For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാഗപഞ്ചമി നാളിലെ സര്‍പ്പാരാധന; സര്‍വ്വൈശ്വര്യം ഫലം

|

സര്‍പ്പങ്ങളെ ദൈവത്തെപ്പോലെ കണ്ട് ആരാധിക്കുന്ന വിഭാഗമാണ് ഹൈന്ദവര്‍. ഐശ്വര്യത്തിനായും കുടുംബത്തിന്റെ അഭിവൃദ്ധിക്കായും സന്താനലബ്ധിക്കും മാംഗല്യദോഷം അകറ്റാനും ജാതകത്തിലെ സര്‍പ്പദോഷം അകറ്റാനുമൊക്കെയായി വിശ്വാസികള്‍ നാഗങ്ങളെ ആരാധിക്കുന്നു. കേരളത്തില്‍ സര്‍പ്പദോഷങ്ങള്‍ അകറ്റാനായി നാഗപൂജകളും ആരാധനകളും പ്രസിദ്ധമാണ്.

Most read: തുലാഭാരം; ഓരോ ദ്രവ്യത്തിനും ഫലം വെവ്വേറെMost read: തുലാഭാരം; ഓരോ ദ്രവ്യത്തിനും ഫലം വെവ്വേറെ

ധാരാളം സര്‍പ്പക്കാവുകളും മറ്റും നാഗാരാധനയ്ക്ക് പ്രസിദ്ധമാണ്. കൂടാതെ മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും നാഗരാജാവ്, നാഗയക്ഷി, നാഗ ദൈവങ്ങള്‍ എന്നിങ്ങനെ ഉപദേവതയായും നാഗങ്ങളെ ആരാധിച്ചുവരുന്നു.

നാഗപഞ്ചമി

നാഗപഞ്ചമി

മണ്ണാറശ്ശാല നാഗരാജ ക്ഷേത്രം, തൃശൂരിലെ പാമ്പുമ്മേക്കാട്, കൊല്ലത്തെ തൃപ്പാര ക്ഷേത്രം, തിരുവനന്തപുരത്തെ അനന്തന്‍കാട് ക്ഷേത്രം, മഞ്ചേശ്വരത്തെ മദനേശ്വര ക്ഷേത്രം, കണ്ണൂരിലെ പെരളശ്ശേരി ക്ഷേത്രം, എറണാകുളത്തെ ആമേടമംഗലം, മാന്നാറിലെ പനയന്നാര്‍കാവ് തുടങ്ങിയ ഇടങ്ങള്‍ കേരളത്തില്‍ നാഗാരാധനയ്ക്ക് പേരുകേട്ട ക്ഷേത്രങ്ങളാണ്. കേരളത്തില്‍ ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തിനു പുറത്ത് നാഗാരാധനയ്ക്ക് പ്രസിദ്ധമായ ദിനമാണ് നാഗപഞ്ചമി. പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നാഗപഞ്ചമി വിശേഷ ദിനമായി കണക്കാക്കുന്നു.

നാഗപൂജ

നാഗപൂജ

ഹിന്ദു വിശ്വാസമനുസരിച്ച് പുരാതന കാലം മുതല്‍ക്കേ പാമ്പുകളെ ദേവതയായി കണക്കാക്കിവരുന്നു. അതിനാല്‍, നാഗപഞ്ചമി ദിനത്തില്‍ നാഗ പൂജയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഈ വിശേഷ ദിവസം പാമ്പുകളെ ആരാധിക്കുന്നവര്‍ എല്ലാവിധ സര്‍പ്പ ദോഷങ്ങളില്‍ നിന്നും മുക്തിനേടുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഈ വര്‍ഷം ജൂലൈ 25 ശനിയാഴ്ചയാണ് നാഗപഞ്ചമി ആഘോഷിക്കുന്നത്.

Most read:സമ്പത്ത് ഉയര്‍ത്താന്‍ ഫെങ്ഷൂയി നാണയങ്ങള്‍Most read:സമ്പത്ത് ഉയര്‍ത്താന്‍ ഫെങ്ഷൂയി നാണയങ്ങള്‍

നാഗപഞ്ചമി ആഘോഷം

നാഗപഞ്ചമി ആഘോഷം

ശ്രാവണമാസത്തിലെ (കര്‍ക്കടകം) ശുക്ലപക്ഷത്തില്‍ വരുന്ന പഞ്ചമിയാണ് നാഗപഞ്ചമി. പാരമ്പര്യമനുസരിച്ച്, പല പ്രദേശങ്ങളിലും ചൈത്ര ശുക്ല പഞ്ചമി അല്ലെങ്കില്‍ ഭദ്രപദ ശുക്ല പഞ്ചമിയിലും നാഗപഞ്ചമി ആഘോഷിക്കുന്നു. ഓരോ പ്രദേശത്തും സംസ്‌കാരങ്ങളിലും പാരമ്പര്യങ്ങളിലുമുള്ള വ്യത്യാസം കാരണം, ചിലയിടങ്ങളില്‍ കൃഷ്ണപക്ഷത്തിലും ഈ ഉത്സവം ആഘോഷിച്ചുവരുന്നു.

സര്‍പ്പാരാധന

സര്‍പ്പാരാധന

പാമ്പുകളെ ആരാധിക്കുന്നതിനൊപ്പം പാമ്പിന് പാല് നല്‍കുന്നതും ഭക്തര്‍ക്ക് ദിവ്യാനുഗ്രഹങ്ങള്‍ കൈവരുത്തുന്നുവെന്നു വിശ്വസിക്കുന്നു. കൂടാതെ, സര്‍പ്പദോഷങ്ങളില്‍ നിന്ന് വാസസ്ഥലം സംരക്ഷിക്കാന്‍ വീടിന്റെ വാതില്‍പ്പടിക്കല്‍ നാഗത്തിന്റെ രൂപം വരയ്ക്കുന്നതും ഒരു ആചാരമാണ്.

നാഗപഞ്ചമി പുരാണം

നാഗപഞ്ചമി പുരാണം

ശ്രീകൃഷ്ണ ഭഗവാന്‍ കാളിയ സര്‍പ്പത്തെ കീഴടക്കിയ ദിനമായും നാഗപഞ്ചമി കരുതിവരുന്നു. ആസ്തികമുനി നാഗരക്ഷ ചെയ്തത് നാഗപഞ്ചമിക്കാണെന്നും ഈ ദിനത്തില്‍ പൂജകള്‍ നടത്തിയാല്‍ നാഗങ്ങളെ പ്രീതിപ്പെടുത്താനാകുമെന്നും പുരാണങ്ങള്‍ പറയുന്നു. അന്നേ ദിവസം നാഗ തീര്‍ത്ഥത്തിലോ നദികളിലോ കുളിച്ച ശേഷം നാഗപൂജകള്‍ ചെയ്യാം. ഉത്തരേന്ത്യയില്‍ വിശ്വാസികള്‍ നാഗപഞ്ചമി ദിനത്തില്‍ ഉപവാസം അനുഷ്ഠിക്കുന്നു.

Most read:സര്‍വ്വൈശ്വര്യത്തിനായി ധരിക്കാം നവരത്‌നംMost read:സര്‍വ്വൈശ്വര്യത്തിനായി ധരിക്കാം നവരത്‌നം

നാഗപഞ്ചമി വ്രതം

നാഗപഞ്ചമി വ്രതം

എട്ട് നാഗങ്ങളെ ഈ ഉത്സവത്തിന്റെ ആരാധനാ മൂര്‍ത്തികളായി കണക്കാക്കുന്നു. അനന്തന്‍, വാസുകി, പത്മ, മഹാപദ്മ, തക്ഷകന്‍, കുലീര്‍, കാര്‍ക്കോടകന്‍, ശംഖ എന്നിവരാണ് ആരാധനാമൂര്‍ത്തികള്‍. ചതുര്‍ത്ഥി ദിനത്തില്‍ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് അടുത്ത ദിവസം അതായത് പഞ്ചമി ദിനത്തില്‍ വ്രതം അവസാനിപ്പിച്ച ശേഷം അത്താഴം കഴിക്കാം.

നാഗപഞ്ചമി പൂജ

നാഗപഞ്ചമി പൂജ

പൂജയ്ക്കായി, നാഗത്തിന്റെ ചിത്രമോ പ്രതിമയോ സ്ഥാപിക്കുക. ഈ നാഗദേവതയില്‍ മഞ്ഞള്‍, അരി, പൂക്കള്‍ എന്നിവ അര്‍പ്പിക്കുക. അതിനുശേഷം പാല്‍, നെയ്യ്, പഞ്ചസാര എന്നിവ നാഗദേവതയില്‍ അര്‍പ്പിക്കുക. പൂജാവിധികള്‍ അവസാനിക്കുമ്പോള്‍ നാഗത്തിന്റെ രൂപത്തില്‍ ആരതി നടത്തുക. നാഗപഞ്ചമി ദിനത്തില്‍ വ്രതമെടുക്കുന്നവര്‍ ഈ ദിനത്തില്‍ നാഗപഞ്ചമി കഥകളും കേള്‍ക്കുന്നു.

നാഗപഞ്ചമി ആചാരം

നാഗപഞ്ചമി ആചാരം

സര്‍പ്പപുറ്റുകളില്‍ മണ്ണ്, ചാണകം, ഗോമൂത്രം, പാല്, ചന്ദനം എന്നിവ അടങ്ങിയ പഞ്ചരജസ് കൊണ്ട് നിവേദ്യം അര്‍പ്പിക്കുന്നതും ഭിത്തിയിലോ നിലത്തോ മെഴുകി അരിമാവില്‍ മഞ്ഞള്‍ കലക്കി വേപ്പിന്‍ കമ്പുകൊണ്ട് നാഗത്തിന്റെ രൂപങ്ങള്‍ വരയ്ക്കുന്നതും നാഗപഞ്ചമിയുമായി ബന്ധപ്പെട്ട ആചാരങ്ങളാണ്.

Most read:ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍Most read:ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍

English summary

Nag Panchami 2020: Date, Time, Significance

Nag Panchami will be observed tomorrow, July 25. As the name suggests, the day is dedicated to the Naga Devta or the snake god. Read on to know more.
X
Desktop Bottom Promotion