Latest Updates
-
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 11 ശനിയാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ -
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം!
ഏത് പ്രതിസന്ധിയിലും നിങ്ങളെ ചേര്‍ത്ത് നിര്‍ത്തുന്ന രാശിക്കാര്‍ ഇവരാണ്
ഓരോ രാശിക്കാര്‍ക്കും ഓരോ സ്വഭാവമാണ് എന്ന് നമുക്കറിയാം. അതുപോലെ തന്നെയാണ് ഓരോരുത്തരുടെ കഴിവുകളും. 12 സൂര്യ രാശിയാണ് ആകെയുള്ളത് എന്ന് നമുക്കറിയാം. എന്നാല്‍ ഇതില്‍ അസാധാരണമായ സ്വഭാവ സവിശേഷതകളുള്ള ചില രാശിക്കാരുണ്ട്. ഇതില്‍ തന്നെ നിങ്ങളെ ചേര്‍ത്ത് നിര്‍ത്തുന്ന ചില രാശിക്കാരുണ്ട്. നിങ്ങളേക്കാള്‍ പലപ്പോഴും നിങ്ങളെ തിരിച്ചറിയുന്ന അല്ലെങ്കില്‍ നിങ്ങളെ നല്ലതുപോലെ മനസ്സിലാക്കുന്ന ചില രാശിക്കാരുണ്ട്. ഏതൊക്കെ രാശിക്കാരാണ് നിങ്ങളോടൊപ്പം ഏത് ആപത്തിലും കൂടെ നില്‍ക്കുന്നത് എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

എല്ലാ രാശിചിഹ്നങ്ങള്‍ക്കും അവരുടെ തനതായ കഴിവുകളും സ്വഭാവസവിശേഷതകളും ഉണ്ടെന്ന് നമുക്കറിയാവുന്നതാണ്. ഇവരെ പെട്ടെന്ന് തിരിച്ചറിയുന്നതിന് നാം ഓരോ നിമിഷവും ശ്രദ്ധിക്കേണ്ടതാണ്. ഏത് പ്രതികൂല സാഹചര്യങ്ങളിലും നിങ്ങളെ ചേര്‍ത്ത് പിടിക്കുന്ന ചില രാശിക്കാരുണ്ട്. ഏതൊക്കെ രാശിക്കാരാണ് ഏറ്റവും കൂടുതല്‍ നിങ്ങളെ ചേര്‍ത്ത് പിടിക്കുന്ന രാശിക്കാര്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

ഇടവം രാശി
ഇടവം രാശിക്കാര്‍ കരുതലിന്റെ അടയാളമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഉത്കണ്ഠ തന്നെയാണ് ഇവരുടേയും മുഖമുദ്ര. ഇവര്‍ പക്ഷേ അപരിചിതരെ സഹായിക്കുന്നതിന് അല്പം മടിയുള്ളവരായിരിക്കും. എങ്കിലും പ്രിയപ്പെട്ടവരെ ചേര്‍ത്ത് നിര്‍ത്തുന്നതിന് ഇടവം രാശിക്കാര്‍ കഴിഞ്ഞേ വേറെ ആരും ഉള്ളൂ. ഏത് ആവശ്യത്തിലും പ്രതിസന്ധിഘട്ടത്തിലും ഇവര്‍ കൂടെ നില്‍ക്കുന്നുണ്ട്. ജീവിതത്തില്‍ ഉണ്ടാവുന്ന ഏത് പ്രതിസന്ധിക്കും ഇവര്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട് എന്ന പ്രത്യേകതയും ഇടവം രാശിക്കാര്‍ക്കുണ്ട്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാരാണ് അര്‍പ്പണ ബോധത്തോടെ നിങ്ങളോടൊപ്പം നില്ക്കുന്ന മറ്റൊരു രാശി. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും നിങ്ങള്‍ക്ക് നേരിടേണ്ടതായി വരുന്നില്ല എന്നതും ശ്രദ്ധേയമാണ്. പലപ്പോഴും ഉത്കണ്ഠ ചിങ്ങം രാശിക്കാരുടെ പ്രത്യേകതയാണ്. എന്നാല്‍ ഇത് പ്രകടിപ്പിക്കാതെ ഇരിക്കുന്നതും ചിങ്ങം രാശിക്കാരുടെ പ്രത്യേകതയാണ്. ഇവരുടെ സഹാനുഭൂതി തന്നെയാണ് ഇവരെ കൂടെ ചേര്‍ത്ത് നിര്‍ത്തുന്നതും. ജീവിതത്തില്‍ ഏത് പ്രതിസന്ധി പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായാലും അതിനെയെല്ലാം തരണം ചെയ്യുന്നതിന് ചിങ്ങം രാശിക്കാര്‍ തയ്യാറായിരിക്കും.

കന്നിരാശി
കന്നി രാശിക്കാര്‍ വളരെയധികം ദയവും കരുണയും ഉള്ളവരാണ്. കന്നി രാശിക്കാരോട് ഇടപെടുമ്പോള്‍ അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ഒരു പോസിറ്റീവ് എനര്‍ജി തോന്നുന്നുണ്ട്. സ്നേഹവും വാത്സല്യവും ഇവര്‍ക്ക് വളരെ കൂടുതലായിരിക്കും. സന്തോഷം ഇല്ലാതിരിക്കുന്ന അവസ്ഥയില്‍ പോലും പലപ്പോഴും ഇവര്‍ക്ക് ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കാന്‍ സാധിക്കുന്നുണ്ട്. അതു തന്നെയാണ് ഇവരുടെ പോസിറ്റീവിറ്റിയും പോസിറ്റീവ് സൈഡും. എല്ലാവരേയും ഒരുപോലെ കണക്കാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഏത് അവസ്ഥയിലും ചുറ്റുമുള്ളവരെ ചേര്‍ത്ത് നിര്‍ത്തുക എന്നത് തന്നെയാണ് പ്രധാനവും.

തുലാം രാശി
തുലാം രാശിക്കാര്‍ വളരെയധികം താല്‍പ്പര്യത്തോടെയാണ് പല കാര്യങ്ങളും ചെയ്യുന്നത്. അതുകൊണ്ട് തന്നെ നിങ്ങള്‍ എല്ലാവരോടും നീതിപൂര്‍വ്വം പെരുമാറുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. എതിര്‍പ്പുകളെ മറി കടന്ന് പോലും പ്രിയപ്പെട്ടവരെ ഏത് സാഹചര്യത്തിലും ചേര്‍ത്ത് നിര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കുന്നു. ജീവിതത്തിലുണ്ടാവുന്ന പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടത്ര ഉപദേശവും പിന്തുണയും നല്കാന് ഇവര്‍ക്ക് സാധിക്കുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ ഏത് കാര്യത്തിലും വളരെയധികം ശ്രദ്ധാലുക്കളായിരിക്കും. അതുകൊണ്ട് തന്നെ ഇവര്‍ അവര്‍ക്ക് ചുറ്റുമുള്ളവര്‍ക്ക് വളരെയധികം പ്രാധാന്യം നല്കുന്നു. അവരുടെ സുഖത്തിലും ദു:ഖത്തിലും സന്തോഷത്തിലും സങ്കടത്തിലും കൂടെ നില്ക്കുന്നുണ്ട. ഇവര്‍ വളരെ സെന്‍സിറ്റീവ് ആണെങ്കിലും ഏത് കാര്യത്തിലും പ്രിയപ്പെട്ടവരെ ചേര്‍ത്ത് നിര്‍ത്തുന്നവര്‍ തന്നെയാണ്. ഇവര്‍ക്ക് മറ്റുള്ളവരോട് പെട്ടെന്ന് ദയ തോന്നുന്നതും ഹൃദയ വിശാലതയും വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ ഒരിക്കലും ഇവരെ ഒഴിവാക്കി വിടുകയില്ല. അത് മാത്രമല്ല ഇവരെ അവഗണിക്കുന്നതിന് പലര്‍ക്കും സാധിക്കില്ല.

മീനം രാശി
മീനം രാശിക്കാര്‍ എന്ത് ചെയ്തും കൂടെയുള്ളവരെ സംരക്ഷിക്കുന്നതിനും ചേര്‍ത്ത് നിര്‍ത്തുന്നതിനും തയ്യാറാവുന്നുണ്ട്. വികാരങ്ങള്‍ ഇവര്‍ക്ക് വളരെ കൂടുതലായിരിക്കും. പലരുമായും ആത്മബന്ധം ഉണ്ടാക്കിയെടുക്കുന്നതിന് മീനം രാശിക്കാര്‍ക്ക് സാധിക്കുന്നുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇവരെ വെല്ലാന്‍ ആരും ഇല്ല എന്ന് തന്നെ നമുക്ക് ഉറപ്പിക്കാം. വളരെയധികം ആത്മവിശ്വാസം തന്നെയാണ് ഇവരുടെ ചേര്‍ത്ത് നിര്‍ത്തലിന് അടിസ്ഥാനവും



Click it and Unblock the Notifications