For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാഡീ ദോഷം നിസ്സാരമല്ല: വിവാഹ ശേഷം സന്താനഭാഗ്യത്തെ വരെ ബാധിക്കും

|

വിവാഹം എന്നത് വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യമാണ്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രധാനപ്പെട്ട കാര്യമായത് കൊണ്ട് തന്നെ പല കാര്യങ്ങളും മനസ്സിലാക്കി വേണം വിവാഹത്തിലേക്ക് കടക്കുന്നതിന്. ഇന്നും പലരും വിവാഹത്തിന് മുന്‍പ് ജാതകവും പൊരുത്തവും പരിശോധിക്കുന്നു. എന്നാല്‍ പലപ്പോഴും ഇത്തരം അവസ്ഥയില്‍ ചില ദോഷങ്ങള്‍ ജാതകത്തില്‍ കാണപ്പെടുന്നു. അതില്‍ ഒന്നാണ് നാഡി ദോഷം. നാഡി ദോഷത്തെക്കുറിച്ച് പലരും മുന്‍പ് കേട്ടിട്ടുണ്ടാവും. എന്നാല്‍ എന്താണ് നാഡി ദോഷം എന്നതിനെക്കുറിച്ച് കൃത്യമായി പലര്‍ക്കും അറിയാന്‍ സാധിക്കുകയില്ല. നാഡി ദോഷം സംഭവിക്കുന്നത് വിവാഹത്തിനായി ജാതകം നോക്കുമ്പോള്‍ രണ്ട് ജാതകങ്ങളിലും ഉള്ള നാഡികള്‍ ഒന്നായിരിക്കുമ്പോഴാണ്. ഇതിനെയാണ് നാഡി ദോഷം എന്ന് പറയുന്നത്.

Nadi Dosha in Marriage

വേദ ജ്യോതിഷമനുസരിച്ച്, നാഡി ദോഷം പ്രതികൂലവും ഗുരുതരവുമായ ദോഷങ്ങള്‍ വിവാഹ ജീവിതത്തില്‍ ഉണ്ടാക്കുന്നുണ്ട്. ഇവരില്‍ പലപ്പോഴും വിവാഹ ശേഷം വൈകാരികവും ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കാണപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ വരുന്ന ജാതകങ്ങളില്‍ പരിഹാരം നിര്‍ദ്ദേശിച്ച ശേഷം വേണം വിവാഹത്തിന് തയ്യാറെടുക്കേണ്ടത്. നാഡി ദോഷം നാഡി മഹാ ദോഷം എന്നും അറിയപ്പെടുന്നു. ഇതിനെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്.

നാഡി ദോഷത്തിന്റെ ഫലങ്ങള്‍

നാഡി ദോഷത്തിന്റെ ഫലങ്ങള്‍

നിങ്ങളുടേയും പങ്കാളിയുടേയും കാര്യത്തില്‍ നാഡി ദോഷത്തിന്റെ ഫലങ്ങള്‍ എപ്രകാരം ബാധിക്കും എന്ന് അറിയാന്‍ ആഗ്രഹമില്ലേ. പൊതുവേ, സന്തോഷകരവും സമൃദ്ധവുമായ ദാമ്പത്യ ജീവിതത്തിന് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ഭാര്യാഭര്‍ത്താക്കന്മാരുടെ നാഡി വ്യത്യസ്തമായിരിക്കണം എന്നതാണ് ജാതകത്തില്‍ ശ്രദ്ധിക്കേണ്ട കാര്യം. എന്നിരുന്നാലും, ഈ നാഡി ദോഷത്തിന്റെ ദോഷ കാഠിന്യം കുറക്കുന്നതിന് വേണ്ടിയുള്ള ചില പരിഹാരങ്ങളും ജാതകത്തില്‍ ഉണ്ടായിരിക്കാം. നാഡിദോഷമുള്ളവരെങ്കില്‍ ഇവര്‍ എന്തൊക്കെ പരിഹാരം കാണണം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം.

നാഡി ദോഷം ഉണ്ടായാല്‍ സംഭവിക്കുന്നത്

നാഡി ദോഷം ഉണ്ടായാല്‍ സംഭവിക്കുന്നത്

നിങ്ങളുടെ ജാതകത്തില്‍ നാഡി ദോഷം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് സംഭവിക്കുന്നത് എന്താണ് എന്ന് വായിക്കാം. നിങ്ങളുടെ ജാതകത്തിലെ നാഡി ദോഷത്തിന്റെ തീവ്രതയെ അനുസരിച്ചായിരിക്കും അനന്തരഫലങ്ങള്‍ സംഭവിക്കുന്നത്. നാഡി ദോഷമുള്ള ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മിലുള്ള സ്‌നേഹവും ആകര്‍ഷണവും കുറയുന്നു. ഇത് കൂടാതെ പങ്കാളികളില്‍ ആര്‍ക്കെങ്കിലും എപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ടാവുന്നു. അതോടൊപ്പം തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകളും പ്രശ്‌നങ്ങളും അനുഭവിക്കേണ്ടതായി വരുന്നു. കുട്ടികള്‍ ഉണ്ടാവുന്നതിനുള്ള ബുദ്ധിമുട്ട്, ഇതിന്റെ ലക്ഷണങ്ങള്‍, മാനസികമായ തളര്‍ച്ച എന്നിവയെല്ലാമാണ് നാഡി ദോഷത്തിന്റെ ലക്ഷണങ്ങള്‍.

എത്ര തരം നാഡി ദോഷങ്ങള്‍

എത്ര തരം നാഡി ദോഷങ്ങള്‍

പ്രധാനമായും ജ്യോതിഷ പ്രകാരം മൂന്ന് തരത്തിലുള്ള നാഡികളാണ് ഉള്ളത്. ഇവയാണ് ആദി നാഡി, മധ്യ നാഡി, അന്തര്‍ നാഡി എന്നിവ. ഇവയെല്ലാം യഥാക്രമം വാത, പിത, കഫ ദോഷത്തിനെ പ്രതിനിധീകരിക്കുന്നതാണ്. നിങ്ങളില്‍ ഒരേ നാഡി തന്നെയാണ് ജാതകത്തില്‍ എന്നുണ്ടെങ്കില്‍ അത് ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ അസ്വാരസ്യം സൃഷ്ടിക്കുന്നു.. എന്നാല്‍ നിങ്ങളില്‍ വ്യത്യസ്ത നാഡികളാണ് എന്നുണ്ടെങ്കില്‍ അവരില്‍ നല്ലൊരു കുടുംബ ജീവിതവും ആകര്‍ഷണവും സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ഉദാഹരണത്തിന് കാന്തത്തിന്റെ എതിര്‍ധ്രുവങ്ങള്‍ ആകര്‍ഷിക്കുന്നത് പോലെ.

ജ്യോതിഷത്തില്‍ നാഡി ദോഷത്തിനുള്ള പ്രതിവിധികള്‍

ജ്യോതിഷത്തില്‍ നാഡി ദോഷത്തിനുള്ള പ്രതിവിധികള്‍

ജാതകത്തിലെ നാഡി ദോഷത്തിന്റെ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ പരിഹാരങ്ങള്‍ ചെയ്യാവുന്നതാണ്. വിവാഹത്തിന് മുന്‍പോ വിവാഹത്തിന് ശേഷമോ ഇത് ചെയ്യാം. നാഡിദോഷമുള്ള ദമ്പതികള്‍ മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുക. ഈ മന്ത്രം ഭക്തിയോടെ ചൊല്ലുന്നത് ദമ്പതികളുടെ ദാമ്പത്യജീവിതം ഐശ്വര്യം നിറഞ്ഞതാക്കുന്നു. ഇത് കൂടാതെ ഇത് ദമ്പതികള്‍ ഒരുമിച്ച് ചൊല്ലുന്നത് ദോഷനിവാരണത്തിന് പെട്ടെന്ന് സഹായിക്കുന്നു. വേദ ജ്യോതിഷത്തില്‍ ദാനം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ട് തന്നെ ദമ്പതികള്‍ പണവും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യുന്നത് ഉചിതമാണ്.

 ജ്യോതിഷത്തില്‍ നാഡി ദോഷത്തിനുള്ള പ്രതിവിധികള്‍

ജ്യോതിഷത്തില്‍ നാഡി ദോഷത്തിനുള്ള പ്രതിവിധികള്‍

സ്വഭാവത്തില്‍ മാറ്റം വരുത്തുന്നതിന് ശ്രദ്ധിക്കണം. അമിത ദേഷ്യമുള്ള വ്യക്തിയാണെങ്കില്‍ ജീവിതത്തില്‍ അല്‍പം ശ്രദ്ധയോടെ വിവാഹ ശേഷം പെരുമാറുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ പോസിറ്റീവിറ്റി നിലനിര്‍ത്തുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവണം. വാദപ്രതിവാദവും ദേഷ്യവും വഴക്കും ഒരു പരിധി വരെ ഒഴിവാക്കുക. പശുവിനെ ദാനം ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഇത്തരം കാര്യങ്ങള്‍ ചെയ്താല്‍ നമുക്ക് നാഡി ദോഷത്തെ ജാതകത്തില്‍ നിന്നും ജീവിതത്തില്‍ നിന്നും അകറ്റാം എന്നാണ് വിശ്വാസം.

കര്‍ക്കിടക മാസം 27 നക്ഷത്രക്കാരുടേയും ഗുണദോഷഫലങ്ങള്‍കര്‍ക്കിടക മാസം 27 നക്ഷത്രക്കാരുടേയും ഗുണദോഷഫലങ്ങള്‍

12 രാശിക്കാരില്‍ പ്രണയിക്കാന്‍ ഈ രാശിക്കാര്‍ വേണ്ട12 രാശിക്കാരില്‍ പ്രണയിക്കാന്‍ ഈ രാശിക്കാര്‍ വേണ്ട

English summary

Nadi Dosha in Marriage Horoscope Matching & Its Remedies in Malayalam

What is Nadi Dosha : Here we are discussing about the Nadi Dosha in Marriage Horoscope Matching & Its Remedies in Malayalam. Take a look
Story first published: Thursday, July 14, 2022, 13:15 [IST]
X
Desktop Bottom Promotion