For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബുദ്ധിസാമര്‍ത്ഥ്യത്താല്‍ എവിടെയും വിജയിക്കും, ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്ന നക്ഷത്രക്കാര്‍

|

ഒരു വ്യക്തിയുടെ ജന്‍മനക്ഷത്രം അവരുടെ സ്വഭാവത്തെയും ജീവിതത്തെയും കുറിച്ച് വളരെയേറെ കാര്യങ്ങള്‍ പറയുന്നു. നമ്മുടെ ജീവിതത്തിലെ ജയപരാജയങ്ങള്‍ക്കും സ്വഭാവസവിശേഷതകള്‍ക്കും നമ്മള്‍ ജനിച്ച നക്ഷത്രത്തിന് വലിയ സ്വാധീനമുണ്ട്. ഒരു വ്യക്തിയുടെ ജാതകത്തില്‍ ബുധന്‍, വ്യാഴം, സൂര്യന്‍ എന്നിവ ഉത്തമ സ്ഥാനങ്ങളില്‍ നിന്നാല്‍ അവരുടെ ബുദ്ധി വളരെ വലുതായിരിക്കും.

Also read: ഒരു കാലില്‍ മാത്രം കറുത്ത ചരട് കെട്ടുന്നത് എന്തിന്? ചരട് കെട്ടേണ്ട കാല്‍ ഇത്, മാറിയാല്‍ ദോഷംAlso read: ഒരു കാലില്‍ മാത്രം കറുത്ത ചരട് കെട്ടുന്നത് എന്തിന്? ചരട് കെട്ടേണ്ട കാല്‍ ഇത്, മാറിയാല്‍ ദോഷം

ബുധന്‍ ബുദ്ധിയും വ്യാഴം ഭാഗ്യവും സൂര്യന്‍ തൊഴില്‍പരമായ ഉയര്‍ച്ച നല്‍കുകയും ചെയ്യുന്നു. ജാതകത്തില്‍ ഇവ അനുകൂലമായി വന്നാല്‍ ജീവിതത്തില്‍ ബുദ്ധിയിലും കഴിവിലും ഒരു വ്യക്തി ശോഭിക്കുന്നു. ജീവിതത്തില്‍ ഉയരങ്ങളില്‍ എത്താന്‍ എല്ലാവര്‍ക്കും സാധിക്കില്ല. എന്നാല്‍, ജീവിതത്തില്‍ ഉയര്‍ച്ചകള്‍ വന്നു ചേരാന്‍ സാധ്യതയുള്ള ചില നക്ഷത്രക്കാരുണ്ട്. അവരുടെ ബുദ്ധിശക്തിയാല്‍ ജീവിതത്തില്‍ നേട്ടങ്ങള്‍ എത്തിപ്പിടിക്കാന്‍ ഇത്തരക്കാര്‍ക്ക് സാധിക്കുന്നു. ബുദ്ധിശക്തിയുടെ കാര്യത്തില്‍ മുന്നിട്ട് നില്‍ക്കുന്ന നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് ഇവിടെ വായിച്ചറിയാം. ഇതില്‍ നിങ്ങളുമുണ്ടോ എന്ന് നോക്കൂ.

കാര്‍ത്തിക

കാര്‍ത്തിക

ഏറ്റെടുത്ത ജോലികള്‍ വളരെ ഭംഗിയായി ചെയ്യാന്‍ കഴിവുള്ളവരാണ് കാര്‍ത്തിക നക്ഷത്രക്കാര്‍. എന്നാല്‍ അലസത ഇവരുടെ കൂടപ്പിറപ്പാണ്. അതിന്റെ പ്രതികൂലഫലങ്ങളും ഇവര്‍ അനുഭവിക്കാറുണ്ട്. അത്യാഗ്രഹമുള്ളവരല്ല ഇവര്‍, എന്നാല്‍ ഏതു കാര്യവും ആവശ്യത്തിനു വേണം എന്ന് ആഗ്രഹിക്കുന്നവരാണ് കാര്‍ത്തിക നക്ഷത്രക്കാര്‍. കഴിവുണ്ടെങ്കിലും, എന്തെങ്കിലും ജോലികള്‍ തുടങ്ങാന്‍ ആദ്യഘട്ടത്തില്‍ മടി കാണിക്കുന്നവരാണ് ഇവര്‍. അതുകൊണ്ടുതന്നെ, ഇവര്‍ക്ക് ജീവിതത്തില്‍ പല കഴിവുകളും വേണ്ടവിധം പ്രകടിപ്പിക്കാന്‍ സാധിക്കാറില്ല.

കാര്‍ത്തിക

കാര്‍ത്തിക

തുടങ്ങിയ ഒരു കാര്യം ഇവരുടെ കയ്യില്‍ കൊടുത്താല്‍ അത് ഭംഗിയായി പൂര്‍ത്തീകരിക്കാന്‍ മിടുക്കുള്ളവരാണ് കാര്‍ത്തിക നക്ഷത്രക്കാര്‍. പണമിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടത്താന്‍ ഇവര്‍ക്ക് പ്രത്യേക കഴിവുണ്ട്. എന്തുകാര്യവും തുടങ്ങുന്നതിനു മുമ്പ് ദീര്‍ഘവീക്ഷണത്തോടെ ചിന്തിച്ച് അതില്‍ വിജയം ലഭിക്കുമോ എന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രം ഇവര്‍ മുന്‍പോട്ട് നീങ്ങാറുള്ളൂ. ഈ ശീലം ഇവരെ ജീവിതത്തില്‍ പല കാര്യങ്ങളിലും വിജയം നേടാന്‍ പ്രാപ്തരാക്കി മാറ്റുന്നു.

Also read:വീട്ടില്‍ അറ്റാച്ച്ഡ് ബാത്‌റൂം ഉള്ളവര്‍ ശ്രദ്ധിക്കൂ; വാസ്തുദോഷം വരുത്തും കുടുബത്തിന് ദോഷംAlso read:വീട്ടില്‍ അറ്റാച്ച്ഡ് ബാത്‌റൂം ഉള്ളവര്‍ ശ്രദ്ധിക്കൂ; വാസ്തുദോഷം വരുത്തും കുടുബത്തിന് ദോഷം

ചോതി

ചോതി

അല്‍പം ദേഷ്യസ്വഭാവം കൂടിയവരാണ് ചോതി നക്ഷത്രക്കാര്‍. പെട്ടെന്ന് ദേഷ്യം വരുന്നവരാണ് ചോതി നക്ഷത്രക്കാര്‍. അതുകൊണ്ടുതന്നെ പലപ്പോഴും ഇവര്‍ മറ്റുള്ളവരുടെ ശത്രുത ഏറ്റുവാങ്ങുന്നവരുമാണ്. എന്നാല്‍, മറ്റുള്ളവരുടെ ദുഃഖത്തില്‍ പെട്ടെന്ന് മനസ്സ് അലിയുന്നവര്‍ കൂടിയാണ് ചോതി നക്ഷത്രക്കാര്‍. ശുദ്ധഹൃദയമുള്ളവരാണ് ഇത്. എത് മേഖലയില്‍ എങ്ങനെയെല്ലാം ലാഭം ഉണ്ടാക്കണം എന്ന വ്യക്തമായ ചിന്ത ഇവരുടെ മനസിലുണ്ട്. അതിനനുസരിച്ച് ഇവര്‍ പ്രവര്‍ത്തിക്കുകയും ലാഭം നേടുകയും ചെയ്യുന്നു.

ചോതി

ചോതി

പലപ്പോഴും പിടിവാശി കാണിക്കുന്ന സ്വഭാവം ഇവര്‍ക്കുണ്ട്. ഈ സ്വഭാവത്താല്‍ ജീവിതത്തില്‍ പല ദുരന്തങ്ങളും ഇവര്‍ക്ക് നേരിടേണ്ടിവരുന്നുണ്ട്. എന്നാല്‍ ലക്ഷ്യത്തില്‍ എത്താനുള്ള കഴിവ് ഇവര്‍ക്കുണ്ട്. പുറമേ കഠിന ഹൃദയരായി പരുഷമായി പെരുമാറുന്നവരാണെന്ന് തോന്നുമെങ്കിലും മറ്റുള്ളവരുടെ ദുഖം കാണാനും മറ്റുള്ളവരെ സ്‌നേഹിക്കാനും ഇവര്‍ക്ക് കഴിവുണ്ട്. മറ്റുള്ളവരെ സഹായിക്കുന്ന സ്വഭാവമുള്ളതിനാല്‍ ഇവരുടെ ജീവിതത്തില്‍ പല ഗുണങ്ങളും ലഭിക്കാറുമുണ്ട്.

Also read:ചാണക്യനീതി; പെട്ടെന്ന്‌ കരയുന്ന സ്ത്രീകള്‍ വീടിന് ഐശ്വര്യം, ഭര്‍ത്താവിന് ഭാഗ്യം; ചാണക്യന്‍ പറയുന്ന കാര്യങ്ങള്‍Also read:ചാണക്യനീതി; പെട്ടെന്ന്‌ കരയുന്ന സ്ത്രീകള്‍ വീടിന് ഐശ്വര്യം, ഭര്‍ത്താവിന് ഭാഗ്യം; ചാണക്യന്‍ പറയുന്ന കാര്യങ്ങള്‍

അവിട്ടം

അവിട്ടം

ബുദ്ധിശക്തിയുള്ള നക്ഷത്രക്കാരില്‍ മറ്റൊരു നക്ഷത്രമാണ് അവിട്ടം. ഏത് സാഹചര്യത്തിലും മികച്ചതായി നിലകൊള്ളാല്‍ കെല്‍പുള്ളവരാണ് അവിട്ടം നക്ഷത്രക്കാര്‍. അതിന് സാധിച്ചില്ലെങ്കിലും അവരുടെ ജീവിതത്തില്‍ ശുഭയോഗങ്ങള്‍ വന്നുചേരും. ഭാഗ്യം ഇവര്‍ക്കായി കുടപിടിക്കും. അത് ഇവരുടെ പ്രത്യേകതയാണ്. സ്വന്തം ബുദ്ധിശക്തിയാല്‍ എവിടേയും വിജയം നേടുന്നവരാണ് അവിട്ടം നക്ഷത്രക്കാര്‍.

അവിട്ടം

അവിട്ടം

എന്ത് ജോലിയും തങ്ങളുടെ ബുദ്ധിവൈഭവത്താല്‍ ചെയ്ത് തീര്‍ക്കുന്നവരാണ് ഇവര്‍. മറ്റുള്ളവരുടെ വിശ്വാസം നേടിയെടുക്കാനും അതിലൂടെ ഉയരങ്ങളില്‍ എത്താനും കഴിവുള്ളവരാണ് അവിട്ടം നക്ഷത്രക്കാര്‍. ജീവിതത്തില്‍ പലതരത്തിലുള്ള സാമ്പത്തിക നേട്ടങ്ങളും ഇവര്‍ക്ക് കൈപ്പിടിയിലൊതുക്കാനാകുന്നു.

Also read:ചാണക്യനീതി; ആര്‍ക്കുവേണ്ടിയും ഈ 4 കാര്യങ്ങള്‍ വിട്ടുകളയരുത്, പിന്നീട്‌ പശ്ചാത്തപിക്കേണ്ടിവരുംAlso read:ചാണക്യനീതി; ആര്‍ക്കുവേണ്ടിയും ഈ 4 കാര്യങ്ങള്‍ വിട്ടുകളയരുത്, പിന്നീട്‌ പശ്ചാത്തപിക്കേണ്ടിവരും

രേവതി

രേവതി

ചിട്ടനിഷ്ഠയോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ് രേവതി നക്ഷത്രക്കാര്‍. സമ്പത്ത് നേടാനും നിലനിര്‍ത്താനും വളരെയേറെ ആഗ്രഹങ്ങളുള്ളവരാണ് ഇവര്‍. അതിനാല്‍ തന്നെ, കഠിനാധ്വാനത്തിന്റെ ഫലത്തില്‍ അതെല്ലാം നേടിയെടുക്കുന്നവരാണ് രേവതി നക്ഷത്രക്കാര്‍. ഇവരുടെ നിശ്ചയദാര്‍ഢ്യത്താല്‍ ഇവര്‍ ഏതുകാര്യത്തിലും മുന്നോട്ട് പോവുകയും വിജയങ്ങള്‍ നേടാന്‍ സാധിക്കുകയും ചെയ്യുന്നു.

രേവതി

രേവതി

ആപത്ഘട്ടങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിലുള്ള ഇവരുടെ കഴിവ് അപാരമാണ്. മികച്ച തീരുമാനങ്ങള്‍ എടുക്കുന്നതിലൂടെ ജീവിതത്തില്‍ ശുഭകരമായ പാതയിലൂടെ നടന്ന് സമ്പത്ത് നേടാനും വിജയം കൈവരിക്കാനും കെല്‍പുള്ളവരാണ് രേവതി നക്ഷത്രക്കാര്‍. ബുദ്ധിപരമായ നീക്കത്താല്‍ ജീവിതത്തില്‍ ഉയരങ്ങളില്‍ എത്തുന്നവരാണ് ഇവര്‍.

Also read:അപ്രതീക്ഷിത വഴിയിലൂടെ സമ്പത്ത്; ബുധന്റെ രാശിമാറ്റം ഈ രാശിക്കാരുടെ ജാതകം തിരുത്തുംAlso read:അപ്രതീക്ഷിത വഴിയിലൂടെ സമ്പത്ത്; ബുധന്റെ രാശിമാറ്റം ഈ രാശിക്കാരുടെ ജാതകം തിരുത്തും

രോഹിണി

രോഹിണി

ഏതുകാര്യവും സൂക്ഷ്മമായി നിരീക്ഷിച്ച് പഠിച്ച് വിജയത്തില്‍ എത്തുന്നവരാണ് രോഹിണി നക്ഷത്രക്കാര്‍. ഏത് കാര്യവും ബുദ്ധപരമായ നീക്കത്തിലൂടെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ സാധിക്കുന്നവരാണ് ഇവര്‍. മറ്റുള്ളവരോട് മധുരമായി സംസാരിക്കുകയും അവരുടെ ഹൃദയങ്ങളില്‍ ഒരു സ്ഥാനം നേടിയെടുക്കുവാനും ഇവര്‍ക്ക് അപാര കഴിവുണ്ട്. മറ്റുള്ളവരെ അകമഴിഞ്ഞ് സഹായിക്കാന്‍ എപ്പോഴും മനസ്സ് കാണിക്കുന്നവര്‍ കൂടിയാണ് രോഹിണി നക്ഷത്രക്കാര്‍.

രോഹിണി

രോഹിണി

അമ്മയുമായി എപ്പോഴും അടുപ്പം കാത്തുസൂക്ഷിക്കുന്നവരാണ് ഇവര്‍. മറ്റുള്ളവര്‍ക്ക് സഹായം ചെയ്ത് അതിലൂടെ അവരുടെ പ്രീതി പിടിച്ചുപറ്റി നേട്ടം നേടിയെടുക്കുവാന്‍ കഴിവുള്ളവരാണ് രോഹിണി നക്ഷത്രക്കാര്‍. അതിനാല്‍ തന്നെ കര്‍മ്മമേഖലയില്‍ ഇവര്‍ക്ക് നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നു. ജീവിതത്തില്‍ സാമ്പത്തികമായും ഉയര്‍ച്ച നേടാന്‍ സാധിക്കുന്നവരാണ് രോഹിണി നക്ഷത്രക്കാര്‍.

Also read:വാലന്റൈന്‍സ് ഡേ, കാന്‍സര്‍ ദിനം; 2023 ഫെബ്രുവരി മാസത്തിലെ പ്രധാന ദിനങ്ങള്‍Also read:വാലന്റൈന്‍സ് ഡേ, കാന്‍സര്‍ ദിനം; 2023 ഫെബ്രുവരി മാസത്തിലെ പ്രധാന ദിനങ്ങള്‍

English summary

Most Intelligent Birth Stars Who Gets Success In Life According To Astrology

These are the most intelligent birth stars who gets success in life according to astrology. Take a look.
Story first published: Friday, February 3, 2023, 19:47 [IST]
X
Desktop Bottom Promotion