Latest Updates
-
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും -
ഓഗസ്റ്റ് 19: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ബുധനാഴ്ചത്തെ ഗ്രഹനില: 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും ബിസിനസ്സിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടം, ശുഭമുഹൂർത്തങ്ങൾ അറിയാം
27 നാളുകളില്‍ കുഞ്ഞിന് ഏറ്റവും ശ്രേഷ്ഠമായ നക്ഷത്രങ്ങള്‍ ഇവയാണ്
ജന്മനക്ഷത്രം നിങ്ങളുടെ വിധിയുടെ ഗ്രഹ രഹസ്യങ്ങള്‍ ഗ്രഹിക്കുന്നു എന്നാണ് ജ്യോതിഷം പറയുന്നത്. ജന്മനക്ഷത്രം നിങ്ങളുടെ ജീവിതത്തില്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്നുണ്ട്. നിങ്ങളുടെ ജീവിതം, സ്വഭാവവിശേഷങ്ങള്‍ എന്നിവയും പലപ്പോഴും അതില്‍ കൂടുതലും മനസ്സിലാക്കുന്നതിന് ജന്മനക്ഷത്രം സഹായിക്കുന്നുണ്ട്. ചില നക്ഷത്രങ്ങള്‍ ജന്മദോഷങ്ങള്‍ ഉള്ളവയായിരിക്കും എന്നാല്‍ ചിലത് അത്ര ശുഭകരമല്ലെങ്കിലും അവയില്‍ ചിലത് ജനനത്തിന് ഏറ്റവും അനുകൂലമായ നക്ഷത്രങ്ങളാണ്.

എന്നാല്‍ 27 നക്ഷത്രക്കാരില്‍ ഏറ്റവും മികച്ച ചില നക്ഷത്രക്കാരുണ്ട്. ഇതില്‍ കുഞ്ഞിന്റെ ജനനത്തിന് അനുയോജ്യമായ ചില നക്ഷത്രങ്ങളുണ്ട്. പണ്ഡിതന്മാര് രാശിചിഹ്നങ്ങളെ 27 വ്യത്യസ്ത നക്ഷത്രങ്ങള്‍ അല്ലെങ്കില്‍ ചന്ദ്ര നക്ഷത്രസമൂഹങ്ങളായി വിഭജിച്ചിട്ടുണ്ട്. കൂടാതെ, ഓരോ നക്ഷത്രവും കൃത്യമായി 13 ഡിഗ്രിയും 20 മിനിറ്റും ഉള്‍ക്കൊള്ളുന്നതാണ്. ജ്യോതിഷികള്‍ അശ്വതി നക്ഷത്രത്തില്‍ നിന്ന് നക്ഷത്രം കണക്കുകൂട്ടാന്‍ തുടങ്ങുകയും വൃത്താകൃതിയില്‍ 0 മുതല്‍ 30 ഡിഗ്രി വരെ എത്തുന്ന രേവതി നക്ഷത്രത്തില്‍ അവസാനിക്കുകയും ചെയ്യുന്നു. ഏതൊക്കെ നക്ഷത്രങ്ങളാണ് ഇതില്‍ കുട്ടികള്‍ക്ക് കൂടുതല്‍ ശ്രേഷ്ഠം എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും

നക്ഷത്രങ്ങള്‍ ഇവയാണ്
ദേവഗണം, മനുഷ്യ ഗണം, അസുരഗണം എന്നീ മൂന്ന് ഭാവങ്ങളാണ് ഉള്ളത്. എല്ലാ നക്ഷത്രങ്ങളും ജനനത്തിന് മികച്ചതാണെങ്കിലും ചിലത് മറ്റുള്ളവയേക്കാള്‍ അല്പം ശ്രേഷ്ഠമേറിയതാണ്. ഒരു വ്യക്തിക്ക് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്ന ജനനത്തിനുള്ള ഏറ്റവും ശുഭകരമായ നാല് നക്ഷത്രങ്ങള്‍ നമുക്ക് നോക്കാം. ഇത് നിങ്ങളുടെ ജീവിതത്തില്‍ വരുത്തുന്ന ചില മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

അശ്വതി
രാശിചക്രത്തിന്റെ ആദ്യത്തെ ചാന്ദ്ര നക്ഷത്രസമൂഹമായതിനാല്, അശ്വതി നക്ഷത്രക്കാര്‍ ശക്തിയും അന്തസ്സും ശക്തിയും ഉള്ളവനാണ്. അതിനാല്‍, നിങ്ങള്‍ ഈ നക്ഷത്രത്തില്‍ ജനിച്ചവരാണെങ്കില്‍, നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ എല്ലാം വളരെ വേഗത്തില്‍ നടത്തുന്നതായിരിക്കും. ഇത് കൂടാതെ ഇവരില്‍ പലപ്പോഴും വ്യത്യസ്തമായ ആശയങ്ങളും പ്രവര്‍ത്തനങ്ങളും നിറഞ്ഞതായിരിക്കുകയും ചെയ്യും.

അശ്വതി
ജനനത്തിനുള്ള ഏറ്റവും മികച്ച നക്ഷത്രങ്ങളില്‍ ഒന്നാണ് അശ്വതി നക്ഷത്രം എന്നത് കൊണ്ട് തന്നെ ഇത് കുതിര തലയുള്ള ഇരട്ടകളെ സ്വര്‍ണ്ണ കവചങ്ങളാല്‍ പ്രതീകപ്പെടുത്തുന്നതായിരിക്കും. അതിനാല്‍, മെരുങ്ങാത്ത ഒരു കുതിരയെപ്പോലെയായിരിക്കും നിങ്ങളുട ജീവിതം. എന്നാലും അലഞ്ഞുതിരിയുകയും ഏത് ജോലിയും പൂര്‍ത്തിയാക്കാനുള്ള ധൈര്യം ഇവര്‍ക്കുണ്ടായിരിക്കും. എന്നാല്‍ നിങ്ങളുടെ ജാതകത്തില്‍ ഭരണ ഗ്രഹം കേതുവായത് കൊണ്ട് തന്നെ പല വിധത്തിലുള്ള സാഹസികത ഇഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍.

ഭരണി
വളരെ സത്യസന്ധതയോടെ പെരുമാറുന്നവരാണ് ഇവര്‍. ഇവര്‍ മഹത്തരമായ പല പ്രവൃത്തികളും ചെയ്യുന്നവരായിരിക്കും. രാശിചക്രത്തിലെ രണ്ടാമത്തെ നക്ഷത്രമായ ഭരണി നക്ഷത്രം അതിന്റെ ഭഗവനായ ശുക്രന്റെ ഗുണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. പരിപോഷണവും സൃഷ്ടിയും പോലുള്ള സ്ത്രീ സ്വഭാവങ്ങളെ ഇത് പ്രതിനിധാനം ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് ജനനത്തിന് ഏറ്റവും അനുകൂലമായ നക്ഷത്രങ്ങളില്‍ ഒന്നാണ്. കൂടാതെ, ഇവര്‍ വളരെയധികം ദൃഢനിശ്ചയത്തോടെ കാര്യങ്ങള്‍ ചെയ്യുന്നവരായിരിക്കും.

ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ആഗ്രഹങ്ങളും ത്യാഗങ്ങളും വളരെ കൂടുതലാണ്. നിങ്ങള്‍ക്ക് വാക്കുകളേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്നതിനുള്ള താല്‍പ്പര്യമായിരിക്കും ഉണ്ടായിരിക്കുക. നിങ്ങള്‍ പ്രതിബദ്ധതയും ധൈര്യവും ഉള്ള വ്യക്തിയായിരിക്കും. ഒരിക്കലും മറ്റുള്ളവര്‍ പറയുന്നതിനെ അനുസരിക്കാതിരിക്കുന്നതിനും അവനവന് ശരിയാണ് എന്ന് തോന്നുന്നത് ചെയ്യുന്നതിനും ഇവര്‍ ശ്രമിക്കുന്നു.

പൂയ്യം
രാശിചക്രത്തിലെ എട്ടാമത്തെ ചാന്ദ്ര രാശിയാണ് പൂയ്യം നക്ഷത്രം. എല്ലാ ചാന്ദ്ര നക്ഷത്രസമൂഹങ്ങളിലും ഈ നക്ഷത്രക്കാര്‍ക്ക് ഏറ്റവും തിളക്കമുള്ള മനസ്സാണ് ഉള്ളത്. ഒരു നല്ല കരുതലും മറ്റുള്ളവര്‍ക്ക് വഴങ്ങുന്ന വ്യക്തിയും ആയിരിക്കും. ജനനസമയത്ത് ഏറ്റവും ശുഭകരമായ നക്ഷത്രങ്ങളില്‍ ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്. ഭഗവാനെ ശനിയായി ഭരിക്കുന്നതിനാല്‍, നിങ്ങള്‍ നിങ്ങളുടെ സ്വന്തം കര്‍മ്മങ്ങള്‍ക്കുള്ള ഫലങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നുണ്ട്.

പൂയ്യം
നിങ്ങള്‍ ആത്മീയ പ്രവര്‍ത്തനങ്ങളിലും ബന്ധങ്ങളിലും എല്ലാം വിശ്വസിക്കുന്നവരാണ്. ഇത് കൂടാതെ നിങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകള്‍ക്ക് ഊര്‍ജ്ജവും ശക്തിയും നല്‍കുകയും നിങ്ങളുടെ ജീവിതത്തില്‍ എല്ലാവിധ ഭാഗ്യങ്ങളും കൈവരിക്കുന്നതിന് സാധിക്കുകയും ചെയ്യുന്നുണ്ട്. ഇത് കൂടാതെ എല്ലാ വിധത്തിലുള്ള വെല്ലുവിളികളേയും ഇവര്‍ നിസ്സാരമായി കൈകാര്യം ചെയ്യുന്നുണ്ട്. ഒരാള്‍ക്ക് ഏറ്റവും ശ്രേഷ്ഠമായ നക്ഷത്രമാണ് പൂയ്യം നക്ഷത്രം.

മകം
രാശിചക്രത്തിലെ പത്താമത്തെ നക്ഷത്രമാണിത്, കേതുവാണ് ഈ നക്ഷത്രത്തിന്റെ ഭരണ ഗ്രഹം. മാന്യവും രാജകീയവുമായ സ്വഭാവത്തോടെയാണ് ഇവര്‍ ജീവിക്കുന്നത്. ജനിക്കുന്നതേ നേതാക്കള്‍ ആവുന്നതിന് വേണ്ടിയായിരിക്കും. ഏത് കാര്യത്തിലും മികച്ച പ്രകടനം ഇവര്‍ കാഴ്ച വെക്കുന്നു. എന്നാല്‍ ചില പോസിറ്റീവ് കാരണങ്ങളാല്‍ ജനനത്തിനുള്ള ഏറ്റവും നല്ല നക്ഷത്രങ്ങളില്‍ ഒന്നായി ഇ്ത് മാറുന്നുണ്ട്. ഒന്നാമതായി, ദേവന്മാര്ക്ക് പകരം ഈ ചന്ദ്ര നക്ഷത്രസമൂഹത്തെ ഭരിക്കുന്നത് പിത്രികളാണ്. രണ്ടാമതായി, ഈ നക്ഷത്രത്തിന് പൂര്‍വ്വികരുടെ പ്രവൃത്തികളുമായി തീവ്രവും നേരിട്ടുള്ളതുമായ ബന്ധമുണ്ടാവുന്നുണ്ട്.

മകം
മറ്റുള്ളവരോട് വളരെയധികം ആത്മാര്‍ത്ഥതയോടെയാണ് ഇവര്‍ പെരുമാറുന്നത്. ഇത് കൂടാതെ ജീവിതത്തില്‍ ഉണ്ടാവുന്ന പോസിറ്റീവ് ഊര്‍ജ്ജം അത് മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. മറ്റുള്ളവര്‍ക്ക് തികഞ്ഞ മാതൃകയായിരിക്കും ഇവര്‍. അ്ത് കൂടാതെ മറ്റുള്ളവരെ വഴികാണിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.



Click it and Unblock the Notifications