Latest Updates
-
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍ -
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം -
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി -
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍ -
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ
ഭക്തിയും വിശ്വാസവും ഈ രാശിക്കാരെ വെല്ലാന്‍ ആരുമില്ല: ഫലവും അതിശയം
ഭക്തിയും ദൈവവിശ്വാസവും ഓരോരുത്തര്‍ക്കും പല വിധത്തിലാണ്. ചിലര്‍ അതീവ ഭക്തന്‍മാരായിരിക്കും. എന്നാല്‍ ചിലരാകട്ടെ അല്‍പം പുറകിലോട്ടായിരിക്കും ഭക്തിയുടെ കാര്യത്തില്‍. എന്നാല്‍ ദൈവവിശ്വാസം ആത്മീയത എന്നിവയൊന്നും ഒരിക്കലും നിങ്ങളില്‍ നിര്‍ബന്ധമായും ഉണ്ടാവണം എന്ന് ശഠിക്കേണ്ട ശീലങ്ങള്‍ അല്ല. ഭക്തിയോടെ ജീവിക്കണം എന്ന് പറയുന്നതും ഭക്തിയില്ലാതെ ജീവിക്കണം എന്ന് പറയുന്നതും ഒരിക്കലും തെറ്റല്ല. അതുകൊണ്ട് തന്നെ ഭക്തിയോടെ മുന്നോട്ട് പോവുന്നവര്‍ അവരുടേതായ വഴി കണ്ട് പിടിക്കുന്നു. ഭക്തിയില്ലാത്തവര്‍ അവര്‍ നിശ്ചയിച്ച വഴിയിലൂടെ മുന്നോട്ട് പോവുന്നു.

എന്നാല്‍ ഭക്തിയിലൂടേയും ആത്മീയതയിലൂടേയും മുന്നോട്ട് പോവുന്ന ചില രാശിക്കാരുണ്ട്. ഇവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. അതിലുപരി ഭക്തിപരമായി കാര്യങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നും ഏതൊക്കെ രാശിക്കാരാണ് ആത്മീയമായി സമീപിക്കുന്നവര്‍ എന്നും നമുക്ക് നോക്കാവുന്നതാണ്. ജീവിതത്തില്‍ ഇത്തരം അവസരങ്ങളില്‍ മികച്ച് നില്‍ക്കുന്നവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. ആത്മീയത കൂടുതലുള്ള രാശിക്കാര്‍ ഇനി പറയുന്നവരാണ്.

ഭക്തിയുടെ നിര്‍വ്വചനം
ഭക്തി എന്നാല്‍ എന്താണ് എന്നുള്ളത് പലര്‍ക്കും അറിയില്ല. ദൈവത്തോടുള്ള അമിതവിശ്വാസം അല്ലെങ്കില്‍ ആത്മീയമായി ഏത് കാര്യത്തേയും കാണുന്നതിനെയാണ് ഭക്തി എന്ന് പറയുന്നത്. ആത്മീയപരമായ കാര്യങ്ങളുമായി ദൈവങ്ങളോട് വളരെയധികം ഭക്തിയുള്ളവരുമാണ് ഇവര്‍ എന്നാണ് പറയുന്നത്. അമാനുഷിക കാര്യങ്ങള്‍, പുനര്‍ജന്മം അല്ലെങ്കില്‍ അടുത്ത ജീവിതം, പാപം എന്നിവയില്‍ ഇവര്‍ വളരെയധികം വിശ്വസിക്കുന്നു. സര്‍വ്വശക്തന്‍ നമ്മെ എപ്പോഴും നിരീക്ഷിക്കുകയും നമ്മുടെ നല്ലതും ചീത്തയുമായ പ്രവൃത്തികള്‍ എണ്ണുകയും ചെയ്യുന്നു എന്നാണ് വിശ്വാസികള്‍ വിശ്വസിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ വിശ്വസിക്കുന്ന മൂന്ന് രാശിക്കാരുണ്ട്. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ ദൈവവിശ്വാസികളാണ്. ഇവര്‍ അവരുടെ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ വളരെയധികം ആഗ്രഹിക്കുന്നവരാണ് എന്നുള്ളതാണ് സത്യം. ആരെങ്കിലും തങ്ങളുടെ ജീവിതത്തില്‍ ഇടപെട്ടാല്‍ അതിനെ ഭക്തി കൊണ്ട് പ്രതിരോധിക്കണമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ തന്നെ സഹായിക്കാന്‍ എപ്പോഴും ഒരു ശക്തിയുണ്ടെന്ന് അവര്‍ വിശ്വസിക്കുന്നു. അവര്‍ തങ്ങളുടെ പ്രിയപ്പെട്ടവരോട് അങ്ങേയറ്റം സഹാനുഭൂതി കാണിക്കുകയും അവരില്‍ നിന്ന് സമാനമായ പെരുമാറ്റം പ്രതീക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍ അത്തരം പ്രതികരണങ്ങള്‍ ലഭിക്കാതെ വരുമ്പോള്‍ ഇവര്‍ പൂര്‍ണമായും ഭക്തി മാര്‍ഗ്ഗത്തിലേക്ക് മാറുന്നു.

വൃശ്ചികം രാശി
നല്ലതും ചീത്തയുമായ കാര്യങ്ങളില്‍ ഇവര്‍ വിശ്വസിക്കുന്നതോടൊപ്പം തന്നെ പുനര്‍ജന്മത്തെക്കുറിച്ചും അത്തരം ജന്മത്തില്‍ കര്‍മ്മഫലം അനുഭവിക്കേണ്ടി വരും എന്നതിനെക്കുറിച്ചും ഇവര്‍ വിശ്വസിക്കുന്നുണ്ട്. ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവാതിരിക്കുകയും അതിലുപരി ജീവിതത്തിലെ മാറ്റങ്ങളെല്ലാം തന്നെ താന്‍ ചെയ്യുന്ന കര്‍മ്മത്തിന്റെ ഫലമാണ് എന്ന് വിശ്വസിക്കുകയും ചെയ്യുന്നവരാണ് ഈ രാശിക്കാര്‍. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഇവര്‍ക്ക് ആത്മീയതയില്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുകയില്ല.

ധനു രാശി
ധനു രാശിക്കാരും കര്‍മ്മത്തില്‍ വിശ്വസിക്കുന്നവരായിരിക്കും. താന്‍ ചെയ്യുന്നത് എന്താണോ അത് തിരിച്ച് കിട്ടും എന്ന് വിശ്വസിക്കുന്നവരാണ് ഇവര്‍. എപ്പോഴും നമ്മളെ നിരീക്ഷിച്ച് ഒരു ശക്തിയുണ്ടെന്ന് ഇവര്‍ വിശ്വസിക്കുന്നു. അവര്‍ എല്ലാ മതങ്ങളോടും വിശുദ്ധമായ ആചാരങ്ങളോടും വിശ്വാസങ്ങളോടും പാരമ്പര്യങ്ങളോടും എപ്പോഴും ബഹുമാനം കാണിക്കുകയും കൂടെ കൂട്ടുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. ഇത് കൂടാതെ ആത്മീയമായ കാര്യങ്ങള്‍ക്ക ്ഇവര്‍ വളരെയധികം പ്രാധാന്യം നല്‍കുകയും ചെയ്യുന്നുണ്ട്. അവര്‍ എപ്പോഴും ജീവിതത്തെക്കുറിച്ച് ശുഭാപ്തിവിശ്വാസം പുലര്‍ത്തുകയും എപ്പോഴും അവരുടെ ചുറ്റുപാടുകളില്‍ നല്ല കാര്യങ്ങള്‍ മാത്രം കാണുകയും ചെയ്യുന്നവരായിരിക്കും.

ധനു രാശി
താന്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഉറച്ച് വിശ്വസിക്കുകയും ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളിലൂടേയും മുന്നോട്ട് പോയാലും അതിലൊന്നും വീണ് പോവില്ലെന്ന് ഉറപ്പുള്ളവരും ആയിരിക്കും ഈ രാശിക്കാര്‍. അതുകൊണ്ട് തന്നെ ഇവര്‍ക്ക് താങ്ങായി എപ്പോഴും ഒരു അദൃശ്യ കരങ്ങള്‍ ഉണ്ടെന്ന് ഇവര്‍ വിശ്വസിക്കുന്നു. അത് തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ കാര്യമായി ധനുരാശിക്കാര്‍ കണക്കാക്കുന്നതും.

മീനം രാശി
ഏറ്റവും ക്രിയാത്മകവും ആത്മീയവുമായ രാശിചിഹ്നമാണ് മീനം രാശി. ഇവര്‍ക്ക് ഭക്തിയുണ്ടെങ്കിലും പലപ്പോഴും ഇവര്‍ അത് പുറത്തേക്ക് പ്രകടിപ്പിക്കുന്നതില്‍ താല്‍പ്പര്യമില്ല. ഇവര്‍ എപ്പോഴും സങ്കല്‍പ്പങ്ങളില്‍ ജീവിക്കുന്നതിന് ഇഷ്ടപ്പെടുന്നവരാണ് എന്നുള്ളതാണ്. ജീവിതത്തിന്റെ ആന്തരികാര്‍ത്ഥങ്ങളെ ഉള്‍ക്കൊള്ളുന്നതിനും അതിന് വേണ്ടിയും ആണ് ഇവര്‍ പരിശ്രമിക്കുന്നത്. ഭാവനാ സമ്പന്നരായത് കൊണ്ട് തന്നെ ഇവര്‍ നരകം സ്വര്‍ഗ്ഗം എന്ന സങ്കല്‍പ്പത്തില്‍ വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിന് വേണ്ടി സത്കര്‍മ്മങ്ങള്‍ മാത്രം ചെയ്യുന്നതിന് ഇവര്‍ ശ്രമിക്കുന്നു.



Click it and Unblock the Notifications











