Latest Updates
-
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്!
അല്പം അഹങ്കാരികളാണ് ഈ രാശിക്കാര്‍
രാശിചിഹ്നങ്ങള്‍ ഒരു മനുഷ്യന്റെ ജീവിതകാലം പ്രവചിക്കുന്നു. ഗ്രഹനിലയിലെ മാറ്റങ്ങളും ജനനരാശി അടിസ്ഥാനമാക്കിയും ഒരു വ്യക്തിയെക്കുറിച്ച് മനസ്സിലാക്കുന്നത് ഇതിനേക്കാള്‍ എളുപ്പമായതൊന്നില്ല. ഒരാളുടെ ജീവിതത്തിലെ നല്ലതും ചിത്തയുമായ കാര്യങ്ങള്‍ മുന്‍കൂട്ടി ഗണിക്കാനും ഒരാളുടെ സവിശേഷതകള്‍ മനസിലാക്കാനും രാശി ഗുണം ചെയ്യുന്നു.
ഈ ലേഖനത്തില്‍ 12 രാശിചിഹ്നങ്ങളില്‍ വച്ച് ഏറ്റവും അഹങ്കാരം പ്രകടമാക്കുന്ന രാശിചിഹ്നങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം. ഇതില്‍ നിങ്ങളുമുണ്ടോ എന്നു നോക്കൂ.

ഇടവം
അവര്‍ സ്വന്തം സ്വഭാവത്തില്‍ സംതൃപ്തി കാണുന്നവരാണ്, അത് നല്ലതായാലും ചീത്തയായാലും. അവര്‍ എല്ലാം തങ്ങളെത്തന്നെ മികച്ചവരായി കരുതുന്നു. അവരുടെ പ്രിയപ്പെട്ടത് എന്തെന്ന് ചോദിച്ചാല്‍ ഉത്തരം 'ഞാന്‍' എന്നുതന്നെ ആയിരിക്കും. അത്രയും ആഴത്തില്‍ തങ്ങളെത്തന്നെ സ്നേഹിക്കുന്നവരാണ് ഇടവം രാശിക്കാര്‍. ഈ രാശിചിഹ്നത്തിലെ ആളുകളുമായി നിങ്ങള്‍ക്ക് തര്‍ക്കിക്കാന്‍ കഴിയില്ല, കാരണം അവരുടെ പെരുമാറ്റം അവര്‍ ഒരിക്കലും വിട്ടുനല്കുന്നതായിരിക്കില്ല. എല്ലായ്പ്പോഴും നിങ്ങള്‍ തന്നെയാണ് തെറ്റ് എന്ന് കരുതുന്നവരാണ് ഇടവം രാശിക്കാര്‍.

ചിങ്ങം
ഈ രാശി ചിഹ്നത്തിലെ ആളുകള്‍ അവര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും മികച്ചവരാണെന്ന് കരുതുന്നു, മാത്രമല്ല ഈ സ്വഭാവം അവര്‍ക്ക് മറ്റു രാശിക്കാരിലൊന്നും കാണാത്ത തരത്തില്‍ അഹങ്കാരത്തിന്റെ ഒരു ഘടകം നല്കുന്നു. ചിങ്ങം രാശിക്കാര്‍ എല്ലായ്പ്പോഴും ഒരു കൂട്ടത്തിലായിരിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്ന് കരുതുന്നവരാണ്. അവര്‍ക്ക് അത് ലഭിച്ചില്ലെങ്കില്‍, അത് നല്കാത്തവരെ നിരസിക്കാനുള്ള ഒരു അഹങ്കാര മനോഭാവം അവര്‍ കാണിക്കുന്നു.

കന്നി
എല്ലാം അറിയുന്നവരും പരിപൂര്‍ണ്ണത പുലര്‍ത്തുന്നവരുമാണ് കന്നി രാശിക്കാര്‍. അവര്‍ ശരിയാണെന്ന് അവര്‍ക്കറിയാം, അത് അവര്‍ മറച്ചുവയ്ക്കുകയുമില്ല. അവര്‍ അത്രയും മിടുക്കരും സര്‍ഗ്ഗാത്മകരും ആകര്ഷണീയരുമാണെന്ന് ലോകം അറിയണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അവരുടെ അഹങ്കാരത്തില്‍ അവര്‍ സ്വയംപര്യാപ്തരാണ്. മറ്റുള്ളവരുടെ അഭിപ്രായം ഇത്തരക്കാര്‍ ചെവിക്കൊള്ളണമെന്നില്ല. താന്‍ മറ്റുള്ളവരെക്കാളും മികച്ചവരാണെന്ന് അവന് കരുതുന്നു.

മകരം
വളരെ ബുദ്ധിമാന്മാരാണ് മകരം രാശിക്കാര്‍. മകരം രാശിക്കാരുടെ സ്നേഹം അവരോട് തന്നെയാണ്. അതിനാല്‍ താന്‍ ചെയ്യുന്നതെല്ലാം ശരിയായ കാര്യമായി അവര്‍ കണക്കാക്കുന്നു. താന്‍ തെറ്റുകാരനാണെന്ന് ഒരു നിമിഷം അവന് കരുതുന്നുവെങ്കില്‍, ചുറ്റുമുള്ള എല്ലാവരും തെറ്റാണെന്ന് സ്ഥിരീകരിക്കുന്ന തരത്തില്‍ അവര്‍ കാര്യങ്ങള്‍ കൊണ്ടെത്തിക്കാന്‍ ശ്രമിക്കുന്നു. ഇത് അഹങ്കാരത്തിന്റെ ഒരു സ്വഭാവം അവരില്‍ നിലനിര്‍ത്തുന്നതിന് കാരണമാകുന്നു.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ ഏറ്റവും അഹങ്കാര ലക്ഷണങ്ങളുള്ള രാശിക്കാരായി ഒന്നായി പെടുത്താവുന്നതാണ്. എല്ലാ കാര്യങ്ങളിലും അവരുമായി യോജിക്കുന്നതിനായി നിങ്ങളെ അവര്‍ പ്രേരിപ്പിക്കുന്നു. ഒരു സംഭാഷണത്തില്‍ തന്റെ അഭിപ്രായം തന്നെയാണ് മികച്ചത് എന്ന് ഇത്തരക്കാര്‍ വാശി പിടിക്കുന്നു. എല്ലാവരും അവരുടെ ആശ്രിതരായിരിക്കണമെന്ന് കര്‍ക്കിടകം രാശിക്കാര്‍ കരുതുന്നു. തന്റെ കാഴ്ചപ്പാടിലേക്ക് ആളുകളെ എങ്ങനെയെങ്കിലും എത്തിക്കാനുള്ള അവരുടെ മനോഭാവം അഹങ്കാരത്തിന്റെ കണിക തീര്‍ക്കുന്നു.

ധനു
ധനു രാശികള്‍ ആകര്‍ഷകത്വമുള്ളവരും അന്വേഷണാത്മകത ഉള്ളവരും ശുഭാപ്തിവിശ്വാസക്കാരുമാണ്. എങ്കിലും ഈ നല്ല ഗുണങ്ങള്‍ക്കും അധികമായി ആഗ്രഹിക്കുന്നവരാണ് ഇക്കൂട്ടര്‍. എല്ലാവരും അവരെ ഒരു ഉദാഹരണമാക്കണമെന്ന് വാശി പിടിക്കുന്നവരാണ് ധനു രാശിക്കാര്‍.



Click it and Unblock the Notifications
