For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദോഷങ്ങള്‍ നീങ്ങി ഐശ്വര്യത്തിന് നാഗപഞ്ചമിയില്‍ ഇക്കാര്യങ്ങള്‍ ചെയ്യൂ

|

രാജ്യത്തുടനീളം ഓഗസ്റ്റ് 2ന് ചൊവ്വാഴ്ച നാഗപഞ്ചമി ആഘോഷിക്കുന്നു. ഹിന്ദു മതത്തിലെ സുപ്രധാന ദിവസങ്ങളില്‍ ഒന്നാണിത്. ഈ ദിവസം ഹിന്ദുക്കള്‍ നാഗ ദേവതയെ ആരാധിക്കുന്നു. നാഗപഞ്ചമി ദിനത്തില്‍ വ്രതം ആചരിക്കുന്നത് പാമ്പുകടിയെക്കുറിച്ചുള്ള ഭയത്തില്‍ നിന്ന് സംരക്ഷണം നല്‍കുമെന്ന് പറയപ്പെടുന്നു. ഈ ദിവസം, സര്‍പ്പദൈവങ്ങളുടെ വിഗ്രഹങ്ങള്‍, ഫോട്ടോകള്‍ എന്നിവ പാല്‍, മധുരപലഹാരങ്ങള്‍, പൂക്കള്‍, വിളക്കുകള്‍ എന്നിവ ഉപയോഗിച്ച് ആരാധിക്കുന്നു. പലയിടത്തും ഭക്തര്‍ പാമ്പുകള്‍ക്ക് പാല്‍ നല്‍കാറുണ്ട്.

Most read: പാഴ്‌ചെലവുകളും സാമ്പത്തിക പ്രശ്‌നങ്ങളും നീക്കാന്‍ തേന്‍ ഉപയോഗിച്ച് ഈ ജ്യോതിഷ പരിഹാരംMost read: പാഴ്‌ചെലവുകളും സാമ്പത്തിക പ്രശ്‌നങ്ങളും നീക്കാന്‍ തേന്‍ ഉപയോഗിച്ച് ഈ ജ്യോതിഷ പരിഹാരം

മനുഷ്യജീവിതത്തില്‍ ജാതകത്തിന് വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ട്. ജാതകത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഗ്രഹദോഷം പറഞ്ഞിട്ടുണ്ടെങ്കില്‍ അത് പരമാവധി പരിഹരിക്കണം. ജാതകത്തില്‍ സൂര്യന്‍, ചന്ദ്രന്‍, വ്യാഴം എന്നിവയ്ക്കൊപ്പം രാഹുവിന്റെ സാന്നിധ്യം കാളസര്‍പ്പ ദോഷമായി കണക്കാക്കപ്പെടുന്നു. ഈ രണ്ട് ഗ്രഹങ്ങള്‍ക്കിടയിലുള്ള ജാതകത്തില്‍ എല്ലാ ഗ്രഹങ്ങളും ഒരു വശത്താണെങ്കില്‍, അതിനെ കാളസര്‍പ്പ ദോഷം എന്ന് വിളിക്കുന്നു. നാഗപഞ്ചമിയില്‍ നാഗത്തെ ആരാധിക്കുന്നതിലൂടെ നിങ്ങളുടെ ജാതകത്തില്‍ നിന്ന് കാളസര്‍പ്പ ദോഷം നീക്കം ചെയ്യാം. ഒപ്പം ജീവിതത്തില്‍ നിങ്ങള്‍ക്ക് വിജയവും നേടാം. നാഗപഞ്ചമി നാളില്‍ ഐശ്വര്യത്തിനായി നിങ്ങള്‍ ചെയ്യേണ്ട ചില നടപടികള്‍ ഇതാ.

നാഗപഞ്ചമി ശുഭകാലം

നാഗപഞ്ചമി ശുഭകാലം

പഞ്ചമി തിഥി ആരംഭം: ഓഗസ്റ്റ് 2, 2022 രാവിലെ 05:14 മുതല്‍

പഞ്ചമി തിഥി സമാപനം: ഓഗസ്റ്റ് 3, 2022 രാവിലെ 05:42 ന്

നാഗപഞ്ചമി പൂജ മുഹൂര്‍ത്തം: 2022 ഓഗസ്റ്റ് 2ന് രാവിലെ 05:42 മുതല്‍ 08:24 വരെ

നാഗപഞ്ചമി പൂജ മുഹൂര്‍ത്തത്തിന്റെ ദൈര്‍ഘ്യം: 02 മണിക്കൂര്‍ 41 മിനിറ്റ്

നാഗപഞ്ചമി പൂജാരീതി

നാഗപഞ്ചമി പൂജാരീതി

ഈ വ്രതാനുഷ്ഠാനത്തിന് ഒരു ദിവസം മുമ്പ്, അതായത് ചതുര്‍ത്ഥി നാളില്‍, ഒരു ഭക്ഷണം കഴിച്ച് പഞ്ചമി തിഥിയില്‍ ഉപവസിക്കുക. ഗരുഡപുരാണം അനുസരിച്ച്, ഭക്തര്‍ നാഗങ്ങളെ ആചാരങ്ങളോടെ ആരാധിക്കണം. ജ്യോതിഷ പ്രകാരം, പഞ്ചമി തിഥിയുടെ അധിപന്‍ നാഗമാണ്, അതിനാല്‍ ഭക്തിയോടെ നാഗദൈവത്തെ സുഗന്ധം, പൂക്കള്‍, ധൂപവര്‍ഗ്ഗം, പാല്‍, പായസം, കുതിര്‍ത്ത തിന, നെയ്യ് എന്നിവ ഉപയോഗിച്ച് ആരാധിക്കുക. അവര്‍ക്ക് പാല് നല്‍കുക. ഈ ദിവസം പാമ്പാട്ടികള്‍ക്കും ബ്രാഹ്‌മണര്‍ക്കും ലഡ്ഡുവും ദക്ഷിണയും ദാനം ചെയ്യുക.

Most read:ബുധന്‍ ചിങ്ങം രാശിയില്‍; ഈ 5 രാശിക്ക് ഭാഗ്യത്തിന്റെ പിന്തുണMost read:ബുധന്‍ ചിങ്ങം രാശിയില്‍; ഈ 5 രാശിക്ക് ഭാഗ്യത്തിന്റെ പിന്തുണ

കാളസര്‍പ്പ ദോഷത്തിന്റെ പ്രഭാവം

കാളസര്‍പ്പ ദോഷത്തിന്റെ പ്രഭാവം

കാളസര്‍പ്പ ദോഷം ബാധിച്ച ഒരാള്‍ക്ക് സമൂഹത്തില്‍ ശരിയായ സ്ഥാനം നേടാന്‍ കഴിയില്ല. അവരുടെ ജോലികളില്‍ തടസ്സമുണ്ടാകുന്നു. അതിനെ ഒരു തരത്തില്‍ ശാപം എന്ന് വിളിക്കാം. പാമ്പുകളെ കൊല്ലുക, മരം മുറിക്കുക, ദരിദ്രരെ ഉപദ്രവിക്കുക എന്നിവയിലൂടെ ഒരു വ്യക്തിയുടെ ജാതകത്തില്‍ കാളസര്‍പ്പയോഗം രൂപപ്പെടുന്നു.

നാഗപഞ്ചമി നാളിലെ പ്രതിവിധികള്‍

നാഗപഞ്ചമി നാളിലെ പ്രതിവിധികള്‍

* ഒരു ജോടി വെള്ളി സര്‍പ്പങ്ങളെ ഉണ്ടാക്കി അവയെ പൂജിച്ച് വെള്ളത്തില്‍ എറിയുക.

* പാമ്പാട്ടിയില്‍ നിന്ന് ഒരു പാമ്പിനെയോ ജോഡിയെയോ വാങ്ങി കാട്ടില്‍ സ്വതന്ത്രമാക്കി വിടുക.

* ശിവക്ഷേത്രത്തില്‍ സ്ഥാപിച്ച് പാമ്പിനെ അര്‍പ്പിക്കുക.

* ഓം നമഃ ശിവായയും മഹാമൃത്യുഞ്ജയ മന്ത്രവും ജപിക്കുക.

Most read:ഫ്രണ്ട്ഷിപ്പ് ഡേ, സ്വാതന്ത്ര്യദിനം; 2022 ഓഗസ്റ്റിലെ പ്രധാന ദിവസങ്ങളും ആഘോഷ ദിനങ്ങളുംMost read:ഫ്രണ്ട്ഷിപ്പ് ഡേ, സ്വാതന്ത്ര്യദിനം; 2022 ഓഗസ്റ്റിലെ പ്രധാന ദിവസങ്ങളും ആഘോഷ ദിനങ്ങളും

സര്‍പ്പ ഗായത്രി മന്ത്രം ജപിക്കുക

സര്‍പ്പ ഗായത്രി മന്ത്രം ജപിക്കുക

സര്‍പ്പ ഗായത്രി മന്ത്രം ജപിക്കുന്നത് കാളസര്‍പ്പ ദോഷത്തില്‍ നിന്ന് ആശ്വാസം നല്‍കുന്നു.

ഓം നവകുലായ വിദ്മഹേ വിഷദന്തൈ ധിമഹി തന്നോ നാഗ പ്രചോദയാം

ഓം നമോസ്തു സര്‍പേഭ്യോ യേ കേ ച പൃഥ്വി മനു

യന്ത്രിക്ഷേ യേ ദിവി തേഭ്യാഃ സര്‍പേഭ്യോ നമഃ

ഓം കുരു കുല്യേഹുഫ്ത് സ്വാഹാ

രുദ്രാക്ഷം ധരിക്കുക

രുദ്രാക്ഷം ധരിക്കുക

നിങ്ങള്‍ക്ക് കാളസര്‍പ്പദോഷം ഉണ്ടെങ്കില്‍ എല്ലാ വര്‍ഷവും നാഗപഞ്ചമി നാളില്‍ രുദ്രാഭിഷേകം നടത്തണം. ദരിദ്രര്‍ക്ക് എപ്പോഴും ദാനം ചെയ്യണം. ശ്രാവണ മാസത്തില്‍ ദിവസവും രാഹുവിന്റെയും കേതുവിന്റെയും മന്ത്രം ജപിക്കുക. കാളസര്‍പ്പ ദോഷമുള്ളവര്‍ 8, 9 അല്ലെങ്കില്‍ 10 മുഖ രുദ്രാക്ഷം ധരിക്കണം. കാളസര്‍പ്പ ദോഷ നിവാരണ കവചും ധരിക്കുക.

Most read:ഇത്തരം ആളുകളെ ശത്രുക്കളാക്കരുത്, ജീവനും സ്വത്തിനും നഷ്ടം; ചാണക്യനീതിMost read:ഇത്തരം ആളുകളെ ശത്രുക്കളാക്കരുത്, ജീവനും സ്വത്തിനും നഷ്ടം; ചാണക്യനീതി

നാഗപഞ്ചമിയില്‍ ഇക്കാര്യങ്ങള്‍ ചെയ്യരുത്

നാഗപഞ്ചമിയില്‍ ഇക്കാര്യങ്ങള്‍ ചെയ്യരുത്

ഭൂമിയിലെ എല്ലാത്തരം ജീവികളെയും നിങ്ങള്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്ന് നാഗപഞ്ചമി പൂജ സൂചിപ്പിക്കുന്നു. നാഗപഞ്ചമി നാളില്‍ ഭൂമി ഉഴുതുമറിക്കരുത്, കാരണം ഭൂമിയില്‍ വസിക്കുന്ന പാമ്പുകള്‍ നശിപ്പിക്കും. ഈ ദിവസം മരങ്ങള്‍ മുറിക്കരുത്, കാരണം അത് മരത്തില്‍ താമസിക്കുന്ന സര്‍പ്പങ്ങളെ ഉപദ്രവിക്കുന്നതിന് തുല്യമാണ്. നാഗപഞ്ചമി ദിനത്തില്‍ സൂചി നൂലുകള്‍ കൊണ്ട് തുന്നുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. നാഗപഞ്ചമി ദിനത്തില്‍ ഇരുമ്പ് ചട്ടിയില്‍ തീയിടുകയോ ഇരുമ്പ് പാത്രത്തില്‍ ഭക്ഷണം പാകം ചെയ്യുകയോ ചെയ്യരുത്.

English summary

Nag Panchami 2022: Remedies To Do On Nag Panchami For Success in Life in Malayalam

It's said that observing fast on the day of Nag Panchami offers sure protection against the fear of snakebite. Here are some remedies to do on Nag Panchami for success in life.
Story first published: Tuesday, August 2, 2022, 14:53 [IST]
X
Desktop Bottom Promotion