For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാഗപഞ്ചമിയില്‍ ദോഷമകറ്റാന്‍ ചെയ്യേണ്ട പരിഹാരങ്ങള്‍ ഇതാണ്

|

ഹിന്ദുമതത്തില്‍ നാഗങ്ങള്‍ ദൈവപരിവേഷമുള്ളവയാണ്. ഇവയെ ആരാധിക്കുന്നത് ജീവിതത്തിലെ എല്ലാ കഷ്ടങ്ങള്‍ നീക്കുകയും സര്‍വ്വാഭിവൃദ്ധി നല്‍കുകയും ചെയ്യും. നാഗങ്ങളെ ആരാധിക്കാനുള്ള ഏറ്റവും നല്ല ദിനമാണ് നാഗപഞ്ചമി. എല്ലാ വര്‍ഷവും ശ്രാവണ മാസത്തിലെ ശുക്ലപക്ഷത്തിന്റെ അഞ്ചാം ദിവസം നാഗപഞ്ചമി ആഘോഷിക്കുന്നു. ഇത്തവണ ഓഗസ്റ്റ് 13ന് നാഗപഞ്ചമി ആഘോഷിക്കും. ശ്രാവണമാസം ശിവന് പ്രിയപ്പെട്ട മാസമാണ്. പരമശിവന്റെ ആഭരണമായി സര്‍പ്പത്തെ കണക്കാക്കുന്നു. അതിനാല്‍, സര്‍പ്പങ്ങളെ ആരാധിക്കുന്നത് ശ്രാവണ മാസത്തില്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു.

Most read: ഈ ഗുണങ്ങളുള്ള സ്ത്രീയെ ഭാര്യയാക്കുന്ന പുരുഷന്‍ അതീവ ഭാഗ്യവാന്‍Most read: ഈ ഗുണങ്ങളുള്ള സ്ത്രീയെ ഭാര്യയാക്കുന്ന പുരുഷന്‍ അതീവ ഭാഗ്യവാന്‍

നാഗപഞ്ചമി നാളില്‍ സര്‍പ്പങ്ങളെ ആരാധിക്കുന്നത് നാഗദൈവത്തെ സന്തോഷിപ്പിക്കുകയും കാളസര്‍പ ദോഷം കുറയ്ക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. നാഗപഞ്ചമിയില്‍ നിങ്ങള്‍ക്ക് ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായ ചില കാര്യങ്ങളുണ്ട്. അത്തരം കാര്യങ്ങള്‍ ഏതൊക്കെയെന്ന് ഇവിടെ വായിച്ചറിയൂ.

നാഗപഞ്ചമിയില്‍ ഇവ ചെയ്യാം

നാഗപഞ്ചമിയില്‍ ഇവ ചെയ്യാം

* നാഗപഞ്ചമി ദിനത്തില്‍ രുദ്രാഭിഷേകം നടത്തുക. ശ്രാവണ മാസത്തില്‍ ശിവനെ പ്രീതിപ്പെടുത്താനും അദ്ദേഹത്തിന്റെ അനുഗ്രഹം തേടാനുമുള്ള ഏറ്റവും നല്ല മാര്‍ഗമാണിത്.

* നിങ്ങളുടെ കുടുംബത്തെ ഭീഷണികളില്‍ നിന്ന് സംരക്ഷിക്കാന്‍ നാഗദൈവങ്ങളെ ആരാധിക്കുകയും അവരുടെ അനുഗ്രഹം തേടുകയും ചെയ്യുക.

* കളിമണ്ണിലോ ലോഹത്തിലോ തീര്‍ത്ത നാഗശില്‍പത്തില്‍ പാല്‍ സമര്‍പ്പിക്കുക. ഭക്തിയോടെ പൂജ നടത്തുക.

പ്രതീകാത്മകമായി, പാമ്പുകള്‍ക്ക് പാല്‍ നല്‍കുന്നതിലൂടെ സൂചിപ്പിക്കുന്നത് ഒരാള്‍ പ്രകൃതിയോട് ഇണങ്ങിച്ചേരാന്‍ പഠിക്കണം എന്നാണ്.

ഉപവാസം അനുഷ്ഠിക്കുക

ഉപവാസം അനുഷ്ഠിക്കുക

* മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുക.

* നാഗപഞ്ചമി ദിവസം ഉപവാസം അനുഷ്ഠിക്കുക. ഇതിലൂടെ പാമ്പുകടിയില്‍ നിന്ന് സംരക്ഷണം നല്‍കും

* മധുരപലഹാരങ്ങള്‍, പൂക്കള്‍ എന്നിവ നാഗദൈവങ്ങള്‍ക്ക് അര്‍പ്പിക്കുകയും ആരാധിക്കുകയും ചെയ്യുക

* നാഗപഞ്ചമി മന്ത്രങ്ങള്‍ ചൊല്ലുക

Most read:ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ലMost read:ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ല

മന്ത്രം ചൊല്ലുക

മന്ത്രം ചൊല്ലുക

സര്‍പ്പാപസര്‍പ ഭദ്രം തേ ഗച്ഛ സര്‍പ്പ മഹാവിഷ.

ജന്‍മേജയസ്യ യജ്ഞാനതേ ആസ്തിക വചനം സ്മര.

ആസ്തികവചനം സമൃത്വാ യാ സര്‍പ്പ ന നിവര്‍ത്തതേ.

ശതധാ ഭികതേ മൂര്‍ധിന ശിംശപാവൃക്ഷകോ യഥാ.

ഈ മന്ത്രം ജപിക്കുന്നതിലൂടെ നാഗങ്ങളില്‍ നിന്നുള്ള ഭയം നീങ്ങുന്നു. ആളുകള്‍ പതിവായി ഈ മന്ത്രം ജപിക്കുന്ന വീടുകളില്‍ പാമ്പുകള്‍ വരില്ല. വീട്ടില്‍ ഒരു പാമ്പ് വന്നാല്‍, ഈ മന്ത്രം ചൊല്ലുന്നതിലൂടെ പാമ്പ് ഉടന്‍ പോകുമെന്നും വിശ്വസിക്കപ്പെടുന്നു. നാഗപഞ്ചമി ദിവസം നാഗപൂജയോടൊപ്പം ഈ മന്ത്രം ജപിക്കുക. ഈ മന്ത്രത്തിന്റെ ഫലത്തോടെ പാമ്പുകടിയിലുള്ള ഭയവും ഇല്ലാതാകും.

ചാണകത്തില്‍ തീര്‍ത്ത നാഗശില്‍പം

ചാണകത്തില്‍ തീര്‍ത്ത നാഗശില്‍പം

ഹിന്ദുമതത്തില്‍ പശുവിന്റെ ചാണകം വളരെ ശുദ്ധവും പവിത്രവുമായി കണക്കാക്കപ്പെടുന്നു, കൂടാതെ എല്ലാ ആരാധനകളിലും ശുഭപ്രവൃത്തികളിലും ചാണകം ഉപയോഗിക്കുന്നു. നാഗപഞ്ചമി ദിവസം വീടിന്റെ പ്രധാന കവാടത്തില്‍ ചുവരിന്റെ ഇരുവശത്തും ചാണകത്തില്‍ തീര്‍ത്ത പാമ്പുകളെ ഉണ്ടാക്കുക. അതിനുശേഷം ഈ പാമ്പുള്‍ക്ക് കുറച്ച് പാല്‍ അര്‍പ്പിക്കുകയും ചെയ്യുക.

Most read:മുഖത്ത് ഈ മറുകുണ്ടോ? എങ്കില്‍ ഭാഗ്യം നിങ്ങളുടെ കൂടെയുണ്ട്‌Most read:മുഖത്ത് ഈ മറുകുണ്ടോ? എങ്കില്‍ ഭാഗ്യം നിങ്ങളുടെ കൂടെയുണ്ട്‌

ചെമ്പില്‍ തീര്‍ത്ത നാഗവിഗ്രഹം

ചെമ്പില്‍ തീര്‍ത്ത നാഗവിഗ്രഹം

മതപരമായ കാഴ്ചപ്പാടില്‍ ചെമ്പ് വളരെ ശുഭകരമായ ലോഹമായി കണക്കാക്കപ്പെടുന്നു. നാഗപഞ്ചമി ദിവസം ഒരു ചെമ്പ് ലോഹത്തില്‍ തീര്‍ത്ത പാമ്പിനെ ആരാധിക്കുന്നത് വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. നാഗപഞ്ചമി ദിവസം നിങ്ങള്‍ ഇത്തരം ചെമ്പ് നാഗ വിഗ്രഹങ്ങളെയും സര്‍പ്പങ്ങളെയും ആചാരപ്രകാരം ആരാധിക്കുക. ആരാധനയ്ക്ക് ശേഷം ഈ സര്‍പ്പങ്ങളെ നിങ്ങളുടെ പണം സൂക്ഷിക്കുന്ന സ്ഥാനത്ത് നിലനിര്‍ത്തുകയും വേണം.

സമ്പത്ത് വര്‍ദ്ധിക്കാന്‍

സമ്പത്ത് വര്‍ദ്ധിക്കാന്‍

ഓം നവകുലായ വിദ്മഹേ വിഷദന്തായ ധീമഹി തന്നോ സര്‍പ്പ പ്രചോദയാ

സര്‍വേ നാഗ: പ്രിയന്തം മേ യേ കേചിതു പൃഥ്വിതലേ.

യേ ച ഹേലിമരീചിസ്ഥാ യേ ന്‍തരേ ദിവി സംസ്ഥിത:

യേ നദീഷു മഹാനഗാ യേ സരസ്വതിഗാമിന്‍:

യേ ച വാപീതടാഗേഷു തേഷു സര്‍വേഷു വൈ നമ:

ഈ മന്ത്രം ചൊല്ലിയാല്‍

ഈ മന്ത്രം ചൊല്ലിയാല്‍

നാഗപഞ്ചമി ദിനത്തില്‍ ഈ മന്ത്രം ഉപയോഗിച്ച് സര്‍പ്പദൈവത്തെ ധ്യാനിക്കണം. ഈ മന്ത്രം ചൊല്ലാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് തോന്നുന്നുവെങ്കില്‍, ഇങ്ങനെ പറയൂ - ഭൂമിയിലും ആകാശത്തിലും സ്വര്‍ഗ്ഗത്തിലും സൂര്യകിരണങ്ങളിലും തടാകങ്ങളിലും കിണറിലും ജീവിക്കുന്ന എല്ലാ പാമ്പുകളെയും ഞാന്‍ വണങ്ങുന്നു. ഈ മന്ത്രം ചൊല്ലുന്നതിനൊപ്പം നാഗപഞ്ചമി ദിവസം നാരങ്ങയും വേപ്പിലയും ചവയ്ക്കണം. നാഗപഞ്ചമി ദിവസം നാഗത്തെ ഈ മന്ത്രങ്ങളാല്‍ ആരാധിക്കുന്നതിലൂടെ നാഗലോകത്തിലെ പാമ്പുകള്‍ പ്രസാദിക്കുന്നു. ഇത് പാമ്പുകളില്‍ നിന്നുള്ള ഭയം ഇല്ലാതാക്കുകയും വീട്ടിലെ സമ്പത്ത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.

Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്

നാഗപഞ്ചമി നാളില്‍ ചെയ്യാന്‍ പാടില്ലാത്തത്

നാഗപഞ്ചമി നാളില്‍ ചെയ്യാന്‍ പാടില്ലാത്തത്

* ഈ ദിവസം, പാചകം ചെയ്യാന്‍ ഇരുമ്പ് കൊണ്ട് നിര്‍മ്മിച്ച പാത്രങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം.

* ഭൂമിക്കടിയില്‍ അഭയം പ്രാപിക്കുന്ന പാമ്പുകള്‍ക്ക് പരിക്കേറ്റേക്കാം എന്നതിനാല്‍ കര്‍ഷകരും കാര്‍ഷിക മേഖലയിലുള്ളവരും ഈ ദിവസം വയല്‍ ഉഴുതുമറിക്കരുത്.

* പാമ്പുകള്‍ക്ക് പരിക്കേല്‍ക്കാതിരിക്കാന്‍ നിലം കുഴിക്കുകയോ മണ്ണ് ഇളക്കുകയോ ചെയ്യുന്നത് ഒഴിവാക്കണം.

പാമ്പിനെ ഉപദ്രവിക്കരുത്

പാമ്പിനെ ഉപദ്രവിക്കരുത്

* നാഗപഞ്ചമി ദിനത്തില്‍ സൂചികളോ മൂര്‍ച്ചയുള്ള വസ്തുക്കളോ ഉപയോഗിക്കുന്നത് ഒഴിവാക്കണം.

* പാമ്പിനെയോ മറ്റേതെങ്കിലും ജീവിയെയോ ഈ ദിവസം ഉപദ്രവിക്കരുത്.

* ആരുമായും തര്‍ക്കത്തില്‍ ഏര്‍പ്പെടരുത്.

ഈ ദിവസം മരങ്ങള്‍ മുറിക്കരുത്, കാരണം മരത്തില്‍ ജീവിക്കുന്ന സര്‍പ്പങ്ങളെ ഇത് ദോഷം ചെയ്യും.

Most read:ശ്രാവണ മാസത്തില്‍ ഈ വാസ്തു പരിഹാരമെങ്കില്‍ ജീവിതം സന്തോഷപൂര്‍ണംMost read:ശ്രാവണ മാസത്തില്‍ ഈ വാസ്തു പരിഹാരമെങ്കില്‍ ജീവിതം സന്തോഷപൂര്‍ണം

English summary

Nag Panchami 2021: Nag Panchami Do's and Don'ts in Malayalam

Read on to know what one must and must not do on the day of Nag Panchami.
X
Desktop Bottom Promotion