For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാഹു-കേതു ദോഷം, കാളസര്‍പ്പ ദോഷത്തിന് പരിഹാരം; നാഗപഞ്ചമിയില്‍ 12 രാശിക്കും ഈ ജ്യോതിഷപരിഹാരം

|

വിശ്വാസങ്ങള്‍ പ്രകാരം ശ്രാവണമാസം ഒരു ശുഭമാസമായി കണക്കാക്കപ്പെടുന്നു. ഈ മാസം മുഴുവന്‍ ഭക്തര്‍ ശിവനെ ആരാധിക്കുന്നു. ശ്രാവണ മാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്ന് നാഗപഞ്ചമിയാണ്. നാഗപഞ്ചമി ദിനത്തില്‍ ശിവനും നാഗ ദേവതയ്ക്കും പ്രാര്‍ത്ഥനകള്‍ നടത്തുന്നത് പാപങ്ങളില്‍ നിന്ന് മോചനം നേടാന്‍ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. എല്ലാ മതപരമായ ആചാരങ്ങളോടും കൂടി നാഗപഞ്ചമി ആചരിച്ചാല്‍, ശിവന്റെ അനുഗ്രഹത്താല്‍ ഭക്തര്‍ക്ക് ഐശ്വര്യവും സന്തുഷ്ടവുമായ ജീവിതം നയിക്കാന്‍ കഴിയുമെന്നും വിശ്വസിക്കപ്പെടുന്നു.

Most read: ബുധന്‍ ചിങ്ങം രാശിയില്‍; ഈ 5 രാശിക്ക് ഭാഗ്യത്തിന്റെ പിന്തുണMost read: ബുധന്‍ ചിങ്ങം രാശിയില്‍; ഈ 5 രാശിക്ക് ഭാഗ്യത്തിന്റെ പിന്തുണ

ഇത്തവണ ഓഗസ്റ്റ് 2 ചൊവ്വാഴ്ച നാഗപഞ്ചമിയായി ആഘോഷിക്കും. നാഗദേവനെ പ്രധാനമായും ആരാധിക്കുന്നതിനും അനുഗ്രഹം തേടുന്നതിനും ഈ ദിവസം ഉത്തമമാണ്. നാഗ പഞ്ചമിയില്‍ നാഗദേവതയെ ആരാധിക്കുന്നത് സര്‍പ്പഭയത്തില്‍ നിന്ന് മോചനം നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം നാഗ ക്ഷേത്രങ്ങളിലും ദര്‍ശനത്തിനായി ഭക്തരുടെ തിരക്കുണ്ടാകും. സ്ത്രീകള്‍ നാഗസ്ഥാനങ്ങളെ ആരാധിക്കുകയും വീടിന്റെ ഐശ്വര്യത്തിനായി നാഗദേവതയോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഈ ദിവസം നാഗ ദേവതയെ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് അവരുടെ ജാതകത്തിലെ എല്ലാ ദോഷങ്ങളും പ്രത്യേകിച്ച് രാഹു, കേതു, കാളസര്‍പ്പ ദോഷം എന്നിവയുടെ ദോഷഫലങ്ങളില്‍ നിന്ന് മുക്തി നേടാനാകും. നാഗപഞ്ചമി ദിനത്തില്‍ നാഗദേവതയെ പ്രാര്‍ത്ഥിക്കുന്നതിലൂടെ മോക്ഷം ലഭിക്കുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ഈ വര്‍ഷത്തെ നാഗപഞ്ചമി ദിനത്തില്‍ അനുഗ്രഹത്തിനായി രാശിപ്രകാരം ഈ പ്രതിവിധികള്‍ ചെയ്യൂ.

മേടം

മേടം

ഈ രാശിക്കാര്‍ നാഗപഞ്ചമി ദിനത്തില്‍ രുദ്രാഷ്ടാധ്യായീ പാരായണം ചെയ്യണം. നാഗപഞ്ചമി നാളില്‍ രുദ്രാഷ്ടാധ്യായീ പാരായണം ചെയ്യുന്നതിലൂടെ അവര്‍ക്ക് രാഹുവിന്റെ കഷ്ടതകളില്‍ നിന്ന് മോചനം ലഭിക്കും.

ഇടവം

ഇടവം

നാഗപഞ്ചമി ദിവസം മുതല്‍ 40 ദിവസം ഇടവം രാശിക്കാര്‍ ഒഴുകുന്ന വെള്ളത്തില്‍ ഒരു ചെമ്പ് തകിട് മുക്കിവയ്ക്കണം. ഇത് രാഹുവിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കും.

Most read:വീട്ടില്‍ ഈ ദിക്കില്‍ ശംഖുപുഷ്പം നട്ടാല്‍ സമ്പത്തും ഐശ്വര്യവും കാലാകാലം കൂടെMost read:വീട്ടില്‍ ഈ ദിക്കില്‍ ശംഖുപുഷ്പം നട്ടാല്‍ സമ്പത്തും ഐശ്വര്യവും കാലാകാലം കൂടെ

മിഥുനം

മിഥുനം

മിഥുനം രാശിയിലുള്ളവര്‍ നാഗപഞ്ചമി നാളില്‍ തുടങ്ങി 40 ദിവസത്തേക്ക് ദിവസവും കുഷ്ഠരോഗിക്ക് ഭക്ഷണ സാധനങ്ങള്‍ ദാനം ചെയ്യണം. ഇത് രാഹുവിന്റെ അശുഭ തടസ്സങ്ങള്‍ നീക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ നാഗപഞ്ചമി ദിവസം മുതല്‍ എട്ടു ദിവസം തുടര്‍ച്ചയായി ഒഴുകുന്ന വെള്ളത്തില്‍ തേങ്ങ പൊക്കി വയ്ക്കണം. ഈ പ്രതിവിധി ചെയ്താല്‍ നിങ്ങളുടെ രാഹു ദോഷങ്ങള്‍ മാറും.

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാര്‍ നാഗപഞ്ചമി നാളില്‍ നാളികേരവും നാല് ബദാമും ചുവന്ന തുണിയില്‍ കെട്ടി ഒരു കുഴിയില്‍ കുഴിച്ചിടണം. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ അശുഭ ഗ്രഹങ്ങളുടെ ദോഷം മാറും.

Most read:ആര്‍ക്കും സമ്പന്നനാകാം, വിജയം നേടാം; രാവിലെ എഴുന്നേറ്റയുടന്‍ ഈ മന്ത്രം ചൊല്ലൂMost read:ആര്‍ക്കും സമ്പന്നനാകാം, വിജയം നേടാം; രാവിലെ എഴുന്നേറ്റയുടന്‍ ഈ മന്ത്രം ചൊല്ലൂ

കന്നി

കന്നി

കന്നി രാശിക്കാര്‍ നാഗപഞ്ചമി നാള്‍ മുതല്‍ 6 ദിവസം പാവപ്പെട്ട ഒരാള്‍ക്ക് പച്ചക്കറികള്‍ ദാനം ചെയ്യണം. ഇത് മാനസിക പ്രശ്നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് മുക്തി നേടും.

തുലാം

തുലാം

തുലാം രാശിയിലുള്ളവര്‍ നാഗപഞ്ചമി രാത്രിയില്‍ യവം ധാന്യങ്ങള്‍ അരികില്‍ സൂക്ഷിച്ച് ഉറങ്ങുകയും അടുത്ത ദിവസം പക്ഷികള്‍ക്ക് നല്‍കുകയും വേണം. ഇങ്ങനെ ചെയ്താല്‍ ദാരിദ്ര്യം ഇല്ലാതാകും.

Most read:ദൈവത്തിന്റെ വാസസ്ഥലം; വീട്ടില്‍ ഈശാന കോണ്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ദോഷം ഈവിധംMost read:ദൈവത്തിന്റെ വാസസ്ഥലം; വീട്ടില്‍ ഈശാന കോണ്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ദോഷം ഈവിധം

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിയിലുള്ളവര്‍ നാഗപഞ്ചമിയില്‍ നാഗദേവതയ്ക്കൊപ്പം ഗണപതിയെയും ആരാധിക്കണം. ഇത് വൃശ്ചികം രാശിക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കും.

ധനു

ധനു

ധനു രാശിക്കാര്‍ നാഗപഞ്ചമി ദിനത്തില്‍ അരിമാവില്‍ പഞ്ചസാര കലര്‍ത്തി ഉറുമ്പുകള്‍ക്ക് ഭക്ഷണമായി നല്‍കണം. ഇങ്ങനെ ചെയ്താല്‍ ശനിയുടെ വക്ര ദര്‍ശനത്തില്‍ നിന്ന് ആശ്വാസം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും.

Most read:വെള്ളപ്പൊക്കം, ജലക്ഷാമം; 6ല്‍ 2 എണ്ണം സംഭവിച്ചു; 2022ല്‍ ബാബ വാംഗയുടെ പ്രവചനങ്ങള്‍ സത്യമോ?Most read:വെള്ളപ്പൊക്കം, ജലക്ഷാമം; 6ല്‍ 2 എണ്ണം സംഭവിച്ചു; 2022ല്‍ ബാബ വാംഗയുടെ പ്രവചനങ്ങള്‍ സത്യമോ?

മകരം

മകരം

മകരം രാശിക്കാര്‍ നാഗപഞ്ചമി മുതല്‍ എല്ലാ ശനിയാഴ്ചയും 11 ദിവസം എള്ളും ബാര്‍ലിയും ദാനം ചെയ്യണം. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം ഇതിലൂടെ ലഭിക്കും.

Most read:വാസ്തുപ്രകാരം ബ്രഹ്‌മസ്ഥാനം കൃത്യമല്ലെങ്കില്‍ വീട്ടില്‍ ദുരിതവും പ്രശ്‌നങ്ങളുംMost read:വാസ്തുപ്രകാരം ബ്രഹ്‌മസ്ഥാനം കൃത്യമല്ലെങ്കില്‍ വീട്ടില്‍ ദുരിതവും പ്രശ്‌നങ്ങളും

കുംഭം

കുംഭം

കുംഭം രാശിക്കാര്‍ നാഗപഞ്ചമി നാളില്‍ നദിയില്‍ കനല്‍ ഒഴുക്കണം. ഇത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തും. നിങ്ങളുടെ രാശിയുടെ അധിപനായ ശനിദേവനെ ഇതിലൂടെ പ്രീതിപ്പെടുത്താനാകും.

മീനം

മീനം

മീനം രാശിക്കാര്‍ ഓം നമഃ ശിവായ എന്ന മന്ത്രം ജപിക്കുമ്പോള്‍ ശിവന് പുഷ്പം, ധാതൂര പുഷ്പം, പഴങ്ങള്‍ എന്നിവ സമര്‍പ്പിക്കുക. പാല് ഉപയോഗിച്ച് രുദ്രാഭിഷേകം നടത്താുകയും ചെയ്യുക.

English summary

Nag Panchami Remedies Based On Zodiac Signs in Malayalam

Take these measures on Nag Panchami day as per your Zodiac Sign.
Story first published: Monday, August 1, 2022, 9:45 [IST]
X
Desktop Bottom Promotion