Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ചൊവ്വ-ചന്ദ്ര യുതി; മഹാലക്ഷ്മി രാജയോഗം ജീവിതം മാറ്റിമറിക്കും, സ്വപ്നം കണ്ട ജീവിതം ഉടന്‍ സാധ്യം
ജ്യോതിഷ പ്രകാരം, എല്ലാ ഗ്രഹവും ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് സംക്രമിക്കുന്നു. ഇതിന്റെ ഗുണം 12 രാശിക്കാരുടെയും ജീവിതത്തില്‍ ശുഭമോ അശുഭകരമോ ആയ ഫലങ്ങള്‍ നല്കുന്നു. ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാശികളില് മാറ്റം വരുമ്പോഴെല്ലാം പല തരത്തിലുള്ള യോഗങ്ങളും രാജയോഗങ്ങളും രൂപംകൊള്ളുന്നുണ്ട്. ഇത് പല രാശികള്‍ക്കും വളരെ ഗുണകരമാണ്. മെയ് 24 ബുധനാഴ്ച ചന്ദ്രന് കര്‍ക്കടക രാശിയില്‍ പ്രവേശിക്കാന്‍ പോകുന്നു. ഇവിടെ ചന്ദ്രന് ചൊവ്വയുമായി സംയോഗിക്കും.
ചൊവ്വ ഇതിനകം കര്‍ക്കടക രാശിയില്‍ തുടരുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ചന്ദ്രന്റെയും ചൊവ്വയുടെയും സംയോജനം വളരെ ശുഭകരമായ മഹാലക്ഷ്മി രാജയോഗം സൃഷ്ടിക്കുന്നു. മെയ് 24ന് രൂപപ്പെടുന്ന മഹാലക്ഷ്മി രാജയോഗത്തിന്റെ ശുഭഫലം പല രാശിക്കാരുടെ ജീവിതത്തിലും ദൃശ്യമാകും. ഈ കാലയളവില്‍ അളവറ്റ ഐശ്വര്യങ്ങള്‍ ലഭിക്കുന്ന 3 രാശിക്കാരുണ്ട്. ഇവര്‍ക്ക് ഈ സമയം രാജയോഗതുല്യമായ ജീവിതമായിരിക്കും വരാന്‍ പോകുന്നത്. മഹാലക്ഷ്മി രാജയോഗ ഫലത്താല്‍ ശുഭഫലങ്ങള്‍ കൈവരുന്ന 3 രാശിക്കാര്‍ ഇവാരണ്.

മേടം
ചന്ദ്രനും ചൊവ്വയും ചേര്‍ന്ന് രൂപപ്പെടുന്ന മഹാലക്ഷ്മി രാജയോഗത്തിന്റെ ശുഭഫലം മേടം രാശിക്കാര്‍ക്ക് ലഭിക്കും. ഇക്കാലയളവില്‍ നിങ്ങളുടെ സാമ്പത്തിക മേഖലയില്‍ വളര്‍ച്ച കാണും. കിട്ടാതെ കിടന്നിരുന്ന പണം തിരിച്ചുപിടിക്കും. ജോലിക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന്റെ സൂചനകളുമുണ്ട്. തൊഴില്‍ മേഖലയില്‍ പുതിയ അവസരങ്ങള്‍ കണ്ടെത്താനാകും.

മിഥുനം
മിഥുന രാശിക്കാര്‍ക്കും മഹാലക്ഷ്മി രാജയോഗത്തിന്റെ നേട്ടങ്ങള്‍ ലഭിക്കും. ഈ സമയത്ത്, ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കും. നിങ്ങളുടെ ജോലികള്‍ യഥാവിധി പൂര്‍ത്തിയാകും. ബിസിനസ്സില്‍ ലാഭത്തിന്റെ സൂചനകളുണ്ട്. ഈ സമയത്ത് വാഹനമോ വീടോ മറ്റ് സ്ഥാവര ജംഗമ വസ്തുക്കളോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ആഗ്രഹം സഫലമാകും. ഈ സമയത്ത് നിങ്ങള്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാകും. കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. ഭൗതിക സുഖങ്ങള്‍ ആസ്വദിക്കും.

തുലാം
തുലാം രാശിക്കാര്‍ക്കും മഹാലക്ഷ്മി രാജയോഗത്തില്‍ നിന്ന് ഗുണഫലങ്ങള്‍ ലഭിക്കുന്നതായി കാണുന്നു. ഈ കാലയളവില്‍ സാമ്പത്തിക വളര്‍ച്ച കൈവരിക്കാനാകും. ഇതോടൊപ്പം നിങ്ങളുടെ ചെലവുകളും നിയന്ത്രിക്കും. പുതിയ വരുമാന മാര്‍ഗങ്ങളും ഇക്കാലയളവില്‍ നിങ്ങള്‍ക്ക് ലഭിക്കും. കുടുംബത്തോടൊപ്പം സന്തോഷകരമായ സമയം ചെലവഴിക്കാന്‍ അവസരമുണ്ടാകും. ജോലി അന്വേഷിക്കുന്നവര്‍ക്ക് വിജയം ലഭിക്കും. നിങ്ങള്‍ക്ക് ഒരു നല്ല ഓഫര്‍ ലഭിച്ചേക്കാം.

മഹാലക്ഷ്മിയോഗം എങ്ങനെ രൂപപ്പെടുന്നു
ഗൃഹങ്ങളിലും വലത് കേന്ദ്രത്തിലും ചന്ദ്രന്റെയും ചൊവ്വയുടെയും വാസസ്ഥാനത്തോടൊപ്പം മഹാലക്ഷ്മിയോഗത്തിന്റെ ഗുണഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. 3, 6, 8, 12 ഭാവങ്ങള്‍ ഒഴികെയുള്ള മറ്റ് ഭാഗങ്ങളില്‍ ഈ ഗ്രഹങ്ങള്‍ ഉയര്‍ന്ന സ്ഥാനത്ത് നില്ക്കുന്നതിനാല് മഹാലക്ഷ്മിയോഗ ഫലം നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു.

മഹാലക്ഷ്മി യോഗത്തിന്റെ പ്രാധാന്യവും ഗുണങ്ങളും
മനുഷ്യജീവിതത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്ന ഒരു സ്വാധീനമുള്ള യോഗമാണ് മഹാലക്ഷ്മി യോഗം. ഇത്തരക്കാര്‍ക്ക് അതിവിശിഷ്ടമായ സമ്പത്ത് ലഭിക്കുന്നു. ആഡംബര ജീവിതം സ്വന്തമാക്കാനാകുന്നു.
* ജാതകത്തില്‍ മഹാലക്ഷ്മീയോഗം ഉണ്ടായാല്‍ തീര്‍ച്ചയായും അപാരമായ സമ്പത്ത് ലഭിക്കും.
* ജീവിതത്തില്‍ ഒരിക്കലും ദാരിദ്ര്യം നേരിടേണ്ടിവരില്ല.
* സമൃദ്ധിയുടെയും സമ്പത്തിന്റെയും മുഴുവന്‍ നേട്ടങ്ങളും ലഭിക്കും.
* ആഗ്രഹങ്ങള്‍ സഫലമാകുന്നു
* കരിയറില്‍ അഭിവൃദ്ധി
* വ്യക്തിത്വം തിളങ്ങുന്നു
* ലക്ഷ്മീദേവിയുടെ അനുഗ്രഹം നിലനില്ക്കുന്നു.
* വീട്ടില്‍ സമൃദ്ധിയും ഐശ്വര്യവും



Click it and Unblock the Notifications

