For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒന്നിനു മുന്നിലും കുലുങ്ങില്ല; ധൈര്യശാലികളും ഭയമില്ലാത്തവരും ഈ രാശിക്കാര്‍

|

ഓരോ വ്യക്തിക്കും അവരുടേതായ വ്യക്തിത്വമുണ്ട്. ചിലര്‍ വളരെ ധൈര്യശാലികളും നിര്‍ഭയരും എന്തും ചെയ്യാന്‍ മടിക്കാത്തവരുമാണ്. എന്നാല്‍, നേരെമറിച്ച് ചിലര്‍ ഭീരുക്കളുമാകുന്നു. ഇത്തരക്കാര്‍ ചെറിയ കാര്യങ്ങള്‍ക്ക് വരെ ഭയപ്പെടുന്നു, വളരെ വേഗം പരിഭ്രാന്തരാകുന്നു. ജ്യോതിഷം അനുസരിച്ച് രാശിചക്രത്തില്‍ ചില രാശിചിഹ്നങ്ങളുണ്ട്. അത്തരക്കാരെ വളരെ നിര്‍ഭയരായി കണക്കാക്കുന്നു. അവര്‍ക്ക് ബലഹീനതകളുണ്ടാകാം, പക്ഷേ ഭയത്തിന്റെ വികാരം അവരില്‍ വളരെ കുറവാണ്. അത്തരം ചില രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. ഈ 5 രാശിക്കാരെ വളരെ ധൈര്യശാലികളും ഭയമില്ലാത്തവരുമായി കണക്കാക്കുന്നു.

Most read: ആഗ്രഹിച്ച കാര്യങ്ങള്‍ എളുപ്പം നേടാന്‍ ശിവപഞ്ചാക്ഷരി മന്ത്രം ഇങ്ങനെ ചൊല്ലൂMost read: ആഗ്രഹിച്ച കാര്യങ്ങള്‍ എളുപ്പം നേടാന്‍ ശിവപഞ്ചാക്ഷരി മന്ത്രം ഇങ്ങനെ ചൊല്ലൂ

മേടം

മേടം

രാശിചക്രത്തിന്റെ ആദ്യ ചിഹ്നമായ മേടം രാശിക്കാരായ ആളുകള്‍ ധീരരും ഭയമില്ലാത്തവരുമായി കണക്കാക്കപ്പെടുന്നു. ധൈര്യത്തിന്റെയും ശക്തിയുടെയും ഗ്രഹമായ ചൊവ്വയുടെ സ്വാധീനം ഈ രാശിയിലെ ആളുകളില്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ ഈ രാശിക്കാര്‍ക്കും ഈ ഗുണങ്ങള്‍ കാണാം. പ്രതികൂല സാഹചര്യങ്ങളിലും പരിഭ്രാന്തരാകാതെ അവര്‍ ധൈര്യത്തോടെ മുന്നേറുന്നു. മറ്റുള്ളവരുടെ മനസ്സിലെ ഭയം അകറ്റാന്‍ കഴിയുന്ന ഗുണങ്ങളും ഈ രാശിക്കാര്‍ക്ക് ഉണ്ട്.

ചിങ്ങം

ചിങ്ങം

സൂര്യന്റെ ഉടമസ്ഥതയിലുള്ള ചിങ്ങം രാശിക്കാര്‍ നിര്‍ഭയരും ധൈര്യശാലികളുമാണ്. വിഷമകരമായ സാഹചര്യങ്ങള്‍ പോലും സ്വയം തിരുത്താനുള്ള ശക്തി ഈ രാശിക്കാര്‍ക്ക് ഉണ്ട്. ചിങ്ങം രാശിക്കാര്‍ സാഹസികമായ കാര്യങ്ങള്‍ ചെയ്യുന്നതും കാണാം. ഇതോടൊപ്പം നേതൃഗുണവും ഈ രാശിക്കാരില്‍ കാണാം.

Most read:വ്യാഴമാറ്റം; ഈ രാശിക്കാര്‍ക്ക് ഇനി അവസരങ്ങളുടെ ശുഭകാലംMost read:വ്യാഴമാറ്റം; ഈ രാശിക്കാര്‍ക്ക് ഇനി അവസരങ്ങളുടെ ശുഭകാലം

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ ശാന്തരാണെന്ന് തോന്നുമെങ്കിലും അവര്‍ക്ക് ധൈര്യത്തിന് ഒട്ടും കുറവില്ല. തങ്ങളുടെ ജോലി പൂര്‍ത്തിയാക്കാന്‍ ഏത് പ്രയാസകരമായ സാഹചര്യവും നേരിടാന്‍ അവര്‍ എപ്പോഴും തയ്യാറാണ്. അവരില്‍ ധൈര്യവും നിര്‍ഭയത്വവും സദാസമയം കാണാം.

ധനു

ധനു

അഗ്‌നി മൂലകത്തിന്റെ പ്രധാന ചിഹ്നമായ ധനു രാശിയിലെ ആളുകള്‍ നിര്‍ഭയരും ധീരരുമായി കണക്കാക്കപ്പെടുന്നു. ജീവിതത്തില്‍ എന്തെങ്കിലും റിസ്‌ക് എടുക്കുന്നതിന് മുമ്പ് അവര്‍ ചിന്തിക്കാറുണ്ടെങ്കിലും അപകടസാധ്യതയുള്ള ജോലി ചെയ്യുന്നത് അവര്‍ ആസ്വദിക്കുന്നു. ഈ രാശിക്കാര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് നിങ്ങള്‍ക്ക് പലപ്പോഴും കാണാം, അതില്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും.

Most read:മരണശേഷം വൈകുണ്ഠത്തില്‍ സ്ഥാനം നല്‍കും ഈ വ്രതം; ചടങ്ങുകള്‍ ഇങ്ങനെMost read:മരണശേഷം വൈകുണ്ഠത്തില്‍ സ്ഥാനം നല്‍കും ഈ വ്രതം; ചടങ്ങുകള്‍ ഇങ്ങനെ

കുംഭം

കുംഭം

ശനിയുടെ ഉടമസ്ഥതയിലുള്ള കുംഭം രാശിക്കാര്‍ക്ക് ധൈര്യത്തിന് ഒരു കുറവുമില്ല, ഈ രാശിക്കാര്‍ ജീവിതം ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നു, അവരുടെ ജീവിതത്തില്‍ തീരുമാനങ്ങള്‍ നിര്‍ഭയമായി എടുക്കുന്നതായി കാണാം. അവര്‍ ഒന്നിനെയും ഭയപ്പെടുന്നില്ലെന്ന് അവരുടെ സംസാരരീതിയില്‍ നിന്ന് തന്നെ മനസ്സിലാകും.

English summary

Most Daring Zodiac Signs According To Astrology in Malayalam

These are the most daring zodiac signs according to astrology. Take a look.
Story first published: Thursday, November 18, 2021, 10:11 [IST]
X
Desktop Bottom Promotion