For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൃക്കാര്‍ത്തികയും പൗര്‍ണമിയും; ഈ ദിനത്തിലെ ജപത്തിന് ഇരട്ടിഫലം

|

ഇന്ന് തൃക്കാര്‍ത്തികയാണ്, ഈ ദിനത്തില്‍ ഐശ്വര്യത്തിനും നേട്ടത്തിനും ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിനും വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത് കൂടാതെ ഇന്ന് വെള്ളിയാഴ്ചയും പൗര്‍ണമിയും ചേര്‍ന്ന് വരുന്ന ദിനം കൂടിയാണ്. ഈ ദിനത്തിലെ മന്ത്രവും ജപവും എല്ലാം ജീവിതത്തില്‍ സര്‍വ്വൈശ്വര്യമാണ് ഫലം നല്‍കുന്നത്. ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട പല പ്രധാനപ്പെട്ട കാര്യങ്ങളും ഉണ്ട്. അവ എന്തൊക്കെയെന്നും എന്താണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്.

Most Powerful Manthra

തൃക്കാര്‍ത്തികയിലെ ദീപം ഇങ്ങനെയെങ്കില്‍ വീട്ടില്‍ ഐശ്വര്യം നിറയുംതൃക്കാര്‍ത്തികയിലെ ദീപം ഇങ്ങനെയെങ്കില്‍ വീട്ടില്‍ ഐശ്വര്യം നിറയും

ഈ ദിനത്തിലെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ ഇന്ന് വെള്ളിയാഴ്ചയും പൗര്‍ണമിയും കാര്‍ത്തികയും കൂടെ ചേരുന്ന ദിവസമാണ്. ഈ ദിനത്തില്‍ ചേര്‍ന്ന് വരുന്നതോടെ ഇത് ഏറ്റവും വിശേഷപ്പെട്ട ദിനമായാണ് കണക്കാക്കുന്നത്. വിശേഷ ദിവസങ്ങളില്‍ നെയ് വിളക്കിന് മുന്നില്‍ ഇരുന്ന് ജപിക്കേണ്ടതാണ്. ഈ ദിനത്തില്‍ ജപിക്കേണ്ട പ്രത്യേകമായ മന്ത്രങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

സര്‍വ്വൈശ്വര്യത്തിന് വേണ്ടി

സര്‍വ്വൈശ്വര്യത്തിന് വേണ്ടി

പൗര്‍ണമിയും കാര്‍ത്തികയും കൂടി ചേര്‍ന്ന് വരുന്ന ദിനമാണ് ഇന്ന്. ഈ ദിനത്തില്‍ ലക്ഷ്മി ഭജനം സര്‍വ്വൈശ്വര്യം കൊണ്ടു വരുമെന്നും ജീവിതത്തില്‍ പോസിറ്റീവ് എനര്‍ജി നിറക്കുമെന്നുമാണ് വിശ്വാസം. ലക്ഷ്മി ദേവിയെയാണ് ഈ ദിനത്തില്‍ ആരാധിക്കേണ്ടത്. മഹാലക്ഷ്മി അഷ്ടകം പോലെ തന്നെ പ്രധാനപ്പെട്ടതാണ് മഹാലക്ഷ്മി സ്തവം. ഇത് ജപിക്കുന്നതിലൂടെ ജീവിതത്തിലെ ദാരിദ്ര്യത്തെ ഇല്ലാതാക്കാന്‍ സാധിക്കും എന്നാണ് പറയുന്നത്. ശ്രീ പാര്‍വ്വത്, സരസ്വതി എന്ന് തുടങ്ങുന്ന ഈ സ്തവം നിത്യവും ജപിക്കാന്‍ ശ്രദ്ധിക്കണം.

ഫലം

ഫലം

ഈ സ്തവം ജപിക്കുന്നതിലൂടെ വീട്ടില്‍ ദാരിദ്ര്യം ഉണ്ടാവില്ല എന്നുള്ളതാണ് സത്യം. ഇത് കൂടാതെ നിത്യവും ഇത് ജപിക്കുന്നവരില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നു. സര്‍വ്വൈശ്വര്യം കൊണ്ട് വരുന്ന ദേവതയാണ് മഹാലക്ഷ്മി. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ മഹാലക്ഷ്മിയെ ആരാധിക്കുന്നത് എന്തുകൊണ്ടും ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നു എന്നാണ് പറയുന്നത്. നമ്മുടെ ഗൃഹത്തില്‍ ലക്ഷ്മീ കടാക്ഷമുണ്ടെങ്കില്‍ വീട്ടില്‍ ഐശ്വര്യം നിറക്കും എന്നതാണ് സത്യം. മഹാവിഷ്ണുവിന്റെ പത്‌നിയായ ലക്ഷ്മീ ദേവി ആദിപരാശക്തിയുടെ അവതാരമാണ്.

ദിനവും ജപിക്കാം

ദിനവും ജപിക്കാം

തൃക്കാര്‍ത്തിക ദിനത്തില്‍ മാത്രമല്ല ദിനവും ഈ മന്ത്രം ജപിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് അതീവ ശ്രേഷ്ഠ ഫലങ്ങളാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. ലക്ഷ്മീ ദേവിയുടെ വിവിധ ഭാവങ്ങള്‍ വര്‍ണിക്കുന്നതാണ് മഹാലക്ഷ്മീ സ്തവം. ഈ ദിനത്തില്‍ മന്ത്രം ജപിക്കുന്നതിലൂടെ ജീവിതത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും ഉണ്ടാവുന്നില്ല. എന്ന് മാത്രമല്ല ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങളില്‍ നിന്നും നമുക്ക് മുക്തരാവുന്നതിനും സാധിക്കുന്നുണ്ട്. തൃക്കാര്‍ത്തിക ദിനത്തിലെ ദേവിയുടെ അനുഗ്രഹം എന്തുകൊണ്ടും ജീവിതത്തില്‍ മികച്ച ഫലങ്ങളാണ് നല്‍കുന്നത്.

അറിവ് വര്‍ദ്ധിക്കുന്നു

അറിവ് വര്‍ദ്ധിക്കുന്നു

അറിവിന്റെ കാര്യത്തില്‍ ദേവിയുടെ അനുഗ്രഹം കൂടിയേ തീരൂ. സരസ്വതി ദേവിയെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. മഹാലക്ഷ്മി സ്തവം സരസ്വതി ദേവിയുടെ നിയോഗത്തെക്കുറിച്ചും ദേവിയുടെ അനുഗ്രഹത്തെക്കുറിച്ചും ഈ ദിനത്തില്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ജീവിതത്തിലുണ്ടാവുന്ന എല്ലാ വിധത്തിലുള്ള പ്രതിസന്ധി ഘട്ടങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സഹായിക്കുന്നതിനും ജീവിതത്തിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഈ സ്തവം ജപിക്കാവുന്നതാണ്.

ശ്രീമഹാലക്ഷ്മി സ്തവം

ശ്രീമഹാലക്ഷ്മി സ്തവം

ശ്രീപാര്‍വ്വതി സരസ്വതി മഹാലക്ഷ്മി നമോസ്തുതേ

വിഷ്ണുപ്രിയേ മഹാമായേ മഹാലക്ഷ്മി നമോസ്തുതേ

കമലേ വിമലേ ദേവി മഹാലക്ഷ്മി നമോസ്തുതേ

കാരുണ്യനിലയേ ദേവി മഹാലക്ഷ്മി നമോസ്തുതേ

ദാരിദ്ര്യദു:ഖശമനി മഹാലക്ഷ്മി നമോസ്തുതേ

ശ്രീദേവി നിത്യകല്യാണി മഹാലക്ഷ്മി നമോസ്തുതേ

സമുദ്രതനയേ ദേവി മഹാലക്ഷ്മി നമോസ്തുതേ

രാജലക്ഷ്മി രാജ്യലക്ഷ്മി മഹാലക്ഷ്മി നമോസ്തുതേ

വീടുകളില്‍ ജപിക്കണം

വീടുകളില്‍ ജപിക്കണം

തൃക്കാര്‍ത്തിക ദിനത്തില്‍ മാത്രമല്ല ദിവസവും വീടുകളില്‍ മഹാലക്ഷ്മി സ്തവം ജപിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് വളരെ ഉത്തമമായാണ് കണക്കാക്കുന്നത്. ലക്ഷ്മി ദേവിക്ക് മുന്നില്‍ നെയ് വിളക്ക് കൊളുത്തി ഇത് ജപിക്കാവുന്നതാണ്. പ്രത്യേകിച്ചും ദേവിയുടെ മന്ത്രങ്ങള്‍ ജപിക്കുന്നത് ജീവിതത്തില്‍ ഐശ്വര്യത്തിനും നേട്ടത്തിനും മികച്ചത് തന്നെയാണ്. വിശേഷ ദിവസങ്ങളില്‍ നെയ് വിളക്ക് കൊളുത്തി ഈ മന്ത്രം ജപിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ഇരട്ടി ഫലം നല്‍കും എന്നാണ് വിശ്വാസം. ജപിക്കുന്ന ഭവനത്തില്‍ ഒരു കാരണവശാലും ദാരിദ്ര്യം ഉണ്ടാവില്ല എന്നതാണ് സത്യം.

ഈ ദിനങ്ങളില്‍ ഭജിക്കാം

ഈ ദിനങ്ങളില്‍ ഭജിക്കാം

വെള്ളിയാഴ്ചകളില്‍ ലക്ഷ്മീ ഭജനവും ദേവിഭജനവും എന്തുകൊണ്ടും നല്ലതാണ്. എല്ലാ മലയാള മാസത്തിലേയും ആദ്യത്തെ വെള്ളിയാഴ്ച ദേവിസ്തവം ജപിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ജീവിതത്തില്‍ ഉയര്‍ച്ചയും ദാരിദ്ര്യമുക്തിയും നല്‍കുന്നു. അതോടൊപ്പം തന്നെ ജീവിതത്തിലെ പ്രതിസന്ധികളില്‍ നിന്ന് ഭക്തനെ കൈപിടിച്ച് കയറ്റുകയും ചെയ്യുന്നു. പൊതുവെ വെള്ളിയും ചൊവ്വയും ദേവിഭജനം നടത്തേണ്ടതാണ്. ഇത് ഐശ്വര്യത്തിലേക്ക് വാതില്‍ തുറക്കും എന്നതാണ് സത്യം.

English summary

Most Powerful Manthra On Trikarthika Day In Malayalam

Here in this article we are sharing the most powerful mantra on Trikarthika Day in malayalam. Take a look.
Story first published: Friday, November 19, 2021, 13:17 [IST]
X
Desktop Bottom Promotion