For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാഗപഞ്ചമിയിലെ സര്‍പ്പാരാധാന ജാതകദോഷമകറ്റുന്നു

|

നാഗപഞ്ചമി വളരെയധികം പ്രധാനപ്പെട്ട ഒന്നാണ്. ശ്രാവണ മാസത്തിലെ നാഗപഞ്ചമി ദിനത്തില്‍ പ്രത്യേക പൂജ നടത്തുന്നതും സര്‍പ്പാരാധന നടത്തുന്നതും വളരെ പ്രധാനപ്പെട്ടതാണ്. ശ്രാവണ മാസത്തില്‍ ശുക്ലപക്ഷത്തിന്റെ അഞ്ചാം ദിവസത്തിലാണ് നാഗപഞ്ചമി വരുന്നത്. ഈ ദിനത്തില്‍ സര്‍പ്പാരാധന നടത്തുന്നത് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നുണ്ട്. വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ഒരു ദിവസമാണ് നാഗപഞ്ചമി.

Nag Panchami 2022

ഈ വര്‍ഷത്തെ നാഗപഞ്ചമി ഓഗസ്റ്റ് 2-നാണ് വരുന്നത്. ഈ വര്‍ഷത്തെ നാഗപഞ്ചമിയുടെ ശുഭമുഹൂര്‍ത്തം, തീയ്യതി, സമയം, ശുഭമഹൂര്‍ത്തം, പൂജാവിധി, മന്ത്രം, ഐതിഹ്യം എന്നിവയെക്കുറിച്ച് നമുക്ക് നോക്കാം. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

സര്‍പ്പാരാധന എന്തുകൊണ്ട്?

സര്‍പ്പാരാധന എന്തുകൊണ്ട്?

എന്തുകൊണ്ടാണ് നാഗപഞ്ചമിയില്‍ നാഗത്തെ ആരാധിക്കുന്നത് എന്ന് നിങ്ങള്‍ക്ക് അറിയാമോ? നാഗത്തെ ആരാധിച്ച് കൊണ്ടാണ് ഈ ദിനം ആഘോഷിക്കേണ്ടത്. ജീവനുള്ള ദൈവങ്ങള്‍ എന്നാണ് നാഗങ്ങളെ പൊതുവേ വിശേഷിപ്പിക്കുന്നത്. നമ്മുടെ നാട്ടില്‍ അതുകൊണ്ട് തന്നെ സര്‍പ്പക്കാവുകള്‍ സംരക്ഷിക്കുകയും സര്‍പ്പാരാധനയും ഇന്നും നടന്നു വരുന്നു. ജാതകത്തിലെ കാളസര്‍പ്പ ദോഷത്തെ പ്രതിരോധിക്കുന്നതിന് വേണ്ടിയും ഈ ദിനം സര്‍പ്പാരാധന ചെയ്യുന്നത് നല്ലതാണ്. ജാതകദോഷത്തെ പാടേ ഇല്ലാതാക്കുന്നതിനും നല്ല സമയം വരുന്നതിനും രാഹു - കേതു ദോഷങ്ങളെ പ്രതിരോധിക്കുന്നതിനും എല്ലാം നാഗപഞ്ചമി ദിനത്തിലെ ആരാധന മികച്ചതാണ്.

നാഗപഞ്ചമി 2022 ശുഭ മുഹൂര്‍ത്തം

നാഗപഞ്ചമി 2022 ശുഭ മുഹൂര്‍ത്തം

നാഗപഞ്ചമി നാളില്‍ രാവിലെ 05:42 മുതല്‍ 08:24 വരെയായിരിക്കും പൂജാദികര്‍മം നടത്തേണ്ടത്. 2 മണിക്കൂര്‍ 41 മിനിറ്റാണ് ആരാധനയുടെ ദൈര്‍ഘ്യം. ഈ ദിനത്തില്‍ ചെയ്യുന്ന പൂജക്കും കര്‍മ്മങ്ങള്‍ക്കും വളരെയധികം പ്രാധാന്യം ഉണ്ട് എന്നതാണ് സത്യം. ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നതിനും സത് സന്താനത്തിനും ഈ ദിനം പ്രാര്‍ത്ഥിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

നാഗപഞ്ചമി ഐതിഹ്യം

നാഗപഞ്ചമി ഐതിഹ്യം

നാഗപഞ്ചമിക്ക് ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ഉള്ളത്. പുരാണം അനുസരിച്ച് ശ്രീകൃഷ്ണനെ വധിക്കുന്നതിന് വേണ്ടി കംസന്‍ പെടാപാടു പെടുന്ന സമയമുണ്ടായിരുന്നു. ഈ സമയത്താണ് കാളിന്ദി എന്ന നദിയില്‍ കാളിയന്‍ എന്ന സര്‍പ്പം താമസിച്ചിരുന്നത്. കൂട്ടുകാരോടൊപ്പം കാളിന്ദി തീരത്ത് കളിച്ച് കൊണ്ടിരുന്ന ശ്രീകൃഷ്ണന്റെ കളിക്കിടയില്‍ പന്ത് നദിയിലേക്ക് പോവുകയും കൃഷ്ണന്‍ അതെടുക്കുന്നതിന് വേണ്ടി നദിയിലേക്ക് ചാടുകയും ചെയ്തു. ഈ സമയം കാളിയന്‍ ആക്രമിക്കുകയും കാളിയനെ ശ്രീകൃഷ്ണന്‍ വധിക്കുകയുമാണ് ഉണ്ടായത്. ഈ ദിനത്തെയാണ് നാഗപഞ്ചമി ദിനമായി ആഘോഷിച്ചത്.

നാഗപഞ്ചമി 2022: ചരിത്രവും പ്രാധാന്യവും

നാഗപഞ്ചമി 2022: ചരിത്രവും പ്രാധാന്യവും

ഹിന്ദു വിശ്വാസ പ്രകാരം ഏറ്റവും കൂടുതല്‍ സര്‍പ്പങ്ങളെ ആരാധിക്കുന്നവരാണ്. നാഗപഞ്ചമി ദിനത്തില്‍ നടത്തുന്ന പ്രാര്‍ത്ഥനകളും വഴിപാടുകളും എല്ലാം നിങ്ങള്‍ക്ക് മികച്ച ഫലം നല്‍കുന്നതാണ്. ഇതെല്ലാം സര്‍പ്പദൈവങ്ങള്‍ സ്വീകരിച്ചു എന്നാണ് ഈ ദിനത്തിന്റെ വിശ്വാസം. ദൈവങ്ങളുടെ പ്രതിനിധികളായാണ് സര്‍പ്പങ്ങളെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈദിനത്തില്‍ സര്‍പ്പങ്ങള്‍ക്ക് വേണ്ടി പ്രത്യേക പൂജകളും വഴിപാടുകളും നടത്തുന്നത്. 12 നാഗങ്ങളെയാണ് നാഗപഞ്ചമി ദിനത്തില്‍ ആരാധിക്കുന്നത്.

അനന്തന്‍, വാസുകി, ശേഷനാഗം, പത്മ നാഗം, കമ്പള, കര്‍ക്കോടകന്‍, അശ്വതാരം, ധൃതരാഷ്ട്രര്‍, ശംഖപാലന്‍, കാളിയന്‍, തക്ഷകന്‍, പിംഗളന്‍ എന്നിവരാണ് 12 നാഗങ്ങള്‍.

സര്‍പ്പാരാധന നാഗപഞ്ചമി ദിനത്തില്‍ നല്‍കുന്ന ഫലം ഇപ്രകാരംസര്‍പ്പാരാധന നാഗപഞ്ചമി ദിനത്തില്‍ നല്‍കുന്ന ഫലം ഇപ്രകാരം

most read:നാഗപഞ്ചമി: നാഗദേവതകളുടെ പ്രീതിക്ക് 12 രാശിക്കാരും ജപിക്കേണ്ട മന്ത്രം

 നാഗപഞ്ചമി ദിനത്തിലെ ആരാധന

നാഗപഞ്ചമി ദിനത്തിലെ ആരാധന

നാഗപഞ്ചമി ദിനത്തില്‍ സര്‍പ്പങ്ങളെ ആരാധിക്കുന്നതിലൂടെ സര്‍പ്പശാപത്തെ ഇല്ലാതാക്കാം. ജാതകത്തിലെ വിവിധ മോശം യോഗങ്ങളെ പ്രതിരോധിക്കാം. ഇത് കൂടാതെ സത് സന്താനവും വിഷദോഷം നീങ്ങുന്നതിനും സാധ്യതയുണ്ട്. നാഗപഞ്ചമി ദിവസം നടത്തുന്ന ആരാധനയിലൂടെ വിഷദോഷം ഇല്ലാതാക്കുന്നതിനും ദോഷ നിവാരണ പൂജ, പിതൃ ദോഷ നിവാരണ പൂജ എന്നിവയും നടത്താവുന്നതാണ്. വിവാഹത്തിന്റെ കാര്യത്തിലും നേരിടുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ ഈ ദിനം സഹായിക്കുന്നു.

English summary

Nag Panchami 2022: Date, Time, Tithi, Shubh Muhurat, Puja Vidhi and Significance in Malayalam

Here in this article we are sharing nag panchami date, time, tithi, subh muhurat, puja vidhi and significance in malayalam. Take a look.
X
Desktop Bottom Promotion