Latest Updates
-
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം
Mother's Day 2024: രാശിപ്രകാരം അമ്മക്ക് നല്കുന്ന ഈ സമ്മാനങ്ങളാണ് ജീവിതം മാറ്റി മറിക്കുന്നത്
മാതൃദിനത്തില് അമ്മക്ക് പ്രിയപ്പെട്ട സമ്മാനങ്ങള് നല്കുന്നത് എല്ലാവരും ആഗ്രഹിക്കുന്നതാണ്. അവരുടെ സ്നേഹവും കരുതലും തന്നെയാണ് നമ്മുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. ഈ വര്ഷത്തെ മാതൃദിനത്തില് നമ്മുടെ പ്രിയപ്പെട്ട അമ്മക്ക് രാശിപ്രകാരം ചില സമ്മാനങ്ങള് നല്കാവുന്നതാണ്. ഓരോ രാശിക്കാര്ക്കും പ്രിയപ്പെട്ട അമ്മക്ക് നല്കേണ്ട ചില സമ്മാനങ്ങള് ഉണ്ട്.
ഈ വര്ഷത്തെ മാതൃദിനത്തില് നാം ശ്രദ്ധിക്കേണ്ടതും അറിയേണ്ടതുമായ പല കാര്യങ്ങളും ഉണ്ട്. അതില് നമ്മുടെ അമ്മക്ക് നല്കേണ്ട ചില സമ്മാനങ്ങളെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്. രാശിപ്രകാരം അമ്മക്ക് ഈ സമ്മാനങ്ങള് നല്കുന്നതോടൊപ്പം അത് ഐശ്വര്യം കൂടിയാണ് ഇവരുടെ ജീവിതത്തില് നല്കുന്നത്. കൂടുതല് അറിയാന് വായിക്കൂ.

മേടം രാശി
മേടം രാശിക്കാരായ അമ്മമാര് വളരെയധികം ധൈര്യശാലികളായിരിക്കും. ഇവര്ക്ക് ചോക്ലേറ്റുകളുടെയും സൗന്ദര്യവര്ദ്ധക വസ്തുക്കളുടെയും കൂട്ടം, അല്ലെങ്കില് ആരോഗ്യം സംരക്ഷിക്കുന്നതിനായി ഒരു യോഗ ക്ലാസില് അംഗത്വം എന്നിവയാണ് എന്തുകൊണ്ടും നല്ലത്. ഇവര് എപ്പോഴും സാഹസികമായ കാര്യങ്ങള് ചെയ്യുന്നതിന് താല്പ്പര്യപ്പെടുന്നു.
ഇടവം രാശി
ഇടവം രാശിക്കാരായ അമ്മമാര് എപ്പോഴും ആഢംബരം ഇഷ്ടപ്പെടുന്നവരായിരിക്കും. ഇവര്ക്ക് ബ്യ്ൂട്ടി പാര്ലറിലെ ഒരു വിസിറ്റോ അല്ലെങ്കില് നല്ലൊരു റെസ്റ്റോറെന്റിലെ ഭക്ഷണമോ ഒക്കെ നല്കാവുന്നതാണ്. ഇതല്ലെങ്കില് നല്ലൊരു പെര്ഫ്യൂം നിങ്ങള്ക്ക് സമ്മാനമായി നല്കാം. ഇതെല്ലാം നിങ്ങളുടെ അമ്മക്ക് സമ്മാനമായി നല്കാവുന്നതാണ്.
മിഥുനം രാശി
മിഥുനം രാശിക്കാരായ അമ്മമാര്ക്ക് എപ്പോഴും ആകര്ഷകമായ സമ്മാനങ്ങള് ആണ് താല്പ്പര്യം. കൂടാതെ ഇവര്ക്ക് പുതിയ ഗാഡ്ജറ്റുകളും മറ്റും താല്പ്പര്യമുള്ള ഒന്നായിരിക്കും. ലാപ്ടോപ്പ്, പുതിയ മൊബൈല് ഫോണ് എന്നിവയെല്ലാം ഈ അമ്മമാര്ക്ക് താല്പ്പര്യമുള്ളതായിരിക്കും. ഇതാണ് ഈ അമ്മമാര്ക്ക് നല്കേണ്ടത്.
കര്ക്കിടകം രാശി
കര്ക്കിടകം രാശിക്കാര്ക്ക് അല്പം മെമ്മറീസ് ഉണ്ടാവുന്ന സമ്മാനങ്ങളാണ് ഏറ്റവും പ്രിയപ്പെട്ടത്. ഇവര് എപ്പോഴും കുഷ്യനുകള്, മഗ്ഗുകള്, ഫോട്ടോ ഫ്രെയിമുകള് എന്നിവ ഇഷ്ടപ്പെടുന്നവരായിരിക്കും. ഈ സമ്മാനം എപ്പോഴും അവരുടെ ഹൃദയത്തെ സ്പര്ശിക്കുന്ന തരത്തിലുള്ളതായിരിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്ക്ക് ആത്മവിശ്വാസം നല്കുന്ന തരത്തിലുള്ള സമ്മാനങ്ങളാണ് എപ്പോഴും ആഗ്രഹം. അതുകൊണ്ട് തന്നെ നിങ്ങള്ക്ക് അവര്ക്കായി ഒരു ബ്രാന്ഡഡ് പെര്ഫ്യൂം അല്ലെങ്കില് ഒരു ട്രെന്ഡി ഹാന്ഡ്ബാഗ് എന്നിവയെല്ലാം തന്നെ സമ്മാനമായി നല്കാവുന്നതാണ്. ഇതെല്ലാം ഇവര്ക്ക് ഇഷ്ടമാവും എന്നതില് തര്ക്കം വേണ്ട.
കന്നി രാശി
കന്നി രാശിക്കാരായ അമ്മമാര് എപ്പോഴും ക്രിയേറ്റീവ് ആയ വസ്തുക്കളോടാണ് താല്പ്പര്യം പ്രകടിപ്പിക്കുന്നത്. കൂടാതെ ആരോഗ്യ കാര്യങ്ങളിലും വളരെയധികം ശ്രദ്ധാലുക്കളായിരിക്കും. ഇവര് എല്ലാം ചിട്ടയോടെ സൂക്ഷിക്കാന് താല്പ്പര്യപ്പെടുന്നവരായത് കൊണ്ട് തന്നെ ഹാന്ഡ്ബാഗ് സമ്മാനമായി നല്കാം. കൂടാതെ ഗ്രീന് ടീയുടെ ഒരു ഹാംപര് അല്ലെങ്കില് ഡ്രൈ ഫ്രൂട്ട്സിന്റെ ഒരു ശേഖരം അവര്ക്ക് നല്കാം.
തുലാം രാശി
തുലാം രാശിക്കാരായ അമ്മമാര് അല്പം ആഢംബര പ്രിയരായിരിക്കും. അതോടൊപ്പം തന്നെ ഭക്ഷണപ്രിയരും ആയിരിക്കും ഇവര്. ഭക്ഷണത്തിനും അല്പം താല്പ്പര്യം പ്രകടിപ്പിക്കുന്നവരായിരിക്കും ഈ രാശിക്കാര്. അതുകൊണ്ട് തന്നെ അല്പം വ്യത്യസ്തമായ ഭക്ഷണത്തിന് വേണ്ടി ഇവരെ കൂട്ടിക്കൊണ്ട് പോവുന്നത് നല്ലതാണ്. കൂടാതെ ചില സൗന്ദര്യ സംരക്ഷണ മാര്ഗ്ഗങ്ങളും ഇവര് ആഗ്രഹിക്കുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്ക്ക് അവരുടെ സമ്മാനങ്ങള് വളരെയധികം വിലമതിക്കുന്നവരാണ്. ഇവര് എപ്പോഴും അതുകൊണ്ട് തന്നെ ചോക്ലേറ്റുകളും പൂക്കളും എല്ലാം സമ്മാനമായി ആഗ്രഹിക്കുന്നു. അതുകൂടാതെ നല്ലൊരു സ്പാ കിറ്റും ഈ അമ്മമാര്ക്ക് സമ്മാനമായി നല്കാം. ഇത് അവരുടെ കണ്ണ് നിറക്കും.
ധനുരാശി
ധനു രാശിക്കാര് വളരെയധികം സാഹസികത ഇഷ്ടപ്പെടുന്ന അമ്മമാരായിരിക്കും. അതുകൊണ്ട് തന്നെ മാതൃദിനത്തിന് ഇവര്ക്ക് നല്ലൊരു ട്രക്കിംങ് അല്ലെങ്കില് ക്യാമ്പിംഗ് അനുഭവങ്ങള് സമ്മാനിക്കാവുന്നതാണ്. കൂടാതെ അല്പം ഫാഷനബിള് ആയ ടീ-ഷര്ട്ടുകളോ ഇഷ്ടാനുസൃതമായ സന്തോഷകരമായ യാത്രയോ സമ്മാനിക്കാം.
മകരം രാശി
മകരം രാശിക്കാര്ക്ക് അവരുടെ ലക്ഷ്യങ്ങള്ക്കാണ് കൂടുതല് പ്രാധാന്യം നല്കുന്നത്. ഇവര്ക്ക് അതുകൊണ്ട് തന്നെ അവരുടെ ലക്ഷ്യങ്ങള് പൂര്ത്തീകരിക്കുന്നതിന് വേണ്ടി നിങ്ങള്ക്ക് അവരെ സഹായിക്കാം. കൂടാതെ മിനിമലിസ്റ്റ് ആഭരണങ്ങള് നിങ്ങള്ക്ക് സമ്മാനമായി നല്കാവുന്നതാണ്. ഇതെല്ലാം അമ്മമാര്ക്ക് സന്തോഷം നല്കുന്നു.
കുംഭം രാശി
കുംഭം രാശിക്കാര് എപ്പോഴും സ്വതന്ത്രമായി ചിന്തിക്കുന്നവരായിരിക്കും. ഇവര്ക്ക് എപ്പോഴും നല്ലൊരു പൂച്ചെണ്ട് സമ്മാനമായി നല്കുന്നത് തന്നെ അവരുടെ സ്നേഹം വര്ദ്ധിപ്പിക്കും. കൂടാതെ ചെടികളും ഇവരുടെ പ്രിയപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഇവര്ക്ക് ചെടി സമ്മാനമായി നല്കാവുന്നതാണ്.
മീനം രാശി
മീനം രാശിക്കാര് വൈകാരികത കൂടുതല് ഇഷ്ടപ്പെടുന്നതാണ്. മാത്രമല്ല ഇവര്ക്ക് അവരുടെ സ്നേഹത്തോട് ചേര്ന്ന് നില്ക്കുന്ന സമ്മാനങ്ങളാണ് ഏറ്റവും പ്രിയപ്പെട്ടതും. വീട്ടില് ഇവര്ക്കൊപ്പം ചിലവഴിക്കുന്നതോ അല്ലെങ്കില് മദേഴ്സ് ഡേ കിച്ചണ് ഹാംപര് അല്ലെങ്കില് കപ്പ് കേക്കുകളുടെ ശേഖരമോ സമ്മാനമായി നല്കാവുന്നതാണ്.



Click it and Unblock the Notifications
