Latest Updates
-
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്!
ഗ്രഹങ്ങളുടെ സ്വാധീനവും ശുഭ യോഗവും, എന്തിലും ഏതിലും വിജയം; വ്യാഴാഴ്ച ഭാഗ്യകടാക്ഷം ഈ 5 രാശിക്ക്
സെപ്റ്റംബര്‍ 7 വ്യാഴാഴ്ച, മിഥുന രാശിയിലാണ് ചന്ദ്രന്റെ സഞ്ചാരമുള്ളത്. ഇതോടൊപ്പം കൃഷ്ണ ജന്മാഷ്ടമിയുടെ ശുഭവേളയും ഇന്ന് ഉണ്ട്. ഈ ദിവസം മകയിരം നക്ഷത്രത്തിന്റെ ഐശ്വര്യകരമായ സംയോജനവും രൂപം കൊള്ളുന്നുണ്ട്. അതിനാല്‍ ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നു. ജ്യോതിഷ പ്രകാരം, ഇന്ന് ഗ്രഹങ്ങളുടെ സ്വാധീനവും ശുഭ യോഗവും കാരണം, അഞ്ച് രാശിക്കാര്‍ക്ക് ഭഗവാന് കൃഷ്ണന്റെ പ്രത്യേക കൃപ ലഭിക്കാന്‍ പോകുന്നു.
ഈ രാശിക്കാരുടെ ജീവിതത്തില്‍ പുരോഗതിക്ക് അനുകൂലമായ സമയമാണ് ഇന്ന്. ഭഗവാന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം ലഭിക്കും. സെപ്റ്റംബര്‍ 7 വ്യാഴാഴ്ച ദിവസം ഭഗവാന്റെ അനുഗ്രഹത്താല്‍ ഭാഗ്യം കടാക്ഷിക്കുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മിഥുനം
സെപ്റ്റംബര്‍ 7 മിഥുന രാശിക്കാര്‍ക്ക് ശുഭകരമാണ്. മിഥുനം രാശിക്കാരുടെ ജോലികള്‍ പൂര്‍ത്തിയാകും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ മനസ്സ് വ്യാപൃതമാകും. വീട്ടില്‍ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും. ഈ രാശിക്കാരില്‍ ചിലര്‍ക്ക് വിദേശത്ത് പോകാനുള്ള അവസരം ലഭിക്കും. ജോലിയില്‍ സംതൃപ്തിയും ലഭിക്കും. കുടുംബജീവിതം മികച്ചതായിരിക്കും, ബിസിനസ്സ് നന്നായി നടത്തുന്നതില്‍ വിജയിക്കും.
ദോഷപരിഹാരം: നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍, വ്യാഴാഴ്ച വൈകുന്നേരം ഒരു മഞ്ഞ തുണിയില്‍ ഒരു നാണയം, ഒരു കഷ്ണം ശര്‍ക്കര, ഏഴ് മഞ്ഞള്‍ കഷ്ണം എന്നിവ കെട്ടി നദിയില്‍ എറിയുകയും ക്ഷേത്രദര്‍ശനം നടത്തുകയും ചെയ്യുക.
കന്നി
സെപ്റ്റംബര്‍ 7 കന്നി രാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമായിരിക്കും. കന്നിരാശിക്കാര്‍ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതില്‍ വിജയിക്കും, ആരോഗ്യത്തില്‍ നല്ല പുരോഗതിയും കാണും. നിങ്ങള്‍ ഭൂമി വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, നിങ്ങളുടെ പിതാവില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. ബിസിനസ് പങ്കാളിത്തത്തില്‍ നിന്ന് നല്ല ലാഭത്തിന് സാധ്യതയുണ്ട്. ശ്രീകൃഷ്ണന്റെ അനുഗ്രഹത്താല്‍ പണം സമ്പാദിക്കുന്നതിലും ലാഭിക്കുന്നതിലും വിജയിക്കും, കൂടാതെ പുതിയ വരുമാന സ്രോതസ്സുകളും ലഭിക്കും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും.
കന്നി: വ്യാഴാഴ്ച വാഴയെ പൂജിച്ച് നെയ്യ്വിളക്ക് കത്തിച്ച് പൂജ നടത്തുക. ഇതോടൊപ്പം ഈ ദിവസം മഞ്ഞ വസ്ത്രം ധരിക്കുകയും ചെയ്യുക.

തുലാം
സെപ്റ്റംബര്‍ 7 തുലാം രാശിക്കാര്‍ക്ക് ഗുണകരമാണ്. തുലാം രാശിക്കാര്‍ക്ക് ചില പഴയ നിക്ഷേപങ്ങളില്‍ നിന്ന് നല്ല സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്താന്‍ നിങ്ങള്‍ എന്തെങ്കിലും പദ്ധതി ആസൂത്രണം ചെയ്യുകയാണെങ്കില്‍, അത് നടപ്പിലാക്കുന്നതിന് നല്ല ദിവസമായിരിക്കും. വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. അധ്യാപകരില്‍ നിന്നും പിതാവില്‍ നിന്നും പൂര്‍ണ്ണ പിന്തുണ ലഭിക്കും. മാതാവിന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടാകും. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.
പരിഹാരം: വീട്ടില്‍ സന്തോഷത്തിനും സമാധാനത്തിനും ഐശ്വര്യത്തിനുമായി വ്യാഴാഴ്ച കുങ്കുമം, ചന്ദനം, മഞ്ഞള്‍ എന്നിവ ദാനം ചെയ്യുക. ഇത് നിങ്ങളുടെ ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനം ബലപ്പെടുത്തുന്നു.
മകരം
സെപ്തംബര്‍ 7 മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മകരം രാശിക്കാര്‍ വളരെ ഊര്‍ജ്ജസ്വലരായിരിക്കും. കൂടാതെ പ്രൊഫഷണല്‍ ജീവിതത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യും. അധ്വാനിക്കുന്നവരുടെ കഠിനാധ്വാനം വിലമതിക്കപ്പെടും. ജോലിസ്ഥലത്ത് നിങ്ങളുടെ പ്രശസ്തിയും വര്‍ദ്ധിക്കും. നിങ്ങള്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇന്ന് ഒരു ശുഭദിനമായിരിക്കും. പ്രണയത്തിലുള്ളവര്ക്ക് ഈ ദിവസം അനുകൂലമായിരിക്കും. സഹോദരീസഹോദരന്മാരുടെ ആവശ്യങ്ങള്‍ പൂര്‍ണമായി കൈകാര്യം നിറവേറ്റും. ബന്ധങ്ങള്‍ ശക്തമായി നിലനില്ക്കും.
ദോഷപരിഹാരം: പണസംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന്, ആലില ഗംഗാജലത്തില്‍ കഴുകി, 'ഓം ശ്രീ ഹ്രീ ശ്രീ നമഃ' എന്ന മന്ത്രം എഴുതിയതിന് ശേഷം പേഴ്സില്‍ സൂക്ഷിക്കുക. ഇതോടൊപ്പം ലക്ഷ്മിയുടെ രൂപം രേഖപ്പെടുത്തിയ ഒരു വെള്ളി നാണയവും സൂക്ഷിക്കുക.

കുംഭം
സെപ്റ്റംബര്‍ 7 വ്യാഴാഴ്ച കുംഭ രാശിക്കാര്‍ക്ക് നല്ല ദിവസമായിരിക്കും. ആസൂത്രണം ചെയ്ത ജോലികള്‍ ഭംഗിയായി പൂര്‍ത്തിയാകും. ചില ബന്ധുക്കളെ കാണാനാകും. കുടുംബത്തില്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം ഉണ്ടാകും. പഴയ ചില പ്രശ്നങ്ങള്‍ പരിഹരിക്കാനാകും. വിദ്യാര്‍ത്ഥികള്‍ അലസത ഉപേക്ഷിച്ച് കഠിനാധ്വാനം ചെയ്താല്‍ പരീക്ഷയില്‍ മികച്ച വിജയം ലഭിക്കും.
ദോഷപരിഹാരം: സാമ്പത്തിക പുരോഗതിക്കായി ലക്ഷ്മി ദേവിക്ക് ചുവന്ന പൂക്കള്‍ അര്‍പ്പിക്കുക. പാലില്‍ ഉണ്ടാക്കിയ വസ്തുക്കള്‍ സമര്‍പ്പിക്കുകയും ദാനം ചെയ്യുകയും ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
