For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരിക്കലും ഇണപിരിയാത്ത രാശിക്കാര്‍ ഇവര്‍

|

രാശിചിഹ്നങ്ങള്‍ ഒരു മനുഷ്യന്റെ ജീവിതകാലം പ്രവചിക്കുന്നു. ഗ്രഹനിലയിലെ മാറ്റങ്ങളും ജനനരാശി അടിസ്ഥാനമാക്കിയും ഒരു വ്യക്തിയെക്കുറിച്ച് മനസ്സിലാക്കുന്നത് ഇതിനേക്കാള്‍ എളുപ്പമായതൊന്നില്ല. ഒരാളുടെ ജീവിതത്തിലെ നല്ലതും ചിത്തയുമായ കാര്യങ്ങള്‍ മുന്‍കൂട്ടി ഗണിക്കാനും ഒരാളുടെ സവിശേഷതകള്‍ മനസിലാക്കാനും രാശി ഗുണം ചെയ്യുന്നു. ഒരു വ്യക്തിയുടെ സ്വഭാവവും ഇതിലൂടെ ഗണിച്ച് പറയാവുന്നതാണ്.

Most read: ഓരോ രാശിക്കും ബാധകം ഈ ദോഷങ്ങള്‍; പരിഹാരങ്ങള്‍

ഒരു ബന്ധം തുടങ്ങാന്‍ ദീര്‍ഘകാലത്തേക്ക് നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരാളെ കണ്ടെത്തുന്നത് ശരിക്കും വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ഒരു മികച്ച പങ്കാളി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നല്‍കുന്നു. ഈ ലേഖനത്തില്‍ പന്ത്രണ്ട് രാശിചിഹ്നങ്ങളില്‍ വച്ച് ദീര്‍ഘകാല ബന്ധത്തില്‍ യോജിച്ച് മുന്നോട്ടു നീങ്ങുന്ന രാശിക്കാരെ പരിചയപ്പെടാം. ഇതില്‍ നിങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു നോക്കൂ.

മേടം - ധനു

മേടം - ധനു

മേടം രാശിക്കാരും ഇടവം രാശിക്കാരും ഒരു ദീര്‍ഘകാല ബന്ധത്തില്‍ സന്തുഷ്ടരായി ജീവിക്കുന്ന മികച്ച ജോഡികളാകുന്നു. ഈ രണ്ട് രാശിക്കാരും സാമൂഹ്യമായി ആസ്വദിക്കാനും ഇഷ്ടപ്പെടുന്നവരാണ്. സാഹസികതയോട് ആഴത്തിലുള്ള ജിജ്ഞാസയും അഭിനിവേശവുമുള്ള അടയാളങ്ങളുമാണ് ഇവര്‍. മേടം രാശിക്കാര്‍ സ്വഭാവത്തില്‍ അല്‍പ്പം മൂര്‍ച്ചയുള്ളവരാണെങ്കിലും അവരെ തണുപ്പിക്കാനുള്ള നയതന്ത്രവശങ്ങള്‍ പഠിച്ചവരാണ് ധനു രാശിക്കാര്‍. ഈ രണ്ട് രാശിക്കാരും ലൈംഗിക ജീവിതത്തില്‍ അങ്ങേയറ്റം പൊരുത്തപ്പെടുന്നവരുമാണ്. എത്രകാലം ഒരുമിച്ചു ജീവിക്കുന്നോ അത്രയും കാലം സന്തോഷത്തോടെ കഴിയാനും ഈ രണ്ടുരാശിക്കാര്‍ക്കും സാധിക്കുന്നു.

Most read: നിങ്ങള്‍ മരിക്കാറായോ? അറിയാം ഈ സൂചനകളിലൂടെ

ഇടവം - കന്നി

ഇടവം - കന്നി

ഇടവം രാശിക്കാരും കന്നി രാശിക്കാരും ഒരുമിച്ചു ചേര്‍ന്നാല്‍ മികച്ച ദാമ്പത്യ പങ്കാളികളെ സൃഷ്ടിക്കുന്നവരാണ്. അത്രയും അനുയോജ്യരാണ് ഇവര്‍. ഈ രണ്ട് രാശിക്കാര്‍ക്കും അവരുടെ ജീവിതം എങ്ങനെയാവണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. സമഗ്രതയിലും വിശ്വാസത്തിലും അധിഷ്ഠിതമാണ് ഇവര്‍ തമ്മിലുള്ള ദാമ്പത്യജീവിതം. കന്നി രാശിക്കാരെക്കാള്‍ ഉപരിയായി ചില കാര്യങ്ങളില്‍ ഇടവം രാശിക്കാര്‍ സ്‌നേഹവും കരുതലും നല്‍കുന്നവരാണ്. അത്തരം ശ്രദ്ധയിലൂന്നിയ സ്‌നേഹമാണ് കന്നിരാശിക്കാരെ ഇടവം രാശിക്കാരുമായി യോജിപ്പിച്ചു നിര്‍ത്തുന്നത്. ഈ രണ്ടുപേരും ഒരു ബന്ധത്തില്‍ പരസ്പവിശ്വാസം കാത്തുസൂക്ഷിക്കുന്നവരുമാണ്. അത് അവരുടെ ബന്ധം പ്രായോഗികമായി തകര്‍ക്കാന്‍ കഴിയാതെ ദൃഢപ്പെടുത്തി നിര്‍ത്തുന്നു.

Most read: പല്ലി ദേഹത്തു വീണാല്‍ മരണം അടുത്തോ?

മിഥുനം - തുലാം

മിഥുനം - തുലാം

ഒരു ദീര്‍ഘകാല ബന്ധത്തില്‍ ഒന്നിച്ചുനീങ്ങുന്നവരാണ് മിഥുനം രാശിക്കാരും തുലാം രാശിക്കാരും. മിഥുനം, ധനു രാശിക്കര്‍ ഒരുമിച്ച് ഒരു ബന്ധത്തിലായിരിക്കുമ്പോള്‍, അവരുടെ ബന്ധം അവര്‍ക്ക് അത്രത്തോളം പ്രധാനപ്പെട്ടതാണ്. രണ്ടു രാശിക്കാരും ഒരുപോലെ കൂടുതല്‍ നേരം സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. പ്രത്യേകിച്ചും, അവരുടെ തത്വങ്ങളും ചിന്തകളും പരസ്പരം പങ്കുവയ്ക്കാന്‍ ഇവര്‍ ഇഷ്ടപ്പെടുന്നു. കൂടാതെ പുറത്തുനിന്ന് പുതിയ ആളുകളെ പരിചയപ്പെടാനും ഇരു രാശിക്കാരും ഒരുപോലെ താല്‍പര്യം കാണിക്കുന്നു. പരസ്പരം സഹവാസം ആസ്വദിക്കുന്നവരാണ് ഈ രണ്ടു രാശിക്കാരും. അവര്‍ ഒരുമിച്ച് കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഏറ്റവും മികച്ചത് അവര്‍ കണ്ടെത്തുന്നു. അവര്‍ ഒന്നിച്ചുള്ള യാത്രകളും അവര്‍ ഒരുമിച്ച് നടത്തുന്ന സംഭാഷണങ്ങളും അവര്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നു.

Most read: ഐശ്വര്യം പടിയിറങ്ങാതിരിക്കാന്‍ ഈ തെറ്റുകള്‍ വേണ്ട

കര്‍ക്കിടകം - മീനം

കര്‍ക്കിടകം - മീനം

കര്‍ക്കിടകം രാശിക്കാരെപ്പോലെ വൈകാരികമായി ആഴത്തിലുള്ളതും സെന്‍സിറ്റീവുമായവര്‍ക്ക് ഉത്തമമായ പങ്കാളികളാണ് മീനം രാശിക്കാര്‍. ഒരു ബന്ധത്തില്‍ കര്‍ക്കിടകം രാശിക്കാര്‍ മുഴുകിക്കഴിഞ്ഞാല്‍ അതില്‍ നൂറു ശതമാനവും അവര്‍ സത്യസന്ധത പുലര്‍ത്തുന്നു. സ്‌നേഹിക്കുമ്പോള്‍, അവര്‍ എല്ലാവിധത്തിലും സ്‌നേഹിക്കുന്നു. ഒരു ബന്ധത്തില്‍ മീനം രാശിക്കാര്‍ ആഗ്രഹിക്കുന്നതും ഇക്കാര്യം തന്നെ. അതിനു പകരമായി, തിരിച്ച് അവരുടെ സ്‌നേഹം പ്രകടിപ്പിക്കാന്‍ മീനം രാശിക്കാര്‍ എന്തു ചെയ്യാനും തയ്യാറാണ്. സമാന സ്വഭാവവും ചൈതന്യവുമുള്ള രണ്ടുപേരുടെ ആരോഗ്യകരമായ സംയോജനമാണ് കര്‍ക്കിടകം രാശിക്കാരും മീനം രാശിക്കാരും തമ്മിലുള്ള സൗഹൃദം. കര്‍ക്കിടകം രാശിക്കാര്‍ കാര്യങ്ങള്‍ക്ക് തുടക്കമിടുമ്പോള്‍ മീനം രാശിക്കാര്‍ അവരുടെ ആശയങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്നു. ദയയും അനുകമ്പയും ഇരുവരുടെയും മുഖമുദ്രയാണ്. പരസ്പരം വളരെയധികം സഹിക്കുന്നവരുമാണ് ഇവര്‍.

Most read: ഈ ജീവികള്‍ പറയും നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും

ചിങ്ങം - കുംഭം

ചിങ്ങം - കുംഭം

എതിര്‍ ചിഹ്നങ്ങളുടെ ബന്ധങ്ങളില്‍ ആകര്‍ഷണം എല്ലായ്‌പ്പോഴും മികച്ചതാണ്. ചിങ്ങം രാശിക്കാരുടെയും കുംഭം രാശിക്കാരുടെയും ബന്ധത്തില്‍ ഇത് ഏറ്റവും വലുതാണ്. രണ്ട് പങ്കാളികള്‍ക്കും അവിശ്വസനീയമായ ധാരണയും സ്വാതന്ത്ര്യവും കണ്ടെത്താന്‍ അവര്‍ക്ക് കഴിവുണ്ട്. ഒരേ ലക്ഷ്യത്തിനുവേണ്ടി പ്രയത്‌നിക്കുന്നവരാണ് ഇരുവരും. സൂര്യന്‍ ഭരിക്കുന്ന ഒരു അടയാളമാണ് ചിങ്ങം. ഏത് സാഹചര്യത്തിനും വ്യക്തത നല്‍കാനുള്ള കഴിവുണ്ട് അവര്‍ക്ക്. അവര്‍ എത്ര ആശയക്കുഴപ്പത്തിലായാലും എത്ര നഷ്ടപ്പെട്ടുവെന്ന് തോന്നിയാലും അവര്‍ നിങ്ങളുടെ ജീവിതത്തില്‍ വ്യക്തത കൊണ്ടുവരുന്നതായി നിങ്ങള്‍ കാണും.

Most read: കൈവിരലില്‍ ഒരു വെള്ളിമോതിരം; നേട്ടങ്ങള്‍ ഒട്ടേറെ

വൃശ്ചികം - മകരം

വൃശ്ചികം - മകരം

വൃശ്ചികം രാശിക്കാരുമായുള്ള ബന്ധത്തില്‍ വിശ്വാസത്തേക്കാള്‍ പ്രാധാന്യമായതൊന്നുമില്ല. ബാഹ്യമായി എല്ലാ അഭിനിവേശവും നിഗൂഢതയുമുള്ള ഒരു അടയാളമാണിത്. വൃശ്ചികം രാശിക്കാര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്ന ഒരു രാശി അടയാളം ഉണ്ടെങ്കില്‍, അത് മകരം രാശിക്കാരാണ്. പങ്കാളിയുമായുള്ള അവരുടെ ബന്ധത്തില്‍ അവര്‍ കഴിയുന്നത്ര സത്യസന്ധരായിരിക്കണമെന്ന് അവര്‍ക്ക് തോന്നും. ഇവര്‍ രണ്ടുപേരും വിജയത്തിനായി ഒരുമിച്ച് പരിശ്രമിക്കും. തങ്ങള്‍ ആഗ്രഹിക്കുന്ന ലോകം കെട്ടിപ്പടുക്കുന്നതിന് അവര്‍ സൃഷ്ടിപരമായ കാര്യങ്ങളില്‍ അവരുടെ ഊര്‍ജ്ജം കേന്ദ്രീകരിക്കും. ഇത് യാഥാര്‍ത്ഥ്യബോധമുള്ളതും പ്രായോഗികവും വ്യക്തിഗത വളര്‍ച്ചയ്ക്ക് നല്ലതുമാണ്. മാത്രമല്ല ഇത് വളരെക്കാലം നിലനില്‍ക്കുന്ന ഒരു ബന്ധത്തിന് ശക്തമായ അടിത്തറ ഉണ്ടാക്കാനും അവരെ സഹായിക്കും. കൂടുതല്‍ സംശയങ്ങളല്ലാതെ നല്ല സമയങ്ങള്‍ ഒരുമിച്ച് ചെലവഴിക്കുന്നത് അവര്‍ക്ക് എളുപ്പമാണ്.

Most read: ജീവിതകാലം നിലനില്‍ക്കും പിതൃദോഷം; പരിഹാരങ്ങള്‍

English summary

Most Compatible Astrological Signs for Long Lasting Relationship

Not every zodiac sign is compatible with another, as their differences often get in the way. Lets see the best zodiac signs which makes long term relationship.
X