Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ജീവിതത്തില്‍ എന്ത് റിസ്കും എടുക്കും; വിജയം കാണാതെ പിന്മാറില്ല ഈ രാശിക്കാര്‍
റിസ്ക് എടുക്കുന്നത് കുട്ടിക്കളിയല്ല, കാരണം അത് ചെയ്യുമ്പോള്‍ സാധാരണയായി ഒരുപാട് അപകടസാധ്യതയുണ്ട്. എന്നാല്‍, ഓരോരുത്തര്‍ക്കും അവരുടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു റിസ്ക് എടുക്കേണ്ടി വരും. എത്ര ചെറുതായാലും വലുതായാലും, ചില കഠിനമായ തീരുമാനങ്ങള്‍ എടുക്കാതെ ജീവിതം മുന്നോട്ട് നയിക്കാന്‍ കഴിയില്ല. ജീവിതത്തില്‍ റിസ്ക് എടുക്കാനുള്ള ധൈര്യം എല്ലാവര്ക്കും ഉണ്ടാവണമെന്നില്ല.
പലരും സുരക്ഷിതമായി ജീവിക്കാനും ജാഗ്രത പുലര്‍ത്താനും അവര്‍ക്കറിയാവുന്ന കാര്യങ്ങളില്‍ ഉറച്ചുനില്ക്കാനും ഇഷ്ടപ്പെടുന്നു. ചില രാശിക്കാരുണ്ട്, അവര്‍ക്ക് റിസ്ക് എടുക്കുക എന്നത് കുട്ടിക്കളി പോലെയാണ്. ജീവിതത്തില്‍ റിസ്ക് എടുക്കാന്‍ ഇഷ്ടപ്പെടുന്ന ചില രാശിക്കാര്‍ ഇതാ. നിങ്ങളും ഇതില്‍ പെടുമോ എന്ന് നോക്കൂ.

മിഥുനം
മിഥുന രാശിക്കാര്‍ അവരുടെ ഇരട്ട വ്യക്തിത്വത്തിന് പേരുകേട്ടവരാണ്. ഇത് അവരുടെ മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നു. പെട്ടെന്ന് അവര്‍ എ്ത് ചെയ്യാന്‍ ആഗ്രഹിക്കുന്നുവോ അവര്‍ അത് ചെയ്തിരിക്കും. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ മിഥുന രാശിക്കാര്‍ വളരെ മുന്നിലാണ്. അവര്‍ക്ക് ആവേശം അല്പം കൂടുതലാണ്. രണ്ടാമതൊന്ന് ആലോചിക്കാതെ എല്ലാം തിടുക്കത്തില്‍ ചെയ്യുന്നത് ഇവരുടെ പ്രത്യേകതകളില്‍ ഒന്നാണ്. ഇപ്പോഴുള്ള ജോലി പോരാ എന്ന തോന്നലുണ്ടായാല്‍, ജോലി ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് മാറാന്‍ അവര്‍ പെട്ടെന്ന് തീരുമാനമെടുക്കും. അതുകൊണ്ടുതന്നെ റിസ്ക് എടുക്കുന്നതും ഇവരെ സംബന്ധിച്ച് അത്ര വലിയ കാര്യമല്ല.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ ആഗ്രഹിക്കുന്നതെന്തും അവര്‍ സാധ്യമാക്കുന്നു. അവര്‍ അതിനായി റിസ്ക് എടുക്കണമെങ്കില്‍ പോലും അതില്‍ നിന്ന് പിന്മാറില്ല. ചിങ്ങം രാശിക്കാര്‍ എല്ലാ ഗ്രൂപ്പുകളുടെയും നേതാക്കളാണ്. അവര്‍ ചെയ്യുന്നതെല്ലാം ഗംഭീരവും മികച്ചതുമായിരിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അവര്‍ക്കാവശ്യമുള്ളത് നേടാന്‍ വേണ്ടിവന്നാല്‍ ഏറ്റവും അപകടകരമായ വഴി തിരഞ്ഞെടുക്കാന്‍ പോലും അവര്‍ തയാറാണ്. ഇക്കാരണത്താല്‍, അവര്‍ അവരുടെ ജീവിതത്തില്‍ നാടകീയമായ മാറ്റങ്ങള്‍ വരുത്തുകയും അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെ മുന്നോട്ട് പോകുകയും ചെയ്യുന്നു. നേതാക്കള്‍ ആയതിനാല്‍, ആരും ചെയ്യാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ അവര്‍ ചെയ്യും. കൂടാതെ, മറ്റുള്ളവര്‍ക്ക് വേണ്ടിയും അവര്‍ റിസ്ക് ഏറ്റെടുക്കുന്നു.

വൃശ്ചികം
ധീരരായ ആള്‍ക്കാരാണ് വൃശ്ചികം രാശിക്കാര്‍. എല്ലായ്പ്പോഴും സുരക്ഷിതമായി നടക്കുകയാണെങ്കില്‍, നിങ്ങള്‍ ഒരു ലൗകിക ജീവിതം നയിക്കുമെന്നും പുതുതായി ഒന്നും പഠിക്കില്ലെന്നും അവര്‍ വിശ്വസിക്കുന്നതിനാലാണ് വൃശ്ചികം രാശിക്കാര്‍ ജീവിതത്തില്‍ റിസ്ക് എടുക്കുന്നത്. ആവേശവും വൈവിധ്യവും ഇഷ്ടപ്പെടുന്നവരാണ് ഇക്കൂട്ടര്‍. റിസ്ക് എടുക്കുമ്പോള്‍ വൃശ്ചികം രാശിക്കാര്‍ ഒന്നിനെയും ഭയപ്പെടുന്നില്ല. ഓരോ റിസ്കും മൂല്യവത്താണെന്ന് അവര്‍ വിശ്വസിക്കുന്നു. കൂടാതെ, അപകടസാധ്യത എത്ര വലുതാണോ, അത്രയും മികച്ച ഫലം ലഭിക്കും. എല്ലാവരും ചെയ്യുന്നത് ചെയ്യാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല, അത് വ്യത്യസ്തമായി ചെയ്യാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. ജീവിതം രണ്ടുതവണ സംഭവിക്കുന്നില്ലെന്ന് വൃശ്ചിക രാശിക്കാര്‍ മനസ്സിലാക്കുന്നു, അതിനാല്‍ ത്രില്ലും സാഹസികതയും ഇല്ലാതെ ജീവിതം വിരസമാണെന്ന് അവര്‍ വിശ്വസിക്കുന്നു.

ധനു
വളരെ സാഹസികമായ ഒരു വ്യക്തിത്വമാണ് ധനു രാശിക്കാര്‍ക്കുള്ളത്. അവര്‍ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ഇഷ്ടപ്പെടുന്നു, വ്യത്യസ്ത അനുഭവങ്ങള്‍ അവരുടെ ജീവിതത്തില്‍ ചേര്‍ക്കുന്നു. അവര്‍ മിക്കപ്പോഴും അപകടസാധ്യതയുള്ള പാത സ്വീകരിക്കാന്‍ ഇഷ്ടപ്പെടുന്നു. ധനു രാശിക്കാര്‍, അനുഭവത്തിനായി സാഹസികത ഇഷ്ടപ്പെടുന്നു. ധനു രാശിക്കാര്‍ എളുപ്പവഴി സ്വീകരിക്കുന്നതും അതില്‍ സന്തോഷിക്കുന്നതും വിരളമാണ്. അവര്‍ ആഗ്രഹിക്കുന്നത് റിസ്ക് എടുക്കാതെ നേടിയാലും അവര്‍ കൊതിക്കുന്ന സംതൃപ്തി അവര്‍ക്ക് ലഭിക്കുന്നില്ല. എല്ലാ അനുഭവങ്ങളുടെയും അവസാനം, പഠിക്കാനും വളരാനും അവസരമുണ്ടെന്ന് ധനുരാശിക്കാര്‍ കരുതുന്നു. അതിനാല്‍ത്തന്നെ ഏറ്റവും റിസ്ക് എടുക്കുന്ന രാശിചിഹ്നങ്ങളില്‍ ഒന്നാണ് ധനു രാശി.

മീനം
ദയയും സ്നേഹവുമുള്ള രാശിചിഹ്നം മാത്രമായി മീനം രാശിക്കാരെ നിങ്ങള്‍ കരുതിയേക്കാം. എന്നാല്‍, അവര്‍ എത്ര ധൈര്യശാലികളും അപകടസാധ്യതയുള്ളവരുമാകുമെന്ന് ആര്‍ക്കും അറിയില്ല. അവര്‍ വളരെ വികാരാധീനരും തങ്ങള്‍ക്ക് ചുറ്റുമുള്ള എല്ലാവരുടെയും വേദനയില്‍ പങ്കുചേരുന്നവരുമാണെന്ന് സംശയമില്ല. എന്നാല്‍ അത് അവരുടെ വ്യക്തിത്വത്തിന്റെ ഭാഗമല്ല. യഥാര്‍ത്ഥത്തില്‍, ഈ രാശിക്കാര്‍ ആത്മവിശ്വാസമുള്ളവരും അവര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിശ്വാസമുള്ളവരുമാണ്. അവര്‍ ഒരു തീരുമാനമെടുത്താല്‍, അത് എത്ര അപകടസാധ്യതയുള്ളതാണെങ്കിലും അവര്‍ മുന്നോട്ട് പോകും.



Click it and Unblock the Notifications
