Latest Updates
-
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്!
ഈ രാശിക്കാര്‍ ഏറ്റവും വിശ്വസ്തരായ പങ്കാളികള്‍
ഒരു ബന്ധത്തിലേക്ക് കടക്കുന്നതിനു മുമ്പ് നിങ്ങളുടെ പങ്കാളി എത്ര വിശ്വസ്തനായിരിക്കുന്നു എന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ധാരണയുണ്ടെങ്കില്‍ അത് നല്ല കാര്യമല്ലേ? എന്നിരുന്നാലും, ഓരോരുത്തര്‍ക്കും വിശ്വസ്തതയെക്കുറിച്ച് അവരുടേതായ നിര്‍വചനം ഉണ്ട്. ഒരു വ്യക്തി എത്രത്തോളം വിശ്വസ്തനാണെന്ന് തീരുമാനിക്കാന്‍ കൃത്യമായ അടയാളങ്ങളില്ല. എന്നാല്‍ സഹായത്തിനായി നമുക്ക് എല്ലായ്പ്പോഴും ജ്യോതിഷത്തിലേക്ക് തിരിയാം. ഒരു ബന്ധത്തില്‍ ഏറ്റവും വിശ്വസ്തത പുലര്‍ത്തുന്ന രാശിക്കാര്‍ ഏതൊക്കെയെന്ന് ഇവിടെ വായിക്കാം.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ പൊതുവേ വികാരാധീനരാണ്, മാത്രമല്ല അവരുടെ പങ്കാളികള്‍ക്ക് സന്തോഷം നല്‍കുന്നതിനായി ഏതറ്റം വരെയും പോകുന്നവരാണ്. യഥാര്‍ത്ഥ സ്നേഹത്തിന്റെ ആശയത്തില്‍ അവര്‍ സന്തോഷത്തോടെ എന്നേക്കുമായി വിശ്വസിക്കുന്നു. തങ്ങളുടെ ആത്മസഖിയെ അന്വേഷിക്കുന്നതിനായി അവര്‍ നിരന്തരം തിരയുന്നു. ഒരിക്കല്‍ പ്രണയത്തിലായാല്‍ കര്‍ക്കിടകം രാശിക്കാരുടെ വിശ്വസ്തതയ്ക്ക് അതിരുകളില്ല.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ സ്വഭാവത്താല്‍ വളരെ സെന്‍സിറ്റീവ് ആണ്. മാത്രമല്ല, അവര്‍ ഒരു ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സ്വന്തം സമയം എടുക്കുകയും ചെയ്യുന്നു. തുടക്കത്തില്‍ വിശ്വാസപരമായ പ്രശ്നങ്ങള്‍ വൃശ്ചികം രാശിക്കാര്‍ക്ക് ഉണ്ടാകാം. അവ കൈകാര്യം ചെയ്യുന്നതിന് വളരെയധികം ക്ഷമ ആവശ്യമായി വന്നേക്കാം. സുരക്ഷിതത്വം അനുഭവപ്പെട്ടുകഴിഞ്ഞാല്‍, വൃശ്ചികം രാശിക്കാര്‍ അങ്ങേയറ്റം കരുതലും വിശ്വസ്തതയുമേകുന്ന പങ്കാളികളാകുന്നു.

ഇടവം
ഇടവം രാശിക്കാര്‍ സ്വഭാവമനുസരിച്ച് വളരെ സ്ഥിരതയുള്ളവരും പ്രായോഗികരുമാണ്. മാത്രമല്ല ദീര്‍ഘകാല ബന്ധം നിലനിര്‍ത്തുന്നതില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യുന്നു. അവര്‍ തികച്ചും അര്‍പ്പണബോധമുള്ളവരും പങ്കാളിയെ മനസ്സിലാക്കുന്നവരുമാകുന്നു. ഇടവം രാശിക്കാര്‍ ഏതെങ്കിലും ബന്ധത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍, അവര്‍ ആ ബന്ധം ദൃഢമാക്കാന്‍ വേണ്ടതെല്ലാം ചെയ്യുന്നു.

തുലാം
തുലാം രാശിക്കാര്‍ക്ക് ബന്ധങ്ങളോട് വളരെ സന്തുലിതമായ സമീപനമാണ്. മാത്രമല്ല സമാധാനം ഇഷ്ടപ്പെടുന്ന ആളുകളുമാണ് ഇവര്‍. ഒരിക്കല്‍ അവര്‍ അവരുടെ അരക്ഷിതാവസ്ഥയെ മറികടന്നാല്‍, അവര്‍ ഒരു ബന്ധത്തെ എത്രകണ്ട് മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റുമെന്ന് ചിന്തിക്കുന്നു.

മകരം
വൈകാരികമായി ശക്തരും അനുകമ്പയുള്ളവരുമാണ് മകരം രാശിക്കാര്‍. അവര്‍ ആരെയെങ്കിലും ഇഷ്ടപ്പെടുന്നുവെങ്കില്‍, അവര്‍ ആ ബന്ധത്തെക്കുറിച്ച് വളരെ ഗൗരവമുള്ളവരാകുന്നു. പങ്കാളിയെ വഞ്ചിക്കുന്ന യാതൊന്നും തന്നെ അവര്‍ ചിന്തിക്കുക പോലുമില്ല.

ചിങ്ങം
കുടുംബം പുലര്‍ത്താനും മനോഹരമായ ജീവിതം നയിക്കാനും സെറ്റിലാവാനുമുള്ള ചിങ്ങം രാശിക്കാരുടെ കഴിവ് അപാരമാണ്. വളരെ വിനീതരായ വ്യക്തികളുമാണ് ചിങ്ങം രാശിക്കാര്‍. അവരുടെ പങ്കാളിയുടെ വിഷമഘട്ടങ്ങളില്‍ അവര്‍ എല്ലായ്പ്പോഴും ഒപ്പം നില്‍ക്കുന്നവരാണ്.



Click it and Unblock the Notifications
