Latest Updates
-
ഓണത്തിന് വീടൊരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; സുരക്ഷയും ഐശ്വര്യവും ഉറപ്പാക്കാം! -
ഓണം 2026: ഉത്രാടപ്പാച്ചിലിൽ പണമിടപാടുകൾ എളുപ്പമാകും; ഭാഗ്യം കാത്തിരിക്കുന്ന 5 രാശികൾ ഇവയാണ്! -
ഓണം ആഘോഷമാക്കാം, അലർജിയും കറയും പേടിക്കണ്ട; ചർമ്മം സുന്ദരമാക്കാൻ ഈ പൊടിക്കൈകൾ മതി! -
ഓണവാരം ഓഗസ്റ്റ് 24–26: റീഫണ്ടുകൾക്കും ജോലിക്കോളുകൾക്കും ഭാഗ്യം; ഈ രാശിക്കാർക്ക് നേട്ടങ്ങൾ! -
മഴക്കാലത്തെ ഫംഗസ് അണുബാധകൾ: ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
പട്ടിണി കിടന്നുള്ള ഡയറ്റല്ല, ശർവരി വാഗിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; മലയാളികൾക്കും പരീക്ഷിക്കാം! -
ഓണക്കാലത്തെ ഷോപ്പിംഗ് തിരക്കിലാണോ? ശുക്രൻ ചിത്തിരയിലേക്ക് മാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഓണക്കാലത്ത് ശുക്രൻ ചിത്തിര നക്ഷത്രത്തിലേക്ക്; ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും ഈ ജാഗ്രത വേണം -
ഓഗസ്റ്റ് 23: സൂര്യ-കേതു സംയോഗം; ഓണക്കാലത്ത് പണമിടപാടുകളിലും യാത്രകളിലും ഈ ജാഗ്രത അനിവാര്യം -
ബുധാദിത്യ രാജയോഗം: പണമിടപാടുകളിലും ജോലികളിലും വൻ വിജയം നേടാൻ ഈ 3 കാര്യങ്ങൾ ശ്രദ്ധിക്കൂ
ഭാഗ്യം മാറിമറിയും, നല്ലകാലം പിറക്കും; നാഗപഞ്ചമിയില്‍ 3 അപൂര്‍വ ശുഭയോഗങ്ങള്‍; 4 രാശിക്ക് നേട്ടം
സനാതന പാരമ്പര്യത്തില്‍ ശ്രാവണ മാസത്തില്‍ വരുന്ന നാഗപഞ്ചമിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഹിന്ദു കലണ്ടര്‍ പ്രകാരം ഇത്തവണ നാഗപഞ്ചമി ഓഗസ്റ്റ് 21നാണ് വരുന്നത്. ജ്യോതിഷപ്രകാരം ഇത്തവണ നാഗപഞ്ചമി അല്പം വിശിഷ്ടമാണ്. ഇത്തവണ നാഗപഞ്ചമിയില്‍ ഒരു പ്രത്യേക യാദൃശ്ചികത സംഭവിക്കാന്‍ പോകുന്നു. ജ്യോതിഷ കണക്കുകൂട്ടലുകള്‍ അനുസരിച്ച്, ഇത്തവണ നാഗപഞ്ചമി നാളില്‍ 3 ശുഭസംയോജനങ്ങള് നടക്കും. ഈ സമയം നാഗദേവതയെ ആരാധിക്കുന്നത് അങ്ങേയറ്റം ഐശ്വര്യപ്രദവും ഫലദായകവുമാണ്.
വിശ്വാസമനുസരിച്ച്, നാഗപഞ്ചമി നാളില്‍ തക്ഷകന്, വാസുകി, അനന്തന്, കാളിയന്, കാര്ക്കോടകന് തുടങ്ങിയ നാഗദൈവങ്ങളെ ആരാധിക്കുന്നു. നാഗപഞ്ചമി നാളില്‍ പ്രത്യേക നടപടികള്‍ സ്വീകരിച്ചാല്‍ ജാതകത്തിലെ കാളസര്‍പ്പദോഷം മാറുമെന്നാണ് വിശ്വാസം. ജ്യോതിഷ പ്രകാരം ഇത്തവണ നാഗപഞ്ചമി ദിനത്തില്‍ പല രാശിക്കാരുടെയും നല്ല നാളുകള്‍ ആരംഭിക്കാന്‍ പോകുകയാണ്. നാഗപഞ്ചമിയില്‍ ഏതൊക്കെ രാശിക്കാരുടെ ഭാഗ്യമാണ് തിളങ്ങാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

നാഗപഞ്ചമിയിലെ ശുഭയോഗങ്ങള്‍
പഞ്ചാംഗമനുസരിച്ച്, നാഗപഞ്ചമിയില്‍ ചില ശുഭകരമായ യോഗങ്ങള്‍ രൂപപ്പെടാന്‍ പോകുന്നു. ശുഭയോഗം, മുദ്രയോഗം, ശുക്ലയോഗം എന്നിവ ഉള്‍പ്പെടുന്ന 4 ശുഭകരമായ യാദൃശ്ചികതകള്‍ ഇത്തവണ നാഗപഞ്ചമിയില്‍ രൂപപ്പെടും. ഇത്തരമൊരു സാഹചര്യത്തില്‍ ഇത്തവണ നാഗപഞ്ചമി നാളില്‍ നാഗപഞ്ചമി പൂജയും വിശേഷാല്‍ പൂജകളും ചെയ്യുന്നത് നിങ്ങളുടെ ഭാഗ്യം തെളിയിക്കും.
മേടം
ജ്യോതിഷ പ്രകാരം, ഈ വര്‍ഷത്തെ നാഗപഞ്ചമി മേടം രാശിക്കാര്‍ക്ക് ശുഭകരകമായിരിക്കും. മേടം രാശിക്കാര്‍ക്ക് വമ്പിച്ച സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ഇതുകൂടാതെ, നിങ്ങള്‍ക്ക് എല്ലാ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാനാകും. ബിസിനസ്സ് കാര്യത്തിലും നാഗപഞ്ചമി മേടം രാശിക്കാര്‍ക്ക് ശുഭകരമാണ്. ഈ സമയത്ത്, ബിസിനസ്സില്‍ അധിക ലാഭം ഉണ്ടാകും. ജോലിയില്‍ സാമ്പത്തിക നേട്ടത്തിന് അവസരമുണ്ടാകും.
ധനു
ധനു രാശിക്കാര്‍ക്ക് നാഗപഞ്ചമിയില്‍ പരമശിവന്റെ പ്രത്യേക അനുഗ്രഹം ലഭിക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും. സാമ്പത്തിക രംഗത്ത് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. സമ്പത്ത് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. ജോലിയിലും ബിസിനസ്സിലും വിജയം കൈവരിക്കും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും.

കുംഭം
നാഗപഞ്ചമി നാളില്‍ കുംഭം രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ എല്ലാവിധ നേട്ടങ്ങളും ലഭിക്കും. നല്ല കാര്യങ്ങള്‍ സംഭവിക്കും. നാഗദൈവത്തിന്റെ കൃപയാല്‍ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൈവരും. ലോണ്‍ എടുത്തിട്ടുണ്ടെങ്കില്‍ അത് തിരിച്ചടക്കാന്‍ സാധിക്കും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഈ സമയം അനുകൂലമാണ്. പുതിയ ജോലിക്ക് വേണ്ടിയുള്ള അന്വേഷണം വിജയം കാണും. നാഗപഞ്ചമിയില്‍ കുംഭ രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കും. വരുമാനത്തില്‍ വലിയ വര്‍ധനവുണ്ടാകും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനുള്ള അവസരമുണ്ടാകും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് നാഗപഞ്ചമിയില്‍ നല്ല വാര്‍ത്തകള്‍ ലഭിക്കും. ബിസിനസുകാര്‍ക്ക് പുതിയ കരാറില്‍ നിന്ന് നേട്ടങ്ങള്‍ ലഭിക്കും. നിക്ഷേപത്തിന് ഈ സമയം നല്ലതാണ്. കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. ജോലിസ്ഥലത്ത് നേട്ടങ്ങള്‍ കൈവരും, നാഗദേവതയെ ആരാധിക്കുന്നതിലൂടെ ശനിദോഷം, കാളസര്‍പ്പ ദോഷം എന്നിവയില്‍ നിന്ന് മോചനം ലഭിക്കും. പുതിയ തൊഴിലവസരങ്ങള്‍ ലഭ്യമാകും. ബിസിനസ്സില്‍ മുടക്കിയ പണവും തിരിച്ചുപിടിക്കാം. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുന്നതിന് സൂചനയുണ്ട്.

മകരം
നാഗപഞ്ചമിയില്‍ മകരം രാശിക്കാരുടെ ജീവിതത്തില്‍ നല്ല മാറ്റമുണ്ടാക്കും. വീട്ടുകാരുടെ പിന്തുണ ലഭിക്കും. ജോലിയില്‍ നിലനിന്നിരുന്ന സമ്മര്‍ദ്ദം മാറും. കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം ലഭിക്കും. പദ്ധതികള്‍ വിജയിക്കും. സന്താനങ്ങളുടെ കരിയറില്‍ പുരോഗതി ഉണ്ടാകാനുള്ള ശക്തമായ സാധ്യതയുണ്ട്.
നാഗപഞ്ചമി 2023 പൂജാമുഹൂര്‍ത്തം
ശ്രാവണ ശുക്ല പഞ്ചമി തീയതി ആരംഭം - 21 ഓഗസ്റ്റ്, 12.21 am
ശ്രാവണ ശുക്ല പഞ്ചമി തീയതി അവസാനം - 22 ഓഗസ്റ്റ്, പുലര്‍ച്ചെ 02 വരെ
പൂജാമുഹൂര്‍ത്തം - 21 ഓഗസ്റ്റ് 05.33 am -08.30 am



Click it and Unblock the Notifications
