ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ അരക്ഷിതാവസ്ഥ നേരിടുന്ന രാശിക്കാര്‍

അരക്ഷിതാവസ്ഥ എന്നത് ഏത് സമയത്ത് ആര്‍ക്ക് അനുഭവപ്പെടും എന്ന് പറയാന്‍ സാധിക്കില്ല. പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ ഇതിലൂടെ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. ജീവിതത്തില്‍ ഉണ്ടാവുന്ന പരാജയം പോലും ഇതുമായി ബന്ധപ്പെട്ട് സംഭവിക്കുന്നതാണ്. അരക്ഷിതാവസ്ഥയിലുടെ മുന്നോട്ട് പോവുക എന്നത് വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്ന ഒന്നാണ്. പലപ്പോഴു ജീവിതത്തില്‍ സുരക്ഷിതത്വ ബോധം തോന്നാത്ത അവസ്ഥ വളരെ അപകടകരമാണ്. എന്തെന്നാല്‍ ആത്മവിശ്വാസക്കുറവും മറ്റുള്ളവരോടുള്ള വിശ്വാസമില്ലായ്മയും നഷ്ടവും എല്ലാം പലപ്പോഴും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണ്.

Most Insecure Zodiac Signs In Malayalam

എന്നാല്‍ ചില രാശിക്കാര്‍ അരക്ഷിതാവസ്ഥയില്‍ ജീവിക്കാന്‍ വേണ്ടി ശ്രമിക്കുന്നു. നമ്മളാരും ഒരു തരത്തിലും അരക്ഷിതാവസ്ഥയില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരല്ല. എന്നാല്‍ ചില സാഹചര്യങ്ങള്‍ നമ്മളെ അതിലേക്ക് തള്ളിവിട്ട് കൊണ്ടിരിക്കുന്നു. ഏതൊക്കെ രാശിക്കാരാണ് എപ്പോഴും അരക്ഷിതാവസ്ഥയില്‍ തന്നെ തുടര്‍ന്ന് പോരുന്ന രാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ വളരെയധികം സെന്‍സിറ്റീവ് ആണ്. അതുകൊണ്ട് തന്നെ ഏത് കാര്യവും ഇവര്‍ സ്വകാര്യമായി എടുക്കുന്നു. ആത്മാഭിമാനത്തെ വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് ഇവര്‍ ഓരോ കാര്യവും എത്തിക്കുന്നു. എന്നാല്‍ ഏത് കാര്യത്തിലും ഇവര്‍ മറ്റുള്ളവരെ ആശ്രയിക്കുന്നുണ്ട്. അത് തന്നെ ഇവരുടെ അരക്ഷിതാവസ്ഥയുടെ ആദ്യ അടയാളമാണ്. സ്വന്തമായി ഒരു കാര്യം ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇവര്‍ ഏത് കാര്യത്തിനും മറ്റുള്ളവരെ ആശ്രയിക്കുന്നവരാണ് ഇവര്‍. നിങ്ങളുടെ ആവശ്യങ്ങള്‍ പോലും പലപ്പോഴും സ്വന്തമായി ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കുന്നില്ല.

കന്നിരാശി

കന്നിരാശി

കന്നി രാശിക്കാരായവരെങ്കില്‍ ഇവര്‍ പെര്‍ഫക്ഷനിസ്റ്റ് ആയിരിക്കും. ഇവരുടെ ഈ ഗുണം വളരെയധികം പ്രശംസ പിടിച്ച് പറ്റുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇത് തന്നെ ഇവര്‍ക്ക് പാരയായി മാറുന്നുണ്ട്. കാരണം ആത്മാഭിമാനത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. നിങ്ങളുടെ പ്ലസ് പോയിന്റുകള്‍ പലപ്പോഴും തിരിച്ചറിയാതെ പോവുന്നുണ്ട്. ഇത് ഇവരെ അരക്ഷിതാവസ്ഥയിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്നു. സ്വന്തം കഴിവുകളില്‍ പോലും ഇവര്‍ക്ക് വി്ശ്വാസമില്ലാത്ത അവസ്ഥയുണ്ടാവുന്നുണ്ട്

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് ഏത് സാഹചര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. എന്നാല്‍ ഇവര്‍ക്ക് പലപ്പോഴും അതില്‍ നിന്ന് പുറത്ത് വരുന്നതിന് സാധിക്കുന്നില്ല എന്നതാണ് സത്യം. ഏത് കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ കൂടുതല്‍ സമയം എടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ആളുകള്‍ നിങ്ങളെക്കുറിച്ച് എന്ത് വിചാരിക്കും എന്ന ചിന്തയാണ് ഇവര്‍ക്കുണ്ടാവുന്നത്. അതുകൊണ്ട് തന്നെ മുന്നോട്ട് പോവുന്നതിന് ഇവര്‍ക്ക് എപ്പോഴും മടിയായിരിക്കും.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ വളരെ വലിയ പരാജയങ്ങള്‍ നേരിടേണ്ടി വരുന്നു. ഇത് പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങളിലേക്കും അരക്ഷിതാവസ്ഥയിലേക്കു ഇവരെ തള്ളിയിടുന്നു. സ്വയം കെട്ടിപ്പൊക്കിയ ഒരു മതിലിനുള്ളിലാണ് ഇവര്‍ ജീവിക്കുക. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മറ്റുള്ളവരെ ചിന്തയില്‍ മോശം പാടില്ല എന്ന നിലക്കാണ് ഇവര്‍ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കോംപ്ലക്‌സ് ഇവരെ ജീവിതത്തില്‍ അങ്ങോളമിങ്ങോളം അലട്ടിക്കൊണ്ടിരിക്കും.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് പലപ്പോഴും അവരുടെ ആഗ്രഹങ്ങള്‍ നടപ്പിലാക്കുന്നതിനും അതിനെ മുന്നോട്ട് കൊണ്ടുപോവുന്നതിനും പരാജയം നേരിടേണ്ടി വരുന്നു. എന്താണ് നിങ്ങളുടെ പോയിന്റെന്ന് മറ്റുള്ളവരോട് പറഞ്ഞ് മനസ്സിലാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കാതെ വരുന്നു. മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കുന്നതിന് തുല്യമായിരിക്കും പലപ്പോഴും ഇവരുടെ ജീവിതം. എങ്കിലും അരക്ഷിതാവസ്ഥയില്‍ നിന്ന് പുറത്ത് കടന്ന് സുരക്ഷിതമായ ഒരു ലോകം ഉണ്ടാക്കിയെടുക്കുന്നതിന് ഇവര്‍ പരമാവധി ശ്രമിച്ച് കൊണ്ടിരിക്കും.

Story first published: Thursday, May 5, 2022, 19:24 [IST]
X
Desktop Bottom Promotion