Latest Updates
-
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്!
ഈ രാശിക്കാരുടെ മനസ് തുറക്കാന്‍ അല്പം പ്രയാസം
രാശിചിഹ്നങ്ങള്‍ ഒരു മനുഷ്യന്റെ ജീവിതകാലം പ്രവചിക്കുന്നു. ഗ്രഹനിലയിലെ മാറ്റങ്ങളും ജനനരാശി അടിസ്ഥാനമാക്കിയും ഒരു വ്യക്തിയെക്കുറിച്ച് മനസ്സിലാക്കുന്നത് ഇതിനേക്കാള്‍ എളുപ്പമായതൊന്നില്ല. ഒരാളുടെ ജീവിതത്തിലെ നല്ലതും ചിത്തയുമായ കാര്യങ്ങള്‍ മുന്‍കൂട്ടി ഗണിക്കാനും ഒരാളുടെ സവിശേഷതകള്‍ മനസിലാക്കാനും രാശി ഗുണം ചെയ്യുന്നു.
ഈ ലേഖനത്തില്‍ 12 രാശിചിഹ്നങ്ങളില്‍ വച്ച് ഏറ്റവും അന്തര്‍മുഖരായ രാശിചിഹ്നങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം. മറ്റുള്ളവര്‍ക്ക് മുന്നില്‍ മനസ്സു തുറക്കാന്‍ അല്പം മടിക്കുന്ന കൂട്ടരാണ് ഈ രാശിക്കാര്‍. ഇതില്‍ നിങ്ങളുമുണ്ടോ എന്നു നോക്കൂ.

കുംഭം (ജനുവരി 20 ഫെബ്രുവരി 18)
കുഭം രാശിക്കാര്‍ മിക്ക സമയത്തും അന്തര്മുഖരായവരാണ്. ഇക്കാര്യത്തില്‍ അവര്‍ വാസ്തവത്തില്‍ രാശിചിഹ്നങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്നു. സ്ത്രീകളേക്കാളും പുരുഷന്മാര് മറ്റുള്ളവരില്‍ നിന്ന് ഉള്‍വലിയുന്ന സ്വഭാവം കാണിക്കുന്നു. എല്ലാവരുമായും അവരുടെ വികാരങ്ങള്‍ പങ്കിടുന്നത് അവര്‍ ഇഷ്ടപ്പെടുന്നില്ല. അവരുടെ അടുത്ത സഹായികളായി കരുതുന്ന കുറച്ച് ആളുകളുമായി അവര്‍ സംസാരിക്കും. ഈ ഉള്‍വലിയലിന് അവരുടെ വികാരങ്ങള്‍ക്കും വലിയ പങ്കുണ്ട്.

മീനം (ഫെബ്രുവരി 19 മാര്‍ച്ച് 20)
മറ്റുള്ളവരില്‍ നിന്ന് ഉള്‍വലിഞ്ഞ് ജീവിക്കുന്നവരാണ് മീനം രാശിക്കാര്‍. അവരുടെ സമീപത്തുള്ള ആളുകള്‍ അവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നു. ഇത് അവര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അവര്‍ക്ക് സന്തോഷവും സംതൃപ്തിയും നല്‍കുമെങ്കിലും പലപ്പോഴും ഒരു എതിര്‍പ്പ് മീനം രാശിക്കാര്‍ പ്രകടിപ്പിക്കുന്നു. എല്ലാവരുമായും എല്ലാം പങ്കിടുന്നതിനേക്കാള്‍ ഉപരിയായി വളരെ കുറച്ച് ആളുകളുമായി സംസാരിക്കാനും അവരുമായി ഇടപഴകാനും മീനം രാശിക്കാര്‍ ആഗ്രഹിക്കുന്നു. അവര്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്ന ആശയങ്ങളിലും ഒരു അകല്‍ച്ച നിലനിര്‍ത്തുന്നവരാണ്.

വൃശ്ചികം (ഒക്ടോബര്‍ 23 നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ അവരുടെ നിഗൂഢ സ്വഭാവത്താല്‍ അന്തര്‍മുഖരായി തുടരുന്നവരാണ്. അവര്‍ തങ്ങളുടെ രഹസ്യങ്ങള്‍ ഏറ്റവും വിലയേറിയ രത്നങ്ങള്‍ പോലെ സൂക്ഷിക്കുന്നു. സ്വയം ഒരു രഹസ്യമായി സൂക്ഷിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. മീനം രാശിക്കാരെ പോലെതന്നെ അവര്‍ മനസ്സില്‍ ഓരോ തട്ടുകളായി തങ്ങളുടെ സൗഹൃദവലയം തരംതിരിച്ചിരിക്കുന്നു. വൃശ്ചികം രാശിക്കാരുടെ സംശയാസ്പദമായ സ്വഭാവം അവരുടെ പ്രിയപ്പെട്ടവരോട് പോലും മനസ്സ് തുറക്കുന്നതില്‍ നിന്ന് അവരെ അകറ്റി നിര്‍ത്തുന്നു.

ഇടവം (ഏപ്രില്‍ 20 മെയ് 20)
ഇടവം രാശിക്കാര്‍ ശക്തരും ധാര്‍ഷ്ട്യമുള്ളവരുമാണ്. ഇക്കൂട്ടരും അല്പം അന്തര്‍മുഖരുമാണ്. അവരുടെ അസ്ഥിരമായ വികാരങ്ങള്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ഇത് അവര്‍ക്ക് ചുറ്റുമുള്ള എല്ലാവര്ക്കും അറിവുള്ള കാര്യവുമാണ്. അതിനാല്‍ അവരുടെ വൈകാരികാവസ്ഥയെക്കുറിച്ച് സുഹൃത്തുക്കളും ബോധവാന്മാരായതിനാല് ഇടവം രാശിക്കാര്‍ക്ക് അവരുടേതായ ഇടം നല്‍കാനും ശ്രദ്ധിക്കുന്നു.

കന്നി (ഓഗസ്റ്റ് 23 സെപ്റ്റംബര്‍ 22)
കന്നി രാശിക്കാര്‍, പ്രത്യേകിച്ച് സ്ത്രീകള്‍ ഏറ്റവും വലിയ അന്തര്‍മുഖരാണ്. സ്വഭാവമനുസരിച്ച് സ്വാഭാവികമായും സംശയാലുക്കളായ ഇവര്‍ ഒരു വിഷയത്തില്‍ അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ സ്വയം സൂക്ഷിക്കുകയും ചെയ്യും. തങ്ങളുടെ വാക്കുകള്‍ എപ്പോഴെങ്കിലും തങ്ങള്‍ക്കെതിരെ മറ്റുള്ളവര്‍ ഉപയോഗിക്കാമെന്ന് ഭയപ്പെടുന്നതിനാലാണിത്.



Click it and Unblock the Notifications
