For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദുര്‍ഗ്ഗാമന്ത്രങ്ങള്‍ ഐശ്വര്യം നിറക്കും നവരാത്രി

|

നവരാത്രിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. വരുന്ന ഒന്‍പത് ദിവസത്തില്‍ ഏഴും പിന്നിട്ടിരിക്കുന്നു. ഈ ദിനത്തില്‍ അമ്മയുടെ ഒമ്പത് സാര്‍വത്രിക രൂപങ്ങള്‍ ആണ് ആരാധിക്കുന്നത്. അതുകൊണ്ട് തന്നെയാണ് നവരാത്രി എന്ന് ഈ ദിനങ്ങളെ പറയുന്നതും. ദുര്‍ഗാദേവിക്ക് ഒന്‍പത് രൂപങ്ങളാണ് ഉള്ളത്. ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രകാന്ത, കുശ്മാണ്ഡ, സ്‌കന്ദമാത, കാര്‍ത്യായനി, കാലരാത്രി, മഹാഗൗരി, സിദ്ധാത്രി എന്നിവയാണ് ഈ ഭാവങ്ങള്‍.

Mother Goddess Mantras- Remedies For All Miseries

ദുര്‍ഗാദേവി ഏറ്റവും ശക്തയായ ദേവതകളില്‍ ഒരാളാണ്. അനുഗ്രഹാശിസുകളും അതു പോലെ തന്നെ ഭക്തര്‍ക്ക് മേല്‍ വര്‍ഷിക്കുന്നുണ്ട്. ദുര്‍ഗ്ഗാ ദേവി സ്ത്രീ, ശക്തി എന്നര്‍ഥമുള്ള ദേവി അല്ലെങ്കില്‍ ശക്തി എന്ന പേരിലും ദുര്‍ഗ എന്നും അറിയപ്പെട്ടിരുന്നു. തന്റെ ഭക്തര്‍ക്ക് ആയുരാരോഗ്യ സൗഖ്യവും സദ്ഗുണങ്ങള്‍ നല്‍കിയും ദേവി അനുഗ്രഹിക്കുന്നു.

ദുര്‍ഗ്ഗാ മന്ത്രങ്ങള്‍

നവരാത്രി ദിനത്തില്‍ ദുര്‍ഗ്ഗാ മന്ത്രങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. ഏത് ദുരന്തങ്ങളേയും അവഗണിക്കുന്നതിനും മനോധൈര്യത്തിനും ദുര്‍ഗ്ഗാമന്ത്രത്തിനുള്ള പ്രാധാന്യം എല്ലാവരും അറിയേണ്ടതാണ്. ശക്തിയുടെ പ്രതീകമാണ് ദുര്‍ഗ്ഗ. ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയുടെ പ്രതീകമാണ് ദുര്‍ഗ്ഗാ ദേവി. ദേവീ ഭജനത്തിന് ഈ മന്ത്രം ജപിക്കാവുന്നതാണ്.

'ഓം സര്‍വ്വസ്വരൂപേ സര്‍വ്വേശേ സര്‍വ്വശക്തി സമന്വിതേ

ഭയേഭ്യസ്ത്രാഹിനോ ദേവി ദുര്‍ഗ്ഗേ ദേവി നമോസ്തുതേ'

മഹാലക്ഷ്മി

Mother Goddess Mantras- Remedies For All Miseries

മഹാലക്ഷ്മി ഐശ്വര്യത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. കൈയ്യില്‍ താമരപ്പൂവും അഭയ വരദ മുദ്രകളുമായാണ് ദേവി കുടികൊള്ളുന്നത്. പാലാഴി മഥനത്തില്‍ നിന്നാണ് ഐശ്വര്യത്തിന്റെ പ്രതീകമായി ഐശ്വര്യലക്ഷ്മി ഉയര്‍ന്ന് വന്നത്. ദേവിയെ ഭജിക്കുന്നതിന് വേണ്ടി ഈ മന്ത്രം ദിനവും ഉരുവിടാവുന്നതാണ്.

നമസ്തേസ്തു മഹാമായേ
ശ്രീ പീഠേ സുരപൂജിതേ!
ശംഖചക്രഗദാഹസ്തേ
മഹാലക്ഷ്മി നമോസ്തുതേ!

സരസ്വതി

വിദ്യാദേവതയാണ് സരസ്വതി. മൂന്ന് ദേവിമാരില്‍ സരസ്വതിക്ക് തന്നെയാണ് പ്രഥമ സ്ഥാനം. ലക്ഷ്മി, ദുര്‍ഗ്ഗ എന്നിവരാണ് മറ്റുള്ളവര്‍. സരസ്വതി ദേവിയെ ഞ്ജാനശക്തിയായാണ് കണക്കാക്കുന്നത്. ദുര്‍ഗ്ഗാ ദേവിയെ ഇച്ഛയുടെ ശക്തിയായും കണക്കാക്കുന്നു. അറിവ്, സംഗീതം, ക്രിയാത്മകത എന്നിവയാണ് സരസ്വതി ദേവിയുടെ പ്രാധാന്യത്തെ വിവരിക്കുന്നത്. ദേവിയെ പ്രാര്‍ത്ഥിക്കേണ്ട മന്ത്രം ഇതാണ്.

സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമീ
സിദ്ധിര്‍ ഭവതുമേ സദാ

ദുര്‍ഗ്ഗ

Mother Goddess Mantras- Remedies For All Miseries

ദുര്‍ഗ്ഗാ ദേവിക്ക് ഹൈന്ദവ വിശ്വാസമനുസരിച്ച് പാര്‍വ്വതി ദേവിയുടെ പ്രതിരൂപമായാണ് കണക്കാക്കുന്നത്. സിംഹമാണ് ദുര്‍ഗ്ഗാ ദേവിയുടെ വാഹനം. പതിനാറ് കൈകളോടെ മഹിഷാസുരനെ വധിക്കാന്‍ വേണ്ടിയാണ് ദുര്‍ഗ്ഗാദേവിയെ സൃഷ്ടിച്ചത്. ശിവപത്‌നിയായ ദുര്‍ഗ്ഗാ ദേവിയുടെ രൗദ്രരൂപമാണ് ദുര്‍ഗ്ഗാ ദേവി.

സര്‍വ്വമംഗള മംഗല്യേ
ശിവേ സര്‍വാര്‍ത്ഥ സാധികേ
ശരണ്യേ ത്രയംബികേ ഗൗരീ
നാരായണി നമോസ്തുതേ

English summary

Mother Goddess Mantras- Remedies For All Miseries

Here in this article we are discussing about the mother goddess mantras remedies for all miseries. Take a look.
X
Desktop Bottom Promotion