Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സമൃദ്ധി ഒഴുകുന്ന കാലം, രാജാവിനെപ്പോലെ ജീവിതം; ഗജകേസരി യോഗം ഭാഗ്യം നല്കുന്ന 3 രാശി
ജ്യോതിഷമനുസരിച്ച്, ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ സംക്രമിക്കുകയും ഐശ്വര്യവും ശുഭകരവുമായ രാജയോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. അത് മനുഷ്യജീവിതത്തെയും രാജ്യത്തെയും ലോകത്തെയും ബാധിക്കുന്നു. ഇപ്പോള്‍ വ്യാഴം മേടം രാശിയിലാണ് സഞ്ചരിക്കുന്നത്. ജനുവരി 18 ന് ചന്ദ്രനും മേടം രാശിയില്‍ സഞ്ചരിക്കും. ഈ രണ്ട് ഗ്രഹങ്ങളുടെയും സംയോജനം ഗജകേസരി രാജയോഗം സൃഷ്ടിക്കും.
ഇത്തരമൊരു സാഹചര്യത്തില്‍ ഗജകേസരി രാജയോഗം എല്ലാ രാശിക്കാരെയും ബാധിക്കും. എന്നാല്‍ ഈ സമയത്ത് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും ഭാഗ്യത്തിനും സാധ്യതയുള്ള 3 രാശികളുണ്ട്. ഈ രാശിക്കാര്‍ക്ക് ചന്ദ്രന്റെയും വ്യാഴത്തിന്റെയും അനുഗ്രഹം ലഭിക്കും. ഗജകേസരി രാജയോഗം ഭാഗ്യം സമ്മാനിക്കുന്ന ആ രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
ഗജകേസരി രാജയോഗം മേടം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. കാരണം നിങ്ങളുടെ രാശിയുടെ ലഗ്ന ഭവനത്തിലാണ് ഈ രാജയോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കും. നിങ്ങള്‍ ഭൗതിക സൗകര്യങ്ങളിലേക്ക് കൂടുതല്‍ ചായ്വുള്ളവരായിരിക്കും. നിങ്ങളുടെ കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. കൂടാതെ, നിങ്ങളുടെ ഇണയുമായുള്ള നിങ്ങളുടെ ബന്ധം ഈ സമയത്ത് വളരെയേറെ മെച്ചപ്പെടും. നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങള്‍ വേഗത്തില്‍ കൈവരിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും.
മകരം
മകരം രാശിക്കാര്‍ക്ക് ഗജകേസരി രാജയോഗം വളരെയേറെ ഗുണം ചെയ്യും. കാരണം നിങ്ങളുടെ രാശിയില്‍ നിന്നുള്ള നാലാമത്തെ ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടാന്‍ പോകുന്നത്. അതുകൊണ്ട് ഈ സമയത്ത് വാഹനം, സ്വത്ത് എന്നിവയുടെ സുഖം നിങ്ങള്‍ക്ക് ലഭിക്കും. കൂടാതെ നിങ്ങള്‍ക്ക് പെട്ടെന്ന് എവിടെ നിന്നെങ്കിലും പണം ലഭിച്ചേക്കാം. ഭൗതിക സുഖസൗകര്യങ്ങളിലേക്ക് നിങ്ങള്‍ കൂടുതല്‍ ചായ്വുള്ളവരായിരിക്കും. റിയല്‍ എസ്റ്റേറ്റ്, ഭൂമി, സ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സ് ഉള്ള ആളുകള്‍ക്ക് നല്ല ലാഭം ലഭിക്കും. അതേസമയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് അവരുടെ കരിയറില്‍ നല്ല ആനുകൂല്യങ്ങള്‍ ലഭിക്കും. നിങ്ങളുടെ കരിയര്‍ പുതിയ ഉയരങ്ങളിലെത്തും.
മീനം
ഗജകേസരി രാജയോഗം നിങ്ങള്‍ക്ക് ഗുണം ചെയ്യും. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് പണത്തിന്റെയും സംസാരത്തിന്റെയും ഗൃഹത്തില്‍ ഈ രാജയോഗം രൂപപ്പെടാന്‍ പോകുന്നു. അതിനാല്‍ നിങ്ങള്‍ക്ക് കാലാകാലങ്ങളില്‍ അപ്രതീക്ഷിതമായി പണം ലഭിച്ചേക്കാം. നിങ്ങള്‍ ഭൗതിക സൗകര്യങ്ങളിലേക്ക് കൂടുതല്‍ ചായ്വുള്ളവരായിരിക്കും. നിങ്ങളുടെ കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. കൂടാതെ, നിങ്ങളുടെ സംസാരത്തിന്റെ സ്വാധീനം വര്‍ദ്ധിക്കും. ഈ സമയത്ത്, നിങ്ങളുടെ പല പദ്ധതികളും വിജയിക്കും.
ജാതകത്തിലെ ഗജകേസരിയോഗം
ആയിരക്കണക്കിന് ആനകളെ ഒരു സിംഹം ഏതുവിധത്തില്‍ നശിപ്പിക്കുന്നോ, അതുപോലെ ചന്ദ്രന്റെ കേന്ദ്രത്തില്‍ വ്യാഴം നിന്നാല്‍ സകല ദോഷങ്ങളും നശിച്ചുപോകും. ചന്ദ്രന്റെ ഒപ്പമോ അല്ലെങ്കില്‍ ചന്ദ്രന് നില്ക്കുന്ന രാശിയുടെ നാലാം ഭാവത്തിലോ ഏഴിലോ പത്തിലോ വ്യാഴം നിന്നാല്‍ കേസരി യോഗം ആ ജാതകത്തില്‍ ഉണ്ടെന്നു കണക്കാക്കാം. ചന്ദ്രന്റെ കേന്ദ്രഭാവങ്ങളില്‍ വ്യാഴം നിന്നാല്‍ ഗജകേസരി യോഗം വരുന്നു. അതുപോലെ ചന്ദ്രനെ ബുധന്‍, ശുക്രന്, വ്യഴം എന്നിവര്‍ നോക്കിയാലും ഗജകേസരി യോഗമാകുന്നു. ചന്ദ്രന് നീചമോ മൗഢ്യമോ ഉണ്ടായിരിക്കരുത്. ബുധാതികള്ക്കും നീചവും മൗഢ്യവും വരരുതെന്നും പക്ഷമുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
