Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
24 മണിക്കൂറും ഉത്കണ്ഠ മാത്രമാണ് ഈ രാശിക്കാര്‍ക്ക് ഫലം
ഓരോ രാശിക്കും ഓരോ സ്വഭാവമാണ് ഉണ്ടാവുന്നത്. മാറിക്കൊണ്ടിരിക്കുന്ന സമയവും ഗ്രഹങ്ങളും രാശിയും സൂചികയും എല്ലാം നോക്കി നമുക്ക് രാശികളില് മാറ്റവും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ചില പ്രത്യേകതകള്‍ മാറാതെ നില്ക്കുന്ന രാശിക്കാരുണ്ട്. 12 രാശിക്കാരില്‍ ഇനി പറയുന്ന നാല് രാശിക്കാര്‍ക്ക് ജീവിതത്തില്‍ അല്പം ഉത്കണ്ഠ കൂടുതല്‍ ഉണ്ടാവുന്നുണ്ട്. സ്ട്രെസ്സ് എന്നതും ഉത്കണ്ഠയുടെ ഭാഗമാണ്. സ്ട്രെസ് നിങ്ങളുടെ ശരീരത്തെ പലതരത്തില്‍ ബാധിക്കുന്നുണ്ട്. ഇത് ആരോഗ്യപരമായും മാനസികപരമായും എല്ലാം നിങ്ങളെ ബാധിക്കുന്നുണ്ട്.

എന്നാല്‍ ഉത്കണ്ഠ ആരംഭിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിലുപരി ഇതെങ്ങനെ നിങ്ങളുടെ രാശിയെ ബാധിക്കുന്നത് എന്നും നമുക്ക് നോക്കാവുന്നതാണ്. പലപ്പോഴും ഇത് നിങ്ങളുടെ കാഴ്ചപ്പാടിനേയും ബാധിക്കുന്നുണ്ട്. അത് കൂടുതല്‍ അസ്വസ്ഥതകളിലേക്കും വെല്ലുവിളിലേക്കും നിങ്ങളെ എത്തിക്കുന്നു. ഭയവും ഉത്കണ്ഠയും വര്‍ദ്ധിക്കുന്ന ചില രാശിക്കാര്‍ ഉണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം.

കുംഭം രാശി
കുംഭം രാശിക്കാരില്‍ പലപ്പോഴും ആശങ്കയും ഉത്കണ്ഠയും വര്‍ദ്ധിക്കുന്നുണ്ട്. ഇത് പലപ്പോഴും കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നുണ്ട്. ഏറ്റവും ചെറിയ കാര്യങ്ങളില്‍ പോലും അവര്‍ എപ്പോഴും പരിഭ്രാന്തരായി മാറുന്നുണ്ട്. ഇത് മറികടക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ സ്വയം മറികടക്കുന്നതിന് വേണ്ടി ശ്രമിച്ച് കൊണ്ടിരിക്കണം. നിങ്ങള്‍ ഒരു കുംഭം രാശിയിലാണെങ്കില്, മിക്കവാറും എല്ലാ കാര്യങ്ങളിലും അവര്‍ ആശങ്കാകുലരാണെന്ന് നിങ്ങള്‍ക്ക് പുറത്ത് നിന്ന് തന്നെ മനസ്സിലാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം രാശിക്കാരെ കൈകാര്യം ചെയ്യുമ്പോള്‍ അല്പം ശ്രദ്ധിക്കണം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാരില്‍ ജീവിതത്തെ മാറ്റി മറിക്കുന്നതാണ് പലപ്പോഴും ഉത്കണ്ഠയെന്ന പ്രശ്നം. ആശങ്കാകുലമായ ചിന്തകളുടെ രാജാക്കന്മാരും രാജ്ഞികളുമാണ് ഇവരെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്തരത്തിലുള്ള അമിത ചിന്ത നിങ്ങളില്‍ അപകടകരമായ അവസ്ഥകള്‍ ഉണ്ടാക്കുന്നുണ്ട്. അമിതമായി ചിന്തിക്കുന്നതിലും ചെറിയ കാര്യങ്ങളില്‍ വിഷമിക്കുന്നതിലും ഇവര്‍ മുന്നിലാണ്. നിസ്സാര കാര്യങ്ങള്‍ വരെ ഗൗരവമായി എടുക്കുന്നവരാണ് ഇവര്‍. അത് കൂടാതെ ജീവിതത്തില്‍ ഉത്കണ്ഠയിലൂടെ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയും കൂടുതലാണ്. ചിങ്ങം രാശിക്കാര്‍ പുതിയ ജോലികള്‍ ഏറ്റെടുക്കാന്‍ കൂടുതല്‍ സാധ്യതയുണ്ട്, ഇത് അവരുടെ ഉത്കണ്ഠ വര്‍ദ്ധിപ്പിക്കും. ഇത്തരത്തില്‍ അമിതമായ ഉത്കണ്ഠ വര്‍ദ്ധിക്കുന്നത് നിങ്ങള്‍ ഏറ്റെടുക്കുന്ന കാര്യങ്ങള്‍ പ്രതിസന്ധിയിലാക്കുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഉത്കണ്ഠയാണ് ഇവരുടെ കൂടപ്പിറപ്പ്. ചിങ്ങം രാശിക്കാരെപ്പോലെ മകരം രാശിക്കാര്‍ വളരെ ആശങ്കാകുലരായി കാണുന്നുണ്ട്. അവര്‍ വൈകാരികമായാണ് ഓരോ കാര്യത്തേയും സമീപിക്കുന്നത്. തല്‍ഫലമായി, അവര്‍ ഉത്കണ്ഠയ്ക്ക് പുറകേ പായുന്നു. ചെറിയ പ്രശ്നങ്ങളില്‍ പോലും ഇവര്‍ തളര്‍ന്ന് പോവുന്നു. നിങ്ങള്‍ക്ക് അനുകൂലമല്ലാത്ത അവസ്ഥയില്‍ പലപ്പോഴും കൂടുതല്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനും ഇത് വളരെ കൂടിയ ഉത്കണ്ഠയിലേക്കും എത്തിക്കുന്നുണ്ട്. ചെറിയ കാര്യങ്ങളില്‍ പോലും ഇവര്‍ തളര്‍ന്ന് പോവുന്നുണ്ട്. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അതീവശ്രദ്ധ വേണം എന്നതാണ് സത്യം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഉത്കണ്ഠ വളരെ കൂടുതലാണ്. ഏറ്റവും കൂടുതല്‍ ഉത്കണ്ഠാകുലരായി ജീവിക്കുന്നവരാണ് ഇവരെന്ന കാര്യത്തില്‍ സംശയം വേണ്ട. ജോലിസ്ഥലത്തായാലും വ്യക്തിപരമായ ജീവിതത്തിലായാലും കാര്യങ്ങളെ അങ്ങേയറ്റം വൈകാരികമായാണ് ഇവര്‍ സമീപിക്കുന്നത്. ഇത് മേടം രാശിക്കാരുടെ ഉത്കണ്ഠ വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് ആകുലപ്പെടാനും ഈ രാശിക്കാര്‍ പ്രവണത കാണിക്കുന്നു. ഇതാണ് കൂടുതലും ആളുകളെ ഉത്കണ്ഠാകുലരാക്കുന്നത് എന്നതാണ് സത്യം. മാത്രമല്ല, ഏരീസ് ഉയര്‍ന്ന തലത്തിലുള്ള സമ്മര്‍ദ്ദത്തിന് വിധേയമായവരായിരിക്കും. ഇതും ഉത്കണ്ഠയിലേക്ക് നയിക്കുന്നുണ്ട്.



Click it and Unblock the Notifications
