Latest Updates
-
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ
മുഹറം എന്താണ്, സുപ്രധാന സംഭവങ്ങള്‍, ഏറ്റവും പരിശുദ്ധ ദിനങ്ങളെക്കുറിച്ചറിയാം
Muharram 2024: മുഹറം പത്ത്, ഇസ്ലാമിക ചാന്ദ്ര കലണ്ടറിലെ ആദ്യ മാസത്തെയാണ് മുഹറം എന്നറിയപ്പെടുന്നത്. ഈ ദിനത്തെ ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികള്‍ വളര വലിയ പ്രാധാന്യത്തോടെ കണക്കാക്കുന്നു. ഇസ്ലാമിക പുതുവര്‍ഷത്തിന്റെ ആരംഭം എന്നാണ് ഈ ദിനത്തെ പൊതുവേ അറിയപ്പെടുന്നത്. ഇസ്ലാമിലെ നാല് വിശുദ്ധ മാസങ്ങളില്‍ ഒന്നായാണ് മുഹറത്തെ കണക്കാക്കുന്നതു. എന്നാല്‍ ഈ ദിനത്തിലെ ആചാരങ്ങള്‍ ഓരോ സ്ഥലത്തും വ്യത്യസ്തപ്പെട്ടിരിക്കുന്നു.
പല ഇസ്സാലം മത വിശ്വാസികളും കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് ദു:ഖത്തോടെയാണ് ഈ ദിനത്തെ കണക്കാക്കുനന്ത്. അതിനോടനുബന്ധിച്ച് പലരും ഈ ദിവസം ഉപവസിക്കാന്‍ തിരഞ്ഞെടുക്കുന്നു. പല പ്രദേശങ്ങളിലും, പ്രത്യേകിച്ച് ദക്ഷിണേഷ്യയിലും മിഡില്‍ ഈസ്റ്റിലും, ഇമാം ഹുസൈന്റെ രക്തസാക്ഷിത്വത്തെ അനുസ്മരിക്കുന്ന തരത്തില്‍ വലിയ ഘോഷയാത്രകളും വിലാപ യാത്രകളും നടത്തുന്നവരും ഉണ്ട്.

മുഹറം 2024 അവസാന തീയതി
പത്ത് ദിവസമാണ് മുഹറം ദിനമായി വരുന്നത്. ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച്, മുഹറം ജൂലൈ 7-ന് ആരംഭിച്ച് ജൂലൈ 17-ന് അവസാനിക്കുന്നു. ഈ ദിനത്തില്‍ ഇസ്ലാം മത വിശ്വാസ പ്രകാരം പ്രവാചകന്റെ ചെറുമകനായ ഹുസൈന് ഇബ്നു അലിയുടെ ത്യാഗത്തെ അനുസ്മരിപ്പിക്കുന്നതാണ് അഷുറ എന്ന് പറയുന്നത്. മുഹറം മാസത്തില്‍ വരുന്ന നാല് മാസങ്ങളിലും യുദ്ധം നിഷിദ്ധം എന്നാണ് പറയുന്നത്. അത് മാത്രമല്ല മുഹറം പത്ത് വരുന്ന ദിനങ്ങളില്‍ നോമ്പെടുക്കുന്നത് പുണ്യമായി കണക്കാക്കുന്നു. മുപ്പത് നോമ്പിന്റെ പുണ്യമാണ് മുഹറത്തിലേ നോമ്പ് നല്‍കുന്നത് എന്നാണ് വിശ്വാസം.
ചരിത്രവും പ്രാധാന്യവും
ഈ ശുഭമാസത്തിലുടനീളം സത്ക്കര്‍മ്മങ്ങള്‍ ചെയ്യുന്നതിനാണ് ഓരോരുത്തരും ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ സത്കര്മങ്ങളുടെ ഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. ഈ ദിനത്തില്‍ ചന്ദ്രന്റെ പിറവ് പുതിയ തുടക്കത്തെയാണ് സൂചിപ്പിക്കുന്നത്. ഇസ്ലാമിക പുതുവര്‍ഷം ആരംഭിക്കുന്നത് മുഹറം ഒന്നാം തിയതിയാണ്, അത് മുഹമ്മദ് നബിയുടെ ജീവിതത്തേയും പോരാട്ടങ്ങളേയും അനുസ്മരിപ്പിക്കുന്നു. ഈ സമയത്തെ നോമ്പ് എടുക്കുന്നത് വളരെയധികം പുണ്യമാണ് എന്ന് പ്രവാചകന്റെ വചനങ്ങളില്‍ നിന്ന് ബോധ്യപ്പെട്ടതാണ്.
എപ്പോഴാണ് ആഷുറ?
മുഹത്തിന്റെ പത്താമത്തെ ദിനത്തിലാണ് ആഷുറ ആഘോഷിക്കുന്നത്. ഈ ദിനത്തെ അതുകൊണ്ട് തന്നെ വളരെയധികം പുണ്യ ദിനമായി കണക്കാക്കുന്നു. കര്‍ബല യുദ്ധത്തില്‍ ഇമാം ഹുസൈന് രക്തസാക്ഷിത്വം വരിച്ചതിനെ അനുസ്മരിപ്പിക്കും വിധത്തിലാണ് ഈ ദിനം അനുഷ്ഠിക്കുന്നത്. പൊതുവേ ഈ അനുഗ്രഹീത മാസത്തെ'അല്ലാഹുവിന്റെ മാസം' എന്ന് വിളിക്കുന്നു. ഇതിനോടനുബന്ധിച്ച് ആളുകള്‍ പ്രാര്‍ത്ഥനകളും ഉപവാസങ്ങളും അനുഷ്ഠിക്കുന്നു. കൂടാതെ മുഹമ്മദ് നബിയുടേയും കൂട്ടാളികളുടേയും ഓര്‍മ്മ പുതുക്കലിന് മുന്നില്‍ ഇസ്ലാം മത വിശ്വാസികള്‍ നോമ്പ് പ്രാധാന്യത്തോടെ എടുക്കുന്നു.
ചരിത്ര സംഭവങ്ങള്‍ നിരവധി
ഇസ്ലാമിക വിശ്വാസ പ്രകാരം നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മാസമാണ് മുഹറം എന്നറിയപ്പെടുന്നത്. ജീവിതത്തില്‍ ചെയ്ത് പോയിട്ടുള്ള എല്ലാ തെറ്റുകളേയും ഏറ്റുപറയുന്നതിനും അതിനെ വിലയിരുത്തി പ്രായശ്ചിത്തം ചെയ്യുന്നതിനും ഈ മാസം ഇസ്ലാം മതവിശ്വാസികള്‍ ഒരുങ്ങുന്നു. യുദ്ധം നിരോധിക്കപ്പെട്ട നാല് പുണ്യ മാസങ്ങളാണ് മുഹറം എന്നാണ് പറയുന്നത്. യുദ്ധത്തില്‍ മുഹമ്മദ് നബിയുടെ ചെറുമകനും അദ്ദേഹത്തിന്റെ മകനും കൊല്ലപ്പെടുകയും യുദ്ധാവസാനം ഇമാം ഹുസൈന്റെ കുടുംബത്തിന് നേരെ ഭക്ഷണവും വെള്ളവും നിഷേധിക്കുകയും മരുഭൂമിയില്‍ തള്ളുകയും ചെയ്തു എന്നാണ് ചരിത്രം.
ആചരിക്കുന്നത് ഇങ്ങനെ?
ഇസ്ലാം മത വിശ്വാസികള്‍ എങ്ങനെയാണ് മുഹറം പത്ത് ആചരിക്കുന്നത് എന്ന് നമുക്ക് നോക്കാം. ഈ ദിനത്തില്‍ ചരിത്രം അനുസരച്ച് ജീവത്യാഗം നടന്നതിന്റെ ഫലമായി എല്ലാ സന്തോഷകരമായ സാഹചര്യങ്ങളില്‍ നിന്നും ഇവര്‍ വിട്ട് നില്ക്കുന്നു. ഇതില്‍ ഏറെ പ്രാധാന്യമുള്ളത് മുഹറം 9, 10 ദിനങ്ങള്‍ക്കാണ്. ഈ ദിനത്തില്‍ പലരും കറുത്ത വസ്ത്രങ്ങള്‍ ധരിക്കുന്നു. എന്നാല്‍ കേരളത്തില്‍ ഇത്തരം ആചാരങ്ങള്‍ നടന്ന് കാണാറില്ല. മുഹറം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ വിലക്കപ്പെട്ടത് എന്നാണ്. മനുഷ്യര്‍ തമ്മിലുള്ള ഐക്യം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യവും



Click it and Unblock the Notifications
