തിലെങ്കില്‍ തലമുറ വാഴില്ല; നക്ഷത്രപ്രകാരം പരിഹാരം

|

സര്‍പ്പദോഷം എന്നത് ഒരാളെ മാത്രമല്ല ഒരു കുടുംബത്തെ ഒന്നാകെ ബാധിക്കുന്നു. അതുകൊണ്ട് ഇത്തരം ഗേദാഷങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ജീവിതത്തില്‍ പ്രതികൂല സാഹചര്യങ്ങള്‍ നിരന്തരം വരുമ്പോഴാണ് ദോഷത്തെക്കുറിച്ച് നാം ചിന്തിക്കുന്നത്. ഒരു പക്ഷേ സര്‍പ്പദോഷം അതിന്റെ കാരണങ്ങളില്‍ ഒന്നായിരിക്കാം. ദോഷങ്ങളില്‍ ഏറ്റവും ഗൗരവമേറിയത് സര്‍പ്പദോഷം തന്നെയാണ്. കാരണം ഇത് നമ്മളെ മാത്രമല്ല വരുന്ന തലമുറയേയും ബാധിക്കുന്നു.

 nagpanchami

രാഹുവിന്റെ ദേവതയായാണ് സര്‍പ്പങ്ങളെ ആരാധിക്കുന്നത്. അതിനാല്‍ ജാതകത്തിലെ രാഹുവിന്റെ അനിഷ്ഠ സ്ഥാനം വളരെയധികം ദോഷങ്ങള്‍ നല്‍കുന്നു. സര്‍പ്പകോപത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ജ്യോതിഷ പ്രകാരം ഇവര്‍ പരിഹാരം ചെയ്യേണ്ടതാണ്. ജീവിച്ചിരിക്കുന്ന ദൈവങ്ങളായാണ് സര്‍പ്പങ്ങളെ ആരാധിക്കുന്നത്. സര്‍പ്പദോഷമകറ്റുന്നതിന് വേണ്ടി ഏതൊക്കെ നക്ഷത്രക്കാരാണ് ശ്രദ്ധിക്കേണ്ടത് പരിഹാരം എന്തൊക്കെയെന്ന് നോക്കാം.

ജാതകത്തിലെ രാഹുവിന്റെ സ്ഥാനം

ജാതകത്തിലെ രാഹുവിന്റെ സ്ഥാനം

ജാതകത്തിലെ രാഹുവിന്റെ സ്ഥാനം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. രാഹുവിന്റെ സ്ഥാനം ദോഷമാണെങ്കില്‍ അത് പല വിധത്തിലുള്ള ദോഷങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. രാഹു അനിഷ്ടസ്ഥാനത്താണ് എന്നുണ്ടെങ്കില്‍ അത് ദോഷഫലങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. നിങ്ങളുടെ ജാതകത്തില്‍ സര്‍പ്പദോഷം ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണാന്‍ സര്‍പ്പക്കാവില്‍ വിളക്ക് വെക്കുകയും നൂറും പാലും നടത്തുകയും അതോടൊപ്പം, സര്‍പ്പം പാട്ട്, സര്‍പ്പം തുള്ളല്‍ എന്നിവ നടത്തുകയും ചെയ്യുക. സര്‍പ്പദോഷത്തിന് പരിഹാരമായും സര്‍പ്പ പ്രീതിക്കായും ചെയ്യേണ്ട വഴിപാടുകളും പ്രാര്‍ത്ഥനകളും എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ദോഷഫലങ്ങള്‍ ഇങ്ങനെ

ദോഷഫലങ്ങള്‍ ഇങ്ങനെ

നിങ്ങളുടെ ജാതകത്തില്‍ സര്‍പ്പദോഷമുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ വരുന്നതാണ് പലപ്പോഴും കുടുംബത്തില്‍ നിന്നും മാറാതെ നില്‍ക്കുന്ന പ്രശ്‌നങ്ങള്‍, ബിസിനസ്സില്‍ നഷ്ടം, ദാമ്പത്യജീവിതത്തിലെ പരാജയം, സന്താനസൗഭാഗ്യമില്ലാത്തത്, കണ്ണിനുണ്ടാവുന്ന പ്രശ്നങ്ങള്‍, ചര്‍മ്മം, ചെവി, തൊണ്ട തുടങ്ങിയവക്കുണ്ടാവുന്ന പ്രശ്നങ്ങള്‍ എന്നിവയെല്ലാം. ഇവര്‍ എത്രത്തോളം വിജയത്തില്‍ എത്തുന്നതിന് വേണ്ടി ശ്രമിച്ചാലും അത് ദോഷത്തിലേക്ക് തന്നെയും പരാജയത്തിലേക്കും നിങ്ങളെ എത്തിക്കുന്നു. അനാരോഗ്യകരമായ പല പ്രശ്‌നങ്ങളും ഇവര്‍ക്കുണ്ടാവുന്നു.

നക്ഷത്രപ്രകാരം ശ്രദ്ധിക്കാന്‍

നക്ഷത്രപ്രകാരം ശ്രദ്ധിക്കാന്‍

സര്‍പ്പ ദോഷം ബാധിക്കുന്ന നക്ഷത്രക്കാരില്‍ തിരുവാതിര നക്ഷത്രക്കാര്‍ ഉണ്ട്. ഇവര്‍ സര്‍പ്പദോഷ പരിഹാരത്തിന് വേണ്ടി വെള്ളരി, ആയില്യം പൂജ, നൂറും പാലും എന്നിവ സമര്‍പ്പിക്കേണ്ടതാണ്. തിരുവാതിര നക്ഷത്രക്കാര്‍ മുകളില്‍ പറഞ്ഞ പരിഹാരത്തിലൂടെ ദോഷങ്ങളെ മറികടക്കുന്നതിനും ജീവിതത്തില്‍ വിജയം കണ്ടെത്തുന്നതിനും സാധിക്കുന്നു. സാമ്പത്തിക തകര്‍ച്ച മറ്റ് പ്രശ്നങ്ങള്‍ എന്നിവയെ നേരിടുന്നതിനും എല്ലാം ഈ പരിഹാരങ്ങള്‍ ചെയ്യാവുന്നതാണ്. ഇത് കൂടാതെ പുണര്‍തം നക്ഷത്രക്കാര്‍ വിദ്യാവിജയത്തിന് വേണ്ടി പുള്ളുവന്‍ പാട്ട്, ധാന്യം ദാനം ചെയ്യുന്നത്, ദിവ്യാഭരണങ്ങള്‍, നാഗരൂപങ്ങള്‍ എന്നിവയെല്ലാം ചെയ്യുന്നതും സമര്‍പ്പിക്കുന്നതും ഉയര്‍ച്ചയിലേക്ക് എത്തിക്കുന്നു.

ഓരോ നക്ഷത്രക്കാര്‍ക്കും പരിഹാരം

ഓരോ നക്ഷത്രക്കാര്‍ക്കും പരിഹാരം

മകം നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് അവരുടെ ദോഷങ്ങളെ ഇല്ലാതാക്കുന്നതിനും സര്‍പ്പദോഷത്തിന് പരിഹാരം കാണുന്നതിനും വേണ്ടി ഉപ്പ് സര്‍പ്പങ്ങള്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്. ഇത് ജീവിതത്തില്‍ നിന്ന് പല വിധത്തിലുള്ള അസ്വസ്ഥതകളെ ഉന്‍മൂലനം ചെയ്യുന്നതിന് സഹായിക്കുന്നതോടൊപ്പം തന്നെ നെഗറ്റീവ് ഊര്‍ജ്ജത്തെ ജീവിതത്തില്‍ നിന്ന് ഇല്ലാതാക്കുന്നു. മകം നക്ഷത്രക്കാരെ കൂടാതെ ആയില്യം നക്ഷത്രക്കാരും സര്‍പ്പദോഷത്തെ അകറ്റുന്നതിന് വേണ്ടി ചില പരിഹാരങ്ങള്‍ ചെയ്യേണ്ടതാണ്. ദീര്‍ഘായുസ്സിന് ആയില്യം നക്ഷത്രക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ നമുക്ക് നോക്കാം. സര്‍പ്പക്കാവുകളില്‍ ആയില്യം നക്ഷത്രക്കാര്‍ നെയ്യ് വഴിപാട് നടത്താവുന്നതാണ്. ഇത് ആയുര്‍ദൈര്‍ഘ്യത്തിന് വഴികാട്ടുന്നു.

ഓരോ നക്ഷത്രക്കാര്‍ക്കും പരിഹാരം

ഓരോ നക്ഷത്രക്കാര്‍ക്കും പരിഹാരം

സര്‍പ്പങ്ങളെ ആരാധിക്കുന്നത് ഇഷ്ടകാര്യസിദ്ധി പ്രദാനം ചെയ്യുന്നു. ഇഷ്ട കാര്യസിദ്ധിക്ക് വേണ്ടി പാലും കദളിപ്പഴവും നെയ്പായസവും വഴിപാടായി സമര്‍പ്പിക്കാവുന്നതാണ്. ഇത് ചെയ്യുന്നത് ചിത്തിര നക്ഷത്രക്കാരെ ദോഷത്തില്‍ നിന്ന് അകറ്റുന്നു. ഇത് ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. എല്ലാ വിധത്തിലും ജീവിതത്തിലെ വെല്ലുവിളികളില്‍ പ്രതിരോധം തീര്‍ക്കുന്നതിന് ഈ പരിഹാരം സഹായിക്കുന്നു. ഇത് സര്‍പ്പദോഷത്തെ ഇല്ലാതാക്കി ജീവിതത്തില്‍ വളരെയധികം പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നു.

സര്‍പ്പ ദോഷ പരിഹാരത്തിന് വേണ്ടി

സര്‍പ്പ ദോഷ പരിഹാരത്തിന് വേണ്ടി

സര്‍പ്പദോഷ പരിഹാരത്തിന് വേണ്ടി സര്‍പ്പ രൂപവും പുറ്റും മുട്ടയും വഴിപാടായി സമര്‍പ്പിക്കണം. ഇത് സര്‍പ്പദോഷ പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതിലൂടെ ജീവിതത്തില്‍ ഐശ്വര്യവും ആഗ്രഹ സാഫല്യലും നിലനില്‍ക്കുന്നു. ഏത് നക്ഷത്രക്കാര്‍ക്കും സര്‍പ്പദോഷത്തെ പരിഹരിക്കുന്നതിന് വേണ്ടി പുറ്റും മുട്ടയും സര്‍പ്പരൂപവും സമര്‍പ്പിക്കാവുന്നതാണ്. ഇത് ദോഷഫലങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ജീവിതത്തില്‍ മികച്ച നേട്ടങ്ങളും ഇതിലൂടെ ലഭിക്കുന്നു.

സമ്പല്‍സമൃദ്ധിക്ക് സഹായിക്കുന്നു

സമ്പല്‍സമൃദ്ധിക്ക് സഹായിക്കുന്നു

സമ്പല്‍സമൃദ്ധിക്ക് വേണ്ടിയും ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നതിന് വേണ്ടിയും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. വെള്ളരി, ആയില്യം പൂജ, നൂറും പാലും എന്നിവ വഴിപാടായി സമര്‍പ്പിക്കാവുന്നതാണ്. ഇതിലൂടെ ജീവിതത്തിലെ ദോഷങ്ങള്‍ കുറയുകയും കുടുംബത്തിന് ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും ഉണ്ടാവുകയും ചെയ്യുന്നു. സര്‍പ്പദോഷം തലമുറകളെ പിടികൂടുന്ന ഒന്നാണ് എന്നത് കൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

സന്താനസൗഭാഗ്യത്തിന്

സന്താനസൗഭാഗ്യത്തിന്

സര്‍പ്പദോഷം ബാധിച്ചവരില്‍ സന്താന സൗഭാഗ്യത്തിനുള്ള ഭാഗ്യമുണ്ടാവില്ല എന്നൊരു വിശ്വാസം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ഇവര്‍ക്ക് നൂറും പാലും വഴിപാടായി സമര്‍പ്പിക്കാവുന്നതാണ്. അതോടൊപ്പം സര്‍പ്പബലി, ആയില്യ പൂജ, ഉരുളി കമിഴ്ത്തല്‍ എന്നിവയും സ്ന്താന സൗഭാഗ്യം നല്‍കുന്നതാണ്. ഇതിലൂടെ സര്‍പ്പദോഷത്തെ ഇല്ലാതാക്കുന്നതിനും സന്താന സൗഭാഗ്യത്തിനും ഫലം ലഭിക്കുന്നുണ്ട് എന്നാണ് ഭക്തവിശ്വാസം.

സര്‍പ്പഹിംസക്ക് പരിഹാരം

സര്‍പ്പഹിംസക്ക് പരിഹാരം

അറിഞ്ഞോ അറിയാതേയോ സര്‍പ്പ ദോഷത്തിന് പാത്രമായിട്ടുള്ളവര്‍ ഉണ്ടായിരിക്കാം. ഇവരും അല്‍പം ശ്രദ്ധിക്കണം. കാരണം അറിയാതെ സര്‍പ്പത്തെ ദ്രോഹിക്കുന്നതിലൂടെ ജീവിതത്തില്‍ ദോഷഫലം വര്‍ദ്ധിക്കാം. എന്നാല്‍ മന:പ്പൂര്‍വ്വം സര്‍പ്പത്തെ ദ്രോഹിച്ചതിലൂടെ ഇത് സംഭവിച്ചവരും ഉണ്ടായിരിക്കാം. ഇതിന് പരിഹാരമെന്നോണം ചെയ്യുന്ന ഒന്നാണ് പായസഹോമം, പാലും പഴവും, അപ്പം, അവില്‍, കരിക്ക് തുടങ്ങിയ വഴിപാടുകള്‍. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുകയും ദോഷഫലങ്ങളെ കുറക്കുകയും ചെയ്യുന്നു.

ഓരോ ദിവസത്തിനും ഓരോ അധിപതികള്‍

ഓരോ ദിവസത്തിനും ഓരോ അധിപതികള്‍

ഓരോ ദിവസത്തിനും അതിന്റെ അധിപതികളായി ബ്രഹ്മദേവന്‍ നാഗങ്ങളെ നിയമിച്ചിട്ടുണ്ട്. ഇവരെ സ്മരിച്ചുകൊണ്ട് ആ ദിവസം ആരംഭിച്ചാല്‍ ഐശ്വര്യം ഉണ്ടാകുമെന്നാണ് വിശ്വാസം.

ഞായര്‍: അനന്തന്‍

തിങ്കള്‍: വാസുകി

ചൊവ്വ: തക്ഷകന്‍

ബുധന്‍: കാര്‍കോടകന്‍

വ്യാഴം: പത്മന്‍

വെള്ളി: മഹാപത്മന്‍

ശനി: കാളിയന്‍ ,ശംഖപാലന്‍

മീനം രാശിയില്‍ വ്യാഴത്തിന്റെ അസ്തമയം: ഈ 3 രാശിക്കാര്‍ക്ക് ജീവിതത്തിലെ ഏറ്റവും മോശം സമയംമീനം രാശിയില്‍ വ്യാഴത്തിന്റെ അസ്തമയം: ഈ 3 രാശിക്കാര്‍ക്ക് ജീവിതത്തിലെ ഏറ്റവും മോശം സമയം

സ്ത്രീ പാദലക്ഷണങ്ങള്‍ ഇപ്രകാരമെങ്കില്‍ ലക്ഷ്മി ദേവി കനിഞ്ഞനുഗ്രഹിച്ചവര്‍സ്ത്രീ പാദലക്ഷണങ്ങള്‍ ഇപ്രകാരമെങ്കില്‍ ലക്ഷ്മി ദേവി കനിഞ്ഞനുഗ്രഹിച്ചവര്‍

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

English summary

Nagpanchami 2021: Sarpa Dosha In Horoscope- Causes, Effects And Remedies in Malayalam

Nagpanchami 2021: Here in this article we are discussing about the causes and remedies of sarpa dosha in horoscope. Take a look.
X
Desktop Bottom Promotion