Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
അജയ്യമായ ഊര്‍ജ്ജം സദാസമയം; ഏറ്റവും ആരോഗ്യത്തോടെ ജീവിക്കുന്ന അഞ്ച് രാശിക്കാര്‍
ആരോഗ്യം എന്നത് ജീവിതത്തിന്റെ ഉയര്‍ച്ചക്ക് ആവശ്യമായ ഒരു കാര്യമായി കണക്കാക്കപ്പെടുന്നു. കാരണം നല്ല ജീവിതം പിന്തുടരുന്ന ഒരാള്‍ എപ്പോവും ആരോഗ്യവാനായിരിക്കും. അതേസമയം ആരോഗ്യമില്ലാത്ത മറ്റൊരാള്‍ ജീവിതത്തില്‍ നല്ല ബാലന്‍സ് നിലനിര്‍ത്തുന്നതില്‍ പരാജയപ്പെടുന്നു. എന്നിരുന്നാലും, സ്വാഭാവികമായും ആരോഗ്യത്തോടെ ജനിക്കുന്ന ചില രാശിക്കാരെക്കുറിച്ച് ജ്യോതിഷത്തില്‍ പറയുന്നുണ്ട്. ഈ അഞ്ച് രാശിചിഹ്നങ്ങള്‍ മറ്റ് രാശിചക്രങ്ങളെക്കാള് ആരോഗ്യകരമായ ജീവിതം നയിക്കുന്നവരാണെന്ന് അറിയപ്പെടുന്നു. അത്തരം രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

വൃശ്ചികം
ജ്യോതിഷ പ്രകാരം, വൃശ്ചികം രാശിക്കാര്‍ അവരുടെ ആരോഗ്യത്തിന് പേരുകേട്ടവരാണ്. തീവ്രവും പ്രതിരോധശേഷിയുള്ളതുമായ വ്യക്തിത്വത്തിന് ഉടമകളാണ് ഇവര്‍. ഈ രാശിക്കാര്‍ വളരെ അത്ഭുതകരമായ പുനരുജ്ജീവന കഴിവുകള്‍ പ്രകടിപ്പിക്കുന്നു. അവര്‍ തങ്ങളുടെ ഫിറ്റ്നസ് ലക്ഷ്യങ്ങള്‍ക്കായി കഠിനാധ്വാനം ചെയ്യാന്‍ സദാ സന്നദ്ധരാണ്. ആരോഗ്യകരമായ ജീവിതത്തിനാണ് ഇവര്‍ എപ്പോഴും മുന്‍ഗണന നല്‍കുന്നത്.
വൃശ്ചികം രാശി ഒരു ജല ചിഹ്നമായതിനാല്‍ അവര്‍ എല്ലായ്പ്പോഴും ചാര്‍ജ് ചെയ്യപ്പെടുന്നു. അവരുടെ വൈകാരികവും ശാരീരികവുമായ ക്ഷേമം അവര്‍ വിലമതിക്കുന്നു. സ്വാഭാവിക ശാരീരികക്ഷമതയും ശാരീരിക പ്രവര്‍ത്തന പ്രവണതകളും അവരില്‍ എല്ലായ്പ്പോഴും നിലനില്ക്കുന്നു. ശ്രദ്ധയും ധ്യാനവും അവരെ കൂടുതല്‍ സഹായിക്കുകയും അവരുടെ ആരോഗ്യത്തെ ഗുണപരമായി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഇടവം
ഏറ്റവും ആരോഗ്യമുള്ളതായി കണക്കാക്കുന്ന രാശികളില് രണ്ടാമത്തെ രാശിയാണ് ഇടവം രാശി. ഏപ്രില്‍ 20 നും മെയ് 20 നും ഇടയില്‍ ജനിച്ച ഏതൊരാളും ഈ രാശിയുടെ സ്വാധീനത്തില്‍ പെടുന്നു. ഈ ആളുകള്‍ക്ക് ജനനം മുതല്‍ നല്ല ആരോഗ്യം ഉണ്ടാകാന്‍ ഭാഗ്യമുണ്ട്. ഇവര്‍ക്ക് അവിശ്വസനീയമാംവിധം ശക്തമായ മനസ്സും ഹൃദയവുമുണ്ട്. അവര്‍ ഒരിക്കലും വൈകാരികമായി ഒന്നിനോടും പ്രതികരിക്കാറില്ല. സമ്മര്‍ദ്ദത്തോട് നന്നായി പ്രതികരിക്കാത്ത വളരെ ശാന്തരായ ആളുകളാണ് ഇക്കൂട്ടര്‍.
അവര്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ്. ഇതെല്ലാം അവരുടെ ആരോഗ്യം എപ്പോഴും മികച്ചതായി നിലനിര്‍ത്തുന്നു. വിഭവസമൃദ്ധമായ ഭക്ഷണങ്ങള്‍ ആസ്വദിക്കുന്നവരാണ് ഇടവം രാശിക്കാര്‍. അവരുടെ പൊതുവായ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് അവര്‍ അവരുടെ ഭക്ഷണക്രമം മികച്ചതാക്കി വയ്ക്കുന്നു. ഇവര്‍ വളരെ ശക്തരും പ്രതിരോധശേഷിയുള്ളവരുമാണ്. ഇവര്‍ രോഗങ്ങളില്‍ നിന്ന് വേഗത്തില്‍ സുഖം പ്രാപിക്കുന്നു. സമ്മര്‍ദരഹിതമായ ജീവിതം നയിക്കുന്നു.
മകരം
രാശിചക്രത്തിലെ പത്താമത്തെ ജ്യോതിഷ ചിഹ്നമാണിത്. ഡിസംബര്‍ 22 നും ജനുവരി 19 നും ഇടയില്‍ ജനിച്ചവര്‍ മകരം രാശിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ആളുകള്‍ അവിശ്വസനീയമാംവിധം സംതൃപ്തമായ ജീവിതം നയിക്കുന്നവരാണ്. ഈ ആളുകള്‍ തങ്ങള്‍ ചെയ്യുന്നതെന്തിലും വിജയിക്കുന്നു. ഇവരുടെ ജീവിതം താരതമ്യേന പ്രശ്നരഹിതമാണ്. മറ്റുള്ളവര്‍ ജീവിതത്തില്‍ നേരിടുന്ന അത്ര പ്രശ്നങ്ങള്‍ ഇവര്‍ക്ക് വരുന്നില്ലെന്ന് പറായം.
അഥവാ എന്തെങ്കിലും പ്രശ്നമുണ്ടായാലും അതില്‍ നിന്നെല്ലാം വേഗത്തില്‍ മുക്തി നേടാനും ഇവര്‍ക്ക് സാധിക്കുന്നു. ശാശ്വത സംതൃപ്തരാണ് ഇവര്‍. മികച്ച ആരോഗ്യം നിലനിര്‍ത്തുന്നതിനും ശാരീരികവും മാനസികവുമായ ആരോഗ്യം സ്ഥിരമായി നിലനിര്‍ത്തുന്നതിനും മകരം രാശിക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്കുന്നു.
മേടം
ജ്യോതിഷവും ആരോഗ്യവും തമ്മിലുള്ള ബന്ധം ഈ രാശിയിലാണ് ഏറ്റവും നന്നായി നിര്‍വചിച്ചിരിക്കുന്നത്. രാശിചക്രത്തിലെ ആദ്യത്തെ രാശിചിഹ്നമാണ് മേടം. മാര്‍ച്ച് 21 നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ച ഏതൊരാളും മേടം രാശിക്ക് കീഴില്‍ വരുന്നു. ചെറുപ്പം മുതലേ ഈ ആളുകളുടെ മനസ്സ് സ്പോര്‍ട്സില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. കൂടാതെ, ഈ ആളുകള്‍ അവരുടെ ചടുലമായ വ്യക്തിത്വം കാരണം ജീവിതത്തില്‍ താരതമ്യേന സജീവമായി തുടരുന്നു.
ഈ ആളുകള്‍ മാനസികമായി വളരെ മികച്ചതായി നില്‍ക്കുന്നവരാണ്. ഇവര്‍ തികച്ചും സൗഹൃദപരമാണ്. ഇവര്‍ തങ്ങളുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നു. ഇവര്‍ എപ്പോഴും ഉന്മേഷത്തോടെ ഇരിക്കുന്നതിനാല്‍ അവര്‍ തങ്ങളുടെ ആരോഗ്യവും നല്ല രീതിയില്‍ നിലനിര്‍ത്തുന്നു.
ചിങ്ങം
സിംഹത്തിന്റെ അടയാളം പ്രതിനിധീകരിക്കുന്ന രാശിചക്രത്തിലെ അഞ്ചാമത്തെ ജ്യോതിഷ ചിഹ്നമാണ് ചിങ്ങം. ചിങ്ങം രാശിയെ സൂര്യനാണ് ഭരിക്കുന്നത്. ഇത് അഗ്നി മൂലകവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചിങ്ങം രാശിക്കാര്‍ ദൃഢമായ ആരോഗ്യമുള്ളവരായി കണക്കാക്കുന്നു. ഇവരെ ഭരിക്കുന്ന ഗ്രഹമായ സൂര്യന്റെ ശക്തി കാരണം ഇവര്‍ക്ക് എപ്പോഴും ശക്തമായ ഒരു ചൈതന്യമുണ്ട്. ഇവര്‍ക്ക് സ്വാഭാവിക പ്രതിരോധശേഷിയും ശക്തമായ ഊര്‍ജ്ജ നിലയും ഉണ്ടായിരിക്കും.
അത് അവരുടെ മൊത്തത്തിലുള്ള ക്ഷേമത്തിന് ഗുണം ചെയ്യുന്നു. മാനസികമായി വളരെ മികച്ചു നില്ക്കുന്ന ആളുകളാണ് ഇവര്‍. ഇത് നേതൃത്വപരമായ സ്ഥാനങ്ങളും ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കാന്‍ അവരെ സഹായിക്കുന്നു. ചിങ്ങം രാശിക്കാര്‍ നല്ല ആരോഗ്യവും ഊര്‍ജ്ജസ്വലമായ ജീവിതം നയിക്കുന്നവരുമായി കാണപ്പെടുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications