For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Nag Panchami : കാളസര്‍പ്പദോഷം, രാഹുകേതു ദോഷം; ദുരിതമോചനം നേടാന്‍ നാഗപഞ്ചമി ആരാധന

|

ഹിന്ദുവിശ്വാസങ്ങള്‍ പ്രകാരം ഭഗവാന്‍ പരമശിവന് അര്‍പ്പിച്ചിരിക്കുന്ന മാസമാണ് ശ്രാവണ മാസം. ശ്രാവണ മാസത്തില്‍ പല പല ഉത്സവങ്ങളും ആഘോഷിക്കുന്നു. അതില്‍ പ്രധാനമായൊരു ആഘോഷമാണ് നാഗപഞ്ചമി. ഹിന്ദുമതത്തില്‍ സര്‍പ്പങ്ങളുടെ ആരാധനയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അറിയാമല്ലോ? അതിനാല്‍, ഈ ദിവസം ശിവനെയും നാഗദേവതയെയും ആരാധിക്കുന്നതാ എല്ലാ പാപങ്ങളില്‍ നിന്നും മുക്തി നേടുകയും ശിവന്റെ അനുഗ്രഹം നേടിത്തരികയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.

Most read: ശ്രാവണ മാസത്തില്‍ ഈ വാസ്തു പരിഹാരമെങ്കില്‍ ജീവിതം സന്തോഷപൂര്‍ണംMost read: ശ്രാവണ മാസത്തില്‍ ഈ വാസ്തു പരിഹാരമെങ്കില്‍ ജീവിതം സന്തോഷപൂര്‍ണം

ഹിന്ദു കലണ്ടര്‍ അനുസരിച്ച്, എല്ലാ വര്‍ഷവും ശ്രാവണ മാസത്തിലെ ശുക്ലപക്ഷത്തിന്റെ അഞ്ചാം ദിവസമാണ് നാഗപഞ്ചമി ആഘോഷിക്കുന്നത്. ഈ വര്‍ഷം, 2021ല്‍ അത് ഓഗസ്റ്റ് 13 വെള്ളിയാഴ്ചയാണ്. നിരവധി പുരാണഗ്രന്ഥങ്ങളില്‍ നാഗപഞ്ചമിയെക്കുറിച്ചുള്ള പരാമര്‍ശം കാണാനാകും. വിശ്വാസങ്ങള്‍ അനുസരിച്ച്, ഈ പ്രത്യേക ദിവസം നാഗദേവനെ ആരാധിക്കുന്നുവെങ്കില്‍, രാഹുകേതു ദോഷത്തില്‍ നിന്ന് മോചനം ലഭിക്കുകയും ജീവിതം അഭിവൃദ്ധിപ്പെടുകയും ചെയ്യും. നാഗപഞ്ചമിയുടെ പ്രാധാന്യവും പൂജാവിധിയും നേട്ടങ്ങളും എന്തെന്ന് വായിച്ചറിയാം.

നാഗപഞ്ചമി 2021

നാഗപഞ്ചമി 2021

ഈ വര്‍ഷം ഓഗസ്റ്റ് 13 വെള്ളിയാഴ്ചയാണ് നാഗപഞ്ചമി ആഘോഷിക്കുന്നത്. പഞ്ചമി തീയതി ഓഗസ്റ്റ് 12 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:28 ന് ആരംഭിച്ച് അടുത്ത ദിവസം ആഗസ്റ്റ് 13 ന് ഉച്ചയ്ക്ക് 1:44 ന് അവസാനിക്കും. ഓഗസ്റ്റ് 13 ന് പുലര്‍ച്ചെ 5.49 മുതല്‍ 8.27 വരെയാണ് നാഗപഞ്ചമിയുടെ ആരാധനാ സമയം.

കാളസര്‍പ്പദോഷം നീക്കുന്നു

കാളസര്‍പ്പദോഷം നീക്കുന്നു

നാഗപഞ്ചമി നാളില്‍ നാഗദേവതയെ ആരാധിക്കുന്നു. ജാതകത്തില്‍ കാളസര്‍പ്പ ദോഷമുള്ളവര്‍ ഈ ദിവസം നാഗത്തെ ആരാധിക്കുന്നതിലൂടെ ഈ ദോഷത്തില്‍ നിന്ന് മുക്തി നേടുന്നു. എല്ലാ ഗ്രഹങ്ങളും രാഹുവിനും കേതുവിനും ഇടയില്‍ വരുമ്പോഴാണ് ഈ ദോഷം സംഭവിക്കുന്നത്. അത്തരമൊരു വ്യക്തി ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയത്തിനായി വളരെയധികം കഷ്ടപ്പെടേണ്ടിവരുന്നു. രാഹുകേതു മൂലം ജീവിതത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടായാലും, നാഗപഞ്ചമി ദിവസം പാമ്പുകളെ ആരാധിക്കുന്നത് ഈ ദോഷഫലങ്ങള്‍ കുറയ്ക്കുന്നു.

Most read:ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ലMost read:ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ല

സമ്പത്ത് വര്‍ദ്ധിക്കുന്നു

സമ്പത്ത് വര്‍ദ്ധിക്കുന്നു

നാഗപഞ്ചമി ദിവസം പാമ്പുകളെ ആരാധിക്കുന്നത് ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ അകറ്റും. ഈ ദിവസം, പാമ്പുകളെ കൃത്യമായി ആരാധിക്കുന്നതിലൂടെ, ഒരാള്‍ക്ക് ജീവിതത്തില്‍ ആവശ്യമുള്ള ഫലങ്ങള്‍ ലഭിക്കും. ഈ ദിവസം ഒരു വ്യക്തിക്ക് സര്‍പ്പദര്‍ശനം ഉണ്ടെങ്കില്‍, അത് വളരെ ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. നാഗപഞ്ചമി ആരാധന ഒരു വ്യക്തിയുടെ സമ്പത്തും സമൃദ്ധിയും വര്‍ദ്ധിപ്പിക്കുകയും പാമ്പുകളില്‍ നിന്നുള്ള ഭയം ഇല്ലാതാക്കുകയും ചെയ്യുന്നു.

പരമശിവനെ സന്തോഷിപ്പിക്കാന്‍

പരമശിവനെ സന്തോഷിപ്പിക്കാന്‍

നാഗപഞ്ചമി ദിനത്തില്‍ രുദ്രാഭിഷേകം നടത്തുന്നത് ശിവനെ പ്രീതിപ്പെടുത്താനും അദ്ദേഹത്തിന്റെ അനുഗ്രഹം തേടാനുമുള്ള ഏറ്റവും നല്ല മാര്‍ഗമാണിത്. നിങ്ങളുടെ കുടുംബത്തെ ദോഷങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ നാഗദൈവങ്ങളെ ആരാധിക്കുകയും അവരുടെ അനുഗ്രഹം തേടുകയും ചെയ്യുക.

Most read:മുഖത്ത് ഈ മറുകുണ്ടോ? എങ്കില്‍ ഭാഗ്യം നിങ്ങളുടെ കൂടെയുണ്ട്‌Most read:മുഖത്ത് ഈ മറുകുണ്ടോ? എങ്കില്‍ ഭാഗ്യം നിങ്ങളുടെ കൂടെയുണ്ട്‌

സര്‍പ്പാരാധനയുടെ വിശ്വാസങ്ങള്‍

സര്‍പ്പാരാധനയുടെ വിശ്വാസങ്ങള്‍

നാഗപഞ്ചമി ആഘോഷിക്കുന്നതിന് പിന്നില്‍ നിരവധി വിശ്വാസങ്ങളുണ്ട്. ശ്രാവണമാസത്തിലെ പഞ്ചമി ദിനത്തില്‍ എല്ലാ സര്‍പ്പകുലങ്ങളും ശാപത്തില്‍ നിന്ന് മുക്തി നേടാനായി ബ്രഹ്‌മാവിനെ കാണാന്‍ പോയി എന്നാണ് വിശ്വാസം. അപ്പോള്‍ ബ്രഹ്‌മാവ് സര്‍പ്പങ്ങളെ ശാപത്തില്‍ നിന്ന് മോചിപ്പിച്ചു, അന്നുമുതല്‍ സര്‍പ്പങ്ങളെ ആരാധിക്കുന്ന പാരമ്പര്യം നിലനില്‍ക്കുന്നു. മറ്റൊരു ഐതിഹ്യമനുസരിച്ച്, ശ്രാവണ മാസത്തിലെ ശുക്ലപക്ഷത്തിന്റെ അഞ്ചാം ദിവസമാണ് ശ്രീകൃഷ്ണന്‍ കാളിയനെ വധിച്ച് അദ്ദേഹം ഗോകുലവാസികളുടെ ജീവന്‍ രക്ഷിച്ചത്. അന്നുമുതല്‍ നാഗപൂജ ഉത്സവം നടത്തുന്നുവെന്നും വിശ്വസിക്കുന്നു.

നാഗപഞ്ചമി പൂജ ചെയ്യാന്‍

നാഗപഞ്ചമി പൂജ ചെയ്യാന്‍

പാമ്പിന്റെ ചിത്രം അല്ലെങ്കില്‍ കളിമണ്ണില്‍ തീര്‍ത്ത നാഗത്തിന്റെ വിഗ്രഹം, മരത്തടി, വെള്ളം, പൂക്കള്‍, ചന്ദനം, പാല്‍, തൈര്, നെയ്യ്, തേന്‍, പഞ്ചസാര പഞ്ചാമൃതം, ലഡ്ഡു, കുങ്കുമം, കൂവള ഇല, ആഭരണങ്ങള്‍, പൂമാല എന്നിവ പൂജാ സാമഗ്രികളായി വേണം. പഴങ്ങള്‍, വെറ്റില, പാല്, നെല്ല്, നെയ്യ് തുടങ്ങിയവയും കരുതുക.

Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്

നാഗപഞ്ചമി ആരാധനാ രീതി

നാഗപഞ്ചമി ആരാധനാ രീതി

നാഗപഞ്ചമി ദിനത്തില്‍ അതിരാവിലെ ഉണര്‍ന്ന് കുളിച്ച് വീട് വൃത്തിയാക്കുക. ഇതിനുശേഷം സേമിയ, ഖീര്‍ എന്നിവ പ്രസാദമായി തയാറാക്കുക. മരപ്പലകയില്‍ വൃത്തിയുള്ള ചുവപ്പ് അല്ലെങ്കില്‍ മഞ്ഞ തുണി വിരിക്കുക. നാഗദേവതാ വിഗ്രഹം അതില്‍ സ്ഥാപിക്കുക. വിഗ്രഹത്തില്‍ വെള്ളം, പൂക്കള്‍, പഴങ്ങള്‍, ചന്ദനം എന്നിവ പുരട്ടുക. പാമ്പിന്റെ വിഗ്രഹത്തെ പാല്, തൈര്, നെയ്യ്, തേന്‍, പഞ്ചാമൃതം എന്നിവ ഉപയോഗിച്ച് അഭിഷേകം നടത്തുക. എന്നിട്ട് ലഡ്ഡുവും ഖീറും സമര്‍പ്പിക്കുക. ഇത് ചെയ്യുന്നത് നിങ്ങളുടെ വീടിനെ ദുഷ്ടശക്തികളില്‍ നിന്ന് സംരക്ഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം, പാമ്പാട്ടിയില്‍ നിന്ന് ഒരു പാമ്പിനെ വാങ്ങി കാട്ടില്‍ വിടുന്നതും നല്ല ഫലങ്ങള്‍ നല്‍കും. പാമ്പിന് പാല്‍ നല്‍കുന്നത് നാഗദേവതയെ സന്തോഷിപ്പിക്കും.

നാഗപഞ്ചമി വ്രതം

നാഗപഞ്ചമി വ്രതം

എട്ട് നാഗങ്ങളെ ഈ ഉത്സവത്തിന്റെ ആരാധനാ മൂര്‍ത്തികളായി കണക്കാക്കുന്നു. അനന്തന്‍, വാസുകി, പത്മ, മഹാപദ്മ, തക്ഷകന്‍, കുലീര്‍, കാര്‍ക്കോടകന്‍, ശംഖ എന്നിവരാണ് ആരാധനാമൂര്‍ത്തികള്‍. ചതുര്‍ത്ഥി ദിനത്തില്‍ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് അടുത്ത ദിവസം അതായത് പഞ്ചമി ദിനത്തില്‍ വ്രതം അവസാനിപ്പിച്ച ശേഷം അത്താഴം കഴിക്കാം.

Most read:ക്ഷേത്രത്തിനടുത്ത് വീട് വയ്ക്കാമോ? വാസ്തു പറയുന്നത് ഇത്Most read:ക്ഷേത്രത്തിനടുത്ത് വീട് വയ്ക്കാമോ? വാസ്തു പറയുന്നത് ഇത്

English summary

Nag Panchami 2021 date, time, puja muhurat, significance in Malayalam

It is believed that celebrating Nag Panchami rids one of all sins and gets him Shiva’s blessings. Know Nag Panchami 2021 date, time, puja muhurat, significance here.
X
Desktop Bottom Promotion