Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
കഴിവിന്റെ കാര്യത്തില്‍ വേറിട്ടവരാണ് ഈ രാശിക്കാര്‍
കഴിവ് എന്നത് ഒരു ദൈവാനുഗ്രഹമാണ്. കഴിവുള്ളവരായിരിക്കുക എന്നത് ജീവിതത്തിലെ പല ഘട്ടത്തിലും നമ്മെ മുന്നേറാന്‍ സഹായിക്കുന്നു. ആള്‍ക്കൂട്ടത്തില്‍ നിന്ന് നിങ്ങളെ വേറിട്ടു നിര്‍ത്തുന്ന കഴിവ് നിങ്ങള്‍ക്ക് ഒരു ബോണസാണ്. ശരിയായ രീതിയില്‍ കഴിവുകള്‍ ഉപയോഗിക്കുന്നതിലൂടെ ഓരോരുത്തര്‍ക്കും മികച്ച രീതിയില്‍ പ്രയോജനം ലഭിക്കുകയും ചെയ്യും. ചിലര്‍ ജനിക്കുന്നതേ കഴിവുള്ളവരായാണ്, എന്നാല്‍ മറ്റു ചിലര്‍ കഴിവ് ആര്‍ജ്ജിച്ചെടുക്കുന്നു.
നിങ്ങളുടെ കഴിവ് എന്താണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? കഴിവുകള്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തമാണ്. എന്നാല്‍ ജ്യോതിഷപരമായി ചില രാശിക്കാരുണ്ട്. അവര്‍ ജനിക്കുന്നതേ ചില സര്ഗ്ഗാതത്മകമായ കഴിവുകളുമായാണ്. അത്തരം ചില രാശിക്കാരുടെ പട്ടിക ഇതാ. ഇവയില്‍ നിങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു നോക്കൂ.

മിഥുനം
12 രാശിചിഹ്നങ്ങളിലും വച്ച് ഏറ്റവും കൂടുതല്‍ കഴിവുകള്‍ കാണിക്കുന്ന രാശിക്കാരാണ് മിഥുനം രാശിക്കാര്‍. വളരെയേറെ കലാപരമായ കഴിവുകള്‍ കാണിക്കുന്നവരാണ് ഇക്കൂട്ടര്‍. ഏതു കാര്യവും വേഗത്തില്‍ പഠിച്ചെടുക്കാനുള്ള കഴിവും മിഥുനം രാശിക്കാര്‍ക്ക് ജന്മനാ ലഭിച്ചിട്ടുണ്ട്. മാത്രമല്ല, ഒന്നിലധികം ഭാഷകള്‍ പഠിച്ചെടുക്കാനും കൈകാര്യം ചെയ്യാനും ഇവര്‍ മറ്റുള്ളവരെക്കാളും മുന്നിട്ടു നില്ക്കുന്നു. അവരെക്കുറിച്ചുള്ള മറ്റൊരു വസ്തുത അവരുടെ ഉള്ളല്ത്തന്നെ സംഗീതപരമായ കഴിവുകളും ഇവര്‍ക്കുണ്ട് എന്നതാണ്. ഇവരുടെ തമാശ നിറഞ്ഞ സംസാരവും മറ്റുള്ളവരെ എളുപ്പത്തില്‍ ആകര്‍ഷിക്കുന്നു.

കന്നി
പെര്ഫെക്ഷന്റെ കാര്യത്തില്‍ കന്നി രാശിക്കാര്‍ പൂര്ണ്ണരല്ലെങ്കിലും കന്നി രാശിക്കാര്‍ക്ക് ധാരാളം കഴിവുകളുണ്ട്. വാസ്തവത്തില്‍, ഇവര്‍ ചിത്രരചന, പെയിന്റിംഗ് തുടങ്ങിയ ഫൈന്‍ ആര്‍ട്സ് കലകളില്‍ മികവു പുലര്‍ത്തുന്നവരാണ്. ഓരോ സസൂക്ഷ്മമായ കാര്യങ്ങള്‍ പോലും വളരെയേറെ ശ്രദ്ധിച്ച് മനസ്സിലാക്കുന്നവരാണ് കന്നി രാശിക്കാര്‍. കൂടാതെ, അവരുടെ കലാപരമായ കഴിവിനനുസരിച്ച് അവരുടെ ജോലികളില്‍ കഠിനാധ്വാനം ചെയ്യുകയും ജോലികള്‍ അങ്ങേയറ്റം മികച്ചതാക്കുകയും ചെയ്യുന്നു. മാത്രമല്ല, മറ്റുള്ളവരില്‍ നിന്നു വേറിട്ട് പല കാര്യങ്ങളും ഒരേസമയം കൈകാര്യം ചെയ്യാനുള്ള മിടുക്കും കന്നി രാശിക്കാര്‍ക്കുണ്ട്. മൊത്തത്തില്‍, സൃഷ്ടിപരമായ കഴിവുകള്‍ ഏറെയുള്ള രാശിചിഹ്നമാണ് കന്നി.

വൃശ്ചികം
ഏതു സാഹചര്യങ്ങളെയും അങ്ങേയറ്റം വിശകലനം ചെയ്യാനുള്ളൊരു കഴിവ് വൃശ്ചികം രാശിക്കാര്‍ക്കുണ്ട്. ഈ ഗുണം അവരെ മെന്റല്‍, പ്രൊഫഷണല്‍ സൈക്യാട്രിസ്റ്റുകളായി മാറ്റുന്നു. നിഗൂഢമായ ശാസ്ത്രരംഗത്ത് ഉയര്‍ച്ച നേടാന്‍ കഴിവുള്ളവരാണ് വൃശ്ചികം രാശിക്കാര്‍. ജ്യോതിഷപരമായ കാര്യങ്ങളിലും തിളങ്ങാനുള്ള കഴിവുമുള്ളവരാണ് ഇക്കൂട്ടര്‍.

കുംഭം
രസകരമായ ജോലികളോട് താല്പര്യം കാണിക്കുന്നവരാണ് കുംഭം രാശിക്കാര്‍. മുഖ്യധാരയിലില്ലാത്ത ജോലികളോട് ഇവര്‍ ഇഷ്ടം പ്രകടിപ്പിക്കുന്നു. മറ്റുള്ളവര്‍ തിരഞ്ഞെടുക്കാന്‍ താല്‍പ്പര്യമില്ലാത്ത കാര്യങ്ങളില്‍ കഴിവ് തെളിയിക്കുന്ന ഒരു മിടുക്ക് കുംഭം രാശിക്കാര്‍ക്കുണ്ട്. വാസ്തവത്തില്‍, അവര്‍ ഏത് ജോലികള്‍ ഏറ്റെടുക്കുന്നുവെങ്കിലും, അതില്‍ അവര്‍ മികവ് പുലര്‍ത്തുന്നു. ഈ ഗുണം തുടക്കം മുതല്‍ തന്നെ കുഭം രാശിക്കാരില്‍ അലിഞ്ഞുചേര്‍ന്നതാണ്. കൂടാതെ, പുതിയ കാര്യങ്ങള്‍ പഠിക്കാനും അതിനനുസരിച്ച് പെട്ടെന്ന് പൊരുത്തപ്പെടാനും വളരെയേറെ മികവും ഇക്കൂട്ടര്‍ വച്ചുപുലര്‍ത്തുന്നു.

മീനം
ഏറ്റവും പ്രഗത്ഭരായ രാശിക്കാരുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് മീനം രാശിക്കാര്‍. കലാസംഗീത രംഗത്ത് ഏറെ മികവ് പുലര്‍ത്തുന്നവരാണ് മീനം രാശിക്കാര്‍. സര്‍ഗ്ഗാത്മക കഴിവുകളില്‍ മുഴുകുന്നതിനാല്‍, അവര്‍ക്കായി ഒറ്റയ്ക്ക് സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് മീനം രാശിക്കാര്‍. അവരുടേതായ മാന്ത്രിക ലോകത്ത് അവര്‍ പുതിയ ആശയങ്ങള്‍ തീര്‍ക്കുകയും തങ്ങളുടെ കലാമികവ് മെച്ചപ്പെടുത്താന്‍ ആഴത്തില്‍ പഠനം നടത്തുകയും ചെയ്യുന്നു.



Click it and Unblock the Notifications
