Just In
Don't Miss
- Movies
ആദ്യം സൂരജ്, പിന്നെ ധന്യ, ഇപ്പോള്‍ ലക്ഷ്മിപ്രിയ; ബിഗ് ബോസിൽ നിന്നും പുറത്തായ താരങ്ങൾക്ക് ആശംസയുമായി അശ്വതി
- News
ഏക്നാഥ് ഷിന്‍ഡെയ്ക്ക് പണി വരും, ഉദ്ധവിന്റെയും രാജ് താക്കറെയും മക്കള്‍ ഒന്നിച്ചു, ഒരേ ആവശ്യം!!
- Finance
റെഡ് ഫ്ളാഗ്! അടുത്തിടെ പ്രമോട്ടര്‍മാര്‍ ഓഹരി പണയപ്പെടുത്തിയ 5 കമ്പനികള്‍; നോക്കിവെച്ചോളൂ
- Sports
സഞ്ജു ഗോള്‍ഡന്‍ ഡെക്ക്, സുവര്‍ണ്ണാവസരം തുലച്ചു, ഇംഗ്ലണ്ടിനെതിരേ പ്രതീക്ഷ വേണ്ട
- Automobiles
ജൂലൈയിൽ വിപണയിലെത്തുന്ന ക്രൂയിസർ ബൈക്കുകൾ
- Technology
Electricity Bill Scam: വിളിക്കുന്നത് കെഎസ്ഇബിക്കാരാവില്ല; സൂക്ഷിക്കുക ഈ തട്ടിപ്പുകാർ നിങ്ങളെയും സമീപിക്കാം
- Travel
മഴക്കാല യാത്രകളില്‍ ഈ അണക്കെട്ടുകളെയും ഉള്‍പ്പെടുത്താം
പെട്ടെന്ന് പ്രതികരിക്കും; വൈകാരികത കൂടുതലാണ് ഈ രാശിക്കാര്‍ക്ക്
ആരെങ്കിലും വേദനിപ്പിക്കുമ്പോഴോ, മറ്റുള്ളവര്‍ എന്തെങ്കിലും പറയുമ്പോഴോ നിങ്ങള്‍ എളുപ്പത്തില്‍ കരയുന്നവരാണോ? ഇതുകൂടാതെ, നിങ്ങള്‍ എല്ലായ്പ്പോഴും വളരെ സെന്‍സിറ്റീവും ഭയവും ഉത്കണ്ഠയുമുള്ളവരുമാണോ. എങ്കില്‍ നിങ്ങള്‍ വളരെ വികാരാധീനരാണെന്ന് ഉറപ്പിക്കാം. മറ്റുള്ളവരുടെ പ്രവൃത്തികളിലൂടെയോ വാക്കുകളിലൂടെയോ വേദനിക്കുന്നത് നിങ്ങള്‍ക്ക് സഹിക്കാനാവില്ല. വികാരങ്ങള്‍ മറച്ചുവയ്ക്കുന്നത് ഒരാള്‍ക്ക് ഉണ്ടായിരിക്കാവുന്ന ഏറ്റവും വിലപ്പെട്ട ഗുണങ്ങളില്‍ ഒന്നാണ്.
Most
read:
വാസ്തുപ്രകാരം
ഇവ
ചെയ്താല്‍
ആത്മവിശ്വാസം
വളരും
ജീവിത
വിജയവും
സന്തോഷം, ദുഃഖം, സ്നേഹം, വെറുപ്പ്, കരച്ചില് ഏതുമാകട്ടെ, ഇവയെല്ലാം നമ്മുടെ പ്രതികരണങ്ങള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ തുറന്നുകാണിക്കുന്നതാണ്. വികാരങ്ങള്‍ തിരിച്ചറിയാനും മനസ്സിലാക്കാനും നിയന്ത്രിക്കാനുമുള്ള കഴിവ് വളര്‍ത്താന്‍ ആളുകള്‍ പ്രാവീണ്യം നേടേണ്ടതുണ്ട്. എന്നിരുന്നാലും, എപ്പോഴും ഉത്കണ്ഠയും ഭയവും ഉള്ള ചില സെന്‍സിറ്റീവ് രാശിക്കാര്‍ ഉണ്ട്. വളരെ വൈകാരിക സ്വഭാവമുള്ള അത്തരം രാശികള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

മീനം
ഏറ്റവും ആഹ്ലാദകരമായ വ്യക്തിത്വത്തിന് ഉടമയാണ് മീനം രാശിക്കാര്‍. ഇവര്‍ വൈകാരികമായി വളരെ സൂക്ഷ്മതയുള്ളവരാണ്. ചിലപ്പോള്‍, ആളുകള്‍ അവരുടെ സെന്‍സിറ്റീവ് വശം മുതലെടുക്കാന്‍ ശ്രമിക്കുന്നു. മീനം രാശിക്കാരായ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ആഴത്തിലുള്ളതും തീവ്രവുമായ തലത്തില്‍ വൈകാരികമായി പെരുമാറുന്നവരാണ്. ഈ രാശിക്കാര്‍ മറ്റുള്ളവരെ ദ്രോഹിക്കാന്‍ ഭയപ്പെടുന്നു. മാത്രമല്ല, ഇവര്‍ ഒരു തെറ്റു ചെയ്തെന്ന് ബോധ്യപ്പെട്ടാല്‍ അവരുടെ പ്രവൃത്തികള്‍ ക്ഷമിക്കാനുള്ള കഴിവുമുണ്ട്. അവര്‍ വളരെ സെന്‍സിറ്റീവ് രാശിചിഹ്നങ്ങളാണ്. മീനരാശിക്കാര്‍ പെട്ടെന്നുതന്നെ ദുര്‍ബലരാകും. കൂടാതെ, വൈകാരികമായി വേദനിക്കുമ്പോള്‍ ഇത്തരം ആളുകള്‍ക്ക് സ്വയം കൈകാര്യം ചെയ്യാനും വളരെ ബുദ്ധിമുട്ടാണ്.

കര്‍ക്കിടകം
ഏറ്റവും വൈകാരികമായ രാശിചിഹ്നങ്ങളുടെ പട്ടികയില്‍ കര്‍ക്കിടകം രാശിക്കാര്‍ രണ്ടാം സ്ഥാനത്താണ്. ഓരോ വികാരങ്ങളെയും തീവ്രമായി കാണിക്കാനും ജീവിതത്തിലെ മിക്കവാറും എല്ലാ സാഹചര്യങ്ങളെയും അമിതമായി വിശകലനം ചെയ്യാനുമുള്ള പ്രവണത ഈ രാശിക്കാര്‍ക്കുണ്ട്. കര്‍ക്കിടകം രാശിക്കാരായ പുരുഷന്മാരും സ്ത്രീകളും വളരെ സെന്‍സിറ്റീവും അതിലോലവുമായ ആളുകളാണ്. അവര്‍ പലപ്പോഴും കോപത്തിലോ ദേഷ്യത്തിലോ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നു. ഇത്തരക്കാര്‍ അവരുടെ ജീവിതത്തിലെ എന്തിനേക്കാളും അവരുടെ മൂല്യങ്ങളെയും വികാരങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നതായി നിങ്ങള്‍ക്ക് കാണാം. അവര്‍ വികാരങ്ങള്‍ക്ക് ഉയര്‍ന്ന മൂല്യം നല്കുന്നു. തല്‍ഫലമായി, അവരുടെ വാക്കും പ്രവൃത്തിയും വച്ച് ആരെയും വേദനിപ്പിക്കാതിരിക്കാന്‍ അവര്‍ വളരെയധികം ശ്രദ്ധിക്കുന്നു.
Most
read:വാസ്തുവും
ഫെങ്
ഷൂയിയും
തമ്മിലുള്ള
വ്യത്യാസം
അറിയാമോ?

തുലാം
തീരുമാനമെടുക്കാനുള്ള കഴിവില്ലായ്മ കാരണം, തുലാം രാശിക്കാരായ ആളുകള്‍ വളരെ വൈകാരികമായ രാശിചിഹ്നങ്ങളാണ്. തുലാം രാശിക്കാര്‍ എല്ലാ പ്രശ്നങ്ങളും തൂക്കിനോക്കുകയും, നന്നായി ആലോചിച്ച് ഒരു നിഗമനത്തിലെത്തുന്നതിന് മുമ്പ് സാധ്യമായ എല്ലാ ഫലങ്ങളും വിലയിരുത്തുകയും ചെയ്യും. അങ്ങനെ, ഓരോ ചുവടും അവര്‍ അതീവ ജാഗ്രതയോടെ എടുക്കുന്നു. എന്നാല്‍, അവരുടെ പദ്ധതിയില്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ അവര്‍ ഏകാന്തതയും സങ്കടവും അനുഭവിക്കുന്നു. സെന്‍സിറ്റീവ് സ്വഭാവം തുലാം രാശിക്കാര്‍ക്ക് അവരുടെ വികാരങ്ങള്‍ നിയന്ത്രണത്തിലാക്കാന്‍ ബുദ്ധിമുട്ടുന്നു. ഇത്തരക്കാര്‍ ദുഃഖിതരാണോ അല്ലെങ്കില്‍ അസ്വസ്ഥരാണോ എന്ന് മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും, പ്രത്യേകിച്ചും അവര്‍ വൈകാരികമായി വേദനിപ്പിക്കുകയോ ആരെങ്കിലുമായി അസ്വസ്ഥരാകുകയോ ചെയ്യുമ്പോള്‍. തുലാം രാശിക്കാര്‍ അവരുടെ വികാരങ്ങള്‍ മറച്ചുവെക്കാന്‍ കഠിനമായി ശ്രമിക്കാറുണ്ടെങ്കിലും, അവരുടെ ഭയവും നിരാശയും അത് വെളിയില്‍ കൊണ്ടുവരും.

കന്നി
കഠിനമായ ആത്മവിമര്‍ശനം ഉണ്ടായിരുന്നിട്ടും, കന്നിരാശിക്കാര്‍ സാധാരണയായി ഒരു ജോലിയില്‍ പരാജയപ്പെട്ടാല്‍ ഇത്തരക്കാര്‍ തങ്ങളെത്തന്നെ കുറ്റപ്പെടുത്താന്‍ മുതിരുന്നു. എന്നിരുന്നാലും, അവരുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കപ്പെടാന്‍ അവര്‍ എല്ലാ ശ്രമങ്ങളും നടത്തും. കന്നിരാശിക്കാര്‍ ഏറ്റവും വൈകാരികമായ രാശിക്കാരാവാനുള്ള മറ്റൊരു കാരണം, മറ്റുള്ളവരെ വിശ്വസിക്കുന്നതില്‍ ഇവര്‍ക്ക് അത്ര വ്യക്തതയില്ല എന്നതാണ്. അതിനാല്‍, ആരെങ്കിലും അവരെ വഞ്ചിക്കുമ്പോള്‍ അവര്‍ വളരെയേറെ വിഷമിക്കുന്നു. കന്നി രാശിക്കാര്‍ തികച്ചും സെന്‍സിറ്റീവ് രാശിക്കാരാണ്.
Most
read:ചാണക്യനീതി:
കഷ്ടതകള്‍
മാത്രം
ഫലം,
ഈ
സ്ഥലങ്ങളില്‍
ഒരിക്കലും
താമസിക്കരുത്

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ അവരുടെ മനസ് കൈയ്യില്‍ പിടിച്ച് നടക്കുന്നവരാണ്. ഇതാണ് അവരെ ഏറ്റവും സെന്‍സിറ്റീവ് രാശിചിഹ്നങ്ങളില്‍ ഒന്നാക്കി മാറ്റാന്‍ കാരണം. ഇവര്‍ക്ക് വികാരങ്ങള്‍ എന്നാല്‍ ഒരുപാട് അര്‍ത്ഥമുണ്ട്. അവര്‍ അത് കാണിക്കില്ല, പക്ഷേ വികാരങ്ങള്‍ ഇവര്‍ക്ക് കൂടുതലാണ്. മറ്റുള്ളവര്‍ തങ്ങളെ മുതലെടുക്കുന്നുവെന്ന് ഇവര്‍ കരുതുന്നു. ഇവര്‍ എന്തിനേയും ഭയപ്പെടുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങളില്‍ അവര്‍ ആശങ്കാകുലരായിരിക്കും. മറ്റുള്ളവരെ ശ്രദ്ധിക്കാന്‍ വൃശ്ചിക രാശിക്കാര്‍ എപ്പോഴും കൂടെയുണ്ടാകും. പക്ഷേ, മറുവശത്ത്, ആരും തങ്ങള്‍ക്കുവേണ്ടി ഒപ്പം നില്‍ക്കില്ലെന്ന് അവര്‍ കരുതുന്നു.