For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

12 രാശിയില്‍ മേടം രാശിക്കാര്‍ കേമന്‍മാര്‍

|

12 രാശിചക്രങ്ങളാണ് ഉള്ളത്. ഇതില്‍ ആദ്യത്തെ രാശിചക്രമാണ് മേടം രാശി. എന്നാല്‍ മേടം രാശിക്കാരെക്കുറിച്ചുള്ള ചില പ്രത്യേകതകള്‍ എന്തൊക്കെയെന്നും ഇവരെക്കുറിച്ച് ഇന്നും നിലനില്‍ക്കുന്ന ചില മിഥ്യാധാരണകള്‍ ഉണ്ട്. മാര്‍ച്ച് 12 നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവരാണ് മേടം രാശിക്കാരില്‍ ഉള്‍പ്പെടുന്നത്. രാശിചക്രത്തിലെ ആദ്യത്തെ ചിഹ്നം ആയതിനാല്‍, അത്തരം ആളുകളെ കാര്യങ്ങളുടെ തുടക്കക്കാര്‍ എന്നാണ് വിളിക്കുന്നത്.

ഏഴരശനി ദോഷം 2021-ല്‍ 12 രാശിക്കും ദോഷങ്ങളും ഫലങ്ങളുംഏഴരശനി ദോഷം 2021-ല്‍ 12 രാശിക്കും ദോഷങ്ങളും ഫലങ്ങളും

മേടം രാശിക്കാര്‍ സാധാരണയായി വളരെ വിട്ടുവീഴ്ചയില്ലാത്തവരും അവരുടെ വസ്തുവകകളെക്കുറിച്ച് വളരെയധികം ശ്രദ്ധാലുക്കളും ആയിരിക്കും.പലപ്പോഴും പല കാര്യങ്ങളിലും കഠിനമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് ഇവര്‍ എപ്പോഴും ശ്രമിക്കുന്നുണ്ട്. എന്നാലും മേടം രാശിക്കാര്‍ക്ക് ചില നെഗറ്റീവ് സ്വഭാവങ്ങളുണ്ട്. ഒരാളുടെ വികാരങ്ങള്‍ മനസിലാക്കുമ്പോള്‍ വളരെ സെന്‍സിറ്റീവ് ആകാന്‍ കഴിയുന്ന ഒരാളാണ് മേടം രാശിക്കാര്‍. ഇവരെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ നമുക്ക് നോക്കാം.

എല്ലാം സ്വന്തമായി ചെയ്യേണ്ടവര്‍

എല്ലാം സ്വന്തമായി ചെയ്യേണ്ടവര്‍

എല്ലാം സ്വന്തമായി ചെയ്യണമെന്നാണ് ഇവരുടെ ആഗ്രഹം. എന്നിരുന്നാലും ഇത് എല്ലായ്‌പ്പോഴും സാധ്യമല്ല. കൂടാതെ, ഈ രാശിക്കാര്‍ ഏത് കാര്യം ചെയ്യുമ്പോഴും വളരെയധികം അക്ഷമരാണ്. അവര്‍ക്ക് ആഗ്രഹിക്കുമ്പോള്‍ തന്നെ എല്ലാ കാര്യവും നടക്കേണ്ടതുണ്ട്. മേടം രാശിക്കാരെക്കുറിച്ച് ചില മിഥ്യാധാരണകളുണ്ട്, അത് അവരുടെ വ്യക്തിത്വത്തെ മായ്ച്ചുകളയുന്നു. അതിനെക്കുറിച്ചും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

നേതൃത്വസ്വഭാവക്കാര്‍

നേതൃത്വസ്വഭാവക്കാര്‍

മേടം രാശി ആദ്യത്തെ രാശിചിഹ്നമാണ്, പക്ഷേ അത് അവരെ മേലധികാരിയാക്കണമെന്നില്ല. നിങ്ങള്‍ കണ്ടിരിക്കാനിടയുള്ള അല്‍പം അധികാരസ്വഭാവം ഇവരിലുണ്ടാവും എന്നൊരു ധാരണയുണ്ട്. എന്നാല്‍ അത്തരത്തില്‍ പലപ്പോഴും സംഭവിക്കുന്നത് അവര്‍ക്ക് തങ്ങളിലുള്ള ആത്മവിശ്വാസം മൂലമാണ്. ഇവര്‍ക്ക് പരാജയം എന്താണെന്ന് അറിയില്ല. ഒപ്പം ലക്ഷ്യത്തിലെത്തുന്നതുവരെ ഇവര്‍ ഏത് കാര്യത്തിനും ശ്രമിച്ച് കൊണ്ടിരിക്കും. എങ്കിലും അല്‍പം ധാര്‍ഷ്ഠ്യം ഇവരിലുണ്ടാവുന്നുണ്ട്. ഒരു ടീം ലീഡര്‍ എന്ന നിലയില്‍, നിങ്ങള്‍ ഒരു ടാസ്‌ക് പൂര്‍ത്തിയാക്കുന്നതുവരെ ശ്രദ്ധയോടെ മുന്നോട്ട് പോണം.

ആത്മീയത ഇഷ്ടപ്പെടാത്തവര്‍

ആത്മീയത ഇഷ്ടപ്പെടാത്തവര്‍

മേടം രാശിക്കാരെ പലരും കണക്കാക്കുന്നത് ഇവര്‍ ആത്മീയ ചിന്ത ഇഷ്ടപ്പെടാത്തവരാണ് എ്ന്നാണ്. എന്നാല്‍ ആത്മീയതക്ക് വേണ്ടി ഒരിക്കലും സമയം കണ്ടെത്തില്ലെങ്കിലും ഇവരുടെ മന്സ്സില്‍ ആത്മീയത ഉണ്ടായിരിക്കും. ദൈവത്തെ മനുഷ്യരുമായി കൂടുതല്‍ അടുപ്പിക്കുന്ന ഉറവിടമാണ് അവരുടെ പ്രവര്‍ത്തനമെന്ന് ഈ ആളുകള്‍ വിശ്വസിക്കുന്നു. ആത്മീയതയില്‍ വളരെയധികം സുരക്ഷിതത്വം ഇഷ്ടപ്പെടുന്നവരാണ് ഈ രാശിക്കാര്‍

മറ്റുള്ളവരെ വേദനിപ്പിക്കുന്നവര്‍

മറ്റുള്ളവരെ വേദനിപ്പിക്കുന്നവര്‍

മേടം രാശിക്കാരെക്കുറിച്ച് നിലനില്‍ക്കുന്ന ഒരു തെറ്റിദ്ധാരണയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. മേടം രാശിക്കാര്‍ വിവിധ കാരണങ്ങളാല്‍ വളരെ വികാരാധീനനാകുന്നു. അതെ, എല്ലാം നഷ്ടപ്പെട്ടതുപോലെ അവര്‍ പല സമയത്തും പല അവസരങ്ങളിലും സംസാരിക്കും. എന്നാല്‍, അവര്‍ ദു:ഖിതരാണെന്ന് ഇതിനര്‍ത്ഥമില്ല. മേടം രാശിക്കാര്‍ പലപ്പോഴും അവരുടെ ജോലിയില്‍ വളരെയധികം ശ്രദ്ധിക്കുന്നു. പക്ഷേ അതിന് ഫലങ്ങള്‍ ലഭിക്കാത്തത് അവരെ ദു:ഖിപ്പിക്കും.

ഏകാന്തത ഇഷ്ടപ്പെടുന്നവര്‍

ഏകാന്തത ഇഷ്ടപ്പെടുന്നവര്‍

ഇവര്‍ ഏകാന്തത ഇഷ്ടപ്പെടുന്നവരാണ്. എങ്കിലും പലപ്പോഴും സ്വന്തം കാര്യത്തിന് വേണ്ടി ഇവര്‍ സമയം മാറ്റി വെക്കുന്നുണ്ട്. എന്നിരുന്നാലും, പുറത്തുനിന്നുള്ളവര്‍ക്ക് പലപ്പോഴും ഇവര്‍ വളരെയധികം ദു:ഖിതരായി തോന്നുന്നുണ്ട്. ഏത് കാര്യവും തനിച്ച് കൈകാര്യം ചെയ്യാന്‍ ഇവര്‍ക്ക് പ്രാപ്തിയുണ്ട്. അതുകൊണ്ട് തന്നെ ഇവരുടെ ഏത് അവസ്ഥയും ഇവരെ തളര്‍ത്തില്ല. വളരെയധികം വെല്ലുവിളികള്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുമെങ്കിലും അവര്‍ ഒറ്റക്ക് അതിനെ നേരിടുന്നതിന് ശ്രമിക്കുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വളരെയധികം തന്റേടത്തോടെ എന്തിനേയും പ്രതിരോധിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു.

ഒറ്റക്ക് ജീവിക്കാന്‍ അറിയുന്നവര്‍

ഒറ്റക്ക് ജീവിക്കാന്‍ അറിയുന്നവര്‍

ഒറ്റക്ക് ജീവിക്കാന്‍ അറിയുന്നവര്‍ ആണ് ഇവര്‍. ഇവര്‍ക്ക് യാതൊരു വിധത്തിലുള്ള സഹായവും മറ്റുള്ളവരില്‍ നിന്ന് ലഭിക്കുന്നില്ല എന്നുള്ളതാണ് സത്യം. അവര്‍ക്ക് അവരുടെ ലക്ഷ്യങ്ങളെയും ജോലിയെയും കുറിച്ച് ധാര്‍ഷ്ട്യമുണ്ടാകാം. എങ്കിലും വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോയി കാര്യങ്ങള്‍ ക്ലിയറാക്കുന്നതിന് മേടം രാശിക്കാര്‍ക്ക് സാധിക്കുന്നു.

12 രാശിചക്രത്തിലെയും രണ്ടാമത്തെ ഏറ്റവും വലിയ അടയാളമാണ് മേടം രാശി. ബിസിനസിന്റെ കാര്യത്തില്‍ ഇവര്‍ എപ്പോഴും മുന്നോട്ട് തന്നെ പോവുന്നു. മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കാന്‍ ഒരിക്കലും ഇവര്‍ ഇഷ്ടപ്പെടുന്നില്ല.

English summary

Myths and facts about the people of Aries zodiac sign

Here in this article we are discussing about the myths about aries zodiac sign. Take a look.
X
Desktop Bottom Promotion