For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹത്തിന് ഏറ്റവും അനുയോജ്യം ഈ നക്ഷത്രങ്ങള്‍: ജീവിതം ശുഭം

|

വിവാഹത്തിന്റെ കാര്യത്തില്‍ പലപ്പോഴും ജാതകവും നക്ഷത്രപ്പൊരുത്തവും പലരും നോക്കാറുണ്ട്‌. എന്നാല്‍ നക്ഷത്രപ്പൊരുത്തവും ജാതവും നോക്കുമ്പോള്‍ അതില്‍ തന്നെ ചില ജാതകങ്ങള്‍ വിവാഹത്തിന് ഏറ്റവും അനുയോജ്യമായി വരാറുണ്ട്. ശുഭമുഹൂര്‍ത്തത്തില്‍ വിവാഹം കഴിക്കുന്നത് എന്തുകൊണ്ടും ഏറ്റവും അനുയോജ്യമാണ് എന്ന് തന്നെയാണ് വിശ്വാസം. വിവാഹത്തിനുള്ള ഏറ്റവും അനുയോജ്യമായ ചില നക്ഷത്രങ്ങള്‍ ഉണ്ട്. ഒരു നക്ഷത്രം എന്താണെന്ന് നിങ്ങളില്‍ പലര്‍ക്കും അറിയാമെങ്കിലും പലപ്പോഴും ഈ നക്ഷത്രം അവരുടെ ജീവിതത്തിലേക്ക് കൊണ്ട് വരുന്ന നന്മയെക്കുറിച്ച് പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ വിവാഹത്തിന് ഏറ്റവും ശുഭകരമായ നക്ഷത്രങ്ങള്‍ ഏതാണെന്ന് മനസ്സിലാക്കുന്നതിന് മുന്‍പ് ഈ നക്ഷത്രം നിങ്ങളുടെ ജീവിതത്തില്‍ എങ്ങനെ ഫലിക്കും എന്ന് നമുക്ക് നോക്കാം.

Most Auspicious Nakshatras For Marriage

ഋഷിമാര്‍ 12 രാശികളെ 27 നക്ഷത്രങ്ങളായി തിരിച്ചിട്ടുണ്ട്. ഓരോ നക്ഷത്രവും ഒരു ദിവസമായാണ് കണക്കാക്കുന്നതും. ഈ 27 നക്ഷത്രങ്ങളും ഭൂമിയെ ചുറ്റുമ്പോള്‍ ചന്ദ്രന്‍ നിങ്ങളുടെ ജനന സമയത്ത് ഏത് നക്ഷത്രത്തിലൂടെ കടന്നു പോവുന്നുവോ അതാണ് നിങ്ങളുടെ നക്ഷത്രം. മൂന്ന്‌ ഗണങ്ങളാണ് ഉള്ളത് ദേവഗണം, അസുരഗണം, മനുഷ്യ ഗണം എന്നിങ്ങനെയാണ് അവ. നിങ്ങള്‍ ഒരു പ്രത്യേക നക്ഷത്രത്തില്‍ ജനിച്ചതു കൊണ്ട് തന്നെ ആ നക്ഷത്രത്തിന്റെ സ്വഭാവ സവിശേഷതകളും നിങ്ങള്‍ക്കുണ്ടാവുന്നു. വിവാഹത്തിന് ഏറ്റവും അനുയോജ്യമായ നക്ഷത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

 രോഹിണി നക്ഷത്രം

രോഹിണി നക്ഷത്രം

രോഹിണി നക്ഷത്രം വിവാഹത്തിന് ഏറ്റവു അനുയോജ്യമായ നക്ഷത്രമാണ്. ബ്രഹ്മാവാണ് ഈ നക്ഷത്രത്തിനെ നിയന്ത്രിക്കുന്നത്. ഇവരില്‍ പ്രത്യുത്പാദന ശേഷി, മികച്ച ആശയവിനിമയം, സാമ്പത്തിക വളര്‍ച്ച, വികസനം എന്നിവയാണ് ഫലമുണ്ടാവുന്നത്. രോഹിണി നക്ഷത്രത്തില്‍ വിവാഹം കഴിക്കുന്നവര്‍ തമ്മിലുള്ള ആത്മബന്ധം വളരെ മികച്ചതായിരിക്കും. ഇത് മറ്റ് പലര്‍ക്കും പ്രചോദനം ഉണ്ടാക്കുന്നതുമായി മാറുന്നു.

മകയിരം

മകയിരം

മകയിരം നക്ഷത്രത്തിന്റെ അധിപന്‍ ചൊവ്വയാണ്. ഈ ദിവസം വിവാഹം കഴിക്കുന്നത് ദമ്പതികള്‍ക്ക് അവരുടെ ബന്ധത്തില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. നിങ്ങള്‍ രണ്ടുപേരും പരസ്പരം നന്നായി മനസ്സിലാക്കുകയും പരസ്പരം ശ്രദ്ധയോടെ കാര്യങ്ങള്‍ മനസ്സിലാക്കുകയും കേള്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ ഇത് പ്രതികൂലമായി മാറുമ്പോള്‍ പലപ്പോഴും നിങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിന് പ്രശ്‌നമുണ്ടാവുന്നുണ്ട്. ഈ ദിനത്തിലെ വിവാഹം നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള സന്തോഷങ്ങള്‍ നിലനിര്‍ത്തുന്നു.

മകം

മകം

മകം നക്ഷത്രത്തില്‍ വരുന്നവരെങ്കില്‍ ഇത് ഏറ്റവും തിളക്കമുള്ള നക്ഷത്രമായാണ് കണക്കാക്കുന്നത്. ഈ നക്ഷത്രത്തില്‍ വിവാഹം കഴിക്കുന്ന വ്യക്തികള്‍ക്ക് അവരില്‍ പാര്‍വ്വതി ദേവിയുടെ ശക്തമായ സ്വാധീനം ഉണ്ടായിരിക്കണം. ഈ ആളുകള്‍ക്ക് ഏത് വിഷമകരമായ സാഹചര്യങ്ങളെയും ഒരുമിച്ച് നേരിടാന്‍ സാധിക്കുന്നുണ്ട്. ഈ നക്ഷത്രത്തില്‍ വിവാഹം കഴിക്കുന്നവരുടെ ജീവിചം വളരെ കരുതലോടെയായിരിക്കും മുന്നോട്ട് പോവുനന്ത്. ധാര്‍മ്മികതയില്‍ വിശ്വസിച്ച് മുന്നോട്ട് പോവുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. മകം നക്ഷത്രത്തിന്റെ അധിപന്‍ കേതുവാണ്. എന്നാല്‍ അത്യാഗ്രഹത്തോടെ കാര്യങ്ങളെ സമീപിക്കരുത്.

ഉത്രം

ഉത്രം

ഉത്രം നക്ഷത്രത്തില്‍ വിവാഹം കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇവര്‍ക്ക് സുഖകരവും ആഢംബരപൂര്‍ണവുമായ ജീവിതം ലഭിക്കുന്നു. ഈ നക്ഷത്രക്കാരിലും മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ജീവിതത്തില്‍ വളരെയധികം സുഖസൗകര്യങ്ങളും ഇവരെ തേടി വരുന്നുണ്ട്. ഡൗണ്‍ ടു എര്‍ത്ത് എന്ന അവസ്ഥയില്‍ ജീവിക്കുന്നവരായിരിക്കും ഇവര്‍. സന്താനഭാഗ്യം ഇവര്‍ക്ക് ഉണ്ടാവുന്നുണ്ട്. തമാശയോടെയുള്ള ജീവിതത്തില്‍ മികച്ച ഫലങ്ങള്‍ ഇവര്‍ക്ക് ഉണ്ടാവുന്നുണ്ട്.

അത്തം

അത്തം

അത്തം നക്ഷത്രത്തില്‍ ശാരീരികമായും വൈകാരികമായും രണ്ട് വ്യക്തികളില്‍ ആകര്‍ഷമുണ്ടാക്കുന്നതാണ്. ഈ നക്ഷത്രത്തില്‍ വിവാഹിതരാകുന്നത് തീര്‍ച്ചയായും ഈ നക്ഷത്രത്തിന്റെ മുഴുവന്‍ ഗുണങ്ങളും ദമ്പതികള്‍ക്ക് നല്‍കുന്നു. ഇത് കൂടാതെ ദമ്പതികള്‍ക്ക് തൊഴില്‍പരമായ അഭിവൃദ്ധി ഉണ്ടാവുന്നുണ്ട്. പങ്കാളികള്‍ വളരെയധികം ശാന്ത സ്വഭാവമുള്ളവരായിരിക്കും. ഇവരുടെ അധിപന്‍ ചന്ദ്രനാണ്. അതുകൊണ്ട് തന്നെ ചന്ദ്രന്‍ ഇവരുടെ ജീവിതത്തില്‍ സ്‌നേഹം, അച്ചടക്കം, വിശ്വാസം എന്നിവയുണ്ടാവുന്നുണ്ട്. ഇവരില്‍ പ്രതീക്ഷകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ചോതി

ചോതി

ചോതി നക്ഷത്രത്തില്‍ വിവാഹിതരാവുന്നത് ബന്ധങ്ങള്‍ക്ക് നല്ല ശക്തിയും കെട്ടുറപ്പും നല്‍കുന്നുണ്ട്. ഇത് നിങ്ങളുടെ ബന്ധത്തില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കുന്നു. പ്രശ്ങ്ങള്‍ ജീവിതത്തിലുണ്ടാവുമ്പോള്‍ അതിനെ ധൈര്യപൂര്‍വ്വം നേരിടുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ചോതി നക്ഷത്രത്തിന്റെ അധിപന്‍ രാഹുവാണ്, ഇത് ദമ്പതികളെ അവരുടെ കര്‍മ്മത്തില്‍ മികച്ച ഫലം നല്‍കുന്നുണ്ട്. കര്‍മ്മത്തിന് അനുസരിച്ച് ഫലം ലഭിക്കുന്നുണ്ട്. ചെയ്യുന്നത് എന്താണോ അതിനനുസരിച്ചുള്ള ഫലമാണ് നിങ്ങള്‍ക്ക് നല്‍കുന്നത്.

അനിഴം

അനിഴം

അനിഴം നക്ഷത്രത്തില്‍ വിവാഹം നടത്തുന്നത് ദമ്പതികള്‍ തമ്മിലുള്ള പരസ്പര ധാരണയെ സൂചിപ്പിക്കുന്നു. നിങ്ങള്‍ രണ്ടുപേരും സമാധാനപരമായ ഇടപഴകലുകളിലൂടെ മുന്നോട്ട് പോവുന്നു. വിദേശത്ത് താമസിക്കുന്നതിനും ജോലിയില്‍ ഉയര്‍ച്ചയുണ്ടാവുകയും ചെയ്യുന്നു. വൃശ്ചിക രാശിയില്‍ ആണ് ഈ നക്ഷത്രം കാണപ്പെടുന്നത്. ഈ നക്ഷത്രത്തിന്റെ അധിപന്‍ ശനിയാണ്. ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം മികച്ച ഫലം നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്.

മൂലം

മൂലം

മൂലനക്ഷത്രത്തിന്റെ അധിപന്‍ കേതുവാണ്. ഈ നക്ഷത്രത്തില്‍ വിവാഹം കഴിക്കുന്ന ആളുകള്‍ സമാധാനപരമായ അന്തരീക്ഷത്തില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. ഇവര്‍ എല്ലായ്‌പ്പോഴും ഏത് കാര്യവും ഒരുമിച്ച് ചെയ്യുന്നതിന് ശ്രമിക്കുന്നു. വിവാഹത്തില്‍ പുരുഷന്‍മാര്‍ ചില അവസരങ്ങളില്‍ അശ്രദ്ധമായ മനോഭാവം കാണിക്കുന്നുണ്ട്. എങ്കിലും പണത്തിന്റെ കാര്യത്തില്‍ ഇവര്‍ മികച്ചതായിരിക്കും. എങ്കിലും ഭാര്യയാണ് ഇവരെ നയിക്കുന്നത്. മൂലം നക്ഷത്രം ധനു രാശിയിലായതിനാല്‍ ദമ്പതികള്‍ ഒരുമിച്ച് ധാരാളം യാത്രകള്‍ ചെയ്യുന്നതിനുള്ള ഭാഗ്യമുണ്ട്. മാതാപിതാക്കളുടെ അനുഗ്രഹം ഇവര്‍ക്കൊപ്പം ഉണ്ടാവുന്നു.

ഉത്രട്ടാതി

ഉത്രട്ടാതി

ഉത്രട്ടാതി നക്ഷത്രത്തിന്റെ ഗുണങ്ങള്‍ എന്ന് പറയുന്നത് നേതൃത്വം, പ്രതിബദ്ധത, കടമ എന്നിവയാണ്. ഇത് വിവാഹത്തിന് ഏറ്റവും അനുയോജ്യമായ ഒരു ശുഭ നക്ഷത്രമാണ്. നിങ്ങള്‍ വിവാഹത്തിന്റെ കാര്യത്തില്‍ അവരുടെ കടമ ചെയ്ത് തീര്‍ക്കുന്നതിന് മുന്നില്‍ തന്നെയായിരിക്കും. പരസ്പരം പിന്തുണക്കുന്നതിനും ലക്ഷ്യങ്ങള്‍ നേടുന്നതിനും ഒരുമിച്ച് നില്‍ക്കുന്നു. തെറ്റും ശരിയും പരസ്പരം മനസ്സിലാക്കുന്നതിന് സാധിക്കുന്നുണ്ട്. നര്‍മ്മത്തോടെ പല കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിനും ജീവിതത്തില്‍ മികച്ച ഫലം ലഭിക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നുണ്ട്.

 രേവതി

രേവതി

രേവതി നക്ഷത്രത്തില്‍ വിവാഹം നടക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഈ നക്ഷത്രത്തെ ഭരിക്കുന്നത് ബുധനാണ്. ഈ നക്ഷത്രത്തില്‍ വിവാഹിതരാകുന്നവര്‍ക്ക് നല്ല ഹൃദയം ഉണ്ടായിരിക്കും. കൂടാതെ ആത്മാര്‍ത്ഥതയോടെ ഇവര്‍ ബന്ധത്തെ മുന്നോട്ട് കൊണ്ട് പൊവുന്നു. വ്യക്തിപരമായും തൊഴില്‍ പരമായും ഇവര്‍ മുന്നിലായിരിക്കും. രേവതി നക്ഷത്രത്തില്‍ വിവാഹം കഴിക്കുന്ന സ്ത്രീക്ക് ആധിപത്യ സ്വഭാവമുണ്ടായിരിക്കും. സ്വാതന്ത്ര്യത്തോടെ ചിന്തിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. രേവതിയുടെ അവസാന പാദം എപ്പോഴും ശുഭമാണ്. വിവാഹത്തിന് ഇത് വേണം പരിഗണിക്കുന്നതിന്.

ഓരോ നക്ഷത്രക്കാരും ഈ 27 മരങ്ങള്‍ നട്ടു പിടിപ്പിച്ചാല്‍ ജീവിതത്തിലുണ്ടാവും മാറ്റംഓരോ നക്ഷത്രക്കാരും ഈ 27 മരങ്ങള്‍ നട്ടു പിടിപ്പിച്ചാല്‍ ജീവിതത്തിലുണ്ടാവും മാറ്റം

ഈ നക്ഷത്രക്കാര്‍ വന്ന് കയറുന്നത് ധനവുമായി; ഇവരെ കെട്ടിയാല്‍ ഭാഗ്യമാണ് പങ്കാളിക്ക്ഈ നക്ഷത്രക്കാര്‍ വന്ന് കയറുന്നത് ധനവുമായി; ഇവരെ കെട്ടിയാല്‍ ഭാഗ്യമാണ് പങ്കാളിക്ക്

English summary

Most Auspicious Nakshatras For Marriage In Malayalam

Here in this article we are sharing some most auspicious nakshatras for marriage in malayalam. Take a look.
X
Desktop Bottom Promotion